തിരുവനന്തപുരം: ബിറ്റുമിൻ വിലവർധനയ്ക്ക് ആനുപാതികമായി പദ്ധതികളിലെ കരാർ തുകയിൽ വർധന വരുത്തുന്ന കാര്യം മന്ത്രിസഭാ യോഗം ചർച്ച ചെയ്തു തീരുമാനിക്കുമെന്നു മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ പറഞ്ഞു.
റോഡ് ടാർ ചെയ്യുന്നതിനുള്ള ബിറ്റു മിന് മുമ്പ് 55,000 രൂപയായിരുന്നു വില. ഇപ്പോഴത് കുതിച്ചുയരുകയാണ്. യുദ്ധത്തിന്റെ ഫലമായി ഇപ്പോൾ 88,000 രൂപയിലെത്തി. ഇനിയും ഉയർന്ന് 1.04 ലക്ഷം വരെയാകാം.
റോഡ് പണികൾ മഴക്കാലമായതിനാലാണു നടത്താത്തത്. മണ്‍സൂണ്‍ കഴിഞ്ഞ് ഒക്്ടോബറോടെ പുനരാരംഭിക്കുന്ന തരത്തിലുള്ള ഷെഡ്യൂളാണു കഴിഞ്ഞ സർക്കാർ തയാറാക്കിയിട്ടുള്ളതെന്നും പി.പ്രസാദിന്റെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി നൽകി.
Tags : Bitumen price hike Cabinet consider contract price PK Basheer