x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​ധാ​രാ​ മാ​ധ്യ​മ​ങ്ങ​ൾ സോ​ഷ്യ​ൽ​ മീ​ഡി​യ നി​ല​വാ​ര​ത്തി​ലേ​ക്കു താ​ഴ​രു​ത്: മു​ഖ്യ​മ​ന്ത്രി

വെബ്ഡെസ്ക്
Published: September 26, 2026 11:54 PM IST | Updated: September 26, 2026 11:54 PM IST

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

തൃ​​​​ശൂ​​​​ർ:​​ വ്യാ​​​​ജ​​​​വാ​​​​ർ​​​​ത്ത​​​​ക​​​​ളും ചെ​​​​ളി​​​​വാ​​​​രി​​​​യെ​​​​റി​​​​യ​​​​ലും നി​​​​റ​​​​ഞ്ഞ സോ​​​​ഷ്യ​​​​ൽ​​​​മീ​​​​ഡി​​​​യ നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് മു​​​​ഖ്യ​​​​ധാ​​​​രാ​​​​ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ താ​​​​ഴ​​​​രു​​​​തെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. ന​​​​ൽ​​​​കി​​​​യ വാ​​​​ർ​​​​ത്ത തെ​​​​റ്റാ​​​​ണെ​​​​ന്ന​​​​റി​​​​ഞ്ഞി​​​​ട്ടും ഖേ​​​​ദം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കാ​​​​ത്ത രീ​​​​തി ശ​​​​രി​​​​യ​​​​ല്ല.

ഭ​​​​ര​​​​ണ-​​​​രാ​​​​ഷ്‌​​ട്രീ​​​​യ-​​​​മ​​​​ത​​​​ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ൾ തെ​​​​റ്റാ​​​​യ വ​​​​ഴി​​​​യി​​​​ൽ പോ​​​​കു​​​​ന്പോ​​​​ൾ തി​​​​രു​​​​ത്താ​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ണ്ട്. വ​​​​ള​​​​രു​​​​ന്ന ത​​​​ല​​​​മു​​​​റ​​​​യെ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കാ​​​​ത്ത ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ള്ള മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണ് ആ​​​​വ​​​​ശ്യം.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​ക​​​​ണം, മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ശ​​​​ക്ത​​​​മാ​​​​ക​​​​ണം. കേ​​​​ര​​​​ള​​​​ത്തെ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഒ​​​​ന്നാം​​​​നി​​​​ര​​​​യി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​ൻ എ​​​​ല്ലാ​​​​വ​​​​രും ചേ​​​​ർ​​​​ന്നു ശ്ര​​​​മി​​​​ക്ക​​​​ണം. ആ ​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ പ​​​​ങ്കു​​​​ണ്ട്.

തൃ​​​​ശൂ​​​​രി​​​​ന്‍റെ പാ​​​​ര​​​​ന്പ​​​​ര്യം നി​​​​ല​​​​നി​​​​ർ​​​​ത്തി തേ​​​​ക്കി​​​​ൻ​​​​കാ​​​​ട് മൈ​​​​താ​​​​ന​​​​ത്തെ ലോ​​​​കോ​​​​ത്ത​​​​ര നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള സ്ക്വ​​​​യ​​​​റാ​​​​ക്കി മാ​​​​റ്റു​​​​ക​​​​യാ​​​​ണു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ല​​​​ക്ഷ്യം. ഇ​​​​തി​​​​നാ​​​​യി ആ​​​​ദ്യ ബ​​​​ജ​​​​റ്റി​​​​ൽ​​​​ത​​​​ന്നെ തു​​​​ക വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​ദേ​​​​ശ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ​​​​പ്പോ​​​​ലും ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​കും ന​​​​വീ​​​​ക​​​​ര​​​​ണ​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

തൃ​​​​ശൂ​​​​ർ കാ​​​​സി​​​​നോ ഹോ​​​​ട്ട​​​​ലി​​​​ൽ തൃ​​​​ശൂ​​​​ർ പ്ര​​​​സ് ക്ല​​​​ബ്ബി​​​​ന്‍റെ സു​​​​വ​​​​ർ​​​​ണ​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

Tags : Mainstream Media SocialMedia VDSatheesan NotStoopLevel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up