x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ മാ​പ്പ് എ​ഴു​തി ന​ൽ​ക​ണം; നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല

വെബ് ഡെസ്‌ക്
Published: November 12, 2026 08:37 PM IST | Updated: November 12, 2026 08:37 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ‌​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി പ്ര​തി​ഷേ​ധ​ത്തി​ല്‍ സ​സ്‌​പെ​ന്‍​ഷ​ൻ ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് സ​ര്‍​വ​ക​ലാ​ശാ​ല ഹൈ​ക്കോ​ട​തി​യി​ല്‍. ചെ​യ്‌​ത തെ​റ്റി​ന് വി​ദ്യാ​ർ​ഥി​ക​ൾ മാ​പ്പ് എ​ഴു​തി ന​ൽ​ക​ണ​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല കോ​ട​തി​യി​ൽ ആ​വ​ർ​ത്തി​ച്ചു.

പെ​രു​മാ​റ്റ​ദൂ​ഷ്യ​മാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല കോ​ട​തി​യെ അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ മ​റു​പ​ടി സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ലാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച​ത്. 16 വി​ദ്യാ​ര്‍​ഥി​ക​ളും കു​റ്റ​ക്കാ​രെ​ന്ന് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി ക​ണ്ടെ​ത്തി എ​ന്നാ​ണ് ഇ​തി​നെ ന്യാ​യീ​ക​രി​ക്കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല ഉ​യ​ര്‍​ത്തു​ന്ന വാ​ദം.

വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വി​സി​യെ ത​ട​ഞ്ഞു​വ​ച്ച് ആ​ക്ര​മി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം ത​ട​സ​പ്പെ​ടു​ത്തി. ക്യാ​മ്പി​ലെ അ​ച്ച​ട​ക്കം ഉ​റ​പ്പാ​ക്കാ​നാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍. സ​സ്‌​പെ​ന്‍​ഷ​ന്‍ വ്യ​ക്തി വൈ​രാ​ഗ്യ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നു​മാ​ണ് സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല കോ​ട​തി​യെ അ​റി​യി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ൾ സ്വ​യം സൃ​ഷ്‌​ടി​ച്ച പ്ര​ശ്‌​ന​ങ്ങ​ൾ കാ​ര​ണ​മാ​ണ് അ​വ​ർ​ക്ക് ഹാ​ജ​രും പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​ര​വും ന​ഷ്‌​ട​മാ​യ​തെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഉ​ന്ന​യി​ക്കു​ന്ന വാ​ദം. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ക്കാ​ദ​മി​ക് അ​ന്ത​രീ​ക്ഷം ഇ​ത്ത​ര​ത്തി​ലാ​ണോ മു​ന്നോ​ട്ടു​പോ​കേ​ണ്ട​തെ​ന്ന് കോ​ട​തി ത​ന്നെ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : KaladyUniversity KeralaHighcourt NewsUpdate Headlines Deepika

Recent News

Corehub Up