x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന് സീ​റ്റി​ൽ നി​ന്നാ​ണ് ബി​ജെ​പി അ​ധി​കാ​രം പി​ടി​ച്ച​ത്; കേ​ര​ള​ത്തി​ലേ​തും ബം​ഗാ​ളി​ന് സ​മാ​ന​മാ​യ അ​പ​ക​ട സൂ​ച​ന: പി. ​ജ​യ​രാ​ജ​ൻ

വെബ് ഡെസ്‌ക്
Published: September 26, 2026 08:17 PM IST | Updated: September 26, 2026 08:17 PM IST

പി. ​ജ​യ​രാ​ജ​ൻ

കാ​സ​ർ​ഗോ​ഡ്: കേ​ര​ള​ത്തി​ൽ ബി​ജെ​പി മൂ​ന്ന് സീ​റ്റു​ക​ൾ നേ​ടി​യ​ത് ഗു​രു​ത​ര​മാ​യ അ​പ​ക​ട​സൂ​ച​ന​യാ​ണെ​ന്ന് സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ. പ​ശ്ചി​മ ബം​ഗാ​ളി​ലെ രാ​ഷ്ട്രീ​യ ച​രി​ത്രം ഓ​ർ​മ്മി​പ്പി​ച്ച അ​ദ്ദേ​ഹം, പ​ത്ത് വ​ർ​ഷം മു​ൻ​പ് അ​വി​ടെ​യും ബി ​ജെ പി​ക്ക് മൂ​ന്ന് സീ​റ്റു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ പ​ത്ത് വ​ർ​ഷം കൊ​ണ്ട് മൂ​ന്ന് സീ​റ്റി​ൽ നി​ന്ന്, ഇ​ന്ന​വ​ർ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി​യെ​ന്നും ജ​യ​രാ​ജ​ൻ ഓ​ർ​മ​പ്പെ​ടു​ത്തി. കോ​ൺ​ഗ്ര​സും മു​സ്ലീം ലീ​ഗും ബി​ജെ​പി​യു​മാ​യി ര​ഹ​സ്യ ധാ​ര​ണ​യു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ ബി ​ജെ പി​ക്ക് മു​ന്നേ​റ്റ​മു​ണ്ടാ​യ​ത്.

ന​മ്മു​ടെ പാ​ർ​ട്ടി​യെ ന​മു​ക്ക് കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണം. വ​ർ​ഗീ​യ ശ​ക്തി​ക​ളെ ചെ​റു​ക്കാ​ൻ സി​പി​എം കൂ​ടു​ത​ൽ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്ക​ണ​മെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : CPM Leader P Jayarajan BJP Bengal Kerala

Recent News

Corehub Up