Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Denied Visa

നോർവീജിയൻ മാധ്യമപ്രവർത്തകയ്ക്ക് വീസ നിഷേധിച്ചെന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കുള്ള ത​ന്‍റെ വീ​സ അ​നു​മ​തി റ​ദ്ദാ​ക്കി​യെ​ന്നാരോപിച്ച് നൊർവീ​ജി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഹെ​ല്ലെ ലിം​​ഗ്.

ഹൈ​ദ​രാ​ബാ​ദി​ൽ പു​രോ​​ഗ​മി​ക്കു​ന്ന ഭാ​ര​ത് സ​മ്മി​റ്റി​ൽ പ്ര​സം​​ഗ​ക​യാ​യി​രു​ന്ന ഹെ​ല്ലെ​യു​ടെ വീ​സ അ​നു​മ​തി ആ​ദ്യം ന​ൽ​കി പി​ന്നീ​ട് നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​റ​ച്ചു​ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് നോ​ർ​വേ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ “എ​ന്തു​കൊ​ണ്ട് മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യം നേ​രി​ടു​ന്നി​ല്ല?’’ എന്ന ചോ​ദ്യ​മു​ന്ന​യി​ച്ച് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​ണ് ഹെ​ല്ലെ ലിം​​ഗ്.

ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര ഉ​ച്ച​കോ​ടി​യാ​യ ഭാ​ര​ത് സ​മ്മി​റ്റി​ൽ "മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും മാ​ധ്യ​മ​ത്തി​ന്‍റെ​യും ഭാ​വി' എ​ന്ന വി​ഷ​യ​ത്തി​ൽ ഹെ​ല്ലെ ലിം​​ഗ് സം​സാ​രി​ക്കേ​ണ്ട​താ​യി​രു​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നു പ​ത്ത് മി​നി​റ്റ് മാ​ത്രം മു​മ്പ് നോ​ർ​വേ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി വി​ളി​ച്ചു​വെ​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ച്ചു​വെ​ന്നും ഹെ​ല്ലെ പ​റ​യു​ന്നു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് ത​ന്‍റെ അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്ന് ഹെ​ല്ലെ എ​ക്സി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ പ​റ‍ഞ്ഞു.

Latest News

Corehub Up