x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​കാ​ന്തും ല​ക്ഷ്യ​ സെ​ന്നും ക്വാ​ര്‍​ട്ട​ര്‍​ഫൈ​ന​ലി​ല്‍

വെബ്ഡെസ്ക്
Published: November 13, 2026 01:53 AM IST | Updated: November 13, 2026 01:54 AM IST

ല​​ക്ഷ്യ സെ​​ൻ, കി​​ഡം​​ബി ശ്രീ​​കാ​​ന്ത്

ടോ​​ക്കി​​യോ: ജ​​പ്പാ​​ൻ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ കി​​ഡം​​ബി ശ്രീ​​കാ​​ന്ത് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. ജ​​പ്പാ​​ന്‍റെ കൊ​​ഡാ​​യി ന​​റോ​​ക്ക​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ പ്ര​​വേ​​ശ​​നം.

ഇ​​രു​​താ​​ര​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ശ്രീ​​കാ​​ന്തി​​ന്‍റെ ആ​​ദ്യ വി​​ജ​​യ​​മാ​​ണി​​ത്. ഒ​​രു മ​​ണി​​ക്കൂ​​ർ നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ അ​​ഞ്ചാം സീ​​ഡ് താ​​രം ന​​റോ​​ക്ക​​യെ 21-15, 11-21, 21-18 സ്കോ​​റി​​നാ​​ണ് ശ്രീ​​കാ​​ന്ത് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

ല​​ക്ഷ്യം മു​​ന്നേ​​റ്റം

സീ​​സ​​ണി​​ൽ മി​​ക​​ച്ച ഫോം ​​തു​​ട​​രു​​ന്ന ല​​ക്ഷ്യ സെ​​ൻ ചൈ​​ന​​യു​​ടെ ഡോ​​ങ് ടി​​യാ​​ൻ യാ​​വോ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. 21-8, 21-14 സ്കോ​​റി​​നാ​​യി​​രു​​ന്നു ല​​ക്ഷ്യ​​സെ​​ന്നി​​ന്‍റെ ജ​​യം.

ട്രീ​​സ- ഗാ​​യ​​ത്രി പു​​റ​​ത്ത്

ജ​​പ്പാ​​ൻ മാ​​സ്റ്റേ​​ഴ്സ് സൂ​​പ്പ​​ർ 500 ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ വ​​നി​​താ ഡ​​ബി​​ൾ​​സ് പ്രീ-​​ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​താ സ​​ഖ്യം പു​​റ​​ത്താ​​യി. ഇ​​ന്ത്യ​​യു​​ടെ ട്രീ​​സ ജോ​​ളി- ഗാ​​യ​​ത്രി ഗോ​​പി​​ച​​ന്ദ് സ​​ഖ്യ​​മാ​​ണ് തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​ത്.

റി​​ൻ ഇ​​വാ​​ങ്ക- കീ ​​ന​​കാ​​നി​​ഷി സ​​ഖ്യ​​ത്തോ​​ട് 21-14, 21-14 സ്കോ​​റി​​നാ​​ണ് ഇ​​ന്ത്യ​​ൻ സ​​ഖ്യം പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.

 

Tags : Srikanth Lakshya Sen Mens Singles Japan Masters badminton tournament Sports SportsNews Highlights Tennis Cricket Badminton

Recent News

Corehub Up