ഹെല്ലെ ലിംഗ്.
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള തന്റെ വീസ അനുമതി റദ്ദാക്കിയെന്നാരോപിച്ച് നൊർവീജിയൻ മാധ്യമപ്രവർത്തകയായ ഹെല്ലെ ലിംഗ്.
ഹൈദരാബാദിൽ പുരോഗമിക്കുന്ന ഭാരത് സമ്മിറ്റിൽ പ്രസംഗകയായിരുന്ന ഹെല്ലെയുടെ വീസ അനുമതി ആദ്യം നൽകി പിന്നീട് നിഷേധിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ചു മാസങ്ങൾക്കുമുമ്പ് നോർവേ സന്ദർശിക്കുന്നതിനിടെ “എന്തുകൊണ്ട് മാധ്യമങ്ങളുടെ ചോദ്യം നേരിടുന്നില്ല?’’ എന്ന ചോദ്യമുന്നയിച്ച് വാർത്തകളിൽ ഇടം നേടിയ മാധ്യമപ്രവർത്തകയാണ് ഹെല്ലെ ലിംഗ്.
ഹൈദരാബാദിൽ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയായ ഭാരത് സമ്മിറ്റിൽ "മാധ്യമസ്വാതന്ത്ര്യത്തിന്റെയും മാധ്യമത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ ഹെല്ലെ ലിംഗ് സംസാരിക്കേണ്ടതായിരുന്നു.
വിമാനത്താവളത്തിലേക്ക് പോകുന്നതിനു പത്ത് മിനിറ്റ് മാത്രം മുമ്പ് നോർവേയിലെ ഇന്ത്യൻ എംബസി വിളിച്ചുവെന്നും ഇന്ത്യയിലേക്ക് പോകാൻ കഴിയില്ലെന്ന് അറിയിച്ചുവെന്നും ഹെല്ലെ പറയുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് തന്റെ അനുമതി നിഷേധിച്ചതെന്ന് ഹെല്ലെ എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
Tags : Denied visa Helle Linge India Bharat Summit Hyderabad Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash