Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Consider

മെ​സി​യു​ടെ കേ​ര​ള സ​ന്ദ​ര്‍​ശ​നം: കാ​യി​ക​വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട് മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഫു​​​​ട്ബോ​​​​ൾ ഇ​​​​തി​​​​ഹാ​​​​സം ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​യെയും അർജന്‍റൈൻ ടീ​​​​മി​​​​നെയും കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യും, ഒ​​​​ടു​​​​വി​​​​ൽ എ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​വ​​​​ർ കൈ​​​​മ​​​​ല​​​​ർ​​​​ത്തി​​​​യ​​​​തു​​​​മാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കാ​​​​യി​​​​ക വ​​​​കു​​​​പ്പ് ത​​​​യാ​​​​റാ​​​​ക്കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട് ഇ​​​​ന്ന​​​​ത്തെ മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം ച​​​​ർ​​​​ച്ച ചെ​​​​യ്തേ​​​​ക്കും.

കാ​​​​യി​​​​ക​​​​വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ത​​​​യാ​​​​റാ​​​​ക്കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നു കൈ​​​​മാ​​​​റി​​​​യി​​​​രു​​​​ന്നു. മെ​​​​സി​​​​യെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി വ​​​​ൻ ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മു​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നും സ്പോ​​​​ണ്‍​സ​​​​ര്‍ക്കുമെതി​​​​രേ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് കാ​​​​യി​​​​ക​​​​വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​ള്ള​​​​ത്. ഈ ​​​​സ​​​​ഹാ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​മാ​​​​യി വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​യും ഇ​​​​ന്ന​​​​ത്തെ മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം ച​​​​ർ​​​​ച്ച ചെ​​​​യ്യും. റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​ശേ​​​​ഷം ഉ​​​​ട​​​​ൻ ത​​​​ന്നെ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​വു​​​​മെ​​​​ന്നാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് ന​​​​ൽ​​​​കി​​​​യ സൂ​​​​ച​​​​ന.

മെ​​​​സി​​​​യെയും അർജന്‍റൈൻ ഫു​​​​ട്ബോ​​​​ൾ ടീ​​​​മി​​​​നെ​​​​യും കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​മെ​​​​ന്ന് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട​​​​ർ ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ (ആ​​​​ർ​​​​ബിസി) മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ആ​​​​ന്‍റോ അ​​​​ഗ​​​​സ്റ്റി​​​​നും അ​​​​ന്ന​​​​ത്തെ കാ​​​​യി​​​​ക മ​​​​ന്ത്രി വി. ​​​​അ​​​​ബ്ദുറഹ്്മാനും ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു​​​​മെ​​​​തിരേ അ​​​​ന്വേ​​​​ഷ​​​​ണം വേണമെന്ന്‌ കാ​​​​യി​​​​കവ​​​​കു​​​​പ്പി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

സാ​​​​ന്പ​​​​ത്തി​​​​ക കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ വ​​​​രെ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​വും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

അർജന്‍റൈൻ ടീ​​​​മി​​​​നെ എ​​​​ത്തി​​​​ക്കാ​​​​ൻ കാ​​​​യി​​​​ക വ​​​​കു​​​​പ്പു​​​​മാ​​​​യി ആ​​​​ലോ​​​​ചി​​​​ച്ചാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്ന മു​​​​ൻ കാ​​​​യി​​​​ക​​​​മ​​​​ന്ത്രി​​​​യു​​​​ടെ വാ​​​​ദം അ​​​​ടി​​​​സ്ഥാ​​​​ന ര​​​​ഹി​​​​ത​​​​മെ​​​​ന്നാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

മു​​​​ൻ കാ​​​​യി​​​​ക മ​​​​ന്ത്രി അ​​​​ബ്ദുറ​​​​ഹ്്മാ​​​​ൻ അർജന്‍റൈൻ ഫു​​​​ട്ബോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​മാ​​​​യി നേ​​​​രി​​​​ട്ടാ​​​​ണ് ക​​​​ത്തി​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നും ഇ ​​​​മെ​​​​യി​​​​ൽ സ​​​​ന്ദേ​​​​ശ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ എ​​​​വി​​​​ടെ​​​​യും കാ​​​​യി​​​​ക​​​​വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്്ട​​​​റോ കാ​​​​യി​​​​ക സെ​​​​ക്ര​​​​ട്ട​​​​റി​​​​യോ പ​​​​ങ്കാ​​​​ളി​​​​ക​​​​ൾ ആ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്.

സ​​​​ർ​​​​ക്കാ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ള്ള വ്യ​​​​ക്തി​​​​ക്ക് ഔ​​​​ദ്യോ​​​​ഗി​​​​ക ഇ​​​​മെ​​​​യി​​​​ൽ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം ആ​​​​രാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യ​​​​തെ​​​​ന്ന ചോ​​​​ദ്യ​​​​വും ഉ​​​​യ​​​​രു​​​​ന്നു​​​​ണ്ട്.

Latest News

Corehub Up