x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിജെപി സ്ഥാനാർഥിയാവാൻ ഗ്യാനേഷ് കുമാർ നിർദേശിച്ചു, താൻ തയാറായില്ലെന്ന് ജിജി തോംസൺ

വെബ് ഡെസ്ക്
Published: September 26, 2026 05:37 PM IST | Updated: September 26, 2026 05:37 PM IST

ജിജി തോംസൺ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കേരള മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ജിജി തോംസൺ രംഗത്ത്.

കേരള ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനിടെ ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഗ്യാനേഷ് കുമാർ തന്നോട് ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ നിർദേശിച്ചെന്നാണ് ജിജി തോംസൺ വെളിപ്പെടുത്തിയത്. അന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു ഗ്യാനേഷ് കുമാർ.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കാനായിരുന്നു നിർദേശം. വിരമിക്കലിനുശേഷം എന്താണ് പ്ലാൻ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ, കുട്ടികളുടെ ഭാവി മെച്ചപ്പെടുത്താനുള്ള പരിപാടികൾ ആലോചിക്കുന്നുവെന്നാണ് താൻ മറുപടി നൽകിയത്. എന്നാൽ 2019-ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കണമെന്നും തുടർന്ന് എംപിയാവുകയും മന്ത്രിയാവുകയും ചെയ്ത് മുന്നോട്ടുപോവണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

2016-ലായിരുന്നു വിമാനയാത്രയ്ക്കിടെയുള്ള ഈ സംഭാഷണമെന്നും താൻ അപ്പോൾതന്നെ ആ നിർദേശം നിഷേധിച്ചുവെന്നും ജിജി തോംസൺ വ്യക്തമാക്കി. അന്ന് അദ്ദേഹം കേന്ദ്ര സർവീസിലുണ്ടായിരുന്നുവെന്നും ഒരു ചാനലിനോട് ജിജി തോംസൺ വെളിപ്പെടുത്തി.

Tags : JijiThomson BJP Candidate GyaneshKumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up