Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bitumen

ബിറ്റുമി​ൻ വി​ല​വ​ർ​ധ​ന: ക​രാ​ർ തു​ക കൂ​ട്ടു​ന്ന​ത് മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബിറ്റുമി​​​ൻ വി​​​ല​​​വ​​​ർ​​​ധ​​​ന​​​യ്ക്ക് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി പ​​​ദ്ധ​​​തി​​​ക​​​ളി​​​ലെ ക​​​രാ​​​ർ തു​​​ക​​​യി​​​ൽ വ​​​ർ​​​ധ​​​ന വ​​​രു​​​ത്തു​​​ന്ന കാ​​​ര്യം മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്തു തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി പി.​​​കെ.​​​ ബ​​​ഷീ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

റോ​​​ഡ് ടാ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ബിറ്റു മി​​​ന് മുമ്പ്‌ 55,000 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു വി​​​ല. ഇ​​​പ്പോ​​​ഴ​​​ത് കു​​​തി​​​ച്ചു​​​യ​​​രു​​​ക​​​യാ​​​ണ്. യു​​​ദ്ധ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ഇ​​​പ്പോ​​​ൾ 88,000 രൂ​​​പ​​​യി​​​ലെ​​​ത്തി. ഇ​​​നി​​​യും ഉ​​​യ​​​ർ​​​ന്ന് 1.04 ല​​​ക്ഷം വ​​​രെ​​​യാ​​​കാം.

റോ​​​ഡ് പ​​​ണി​​​ക​​​ൾ മ​​​ഴ​​​ക്കാ​​​ല​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണു ന​​​ട​​​ത്താ​​​ത്ത​​​ത്. മ​​​ണ്‍​സൂ​​​ണ്‍ ക​​​ഴി​​​ഞ്ഞ് ഒ​​​ക്്ടോ​​​ബ​​​റോ​​​ടെ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ഷെ​​​ഡ്യൂ​​​ളാ​​​ണു ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും പി.​​​പ്ര​​​സാ​​​ദി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​നു മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Latest News

Corehub Up