സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കട്ട് എഫ്സി താരം മാക്സിമിലിയാനോ ഉറുട്ടി തിരുവനന്തപുരം കൊമ്പൻസിന്റെ ഗോളിയെ മറികടന്ന് ഗോൾ നേടുന്നു. - രമേഷ് കോട്ടൂളി
കോഴിക്കോട്: കിക്കോഫ് വിസിൽ മുതൽ കളിയുടെ നിയന്ത്രണം കൈവിടാതെ, ആക്രമണവും പ്രതിരോധവും കൃത്യമായ ബാലൻസിൽ പടുത്തുയർത്തിയ കാലിക്കട്ട് എഫ്സിക്ക് സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിൽ തകർപ്പൻ തുടക്കം.
ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-0 ന് തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ തോൽപ്പിച്ചു.
ഇന്ന് ഒന്നാം റൗണ്ടിലെ അവസാന മത്സരത്തിൽ ഫോഴ്സ കൊച്ചി എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.
Tags : SuperLeagueKerala Calicut Winning CalicutFC Sports