x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട സ്ത്രീ​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ കേ​സ്; ഒ​രാ​ൾ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: November 12, 2026 11:20 PM IST | Updated: November 12, 2026 11:20 PM IST

വി.​ബി. സ​തീ​ഷ്

വി​ഴി​ഞ്ഞം: സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട സ്ത്രീ​യി​ൽ നി​ന്ന് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. തൃ​ശൂ​ർ അ​ര​നാ​ട്ടു​ക​ര ഒ​ള​രി​ക്ക​ര പു​ല്ല​ഴി​വെ​ങ്കി​ടം​ഗ് ഹൗ​സി​ൽ വി.​ബി. സ​തീ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ സ​ഹോ​ദ​രി​യും കേ​സി​ലെ പ്ര​തി​യാ​ണ്. വി​ഴി​ഞ്ഞം സ്വ​ദേ​ശി​നി​യി​ൽ നി​ന്ന് ഇ​രു​വ​രും ചേ​ർ​ന്ന് 1,65,700 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. ഫെ​ബ്രു​വ​രി മു​ത​ലാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഗൂ​ഗി​ൾ​പേ വ​ഴി പ​ണം ത​ട്ടി​യ​ത്.

പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പ​രാ​തി​ക്കാ​രി​യു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത്‌ ബ​ന്ധു​ക്ക​ൾ​ക്കും ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലും അ​യ​ച്ചു​ന​ൽ​കു​മെ​ന്ന് സ​തീ​ഷ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ളു​ടെ സ​ഹോ​ദ​രി​യും പ​രാ​തി​ക്കാ​രി​യെ ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് വി​ഴി​ഞ്ഞം സ്വ​ദേ​ശി​നി പ​രാ​തി​യു​മാ​യി പൊ​ലി​സി​നെ സ​മീ​പി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Vizhinjam Crime Police Investigation CaseFile FIR

Recent News

Corehub Up