ഇറ്റലിയെ പരാജയപ്പെടുത്തിയ ബെൽജിയൻ താരങ്ങളുടെ ആഘോഷം
റോം: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇറ്റലിയെ തകർത്ത് ബെൽജിയം. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബെൽജിയം വിജയിച്ചത്.
മൈക ഗോഡ്സും ഡോഡി ലൂക്ക്ബാക്കിയോയും ആണ് ബെൽജിയത്തിന് വേണ്ടി ഗോളുകൾ നേടിയത്. ഗോഡ്സ് 20-ാം മിനിറ്റിലും ലൂക്ക്ബാക്കിയോ 69-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബെൽജിയത്തിന് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ് ബെൽജിയം.
Tags : UEFA Nations League Football Belgium beats Italy