സുപ്രീംകോടതി
തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതിക്കരാര്‍ റദ്ദാക്കിയതിനെതിരേ കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേരളം അഭിമുഖീകരിക്കുന്ന വലിയ ഊര്‍ജ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണു ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്. ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിലൂടെ സംസ്ഥാനം വലിയ സാമ്പത്തികനഷ്ടം നേരിടുന്നു. ഇതുവരെ സംസ്ഥാനത്തിന് 12, 570 കോടി രൂപയുടെ നഷ്ടമുണ്ടായതായും സംസ്ഥാനസര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന് കുറഞ്ഞ വിലയ്ക്കു വൈദ്യുതി ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വൈദ്യുതി റഗുലേറ്ററി അപ്പലേറ്റ് ബോഡിയാണ് കരാര്‍ റദ്ദാക്കിയത്. ഇതിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ അപ്പീലില്‍ സുപ്രീംകോടതി വാദം കേട്ടിരുന്നില്ല.
നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണു ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. മുതിര്‍ന്ന അഭിഭാഷകര്‍ കേരളത്തിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും.
Tags : Cancellation Power Purchase Agreement SupremeCourt Consider Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash