Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaHighcourt

എ​കെ​ജി സെ​ന്‍റ​റി​ന്‍റെ ഭൂ​മി നാ​ളെ അ​ള​ക്കും; സി​പി​എം സെ​ക്ര​ട്ട​റി​ക്കും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്കും നോ​ട്ടി​സ്

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​റി​ന്‍റെ ഭൂ​മി നാ​ളെ അ​ള​ക്കും. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​മാ​യ ആ​ര്‍.​എ​സ്. ശ​ശി​കു​മാ​റി​ന്‍റെ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി.

എ​കെ​ജി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന് അ​നു​വ​ദി​ച്ച ഭൂ​മി​യി​ല്‍ പാ​ര്‍​ട്ടി ഓ​ഫി​സ് പ​ണി​തു​വെ​ന്ന പ​രാ​തി​യി​ല്‍ ആ​ണ് ന​ട​പ​ടി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യോ​ടും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ടും പ്ര​തി​നി​ധി​ക​ളെ അ​യ​യ്ക്കാ​ൻ ത​ഹ​സി​ല്‍​ദാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

1977ല്‍ ​എ.​കെ. ആ​ന്‍റ​ണി സ​ർ​ക്കാ​രാ​ണ് എ​കെ​ജി പ​ഠ​ന ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​നാ​യി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഭൂ​മി അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ ഈ ​ഭൂ​മി​യി​ല്‍ പാ​ര്‍​ട്ടി ഓ​ഫി​സ് പ​ണി​തു​വെ​ന്നും അ​നു​വ​ദി​ച്ച​തി​ല്‍ കൂ​ടു​ത​ല്‍ ഭൂ​മി കൈ​യേ​റി​യെ​ന്ന​ട​ക്ക​മു​ള്ള പ​രാ​തി​ക​ള്‍ ഉ​യ​ർ​ന്ന​തോ​ടെ വി​വാ​ദ​മാ​യി​രു​ന്നു.

 

Kerala

ഡിജിറ്റല്‍ റീസര്‍വേ: വിജിലന്‍സ് ഡയറക്‌ടറുടെ നിര്‍ദേശത്തില്‍ രണ്ടു മാസത്തിനകം തീരുമാനമെടുക്കണം: ഹൈക്കോടതി

കൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ല്‍ റീ​​​സ​​​ര്‍വേ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ക​​​ഴി​​​ഞ്ഞ സ​​​ര്‍ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ വാ​​​ങ്ങി​​​യ​​​തി​​​ല​​​ട​​​ക്കം ന​​​ട​​​ന്ന ക്ര​​​മ​​​ക്കേ​​​ട് സം​​​ബ​​​ന്ധി​​​ച്ച അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ക്കാ​​​ന്‍ ര​​​ണ്ടു മാ​​​സ​​​ത്തി​​​ന​​​കം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച വി​​​ജി​​​ല​​​ന്‍സ് ഡ​​​യ​​​റ​​​ക്‌​​ട​​​റു​​​ടെ ശി​​​പാ​​​ര്‍ശ​​​യി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത് കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്കാ​​​നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ബെ​​​ഞ്ച് സ​​​ര്‍ക്കാ​​​രി​​​നോ​​​ട് നി​​​ര്‍ദേ​​​ശി​​​ച്ചു.

കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ഷാ​​​ജി ജെ. ​​​കോ​​​ട​​​ങ്ക​​​ണ്ട​​​ത്ത് ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു നി​​​ര്‍ദേ​​​ശം.

Kerala

വഖഫ് ബോര്‍ഡ് പുനഃസംഘടന: നടപടി തുടങ്ങിയതായി സർക്കാർ കോടതിയിൽ

കൊ​​​ച്ചി: വ​​​ഖ​​​ഫ് ആ​​​ക്‌​​ടി​​ലെ വ​​​കു​​​പ്പ് 14(6) പ്ര​​​കാ​​​രം ബോ​​​ര്‍ഡ് പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യ​​​താ​​​യി സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

ഷി​​​യ, സു​​​ന്നി, ബോ​​​റ, അ​​​ഗ​​​ഖാ​​​നി തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും ബോ​​​ര്‍ഡി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി എ​​​ണ്ണം ശേ​​​ഖ​​​രി​​​ക്ക​​​ല​​​ട​​​ക്കം ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​ന്‍ ര​​​ണ്ടാ​​​ഴ്ച​​​കൂ​​​ടി സ​​​ര്‍ക്കാ​​​ര്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് അ​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍കി. തു​​​ട​​​ര്‍ന്ന് ഹ​​​ര്‍ജി വീ​​​ണ്ടും പ​​​ത്തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

വ​​​ഖ​​​ഫ് ബോ​​​ര്‍ഡി​​​ല്‍ മു​​​സ്‌​​​ലിം​​​ക​​​ള​​​ല്ലാ​​​ത്ത ര​​​ണ്ട് അം​​​ഗ​​​ങ്ങ​​​ളെ​​​യും ഷി​​​യ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ നി​​​ന്ന​​​ട​​​ക്കം മു​​​സ്‌​​​ലിം​​​ക​​​ളി​​​ലെ​​​ത​​​ന്നെ ചി​​​ല വി​​​ഭാ​​​ഗ​​​ത്തി​​​ല്‍പ്പെ​​​ട്ട​​​വ​​​രെ അം​​​ഗ​​​ങ്ങ​​​ളെ​​​യും ഉ​​​ള്‍പ്പെ​​​ടു​​​ത്താ​​​ത്ത​​​തു ചോ​​​ദ്യം ചെ​​​യ്ത് അ​​​സം​​​ബ്ലി ഓ​​​ഫ് ക്രി​​​സ്ത്യ​​​ന്‍ ട്ര​​​സ്റ്റ് സ​​​ര്‍വീ​​​സ​​​സ് (ആ​​​ക്‌​​ട്​​​സ്) അ​​​ട​​​ക്കം ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​ക​​​ളാ​​​ണു കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​ന്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് റ​​​വ​​​ന്യു അ​​​ഡീ. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ.​​​പി.​​​എം മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് ന​​​ല്‍കി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​വും കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ചു. കോ​​​ട​​​തി നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം ന​​​ട​​​പ​​​ടി​​​ക​​​ള്‍ എ​​​ത്ര​​​യും വേ​​​ഗം പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​നും പു​​​നഃ​​​സം​​​ഘ​​​ട​​​ന ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നും വ​​​ഖ​​​ഫ് ബോ​​​ര്‍ഡി​​​ല്‍നി​​​ന്നു​​​ള്ള ആ​​​വ​​​ശ്യ​​​മാ​​​യ റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ളും രേ​​​ഖ​​​ക​​​ളും ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​യി സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

ഷി​​​യ, സു​​​ന്നി, ബോ​​​റ, അ​​​ഗ​​​ഖാ​​​നി, മ​​​റ്റു പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗം വ​​​ഖ​​​ഫു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​മ​​​ട​​​ക്കം ബോ​​​ര്‍ഡി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള രേ​​​ഖ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ നി​​​ര്‍ണ​​​യി​​​ച്ച് എ​​​ത്ര​​​യും വേ​​​ഗം സ​​​ര്‍ക്കാ​​​രി​​​ന് റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ വ​​​ഖ​​​ഫ് ബോ​​​ര്‍ഡ് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫി​​​സ​​​ര്‍ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്. വ​​​ഖ​​​ഫ് ആ​​​ക്ടി​​​ലെ 14ാം വ​​​കു​​​പ്പ് പ്ര​​​കാ​​​രം ബോ​​​ര്‍ഡ് പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ത​​​യാ​​​റാ​​​ണ്.

ക​​​ണ​​​ക്കെ​​​ടു​​​പ്പ് പോ​​​ലു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​ന്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം ആ​​​വ​​​ശ്യ​​​മാ​​​യ​​​തി​​​നാ​​​ല്‍ ര​​​ണ്ടാ​​​ഴ്ച​​​കൂ​​​ടി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. വ​​​ഖ​​​ഫ് ബോ​​​ര്‍ഡി​​​ല്‍ മു​​​സ്‌​​​ലിം ഇ​​​ത​​​ര അം​​​ഗ​​​ങ്ങ​​​ളെ ഉ​​​ള്‍പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ക്കു​​​ശേ​​​ഷം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ സ​​​മ​​​ര്‍പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

പു​​​തി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന് ഹ​​​ര്‍ജി​​​ക്കാ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Kerala

കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട​തി​യി​ൽ​നി​ന്ന് ‘മു​ക്കാ​ലി’ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: അ​​​വ​​​നെ​​​യൊ​​​ക്കെ മു​​​ക്കാ​​​ലി​​​യി​​​ൽ കെ​​​ട്ടി​​​യി​​​ട്ട് അ​​​ടി​​​ക്ക​​​ണം എ​​​ന്നു കേ​​​ട്ടി​​​ട്ടി​​​ല്ലേ? എ​​​ന്താ​​​ണ് ഈ ​​​മു​​​ക്കാ​​​ലി​​​യെ​​​ന്ന​​​റി​​​യ​​​ണ​​​മെ​​​ങ്കി​​​ൽ കാ​​​ണൂ, ഇ​​​താ​​​ണ് പ​​​ണ്ട് തെ​​​റ്റു​​​ക​​​ൾ ചെ​​​യ്താ​​​ൽ കെ​​​ട്ടി​​​യി​​​ട്ട് അ​​​ടി​​​ച്ചി​​​രു​​​ന്ന ആ ​​​ച​​​രി​​​ത്ര​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ ‘മു​​​ക്കാ​​​ലി’.

പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ കോ​​​ട​​​തി സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ മു​​​ൻ​​​സി​​​ഫ് കോ​​​ട​​​തി വ​​​രാ​​​ന്ത​​​യി​​​ൽ ത​​​ല​​​യു​​​യ​​​ർ​​​ത്തി നി​​​ൽ​​​ക്കു​​​ന്ന ഈ ​​​മു​​​ക്കാ​​​ലി ഇ​​​നി ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി മ്യൂ​​​സി​​​യ​​​ത്തി​​​ലേ​​​ക്കു യാ​​​ത്ര​​​യാ​​​കു​​​ക​​​യാ​​​ണ്.

രാ​​​ജ​​​ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ഇ​​​തി​​​ൽ കെ​​​ട്ടി​​​യി​​​ട്ടു ശി​​​ക്ഷി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് ആ ​​​ശി​​​ക്ഷാ​​​രീ​​​തി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ച്ചെ​​​ങ്കി​​​ലും ഈ ​​​മു​​​ക്കാ​​​ലി മാ​​​ത്രം വ​​​രാ​​​ന്ത​​​യി​​​ലെ സ്ഥാ​​​നം വി​​​ട്ടു​​​മാ​​​റി​​​യി​​​ല്ല.

കാ​​​ലം മാ​​​റി, കോ​​​ട​​​തി സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ പു​​​തു​​​ക്കി​​​പ്പ​​​ണി​​​തി​​​ട്ടും മാ​​​റ്റ​​​മി​​​ല്ലാ​​​തെനി​​​ന്ന ഈ ​​​അ​​​പൂ​​​ർ​​​വ ച​​​രി​​​ത്ര​​​ശേ​​​ഷി​​​പ്പ്, ഹൈ​​​ക്കോ​​​ട​​​തി ഒ​​​രു​​​ക്കു​​​ന്ന പു​​​രാ​​​വ​​​സ്തു പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ്. പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ കൗ​​​തു​​​ക​​​ക്കാ​​​ഴ്ച​​​യാ​​​കാ​​​നാ​​​ണ് മു​​​ക്കാ​​​ലി യാ​​​ത്ര​​​യാ​​​കു​​​ന്ന​​​ത്. ഇ​​​തി​​​നു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ത്ത​​​ര​​​വ് കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ കോ​​​ട​​​തി​​​ക്കു ല​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.

Kerala

ബാര്‍ ലൈസന്‍സ് പുതുക്കുന്നത് താത്കാലികമായി മാത്രമെന്നു സര്‍ക്കാര്‍

കൊ​​​ച്ചി: സ്റ്റാ​​​ര്‍ പ​​​ദ​​​വി പു​​​തു​​​ക്കാ​​​ന്‍ അ​​​പേ​​​ക്ഷ ന​​​ല്‍കി കാ​​​ത്തി​​​രി​​​ക്കു​​​ന്ന ബാ​​​ര്‍ ഹോ​​​ട്ട​​​ലു​​​ക​​​ള്‍ക്ക് അ​​​ത് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് താ​​​ത്കാ​​​ലി​​​ക ക്ര​​​മീ​​​ക​​​ര​​​ണം എ​​​ന്ന​​​നി​​​ല​​​യി​​​ല്‍ മാ​​​ത്ര​​​മാ​​​ണെ​​​ന്നു സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

രേ​​​ഖ​​​ക​​​ള്‍ കൃ​​​ത്യ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച​​​ശേ​​​ഷം മാ​​​ത്ര​​​മാ​​​ണ് ലൈ​​​സ​​​ന്‍സ് പു​​​തു​​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, സ്റ്റാ​​​ര്‍ പ​​​ദ​​​വി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​ള​​​വ് വ​​​രു​​​ത്തു​​​ക​​​യോ പു​​​തി​​​യ ഹോ​​​ട്ട​​​ലു​​​ക​​​ള്‍ക്ക് ബാ​​​ര്‍ ലൈ​​​സ​​​ന്‍സ് ന​​​ല്‍കു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നും നി​​​കു​​​തി അ​​​ഡീ. സെ​​​ക്ര​​​ട്ട​​​റി സ​​​മ​​​ര്‍പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

കേ​​​ര​​​ള മ​​​ദ്യ​​​നി​​​രോ​​​ധ​​​ന സ​​​മി​​​തി ന​​​ല്‍കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം. കേ​​​ന്ദ്ര വി​​​നോ​​​ദ സ​​​ഞ്ചാ​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ഹോ​​​ട്ട​​​ല്‍ ആ​​​ന്‍ഡ് റ​​​സ്റ്റ​​​റ​​​ന്‍റ് അ​​​പ്രൂ​​​വ​​​ല്‍ ആ​​​ന്‍ഡ് ക്ലാ​​​സി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ക​​​മ്മി​​​റ്റി ന​​​ട​​​ത്തു​​​ന്ന പ​​​രി​​​ശോ​​​ധ​​​ന വൈ​​​കു​​​ന്ന​​​താ​​​ണ് നി​​​ല​​​വി​​​ല്‍ അ​​​പേ​​​ക്ഷ ന​​​ല്‍കി കാ​​​ത്തി​​​രി​​​ക്കാ​​​ന്‍ ഇ​​​ട​​​യാ​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന് ഹോ​​​ട്ട​​​ലു​​​ട​​​മ​​​ക​​​ള്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ള​​​ല്ല.

ലൈ​​​സ​​​ന്‍സ് പു​​​തു​​​ക്കി ന​​​ല്‍കാ​​​തി​​​രു​​​ന്നാ​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യെ​​​യും സാ​​​മ്പ​​​ത്തി​​​ക രം​​​ഗ​​​ത്തെ​​​യും തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളെ​​​യും പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും.

കേ​​​ന്ദ്ര ടൂ​​​റി​​​സം മ​​​ന്ത്രാ​​​ല​​​യം ത​​​ന്നെ ബാ​​​ര്‍ ലൈ​​​സ​​​ന്‍സ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് സ്റ്റാ​​​ര്‍ പ​​​ദ​​​വി വേ​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ശി​​​പാ​​​ര്‍ശ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

Kerala

പിന്നാക്ക വിഭാഗക്കാരുടെ പട്ടിക പുതുക്കല്‍

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടെ പ​​​ട്ടി​​​ക പു​​​തു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ സ​​​ര്‍വേ​​​ന​​​ട​​​ത്തി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​തു​​​വ​​​രെ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു നാ​​​ലാ​​​ഴ്ച​​​യ്ക്ക​​​കം സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

സാ​​​മൂ​​​ഹി​​​ക സാ​​​മ്പ​​​ത്തി​​​ക ജാ​​​തി സ​​​ര്‍വേ സം​​​ബ​​​ന്ധി​​​ച്ചാ​​​ണു പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം.​​​ ശ്യാംകു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യ​​​ത്.

മൈ​​​നോ​​​റി​​​റ്റി ഇ​​​ന്ത്യ​​​ന്‍സ് പ്ലാ​​​നിം​​​ഗ് ആ​​​ന്‍ഡ് വി​​​ജി​​​ല​​​ന്‍സ് ക​​​മ്മി​​​ഷ​​​ന്‍ ട്ര​​​സ്റ്റ് സ​​​മ​​​ര്‍പ്പി​​​ച്ച കോ​​​ട​​​തി​​​ല​​​ക്ഷ്യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്. പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന ഡ​​​യ​​​റ​​​ക്‌ടര്‍ ഡി.​​​ര​​​ഞ്ജി​​​ത് കോ​​​ട​​​തി​​​യി​​​ല്‍ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​യി.

ജാ​​​തി​​​സ​​​ര്‍വേ ന​​​ട​​​ത്തു​​​ന്ന​​​തി​​​നോ പി​​​ന്നാ​​​ക്ക​​​വി​​​ഭാ​​​ഗ പ​​​ട്ടി​​​ക പു​​​തു​​​ക്കു​​​ന്ന​​​തി​​​നോ ഡ​​​യ​​​റ​​​ക്‌ടര്‍ ക്കു സ്വ​​​ത​​​ന്ത്ര​​​മാ​​​യ അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നും വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​യും സ​​​ര്‍ക്കാ​​​രു​​​മാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​വും ഫ​​​യ​​​ല്‍ ചെ​​​യ്തു. ഇ​​​തേ​​​ത്തു​​​ട​​​ര്‍ന്ന് വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​യെ ക​​​ക്ഷി ചേ​​​ര്‍ത്താ​​​ണു സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ഫ​​​യ​​​ല്‍ ചെ​​​യ്യാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ച​​​ത്.

തെ​​​ലു​​​ങ്കാ​​​ന സ​​​ര്‍ക്കാ​​​ര്‍ വീ​​​ടു​​​വീ​​​ടാ​​​ന്ത​​​രം ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ഗ്ര ജാ​​​തി സ​​​ര്‍വേ​​​ക്കാ​​​യി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് അ​​​ഡീ​​​ഷ​​​ണ​​​ല്‍ അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ല്‍ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലും സ​​​മാ​​​ന​​​മാ​​​യ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കേ​​​ണ്ട​​​തു​​​ണ്ടോ​​​യെ​​​ന്നതു പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു. തു​​​ട​​​ര്‍ന്ന് ഹ​​​ര്‍ജി വീ​​​ണ്ടും ന​​​വം​​​ബ​​​ര്‍ അ​​​ഞ്ചി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Kerala

പൊ​ലി​സ് അ​സോ​സി​യേ​ഷ​ന്‍ പു​നഃ​സം​ഘ​ട​ന: സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പൊ​ലി​സ് സം​ഘ​ട​ന​ക​ളെ പു​നഃ​സം​ഘ​ടി​പ്പി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സം​ഘ​ട​ന​ക​ളു​ടെ നി​യ​മാ​വ​ലി​ക്കും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍​ക്കും വി​രു​ദ്ധ​മാ​യി അ​വ​യു​ടെ ഘ​ട​ന​യി​ല്‍ ഇ​ട​പെ​ടാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് നി​രീ​ക്ഷി​ച്ചു.

കേ​ര​ള പൊ​ലി​സ് അ​സോ​സി​യേ​ഷ​ന്‍, കേ​ര​ള പൊ​ലി​സ് ഓ​ഫി​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍, കേ​ര​ള സീ​നി​യ​ര്‍ പൊ​ലി​സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നീ സം​ഘ​ട​ന​ക​ള്‍ വെ​ട്ടി​ച്ചു​രു​ക്കി ര​ണ്ടു സം​ഘ​ട​ന​ക​ളാ​ക്കി ആ​യി​രു​ന്നു ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പു​നഃ​സം​ഘ​ട​ന.

ഈ ​ന​ട​പ​ടി​ക്കെ​തി​രെ അ​സോ​സി​യേ​ഷ​നു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ര​ണ്ടു റി​ട്ട് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​ത്. അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പു​നഃ​സം​ഘ​ട​ന​യ്ക്കു പി​ന്നാ​ലെ രൂ​പീ​ക​രി​ച്ച അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും കോ​ട​തി റ​ദ്ദാ​ക്കി.

1966ലെ ​പൊ​ലി​സ് ച​ട്ട​ങ്ങ​ള്‍ പ്ര​കാ​രം അ​സോ​സി​യേ​ഷ​നു​ക​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കാ​നോ റ​ദ്ദാ​ക്കാ​നോ ഉ​ള്ള അ​ധി​കാ​രം സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്കാ​ണ്. അ​സോ​സി​യേ​ഷ​ന്‍റെ രേ​ഖ​ക​ള്‍, ബാ​ങ്ക് ഫ​ണ്ട്, ആ​സ്തി ബാ​ധ്യ​ത​ക​ള്‍ എ​ന്നി​വ ര​ണ്ട് സം​ഘ​ട​ന​ക​ള്‍​ക്കാ​യി വീ​തി​ച്ചു ന​ല്‍​കാ​നു​ള്ള ഉ​ത്ത​ര​വി​ലെ നി​ര്‍​ദേ​ശം നി​യ​മ​വി​രു​ദ്ധ​വും ബൈ​ലോ​ക​ള്‍​ക്ക് വി​രു​ദ്ധ​വു​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ജൂ​ലൈ 27ന് ​ആ​യി​രു​ന്നു പൊ​ലി​സ് സം​ഘ​ട​ന​ക​ളെ വെ​ട്ടി​ച്ചു​രു​ക്കി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. യാ​തൊ​രു കൂ​ടി​യാ​ലോ​ച​ന​ക​ളും ന​ട​ത്താ​തെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന വാ​ദ​മാ​ണ് ഹ​ര്‍​ജി​ക്കാ​ര്‍ ഉ​യ​ര്‍​ത്തി​യ​ത്.

 

Kerala

ഡ​യ​റി മാ​ത്രം തെ​ളി​വാ​ക്കി കേ​സെ​ടു​ക്കാ​നാ​വി​ല്ല; ഇ​ഡി​യു​ടെ വാ​ദം എ​തി​ര്‍​ത്ത് സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍-​എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ല്‍ ഇ​ഡി ന​ല്‍​കി​യ ക​ത്തി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​സെ​ടു​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. ഒ​രു ഡ​യ​റി മാ​ത്ര​മാ​ണ് ഇ​ഡി ന​ല്‍​കി​യ​ത്. ഡ​യ​റി മാ​ത്രം തെ​ളി​വാ​ക്കി കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

എ​ന്നാ​ല്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​വ​ശ്യം. കേ​സെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട് എ​ന്നാ​ണ് ഇ​ഡി​യു​ടെ വാ​ദം. കേ​സി​ലെ ക​ണ്ടെ​ത്ത​ലു​ക​ളും മൊ​ഴി പ​ക​ര്‍​പ്പു​ക​ളും ഇ​ഡി കോ​ട​തി​യി​ല്‍ മു​ദ്ര വ​ച്ച ക​വ​റി​ല്‍ ഹാ​ജ​രാ​ക്കി.

സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മൊ​ഴി പ​ക​ര്‍​പ്പ​ക​ളും ന​ല്‍​കാ​മെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി അ​ഴി​മ​തി നി​രോ​ധ​ന പ്ര​കാ​രം കേ​സ് നി​ല​നി​ല്‍​ക്കു​മെ​ന്ന് മ​ന​സി​ലാ​യ​തി​നാ​ലാ​ണ് വി​വ​ര​ങ്ങ​ള്‍ സം​സ്ഥാ​ന പൊ​ലി​സി​ന് കൈ​മാ​റി​യ​ത്. അ​തി​ല്‍ ഇ​നി​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി.

ഹ​ര്‍​ജി കോ​ട​തി ഉ​ത്ത​ര​വ് പ​റ​യാ​നാ​യി മാ​റ്റി. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍, ടി. ​വീ​ണ, മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ ശി​പാ​ര്‍​ശ.

 

 

Kerala

ആ​വ​ശ്യ​മെ​ങ്കി​ല്‍ മൊ​ഴി​പ​ക​ര്‍​പ്പു​ക​ള്‍ കൈ​മാ​റാം; പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഇ​ഡി

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് ഇ​ട​പാ​ടി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ ക​ത്തി​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഇ​ഡി. സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ ക​ത്തും കേ​സി​ലെ ക​ണ്ടെ​ത്ത​ലു​ക​ളും മൊ​ഴി​പ​ക​ര്‍​പ്പു​ക​ളും ഇ​ഡി കോ​ട​തി​യി​ല്‍ മു​ദ്ര വ​ച്ച ക​വ​റി​ല്‍ ഹാ​ജ​രാ​ക്കി.

ഇ​ഡി ന​ല്‍​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ഇ​ടാ​തെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​വ​ശ്യം. കേ​സി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ മൊ​ഴി​പ​ക​ര്‍​പ്പു​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റാ​മെ​ന്നും ഇ​ഡി കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

ദീ​പ​സ്തം​ഭം മ​ഹാ​ശ്ച​ര്യം ന​മു​ക്കും കി​ട്ട​ണം പ​ണം എ​ന്ന നി​ല​പാ​ട് ആ​ണോ ഈ ​വി​ഷ​യ​ത്തി​ല്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഹ​ര്‍​ജി​യി​ല്‍ വാ​ദം തു​ട​രു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍, ടി. ​വീ​ണ, മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ ശി​പാ​ര്‍​ശ.

Kerala

ജീവന്‍രക്ഷാ മരുന്നുകളുടെ അമിതവിലയിൽ ഹൈ​​​ക്കോ​​​ട​​​തി നിർദേശം; പേ​​​റ്റ​​​ന്‍റ് മ​​​രു​​​ന്നു​​​ക​​​ളി​​​ലും സ​​​ർ​​​ക്കാ​​​രി​​​ന് ഇ​​​ട​​​പെ​​​ടാം

കൊ​​​ച്ചി: ജീ​​​വ​​​ന്‍ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ അ​​​മി​​​ത​​​വി​​​ല നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍, പേ​​​റ്റ​​​ന്‍റ് നേ​​​ടി​​​യ മ​​​രു​​​ന്നു​​​ക​​​മ്പ​​​നി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലും കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന് ഇ​​​ട​​​പെ​​​ടാ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പേ​​​റ്റ​​​ന്‍റും ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​വും സ​​​ര്‍ക്കാ​​​രി​​​ന് ഏ​​​റ്റെ​​​ടു​​​ക്കാ​​​നും നേ​​​രി​​​ട്ടോ മ​​​റ്റ് ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ മു​​​ഖേ​​​ന​​​യോ മ​​​രു​​​ന്നു നി​​​ര്‍മി​​​ച്ചു ലാ​​​ഭേ​​​ച്ഛ​​​യി​​​ല്ലാ​​​തെ രോ​​​ഗി​​​ക​​​ള്‍ക്കു ല​​​ഭ്യ​​​മാ​​​ക്കാ​​​നും പേ​​​റ്റ​​​ന്‍റ് നി​​​യ​​​മ​​​ത്തി​​​ലെ 100-ാം വ​​​കു​​​പ്പ് അ​​​ധി​​​കാ​​​രം ന​​​ല്‍കു​​​ന്നു​​​ണ്ടെ​​​ന്ന് ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ര്‍ വി. ​​​മേ​​​നോ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ജീ​​​വ​​​ന്‍ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ അ​​​മി​​​ത​​​വി​​​ല ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ട്ടാ​​​ല്‍ ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന കാ​​​ര്യം കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു. സ്ത​​​നാ​​​ര്‍ബു​​​ദ ചി​​​കി​​​ത്സ​​​യ്ക്കു​​​ള്ള റി​​​ബോ​​​സി​​​ക്ലി​​​ബ് മ​​​രു​​​ന്നി​​​ന്‍റെ അ​​​മി​​​ത​​​വി​​​ല ചോ​​​ദ്യം ചെ​​​യ്ത്, രോ​​​ഗ​​​ബാ​​​ധി​​​ത​​​യാ​​​യി​​​രു​​​ന്ന വി​​​ര​​​മി​​​ച്ച ബാ​​​ങ്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലെ ഉ​​​ത്ത​​​ര​​​വി​​​ലാ​​​ണ് കോ​​​ട​​​തി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

കേ​​​സ് നി​​​ല​​​നി​​​ല്‍ക്കേ ഹ​​​ര്‍ജി​​​ക്കാ​​​രി മ​​​രി​​​ച്ചി​​​രു​​​ന്നു. പൊ​​​തു​​​താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ഷ​​​യ​​​മാ​​​യ​​​തി​​​നാ​​​ല്‍ അ​​​മി​​​ക്ക​​​സ്‌​​​ ക്യൂ​​​റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി കേ​​​സി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ള്‍ തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 21, 47 അ​​​നുഛേ​​​ദ​​​ങ്ങ​​​ള്‍ പ്ര​​​കാ​​​രം ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഗ്യം സം​​​ര​​​ക്ഷി​​​ക്കാ​​​നും ചി​​​കി​​​ത്സ ഉ​​​റ​​​പ്പാ​​​ക്കാ​​​നും സ​​​ര്‍ക്കാ​​​രി​​​ന് ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും സാ​​​മ്പ​​​ത്തി​​​ക​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ ആ​​​ര്‍ക്കും ചി​​​കി​​​ത്സ നി​​​ഷേ​​​ധി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​വ​​​ശ്യ​​​മ​​​രു​​​ന്നു​​​ക​​​ള്‍ വാ​​​ങ്ങാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​മ്പ​​​ത്തി​​​ക​​​ശേ​​​ഷി കു​​​റ​​​ഞ്ഞ​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍നി​​​ന്നു സ​​​ര്‍ക്കാ​​​ര്‍ ശേ​​​ഖ​​​രി​​​ച്ച് പേ​​​റ്റ​​​ന്‍റ് നി​​​യ​​​മ​​​ത്തി​​​ലെ പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​ര​​​ങ്ങ​​​ള്‍ ഇ​​​വ​​​ര്‍ക്കു​​​വേ​​​ണ്ടി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്ത​​​ണം.

സ്ത​​​നാ​​​ര്‍ബു​​​ദ ചി​​​കി​​​ത്സ​​​യി​​​ല്‍ താ​​​ര​​​ത​​​മ്യേ​​​ന വി​​​ല കു​​​റ​​​ഞ്ഞ പാ​​​ല്‍ബോ​​​സി​​​ക്ലി​​​ബ് മ​​​രു​​​ന്ന് റി​​​ബോ​​​സി​​​ക്ലി​​​ബി​​​നു പ​​​ക​​​ര​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്ന വാ​​​ദം ര​​​ണ്ടും വ്യ​​​ത്യ​​​സ്ത ഘ​​​ട്ട​​​ങ്ങ​​​ളി​​​ലെ ചി​​​കി​​​ത്സ​​​യ്ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന വി​​​ദ​​​ഗ്ധ​​​ സ​​​മി​​​തി റി​​​പ്പോ​​​ര്‍ട്ട് പ​​​രി​​​ഗ​​​ണി​​​ച്ച് കോ​​​ട​​​തി ത​​​ള്ളി.

"സു​​​കൃ​​​തം' സി​​​നി​​​മ ഉ​​​ദ്ധ​​​രി​​​ച്ച് കോ​​​ട​​​തി

ചി​​​കി​​​ത്സ​​​യ്ക്കാ​​​യി കാ​​​ന്‍സ​​​ര്‍ രോ​​​ഗി​​​ക​​​ളും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​വും ജീ​​​വി​​​തം മു​​​ഴു​​​വ​​​ന്‍ പ​​​ണ​​​യ​​​പ്പെ​​​ടു​​​ത്തേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തും ക​​​ട​​​ബാ​​​ധ്യ​​​ത​​​ക​​​ളി​​​ല്‍ മു​​​ങ്ങി​​​പ്പോ​​​കു​​​ന്ന​​​തും സം​​​ബ​​​ന്ധി​​​ച്ച് എം​​​ടി ര​​​ചി​​​ച്ച്, ഹ​​​രി​​​കു​​​മാ​​​ര്‍ സം​​​വി​​​ധാ​​​നം ചെ​​​യ്ത "സു​​​കൃ​​​തം' സി​​​നി​​​മ​​​യി​​​ല്‍ മ​​​മ്മൂ​​​ട്ടി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ക​​​ഥാ​​​പാ​​​ത്രം ആ​​​ത്മ​​​ഗ​​​തം ന​​​ട​​​ത്തു​​​ന്ന ഭാ​​​ഗം കോ​​​ട​​​തി വി​​​ധി​​​യി​​​ല്‍ ഉ​​​ദ്ധ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. സി​​​നി​​​മ​​​യി​​​റ​​​ങ്ങി മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ട് ക​​​ഴി​​​ഞ്ഞി​​​ട്ടും ഈ ​​​ദു​​​രി​​​ത​​​ത്തി​​​ന് മാ​​​റ്റ​​​മി​​​ല്ലാ​​​ത്ത​​​ത് ദൗ​​​ര്‍ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്നും കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

Kerala

എത്ര പോക്‌സോ കോടതികള്‍ വേണമെന്ന്‌ വിശദാംശങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി

കൊ​​​ച്ചി: പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളു​​​ടെ വി​​​ചാ​​​ര​​​ണ​​​യ്ക്ക് എ​​​ത്ര കോ​​​ട​​​തി​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന​​​ത് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം.

സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ബാ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

പോ​​​ക്‌​​​സോ ആ​​​ക്ട് പ്ര​​​കാ​​​ര​​​മു​​​ള്ള മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​തെ​​​യാ​​​ണു നി​​​ല​​​വി​​​ലെ പോ​​​ക്‌​​​സോ കോ​​​ട​​​തി​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​മാ​​​യ അ​​​ടി​​​യ​​​ന്ത​​​ര സൗ​​​ക​​​ര്യം പോ​​​ക്‌​​​സോ കോ​​​ട​​​തി​​​ക​​​ള്‍ക്ക് ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശി​​​ച്ചു.

പോ​​​ക്‌​​​സോ കോ​​​ട​​​തി​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​ത്യേ​​​കം പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍മാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ല്‍ സ​​​ര്‍ക്കാ​​​ര്‍ വീ​​​ഴ്ച കാ​​​ട്ടു​​​ന്ന​​​താ​​​യി ഹ​​​ര്‍ജി​​​ക്കാ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍മാ​​​ര്‍ക്കു മ​​​തി​​​യാ​​​യ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍കേ​​​ണ്ട​​​ത​​​ട​​​ക്കം വി​​​ഷ​​​യ​​​ത്തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ന് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ സ​​​മ​​​യം തേ​​​ടി.

Kerala

‘അമ്മ’യിലെ തര്‍ക്കം: പ്രത്യേക കോടതി വേണ്ട അവസ്ഥയെന്ന് ഹൈക്കോടതി


കൊ​​​ച്ചി: താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ‘അ​​​മ്മ’യി​​​ലെ ത​​​ര്‍ക്ക​​​ങ്ങ​​​ള്‍ തീ​​​ര്‍ക്കാ​​​ന്‍ മാ​​​ത്രം പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യു​​​ടെ ആ​​​വ​​​ശ്യം വ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ജീ​​​വി​​​ത​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ക്കി​​​ടെ സി​​​നി​​​മ​​​ക്കാ​​​രു​​​ടെ ത​​​ര്‍ക്കം തീ​​​ര്‍ക്കാ​​​ന്‍ കോ​​​ട​​​തി​​​ക​​​ള്‍ക്കു സ​​​മ​​​യം ക​​​ണ്ടെ​​​ത്തേ​​​ണ്ടി​​​വ​​​രു​​​ന്നു​​​വെ​​​ന്നും ജ​​​സ്റ്റീ​​​സ് ജോ​​​ബി​​​ന്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ക്കാ​​​ല്‍ പ​​​റ​​​ഞ്ഞു.

ന​​​ടി അ​​​ന്‍സി​​​ബ​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ ഹി​​​ല്‍പാ​​​ല​​​സ് പൊ​​​ലി​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ടി ല​​​ക്ഷ്മിപ്രി​​​യ​​​യും ഭ​​​ര്‍ത്താ​​​വും ഫ​​​യ​​​ല്‍ ചെ​​​യ്ത ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണു പ​​​രാ​​​മ​​​ര്‍ശം.

Kerala

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും

കൊ​​​ച്ചി: ചെ​​​ക്ക് കേ​​​സി​​​ല്‍ മൂ​​​ന്ന​​​ര വ​​​ര്‍ഷ​​​ത്തെ ത​​​ട​​​വു​​​ശി​​​ക്ഷ ല​​​ഭി​​​ച്ച മാ​​​ണി സി. ​​​കാ​​​പ്പ​​​ന്‍ എം​​​എ​​​ല്‍എ​​​യെ അ​​​യോ​​​ഗ്യ​​​നാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി വ്യാ​​​ഴാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

ശി​​​ക്ഷ ഒ​​​രു​​​മി​​​ച്ച് അ​​​നു​​​ഭ​​​വി​​​ക്കാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ നാ​​​ല് ചെ​​​ക്കു​​​കേ​​​സു​​​ക​​​ളി​​​ലാ​​​യി മൂ​​​ന്ന​​​ര വ​​​ര്‍ഷം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​യോ​​​ഗ്യ​​​നാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ ദി​​​നേ​​​ഷ് മേ​​​നോ​​​ന്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് മാ​​​റ്റി​​​യ​​​ത്.

ഹ​​​ര്‍ജി നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നി​​​ല​​​നി​​​ല്‍ക്കി​​​ല്ലെ​​​ന്നും രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്നും ചൂണ്ടിക്കാട്ടി മാ​​​ണി സി. ​​​കാ​​​പ്പ​​​ന്‍ എ​​​തി​​​ര്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

പിണറായിക്കെതിരേ കേസെടുക്കണമോ? നിയമപ്രശ്‌നം ഹൈക്കോടതി പരിശോധിക്കും

കൊ​​​ച്ചി: ഇ​​​ഡി റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ​​​യ​​​ട​​​ക്കം എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ഇ​​​ട്ട് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മോ വേ​​​ണ്ട​​​യോ എ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​മ​​​പ്ര​​​ശ്‌​​​നം ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദ വാ​​​ദ​​​ത്തി​​​ലൂ​​​ടെ പ​​​രി​​​ശോ​​​ധി​​​ക്കും.

എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് ഇ​​​ഡി​​​യും എ​​​ങ്ങ​​​നെ വേ​​​ണ​​​മെ​​​ന്ന​​​തു സ​​​ര്‍ക്കാ​​​രി​​​ന്‍റെ വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​ര​​​മാ​​​ണെ​​​ന്ന് അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലും വാ​​​ദി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു നി​​​യ​​​മ​​​പ്ര​​​ശ്‌​​​നം പ​​​രി​​​ശോ​​​ധ​​​നാ​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡി​​​ജി​​​പി​​​ക്കു കൈ​​​മാ​​​റി​​​യ റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ പ​​​ക​​​ര്‍പ്പ് മു​​​ദ്ര​​​വ​​​ച്ച ക​​​വ​​​റി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ ഇ​​​ഡി​​​ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യ ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ നി​​​യ​​​മ​​​പ്ര​​​ശ്‌​​​ന​​​ത്തി​​​ല്‍ വി​​​ശ​​​ദ വാ​​​ദം കേ​​​ള്‍ക്കാ​​​നാ​​​യി ഹ​​​ര്‍ജി 29ലേ​​​ക്കു മാ​​​റ്റി.

ഇ​​​ഡി റി​​​പ്പോ​​​ര്‍ട്ടി​​​ലെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍, മ​​​ക​​​ള്‍ ടി.​​​വീ​​​ണ, മ​​​രു​​​മ​​​ക​​​നും മു​​​ന്‍ മ​​​ന്ത്രി​​​യു​​​മാ​​​യ പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് എ​​​ന്നി​​​വ​​​ര്‍ക്കെ​​​തി​​​രേ അ​​​ഴി​​​മ​​​തി​​​ത​​​ട​​​യ​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​രം (പി​​​എം​​​എ​​​ല്‍എ) എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​ത്ത​​​തു ചോ​​​ദ്യം ചെ​​​യ്ത് അ​​​ഡ്വ. കെ.​​​എം. ഷാ​​​ജ​​​ഹാ​​​നാ​​​ണ് ഹ​​​ര്‍ജി ന​​​ല്‍കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

എ​​​സ്എ​​​ഫ്‌​​​ഐ​​​ഒ റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഇ​​​ഡി ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ അ​​​ഴി​​​മ​​​തി ത​​​ട​​​യ​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്കാ​​​നു​​​ള്ള വ​​​സ്തു​​​ത​​​ക​​​ളു​​​ണ്ടെ​​​ന്നും പി​​​എം​​​എ​​​ല്‍എ​​​യി​​​ലെ 66(2) വ​​​കു​​​പ്പ് പ്ര​​​കാ​​​രം സ​​​മ​​​ര്‍പ്പി​​​ച്ച റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ നി​​​ര്‍ബ​​​ന്ധ​​​മാ​​​യും എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു കോ​​​ട​​​തി​​​യി​​​ല്‍ ഇ​​​ഡി സ്വീ​​​ക​​​രി​​​ച്ച​​​ത്.

2025ല്‍ത്ത​​​ന്നെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ പൊ​​​ലി​​​സി​​​ന് ക​​​ത്ത് ന​​​ല്‍കി​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ള്‍ വീ​​​ണ്ടും ക​​​ത്ത് ന​​​ല്‍കു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​നു ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും 2025ലെ ​​​സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​ഡി വാ​​​ദി​​​ച്ചു.

എ​​​ന്നാ​​​ല്‍, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​നു വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നും ഹ​​​ര്‍ജി നി​​​ല​​​നി​​​ല്‍ക്കി​​​ല്ലെ​​​ന്നും പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി​​​യാ​​​യി വേ​​​ണം സ​​​മ​​​ര്‍പ്പി​​​ക്കാ​​​നെ​​​ന്നും അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ല്‍ വാ​​​ദി​​​ച്ചു. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം ഇ​​​ഡി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കേ​​​ണ്ട​​​ത്.

ഇ​​​ഡി റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ​​​യും അ​​​തി​​​ന്‍മേ​​​ലു​​​ള്ള നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തെ​​​ന്നും എജി വ്യ​​​ക്ത​​​മാ​​​ക്കി. മ​​​തി​​​യാ​​​യ തെ​​​ളി​​​വു​​​ണ്ടെ​​​ങ്കി​​​ല്‍ എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണ​​​മെ​​​ന്ന​​​ല്ലേ സു​​​പ്രീം കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ള്ള​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ചോ​​​ദി​​​ച്ചു.

Kerala

സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍; വിമര്‍ശനം കടുപ്പിച്ച് കോടതി

കൊ​​​ച്ചി: മ​​​ര​​​ണ​​​പ്പാ​​​ച്ചി​​​ല്‍ ന​​​ട​​​ത്തു​​​ന്ന സ്വ​​​കാ​​​ര്യ​​​ബ​​​സു​​​ക​​​ള്‍ക്കും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ത്ത അ​​​ധി​​​കൃ​​​ത​​​ര്‍ക്കും ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ രൂ​​​ക്ഷ വി​​​മ​​​ര്‍ശ​​​നം.

പൊ​​​ലി​​​സി​​​നെ​​​യും കോ​​​ട​​​തി​​​യെ​​​യും നി​​​യ​​​മ​​​ത്തെ​​​യും ഭ​​​യ​​​ക്കാ​​​തെ നി​​​യ​​​മം ലം​​​ഘി​​​ച്ച് എ​​​ന്തും ചെ​​​യ്യാ​​​മെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണു സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളെ​​​ന്ന് ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ വി​​​മ​​​ര്‍ശി​​​ച്ചു.

സ​​​മ​​​യം പാ​​​ലി​​​ക്ക​​​ണം എ​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ല്‍ നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കേ​​​ണ്ട അ​​​ധി​​​കൃ​​​ത​​​ര്‍ ഉ​​​റ​​​ക്ക​​​ത്തി​​​ലാ​​​ണോ? ട്രാ​​​ഫി​​​ക് പൊ​​​ലി​​​സി​​​ന്‍റെ പ​​​രാ​​​ജ​​​യ​​​മാ​​​ണി​​​ത്. ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ കോ​​​ട​​​തി ശ​​​ക്ത​​​മാ​​​യി നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യ​​​തി​​​നു ശേ​​​ഷ​​​വും ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ആ​​​വ​​​ര്‍ത്തി​​​ക്കു​​​ക​​​യാ​​​ണ്.

ബ​​​സു​​​ക​​​ള്‍ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്താ​​​ല്‍ സ​​​മ​​​രം ചെ​​​യ്യു​​​മെ​​​ന്ന വെ​​​ല്ലു​​​വി​​​ളി അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ല. 11, 12 ക്ലാ​​​സു​​​ക​​​ളി​​​ല്‍ ട്രാ​​​ഫി​​​ക് നി​​​യ​​​മ​​​ങ്ങ​​​ള്‍ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലും ക​​​ണ്ണൂ​​​രി​​​ലും സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ള്‍ മ​​​ര​​​ണ​​​പ്പാ​​​ച്ചി​​​ല്‍ ന​​​ട​​​ത്തി അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​തി​​​ന്‍റെ വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ കോ​​​ട​​​തി​​​യി​​​ല്‍ പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ച്ചാ​​​ണ് കോ​​​ട​​​തി വി​​​മ​​​ര്‍ശ​​​ന​​​മു​​​ന്ന​​​യി​​​ച്ച​​​ത്.

Kerala

റോഡ് സുരക്ഷയ്ക്ക് സമഗ്ര നിര്‍ദേശങ്ങളുമായി ഹൈക്കോടതി

കൊ​​​ച്ചി: റോ​​​ഡ് സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​മ​​​ഗ്ര നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​യി ഹൈ​​​ക്കോ​​​ട​​​തി. റോ​​​ഡ് സു​​​ര​​​ക്ഷ​​​യു​​​ടെ പേ​​​രി​​​ല്‍ സ്വ​​​മേ​​​ധ​​​യാ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണ​​​മെ​​​ന്ന നി​​​ര്‍ദേ​​​ശം ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന് സ​​​മ​​​ര്‍പ്പി​​​ച്ച​​​ത​​​ട​​​ക്കം നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളാ​​​ണു ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ളും ജീ​​​വ​​​ഹാ​​​നി​​​യും വ​​​ര്‍ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി. റോ​​​ഡ് സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​നു​​​ള്ള നോ​​​ഡ​​​ല്‍ അ​​​ഥോ​​​റി​​​റ്റി​​​യാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തി​​​ന്‍റെ ആ​​​ദ്യ സ​​​മ​​​ഗ്ര റി​​​പ്പോ​​​ര്‍ട്ട് 75 ദി​​​വ​​​സ​​​ത്തി​​​ന​​​കം സ​​​മ​​​ര്‍പ്പി​​​ക്കാ​​​നും നി​​​ര്‍ദേ​​​ശി​​​ച്ചു.

കോ​​​​ട​​​​തി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ

പ​​​​രാ​​​​തി​​​​ക​​​​ൾ​​​​ക്ക് ഏ​​​​കീ​​​​കൃ​​​​ത ഡി​​​​ജി​​​​റ്റ​​​​ൽ പ്ലാ​​​​റ്റ്‌​​​​ഫോം: ത​​​​ക​​​​ർ​​​​ന്ന റോ​​​​ഡു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​രാ​​​​തി ന​​​​ൽ​​​​കാ​​​​നും സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നും ഏ​​​​കീ​​​​കൃ​​​​ത ഡി​​​​ജി​​​​റ്റ​​​​ൽ സം​​​​വി​​​​ധാ​​​​നം ഒ​​​​രു​​​​ക്ക​​​​ണം. റോ​​​​ഡ് ത​​​​ക​​​​രാ​​​​റു​​​​ക​​​​ൾ, കു​​​​ഴി​​​​ക​​​​ൾ, അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​താ മേ​​​​ഖ​​​​ല​​​​ക​​​​ൾ (ബ്ലാ​​​​ക്ക് സ്പോ​​​​ട്ടു​​​​ക​​​​ൾ) എ​​​​ന്നി​​​​വ നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​ൻ ആ​​​​റു മാ​​​​സ​​​​ത്തി​​​​ന​​​​കം ‘ജി​​​​ഐ​​​​എ​​​​സ്’ അ​​​​ധി​​​​ഷ്ഠി​​​​ത ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് റോ​​​​ഡ് സേ​​​​ഫ്റ്റി മോ​​​​ണി​​​​റ്റ​​​​റിം​​​​ഗ് പ്ലാ​​​​റ്റ്‌​​​​ഫോം സ​​​​ജ്ജ​​​​മാ​​​​ക്ക​​​​ണം.

സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ളു​​​​ടെ സ​​​​മ​​​​യ​​​​ക്ര​​​​മം: അ​​​​മി​​​​ത​​​​വേ​​​​ഗ​​​​വും മ​​​​ത്സ​​​​ര​​​​യോ​​​​ട്ട​​​​വും ത​​​​ട​​​​യാ​​​​ൻ 60 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം ജി​​​​പി​​​എ​​​​സ് അ​​​​ധി​​​​ഷ്ഠി​​​​ത പ​​​​ഠ​​​​നം ന​​​​ട​​​​ത്തി ഓ​​​​ട്ട​​​​സ​​​​മ​​​​യം ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യി​​​​ക്ക​​​​ണം.

ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് വ്യ​​​​ക്തി​​​​ഗ​​​​ത ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം: പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത്, ത​​​​ദ്ദേ​​​​ശ റോ​​​​ഡു​​​​ക​​​​ളി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ പ്ര​​​​തി​​​​മാ​​​​സ പ​​​​രി​​​​ശോ​​​​ധ​​​​ന നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്ക​​​​ണം. കു​​​​ഴി​​​​ക​​​​ളും ത​​​​ക​​​​രാ​​​​റു​​​​ക​​​​ളും പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യാ​​​​ൽ അ​​​​ത​​​​ത് എ​​​​ൻ​​​ജി​​​നി​​​​യ​​​​ർ​​​​മാ​​​​ർ​​​​ക്ക് വ്യ​​​​ക്തി​​​​ഗ​​​​ത ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

സേ​​​​വ​​​​ന ലൈ​​​​സ​​​​ൻ​​​​സു​​​​ക​​​​ൾ​​​​ക്ക് ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണം: വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​​​റ്റി, കെ​​​എ​​​​സ്ഇ​​​ബി തു​​​​ട​​​​ങ്ങി​​​​യ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ റോ​​​​ഡ് അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ രേ​​​​ഖാ​​​​മൂ​​​​ല​​​​മു​​​​ള്ള മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ റോ​​​​ഡു​​​​ക​​​​ൾ വെ​​​​ട്ടി​​​​പ്പൊ​​​​ളി​​​​ക്കാ​​​​ൻ പാ​​​​ടി​​​​ല്ല.

ബ്ലാ​​​​ക്ക് സ്പോ​​​​ട്ടു​​​​ക​​​​ളി​​​​ൽ സു​​​​ര​​​​ക്ഷ: അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​താ മേ​​​​ഖ​​​​ല​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി നാ​​​​ലു മാ​​​​സ​​​​ത്തി​​​​ന​​​​കം എ​​​​ൽ​​​ഇ​​​ഡി ലൈ​​​​റ്റു​​​​ക​​​​ൾ, എ​​​ഐ കാ​​​​മ​​​​റ​​​​ക​​​​ൾ, മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ബോ​​​​ർ​​​​ഡു​​​​ക​​​​ൾ എ​​​​ന്നി​​​​വ സ്ഥാ​​​​പി​​​​ക്ക​​​​ണം.

അ​​​​ടി​​​​യ​​​​ന്ത​​​​ര വൈ​​​​ദ്യ​​​​സ​​​​ഹാ​​​​യം: സം​​​​സ്ഥാ​​​​ന പാ​​​​ത​​​​ക​​​​ളി​​​​ൽ ഓ​​​​രോ 30 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ലും ‘ബേ​​​​സി​​​​ക് ലൈ​​​​ഫ് സ​​​​പ്പോ​​​​ർ​​​​ട്ട്’ ആം​​​​ബു​​​​ല​​​​ൻ​​​​സു​​​​ക​​​​ൾ സ​​​​ജ്ജ​​​​മാ​​​​ക്ക​​​​ണം.

ഡ്രൈ​​​​വ​​​​ർ പ്രൊ​​​​ഫൈ​​​​ലിം​​​​ഗ്: പൊ​​​​തു​​​​വാ​​​​ഹ​​​​ന ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ​​​​ക്കാ​​​​യി കേ​​​​ന്ദ്രീ​​​​കൃ​​​​ത പ്രൊ​​​​ഫൈ​​​​ലിം​​​​ഗ് സം​​​​വി​​​​ധാ​​​​നം ന​​​​ട​​​​പ്പാ​​​​ക്ക​​​​ണം.

ഞെ​​​ട്ടി​​​ക്കു​​​ന്ന അ​​​പ​​​ക​​​ട​​​ക്ക​​​ണ​​​ക്കു​​​ക​​​ൾ

2025 ജ​​​നു​​​വ​​​രി മു​​​ത​​​ല്‍ 2026 ജൂ​​​ലൈ വ​​​രെ 19 മാ​​​സ​​​ത്തി​​​നി​​​ടെ 6000 വാ​​​ഹ​​​നാ​​​പ​​​ക​​​ട മ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ​​​തെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

2025 ല്‍ 49,889 ​​​അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ല്‍ 3,733 പേ​​​ര്‍ മ​​​രി​​​ച്ചു. 56,922 പേ​​​ര്‍ക്ക് പ​​​രി​​​ക്കേ​​​റ്റു. 2026 ജൂ​​​ലൈ വ​​​രെ 2319 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 36,116 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. 2025 വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 1.89 കോ​​​ടി​​​യാ​​​ണ്. 1000 പേ​​​ര്‍ക്ക് 425 വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ എ​​​ന്ന​​​താ​​​ണ് അ​​​നു​​​പാ​​​തം.

അ​​​മി​​​തവേ​​​ഗ​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ മു​​​ഖ്യ​​​കാ​​​ര​​​ണം. മ​​​രി​​​ച്ച​​​വ​​​രി​​​ല്‍ 60.5 ശ​​​ത​​​മാ​​​ന​​​വും 18 നും 45 ​​​നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ്. നാ​​​റ്റ്പാ​​​ക് ത​​​യാ​​​റാ​​​ക്കി​​​യ റോ​​​ഡ് സു​​​ര​​​ക്ഷാ ക​​​ര്‍മ​​​പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ദേ​​​ശീ​​​യ, സം​​​സ്ഥാ​​​ന പാ​​​ത​​​ക​​​ള​​​ട​​​ക്കം സം​​​സ്ഥാ​​​ന​​​ത്ത് അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​യു​​​ള്ള 2200 കി​​​ലോ​​​മീ​​​റ്റ​​​ര്‍ റോ​​​ഡാ​​​ണു​​​ള്ള​​​തെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Kerala

ഹൈക്കോടതി വളപ്പില്‍ ഫോട്ടോ, വീഡിയോ നിരോധനം

കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി വ​​​ള​​​പ്പി​​​ല്‍ ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും വീ​​​ഡി​​​യോ റിക്കാ​​​ര്‍ഡിം​​​ഗി​​​നും ലൈ​​​വ് സ്ട്രീ​​​മിം​​​ഗി​​​നും പൂ​​​ര്‍ണ നി​​​രോ​​​ധ​​​നം ഏ​​​ര്‍പ്പെ​​​ടു​​​ത്തി.

അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍, ക​​​ക്ഷി​​​ക​​​ള്‍, ഇ​​​ന്‍റേ​​​ണ്‍സ്, അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ ക്ല​​​ര്‍ക്കു​​​മാ​​​ര്‍, ര​​​ജി​​​സ്ട്രി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, സ​​​ര്‍ക്കാ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍, ക​​​രാ​​​റു​​​കാ​​​ര്‍, സ​​​ന്ദ​​​ര്‍ശ​​​ക​​​ര്‍ തു​​​ട​​​ങ്ങി ഹൈ​​​ക്കോ​​​ട​​​തിവ​​​ള​​​പ്പി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​വ​​​ര്‍ക്കെ​​​ല്ലാം നി​​​യ​​​ന്ത്ര​​​ണം ബാ​​​ധ​​​ക​​​മാ​​​ണെ​​​ന്ന് ര​​​ജി​​​സ്ട്രാ​​​ര്‍ ജ​​​ന​​​റ​​​ലി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

കോ​​​ട​​​തി ഹാ​​​ളു​​​ക​​​ള്‍ക​​​ത്തും ജ​​​ഡ്ജി​​​മാ​​​രു​​​ടെ ചേം​​​ബ​​​റി​​​ലും ര​​​ജി​​​സ്ട്രി ഓ​​​ഫി​​​സു​​​ക​​​ള്‍, സെ​​​ക്‌​​​ഷ​​​നു​​​ക​​​ള്‍, റെ​​​ക്കോ​​​ര്‍ഡ് റൂ​​​മു​​​ക​​​ള്‍, സെ​​​ക്യൂ​​​രി​​​റ്റി ക​​​ണ്‍ട്രോ​​​ള്‍ റൂ​​​മു​​​ക​​​ള്‍, സെ​​​ര്‍വ​​​ര്‍ റൂ​​​മു​​​ക​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ഔ​​​ദ്യോ​​​ഗി​​​ക ആ​​​വ​​​ശ്യ​​​ത്തി​​​ന​​​ല്ലാ​​​തെ ഫോ​​​ട്ടോ, വീ​​​ഡി​​​യോ പാ​​​ടി​​​ല്ല. ഔ​​​ദ്യോ​​​ഗി​​​ക ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള ഫോ​​​ട്ടോ​​​യും വീ​​​ഡി​​​യോ​​​യും ര​​​ജി​​​സ്ട്രി അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന വ്യ​​​ക്തി​​​ക​​​ള്‍ക്കോ ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ക്കോ മാ​​​ത്ര​​​മേ എ​​​ടു​​​ക്കാ​​​ന്‍ അ​​​നു​​​വാ​​​ദ​​​മു​​​ണ്ടാ​​​കൂ.

ര​​​ജി​​​സ്ട്രാ​​​ര്‍ ജ​​​ന​​​റ​​​ലി​​​ന്‍റെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ അ​​​വ പു​​​റ​​​ത്തു​​​വി​​​ടാ​​​നും പാ​​​ടി​​​ല്ല. കോ​​​ട​​​തി വ​​​ള​​​പ്പി​​​ല്‍നി​​​ന്നെ​​​ടു​​​ത്ത ഫോ​​​ട്ടോ​​​യോ വീ​​​ഡി​​​യോ​​​യോ ലൈ​​​വ് സ്ട്രീ​​​മോ ര​​​ജി​​​സ്ട്രാ​​​ര്‍ ജ​​​ന​​​റ​​​ലി​​​ന്‍റെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലോ ഡി​​​ജി​​​റ്റ​​​ല്‍, ഇ​​​ല​​​ക‌്ട്രോണി​​​ക് മീ​​​ഡി​​​യ​​​യി​​​ലോ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​നോ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നോ പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​നോ പാ​​​ടി​​​ല്ല. ര​​​ജി​​​സ്ട്രാ​​​ര്‍ ജ​​​ന​​​റ​​​ലി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി​​​യോ​​​ടെ മാ​​​ത്ര​​​മേ ഔ​​​ദ്യോ​​​ഗി​​​ക ച​​​ട​​​ങ്ങു​​​ക​​​ള​​​ട​​​ക്കം പ​​​രി​​​പാ​​​ടി​​​ക​​​ള്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ക്ക് ക​​​വ​​​ര്‍ ചെ​​​യ്യാ​​​നാ​​​കൂ.

കോ​​​ട​​​തി​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കാ​​​നും വീ​​​ഡി​​​യോ റിക്കാര്‍ഡ് ചെ​​​യ്യാ​​​നും ലൈ​​​വ് ചെ​​​യ്യാ​​​നും ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ അ​​​നു​​​മ​​​തി വേ​​​ണം. ഓ​​​ഡി​​​റ്റോ​​​റി​​​യം, ബാ​​​ങ്ക്വ​​​റ്റ് ഹാ​​​ള്‍, ആ​​​ട്രി​​​യം തു​​​ട​​​ങ്ങി സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ന​​​ട​​​ത്തു​​​മ്പോ​​​ഴാ​​​ണ് അ​​​നു​​​മ​​​തി​​​യോ​​​ടെ ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കാ​​​നും മ​​​റ്റും സാ​​​ധ്യ​​​മാ​​​കു​​​ക. അ​​​ന​​​ധി​​​കൃ​​​ത ഫോ​​​ട്ടോ​​​യെ​​​ടു​​​പ്പ് ത​​​ട​​​യാ​​​ന്‍ ര​​​ജി​​​സ്ട്രി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കും സെ​​​ക്യൂ​​​രി​​​റ്റി വി​​​ഭാ​​​ഗ​​​ത്തി​​​നും അ​​​ധി​​​കാ​​​ര​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

Kerala

അഴിമതി തടയല്‍ നിയമത്തിന്‍റെ ലക്ഷ്യം പരാജയപ്പെടുന്നു: ഹൈക്കോടതി

കൊ​​​ച്ചി: വി​​​ചാ​​​ര​​​ണ​​​പോ​​​ലും ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന സ്ഥി​​​തി​​​വി​​​ശേ​​​ഷ​​​മു​​​ള്ള​​​തി​​​നാ​​​ല്‍ അ​​​ഴി​​​മ​​​തി ത​​​ട​​​യ​​​ല്‍ നി​​​യ​​​മ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്ന​​​താ​​​യി ഹൈ​​​ക്കോ​​​ട​​​തി. അ​​​ഴി​​​മ​​​തി ത​​​ട​​​യ​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​രം കോ​​​ട​​​തി ശി​​​ക്ഷി​​​ച്ചാ​​​ലും അ​​​പ്പീ​​​ലി​​​ലൂ​​​ടെ ജാ​​​മ്യം നേ​​​ടി​​​യ​​​ശേ​​​ഷം വാ​​​ദം കേ​​​ള്‍ക്കാ​​​തെ വ​​​ര്‍ഷ​​​ങ്ങ​​​ളോ​​​ളം കേ​​​സ് നി​​​ശ്ച​​​ല​​​മാ​​​കും. പി​​​ന്നീ​​​ട് പ്ര​​​തി മ​​​രി​​​ക്കു​​​ന്ന​​​തോ​​​ടെ കേ​​​സും തീ​​​രും. ഹൈ​​​ക്കോ​​​ട​​​തി രേ​​​ഖ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​തു പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു​​​സ​​​മ്പാ​​​ദ​​​ന​​​ക്കേ​​​സി​​​ല്‍ മു​​​ന്‍ ഡി​​​ജി​​​പി ടോ​​​മി​​​ന്‍ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി​​​ക്കെ​​​തി​​​രാ​​​യ ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ച്ചു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​ല്‍ വാ​​​ദം കേ​​​ള്‍ക്കു​​​മ്പോ​​​ഴാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ വാ​​​ക്കാ​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​യ ഈ ​​​സാ​​​ഹ​​​ച​​​ര്യം മൂ​​​ലം നി​​​യ​​​മ​​​ത്തി​​​ന്‍റെ യ​​​ഥാ​​​ര്‍ഥ ല​​​ക്ഷ്യ​​​മാ​​​ണ് ഇ​​​ല്ലാ​​​താ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ഴി​​​മ​​​തി ത​​​ട​​​യ​​​ല്‍ നി​​​യ​​​മം ക​​​ര്‍ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ലേ ജ​​​ന​​​ങ്ങ​​​ള്‍ക്കു വി​​​ശ്വാ​​​സ​​​മു​​​ണ്ടാ​​​കൂ​​​വെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. തു​​​ട​​​ര്‍ന്ന് ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം സം​​​ബ​​​ന്ധി​​​ച്ച ആ​​​വ​​​ശ്യ​​​ത്തി​​​ല്‍ ഉ​​​ത്ത​​​ര​​​വി​​​നാ​​​യി ഹ​​​ര്‍ജി മാ​​​റ്റി.

അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു​​​സ​​​മ്പാ​​​ദ​​​ന കേ​​​സി​​​ല്‍ കോ​​​ട്ട​​​യം വി​​​ജി​​​ല​​​ന്‍സ് കോ​​​ട​​​തി ത​​​ച്ച​​​ങ്ക​​​രി​​​യെ നാ​​​ലു​​​വ​​​ര്‍ഷം ത​​​ട​​​വി​​​നും 30 ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ പി​​​ഴ അ​​​ട​​​യ്ക്കാ​​​നു​​​മാ​​​ണ് ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. തെ​​​റ്റാ​​​യ ക​​​ണ്ടെ​​​ത്ത​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും വ​​​സ്തു​​​ത​​​ക​​​ള്‍ വേ​​​ണ്ട വി​​​ധം പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ​​​യു​​​മാ​​​ണ് വി​​​ജി​​​ല​​​ന്‍സ് കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​തെ​​​ന്നാ​​​ണു ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം. എ​​​ന്നാ​​​ല്‍ ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ സ​​​ര്‍ക്കാ​​​ര്‍ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ര്‍ത്തു. ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ക്കു​​​ന്ന​​​ത് സ്വാ​​​ഭാ​​​വി​​​ക ന​​​ട​​​പ​​​ടി​​​യ​​​ല്ലെ​​​ന്ന് കോ​​​ട​​​തി​​​യും അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

Kerala

ശബരിമല ആടിയ ശിഷ്‌ടം നെയ്യ് വിതരണത്തിലെ ക്രമക്കേട്: ക്രിമിനല്‍ കേസ് ഒഴിവാക്കാന്‍ അനുമതി

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ആ​​​ടി​​​യ​​​ശി​​​ഷ്‌​​​ടം നെ​​​യ്യ് ക്ര​​​മ​​​ക്കേ​​​ടി​​​ല്‍ വി​​​ജി​​​ല​​​ന്‍സ് പ്ര​​​തി ചേ​​​ര്‍ത്തി​​​രു​​​ന്ന ദേ​​​വ​​​സ്വം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര​​​ട​​​ക്കം 42 പേ​​​ര്‍ക്കെ​​​തി​​​രാ​​​യ ക്രി​​​മി​​​ന​​​ല്‍ ന​​​ട​​​പ​​​ടി ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി.

ക്ര​​​മ​​​ക്കേ​​​ടി​​​ല്‍ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ആ​​​ര്‍ക്കെ​​​തി​​​രേ​​​യും ക്രി​​​മി​​​ന​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ല്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​ര്‍ക്കാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി വി​​​ജി​​​ല​​​ന്‍സ് റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ദേ​​​വ​​​സ്വം ബെ​​​ഞ്ചി​​​ന്‍റെ അ​​​നു​​​മ​​​തി.

മ​​​നഃ​​​പൂ​​​ര്‍വം പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ന്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​തി​​​നു നി​​​ല​​​വി​​​ല്‍ തെ​​​ളി​​​വു​​​ക​​​ളി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

നെ​​​യ്യ് സം​​​ഭ​​​ര​​​ണം, വി​​​ത​​​ര​​​ണം എ​​​ന്നി​​​വ​​​യി​​​ല്‍ മേ​​​ല്‍നോ​​​ട്ട​​​ക്കു​​​റ​​​വും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് അ​​​ശ്ര​​​ദ്ധ​​​യു​​​മു​​​ണ്ടാ​​​യ​​​താ​​​ണ് ന​​​ഷ്‌​​​ട​​​മു​​​ണ്ടാ​​​കാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യ​​​ത്. 2025 ന​​​വം​​​ബ​​​ര്‍ 17 മു​​​ത​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 27 വ​​​രെ​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ ആ​​​ടി​​​യ ശി​​​ഷ്‌​​​ടം നെ​​​യ്യ് വി​​​ല്പ​​​ന​​​യി​​​ല്‍ 17.14 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ന​​​ഷ്‌​​​ടം ദേ​​​വ​​​സ്വം ബോ​​​ര്‍ഡി​​​ന് ഉ​​​ണ്ടാ​​​യ​​​താ​​​യാ​​​ണു വി​​​ജി​​​ല​​​ന്‍സ് പ്ര​​​ത്യേ​​​ക​​​സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

നെ​​​യ്യ് വി​​​ത​​​ര​​​ണ​​​ത്തി​​​നു നി​​​യോ​​​ഗി​​​ച്ച 39 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ല്‍ 20 പേ​​​ര്‍ 2025 ന​​​വം​​​ബ​​​റി​​​ല്‍ മാ​​​ത്രം ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​വ​​​രാ​​​യി​​​രു​​​ന്നു. ലാ​​​സ്റ്റ് ഗ്രേ​​​ഡ് ത​​​സ്തി​​​ക​​​യി​​​ല്‍ ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​വ​​​രാ​​​ണ് സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​ലൂ​​​ടെ പി​​​ന്നീ​​​ട് മാ​​​നേ​​​ജീ​​​രി​​​യ​​​ല്‍ ത​​​സ്തി​​​ക​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നും വി​​​ജി​​​ല​​​ന്‍സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കു​​​റ്റാ​​​രോ​​​പി​​​ത​​​രാ​​​യ ജീ​​​വ​​​ന​​​ക്കാ​​​ര്‍ക്കെ​​​തി​​​രേ വ​​​കു​​​പ്പു​​​ത​​​ല അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും ദേ​​​വ​​​സ്വം​​​ബെ​​​ഞ്ച് തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍കി.

മ​​​തി​​​യാ​​​യ യോ​​​ഗ്യ​​​ത​​​യും പ​​​രി​​​ശീ​​​ല​​​ന​​​വും ല​​​ഭി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലെ​​​ങ്കി​​​ലും ഉ​​​യ​​​ര്‍ന്ന ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ നി​​​യ​​​മി​​​ക്കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു. തു​​​ട​​​ര്‍ന്ന് ഹ​​​ര്‍ജി ഒ​​​ക്ടോ​​​ബ​​​ര്‍ 23ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

പ്ര​​​വ​​​ര്‍ത്ത​​​ന​​​രേ​​​ഖ മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം സ​​​മ​​​ര്‍പ്പി​​​ക്കാ​​​നും ദേ​​​വ​​​സ്വം​​​ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

Kerala

കശുവണ്ടി അഴിമതി: അപ്പീലുകള്‍ 28ന് പരിഗണിക്കും

കൊ​​​​ച്ചി: ക​​​​ശു​​​​വ​​​​ണ്ടി കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍ അ​​​​ഴി​​​​മ​​​​തി​​​ക്കേ​​​​സി​​​​ല്‍ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ക്ക് അ​​​​നു​​​​മ​​​​തി ന​​​​ല്‍കി​​​​യ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രാ​​​​യ അ​​​​പ്പീ​​​​ലു​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി 28ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍ജി​​​​യി​​​​ലെ ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​ത്തു​​​​ട​​​​ര്‍ന്ന് സ​​​​ര്‍ക്കാ​​​​ര്‍ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍കി​​​​യ​​​​തു തെ​​​​റ്റാ​​​​ണെ​​​​ന്ന വാ​​​​ദ​​​​മു​​​​യ​​​​ര്‍ത്തി മു​​​​ഖ്യ​​​​പ്ര​​​​തി​​​​ക​​​​ളാ​​​​യ ആ​​​​ര്‍. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​നും കെ.​​​​എ. ര​​​​തീ​​​​ഷു​​​​മാ​​​​ണ് ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ല്‍ അ​​​​പ്പീ​​​​ലു​​​​ക​​​​ള്‍ സ​​​​മ​​​​ര്‍പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് നേ​​​​ര​​​​ത്തേ സ്റ്റേ ​​​​ചെ​​​​യ്തി​​​​രു​​​​ന്നു.

National

കേരള ഹൈക്കോടതിയിലെ അഞ്ച് അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​മാ​രെ സ്ഥി​രം ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​ൻ ശി​പാ​ർ​ശ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ള​​​മു​​​ൾ​​​​പ്പ​​​​ടെ വി​​​​വി​​​​ധ ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലാ​​​​യി 12 അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജ​​​​ഡ്ജി​​​​മാ​​​​രെ സ്ഥി​​​​രം ജ​​​​ഡ്ജി​​​​മാ​​​​രാ​​​​യി നി​​​​യ​​​​മി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി കൊ​​​​ളീ​​​​ജി​​​​യം കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്തു.

കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജ​​​​ഡ്ജി​​​​മാ​​​​രാ​​​​യ പി.​ ​​​കൃ​​​​ഷ​​​​ണ കു​​​​മാ​​​​ർ, കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ർ, എ​​​​സ്. മു​​​​ര​​​​ളീ കൃ​​​​ഷ​​​​ണ, ജോ​​​​ബി​​​​ൻ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, പി.​​​​വി. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ തു​​​​ട​​​​ങ്ങി അ​​​​ഞ്ചു​​​പേ​​​​രെ​​​​യാ​​​​ണ് സ്ഥി​​​​രം ജ​​​​ഡ്ജി​​​​മാ​​​​രാ​​​​യി നി​​​​യ​​​​മി​​​​ക്കാ​​​​ൻ ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്ത​​​​ത്.

ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ​​​നി​​​​ന്ന് അ​​​​ഞ്ചു​​​പേ​​​​രെ​​​​യും ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡ്, ഗോ​​​ഹ​​​ട്ടി ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് ഓ​​​​രോ​​​​രു​​​​ത്ത​​​​രെ വീ​​​​ത​​​​വും ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്തി​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച ചേ​​​​ർ​​​​ന്ന സു​​​​പ്രീം​​​​കോ​​​​ട​​​​തി കൊ​​​​ളീ​​​​ജി​​​​യ​​​​ത്തി​​​​ന്‍റേ​​​​താ​​​​ണ് തീ​​​​രു​​​​മാ​​​​നം.

Kerala

പാസ്‌പോര്‍ട്ടില്‍നിന്ന് പങ്കാളിയുടെ പേരുനീക്കല്‍: വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്നു ഹൈക്കോടതി

കൊ​​ച്ചി: പാ​​സ്‌​​പോ​​ര്‍ട്ടി​​ല്‍നി​​ന്നു ജീ​​വി​​ത​​പ​​ങ്കാ​​ളി​​യു​​ടെ പേ​​ര് നീ​​ക്കാ​​ന്‍ വി​​വാ​​ഹ​​മോ​​ച​​ന ഉ​​ത്ത​​ര​​വ് ഹാ​​ജ​​രാ​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നു ഹൈ​​ക്കോ​​ട​​തി.

പാ​​സ്‌​​പോ​​ര്‍ട്ട് ച​​ട്ട​​ത്തി​​ല്‍ ഇ​​ത്ത​​ര​​ത്തി​​ലൊ​​രു നി​​ര്‍ദേ​​ശ​​മി​​ല്ലെ​​ന്ന് വി​​ല​​യി​​രു​​ത്തി​​യാ​​ണ് ത്വ​​ലാ​​ഖ് വ​​ഴി വി​​വാ​​ഹ​​മോ​​ച​​നം നേ​​ടി​​യ തൃ​​ശൂ​​ര്‍ സ്വ​​ദേ​​ശി​​നി​​യാ​​യ ഇ​​രു​​പ​​ത്തി​​യെ​​ട്ടു​​കാ​​രി​​യു​​ടെ ഹ​​ര്‍ജി​​യി​​ല്‍ ജ​​സ്റ്റീ​​സ് മു​​ര​​ളി പു​​രു​​ഷോ​​ത്ത​​മ​​ന്‍ ഉ​​ത്ത​​ര​​വി​​ട്ട​​ത്.

മു​​ന്‍ ഭ​​ര്‍ത്താ​​വി​​ന്‍റെ പേ​​ര് നീ​​ക്കാ​​ന്‍ കോ​​ട​​തി​​യി​​ല്‍നി​​ന്നു​​ള്ള വി​​വാ​​ഹ​​മോ​​ച​​ന ഉ​​ത്ത​​ര​​വ് ഹാ​​ജ​​രാ​​ക്ക​​ണ​​മെ​​ന്ന പാ​​സ്‌​​പോ​​ര്‍ട്ട് അ​​ധി​​കൃ​​ത​​രു​​ടെ നി​​ര്‍ദേ​​ശം ചോ​​ദ്യം​​ ചെ​​യ്താ​​യി​​രു​​ന്നു ഹ​​ര്‍ജി.

പ​​ങ്കാ​​ളി​​യു​​ടെ പേ​​ര് നീ​​ക്കാ​​ന്‍ കോ​​ട​​തി ഉ​​ത്ത​​ര​​വ് ആ​​വ​​ശ്യ​​മാ​​ണെ​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് 2024ല്‍ ​​ഓ​​ഫി​​സ് മെ​​മ്മോ​​റാ​​ണ്ടം പു​​റ​​പ്പെ​​ടു​​വി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​യി​​രു​​ന്നു കേ​​ന്ദ്രസ​​ര്‍ക്കാ​​രി​​ന്‍റെ വാ​​ദം.

എ​​ന്നാൽ, പാ​​സ്‌​​പോ​​ര്‍ട്ട് ച​​ട്ട​​ത്തി​​ല്‍ ഇ​​ത്ത​​ര​​മൊ​​രു നി​​ര്‍ദേ​​ശ​​മി​​ല്ലെ​​ന്ന​​ത് കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. ഹ​​ര്‍ജി​​ക്കാ​​രി​​യു​​ടെ അ​​പേ​​ക്ഷ വീ​​ണ്ടും പ​​രി​​ഗ​​ണി​​ച്ച് ഉ​​ചി​​ത​​മാ​​യ ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ക്കാ​​ന്‍ പാ​​സ്‌​​പോ​​ര്‍ട്ട് അ​​ഥോ​​റി​​റ്റി​​ക്കു കോ​​ട​​തി നി​​ര്‍ദേ​​ശം ന​​ല്‍കി.

Kerala

വെയര്‍ ഹൗസിംഗ് പെന്‍ഷന്‍ വിതരണം: ഉത്തരവ് മനഃപൂര്‍വം അവഗണിക്കാന്‍ ശ്രമിക്കുന്നെന്ന് ഹൈക്കോടതി

കൊ​​ച്ചി: കേ​​ര​​ള വെ​​യ​​ര്‍ഹൗ​​സിം​​ഗ് കോ​​ര്‍പ​​റേ​​ഷ​​നി​​ല്‍നി​​ന്നു വി​​ര​​മി​​ച്ച​​വ​​രു​​ടെ പ​​രി​​ഷ്‌​​ക​​രി​​ച്ച പെ​​ന്‍ഷ​​ന്‍ ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ മു​​ന്‍ഗ​​ണ​​നാ​​ക്ര​​മ​​ത്തി​​ല്‍ വി​​ത​​ര​​ണം ചെ​​യ്യ​​ണ​​മെ​​ന്ന ഉ​​ത്ത​​ര​​വ് അ​​ധി​​കൃ​​ത​​ര്‍ മ​​നഃ​​പൂ​​ര്‍വം അ​​വ​​ഗ​​ണി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് ഹൈ​​ക്കോ​​ട​​തി.

സ​​ര്‍ക്കാ​​ര്‍ അ​​നു​​മ​​തി ല​​ഭി​​ച്ചാ​​ല്‍ മാ​​ത്ര​​മേ ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​ക്കാ​​നാ​​കൂ​​വെ​​ന്നു വ്യ​​ക്ത​​മാ​​ക്കി കോ​​ര്‍പ​​റേ​​ഷ​​ന്‍ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ തോ​​മ​​സ് സാ​​മു​​വ​​ല്‍ ന​​ല്‍കി​​യ സ​​ത്യ​​വാ​​ങ്മൂ​​ലം ത​​ള്ളി​​യാ​​ണ് ജ​​സ്റ്റീ​​സ് ദേ​​വ​​ന്‍ രാ​​മ​​ച​​ന്ദ്ര​​ന്‍, ജ​​സ്റ്റീ​​സ് ബ​​സ​​ന്ത് ബാ​​ലാ​​ജി എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചി​​ന്‍റെ നി​​രീ​​ക്ഷ​​ണം.

ഈ ​​വി​​ശ​​ദീ​​ക​​ര​​ണം വി​​ശ്വാ​​സ​​ത്തി​​ലെ​​ടു​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യാ​​ണ് സ​​ത്യ​​വാ​​ങ്മൂ​​ലം ത​​ള്ളി​​യ​​ത്. ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​ക്കാ​​ത്ത​​തി​​ല്‍ ക​​ടു​​ത്ത അ​​തൃ​​പ​​തി രേ​​ഖ​​പ്പെ​​ടു​​ത്തി​​യ കോ​​ട​​തി ഒ​​ക്ടോ​​ബ​​ര്‍ ആ​​റി​​ന് കേ​​സ് വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കു​​മ്പോ​​ള്‍ എം​​ഡി നേ​​രി​​ട്ട് ഹാ​​ജ​​രാ​​കാ​​നും നി​​ര്‍ദേ​​ശം ന​​ല്‍കി.

വെ​​യ​​ര്‍ഹൗ​​സിം​​ഗ് കോ​​ര്‍പ​​റേ​​ഷ​​ന്‍ പെ​​ന്‍ഷ​​നേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന​​ട​​ക്കം ന​​ല്‍കി​​യ കോ​​ട​​തി​​യ​​ല​​ക്ഷ്യ ഹ​​ര്‍ജി​​ക​​ളാ​​ണ് കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്.

Kerala

അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നു പിഎസ്‌സി

കൊ​​ച്ചി: സം​​സ്ഥാ​​ന പ്ലാ​​നിം​​ഗ് ബോ​​ര്‍ഡ് ചീ​​ഫ് ത​​സ്തി​​ക​​യി​​ലേ​​ക്കു​​ള്ള നി​​യ​​മ​​ന ക്ര​​മ​​ക്കേ​​ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​രാ​​തി​​യി​​ന്‍മേ​​ലു​​ള്ള ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷ​​ണ ഉ​​ത്ത​​ര​​വും ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള എ​​ഫ്‌​​ഐ​​ആ​​റും റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പി​​എ​​സ്‌​​സി ഹൈ​​ക്കോ​​ട​​തി​​യി​​ല്‍.

പി​​എ​​സ്‌​​സി അം​​ഗ​​ങ്ങ​​ള്‍ക്കും ജീ​​വ​​ന​​ക്കാ​​ര്‍ക്കു​​മെ​​തി​​രേ അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ടാ​​ന്‍ സ​​ര്‍ക്കാ​​രി​​ന് അ​​ധി​​കാ​​ര​​മി​​ല്ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണു ഹ​​ര്‍ജി.

ക്രൈം​​ബ്രാ​​ഞ്ച് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത എ​​ഫ്‌​​ഐ​​ആ​​റി​​ല്‍ കു​​റ്റ​​കൃ​​ത്യ​​ത്തി​​ന്‍റെ വി​​ശ​​ദാം​​ശ​​ങ്ങ​​ള്‍ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ലെ​​ന്നു ഹ​​ര്‍ജി​​യി​​ല്‍ പ​​റ​​യു​​ന്നു. നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ചി​​ല ചോ​​ദ്യ​​ങ്ങ​​ളു​​ടെ മൂ​​ല്യ​​നി​​ര്‍ണ​​യം ന​​ട​​ത്താ​​തെ പോ​​യ​​ത് മ​​നഃ​​പൂ​​ര്‍വ​​മ​​ല്ല.

അം​​ഗ​​ങ്ങ​​ള​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ക്കു ചോ​​ദ്യം​​ചെ​​യ്യ​​ലി​​നു ഹാ​​ജ​​രാ​​കാ​​ന്‍ നോ​​ട്ടീ​​സ് ന​​ല്‍കി​​യി​​ട്ടു​​ണ്ട്. ഹ​​ര്‍ജി തീ​​ര്‍പ്പാ​​കും​​വ​​രെ അ​​ന്വേ​​ഷ​​ണം സ്റ്റേ ​​ചെ​​യ്യ​​ണ​​മെ​​ന്ന ഇ​​ട​​ക്കാ​​ല ആ​​വ​​ശ്യ​​വും ഉ​​ന്ന​​യി​​ച്ചി​​ട്ടു​​ണ്ട്.

Kerala

കോടതിയലക്ഷ്യം: ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വാറന്‍റ്

കൊ​​ച്ചി: നി​​ക്ഷേ​​പ​​ക​​രു​​ടെ പ​​ണം തി​​രി​​ച്ചു​​പി​​ടി​​ക്കു​​ന്ന​​തി​​നാ​​യി സ്വ​​ത്തു​​ക്ക​​ള്‍ ക​​ണ്ടു​​കെ​​ട്ടാ​​നു​​ള്ള കോ​​ട​​തി ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​ക്കാ​​ത്ത​​തി​​ല്‍ കോ​​ട​​തി​​യ​​ല​​ക്ഷ്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി​​ക്ക് ഹൈ​​ക്കോ​​ട​​തി​​യു​​ടെ വാ​​റ​​ന്‍റ്.

തി​​രു​​വ​​ന​​ന്ത​​പു​​രം സി​​റ്റി പൊ​​ലി​​സ് ക​​മ്മി​​ഷ​​ണ​​ര്‍ മു​​ഖേ​​ന വാ​​റ​​ന്‍റ് ന​​ട​​പ്പാ​​ക്കാ​​ന്‍ ജ​​സ്റ്റീ​​സ് എം.​​എ. അ​​ബ്ദു​​ല്‍ ഹ​​ക്കീം ര​​ജി​​സ്ട്രി​​ക്കു നി​​ര്‍ദേ​​ശം ന​​ല്‍കി.

കേ​​സ് അ​​ടു​​ത്ത ത​​വ​​ണ പ​​രി​​ഗ​​ണി​​ക്കു​​ന്ന 28ന് ​​ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി നേ​​രി​​ട്ട് ഹാ​​ജ​​രാ​​യി വി​​ശ​​ദീ​​ക​​ര​​ണം ന​​ല്‍കാ​​നും നി​​ര്‍ദേ​​ശി​​ച്ചു. അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യു​​ടെ ബോ​​ണ്ടി​​ല്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​നു ജാ​​മ്യം അ​​നു​​വ​​ദി​​ക്കാ​​മെ​​ന്നും ഉ​​ത്ത​​ര​​വി​​ല്‍ പ​​റ​​യു​​ന്നു.

കേ​​ര​​ളം, ത​​മി​​ഴ്‌​​നാ​​ട്, ക​​ര്‍ണാ​​ട​​ക തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യി കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ യൂ​​ണി​​വേ​​ഴ്‌​​സ​​ല്‍ ട്രേ​​ഡിം​​ഗ് സൊ​​ലൂഷ​​ന്‍സി​​ല്‍ പ​​ണം നി​​ക്ഷേ​​പി​​ച്ച് വ​​ഞ്ചി​​ത​​രാ​​യ​​വ​​ര്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​യാ​​ണ് കോ​​ട​​തി പ​​രി​​ഗ​​ണി​​ച്ച​​ത്. ക​​മ്പ​​നി​​യു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ള്‍ ബ​​ഡ്‌​​സ് ആ​​ക്ട് പ്ര​​കാ​​രം ക​​ണ്ടു​​കെ​​ട്ടാ​​ന്‍ മാ​​ര്‍ച്ച് മൂ​​ന്നി​​നു കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു.

എ​​ന്നാ​​ല്‍, ആ​​റു മാ​​സം പി​​ന്നി​​ട്ടി​​ട്ടും ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​ക്കു​​ക​​യോ റി​​പ്പോ​​ര്‍ട്ട് സ​​മ​​ര്‍പ്പി​​ക്കു​​ക​​യോ ചെ​​യ്യാ​​ത്ത​​തി​​നെത്തുട​​ര്‍ന്ന് ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​ക്കാ​​ത്ത​​പ​​ക്ഷം നേ​​രി​​ട്ട് ഹാ​​ജ​​രാ​​കാ​​ന്‍ ബ​​ഡ്‌​​സ് ആ​​ക്ട് ന​​ട​​പ​​ടി​​ക​​ളു​​ടെ ചു​​മ​​ത​​ല​​യു​​ള്ള ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി​​ക്ക് കോ​​ട​​തി നി​​ര്‍ദേ​​ശം ന​​ല്‍കി​​യി​​രു​​ന്നു. ഇ​​തു പാ​​ലി​​ക്ക​​പ്പെ​​ടാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു കോ​​ട​​തി സ്വ​​മേ​​ധ​​യാ കോ​​ട​​തി​​യ​​ല​​ക്ഷ്യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്.

Kerala

ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യാ​ണ് പ്ര​ധാ​നം; വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​നി​ൽ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​തെ​യാ​ണ് സം​സ്ഥാ​ന​ത്ത് പ​ല കാ​ര്യ​ങ്ങ​ളും ചെ​യ്യു​ന്ന​തെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച് വി​മ​ർ​ശി​ച്ചു.

ദേ​ശീ​യ​പാ​ത​യി​ലെ തു​ട​ർ​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ളി​ലും വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​നി​ലെ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നും ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​മ​ർ​ശ​നം. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.
‌
ജീ​പ്പു​ക​ളി​ൽ വ​ലി​യ ട​യ​റു​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന​ത് തു​ട​ർ​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​ന്നു​വെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. കോ​ട്ട​യം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ അ​പ​ക​ട​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു വി​മ​ർ​ശ​നം.

 

Kerala

ഭര്‍ത്താവ് മരിക്കുന്നതിനുമുമ്പ് ശീതീകരിച്ചു സൂക്ഷിച്ച ബീജം ഉപയോഗിച്ച് കൃത്രിമ ഗര്‍ഭധാരണത്തിന് അനുമതി

കൊ​​​ച്ചി: ഭ​​​ര്‍ത്താ​​​വ് മ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് ശീ​​​തീ​​​ക​​​രി​​​ച്ചു സൂ​​​ക്ഷി​​​ച്ച ബീ​​​ജം ഉ​​​പ​​​യോ​​​ഗി​​​ച്ച് ഗ​​​ര്‍ഭ​​​ധാ​​​ര​​​ണം ന​​​ട​​​ത്താ​​​ന്‍ യു​​​വ​​​തി​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്‍കി ഹൈ​​​ക്കോ​​​ട​​​തി.

2021 മാ​​​ര്‍ച്ചി​​​ല്‍ ഭ​​​ര്‍ത്താ​​​വ് മ​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വ​​​ന്ധ്യ​​​താ ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ശീ​​​തീ​​​ക​​​രി​​​ച്ചു സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ഭ്രൂ​​​ണം കൃ​​​ത്രി​​​മ ഗ​​​ര്‍ഭ​​​ധാ​​​ര​​​ണ​​​ത്തി​​​നു കൈ​​​മാ​​​റാ​​​ന്‍ വി​​​സ​​​മ്മ​​​തി​​​ച്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​സ്എ​​​ടി ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ന​​​ട​​​പ​​​ടി ചോ​​​ദ്യം ചെ​​​യ്തു ആ​​​ല​​​പ്പു​​​ഴ ചെ​​​റി​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ 43കാ​​​രി ന​​​ല്‍കി​​​യ ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ര്‍ വി. ​​​മേ​​​നോ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

അ​​​സി​​​സ്റ്റ​​​ഡ് റീ​​​പ്രൊ​​​ഡ​​​ക്ടീ​​​വ് ടെ​​​ക്‌​​​നോ​​​ള​​​ജി (റെഗു​​​ലേ​​​ഷ​​​ന്‍) ആ​​​ക്ട് പ്ര​​​കാ​​​രം ഭ​​​ര്‍ത്താ​​​വി​​​ന്‍റെ രേ​​​ഖാ​​​മൂ​​​ല​​​മു​​​ള്ള പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഭ്രൂ​​​ണം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ വാ​​​ദം. ഭ്രൂ​​​ണം ശീ​​​തീ​​​ക​​​രി​​​ച്ച് സൂ​​​ക്ഷി​​​ക്കു​​​മ്പോ​​​ള്‍, ദ​​​മ്പ​​​തി​​​ക​​​ള്‍ക്ക് ത​​​ങ്ങ​​​ളു​​​ടെ മ​​​ര​​​ണ​​​ശേ​​​ഷം അ​​​തെ​​​ങ്ങ​​​നെ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ന്‍ മൂ​​​ന്ന് ഓ​​​പ്ഷ​​​നു​​​ക​​​ളു​​​ണ്ട്.

ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന പ​​​ങ്കാ​​​ളി​​​ക്ക് കൈ​​​മാ​​​റു​​​ക, ഗ​​​വേ​​​ഷ​​​ണ ആ​​​വ​​​ശ്യ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക, ന​​​ശി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് ഓ​​​പ്ഷ​​​നു​​​ക​​​ള്‍. ദ​​​മ്പ​​​തി​​​ക​​​ള്‍ പൂ​​​രി​​​പ്പി​​​ച്ചു​​​ ന​​​ല്‍കേ​​​ണ്ട നി​​​ശ്ചി​​​ത അ​​​പേ​​​ക്ഷ​​​യ​​​ല്ല ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ല്‍കി​​​യ​​​തെ​​​ന്നും അ​​​വ​​​രു​​​ടെ വീ​​​ഴ്ച​​​യ്ക്കു ത​​​ന്നെ ഇ​​​ര​​​യാ​​​ക്ക​​​രു​​​തെ​​​ന്നും അ​​​വ​​​ര്‍ വാ​​​ദി​​​ച്ചു.

ഭ​​​ര്‍ത്താ​​​വി​​​ന്‍റെ രേ​​​ഖാ​​​മൂ​​​ല​​​മു​​​ള്ള അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ മ​​​ര​​​ണ​​​ശേ​​​ഷം ഭ്രൂ​​​ണം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് നി​​​യ​​​മ​​​പ​​​ര​​​വും ധാ​​​ര്‍മി​​​ക​​​വു​​​മാ​​​യി സ​​​ങ്കീ​​​ര്‍ണ​​​ത​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കു​​​മെ​​​ന്ന​​​തി​​​നു​​​ പു​​​റ​​​മെ സ്വ​​​ത്ത് കൈ​​​മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ര്‍ക്ക​​​ങ്ങ​​​ള്‍ക്കു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര സ​​​ര്‍ക്കാ​​​രി​​​ന്‍റെ വാ​​​ദം.

ബീ​​​ജം ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഭ​​​ര്‍ത്താ​​​വി​​​ന്‍റെ യ​​​ഥാ​​​ര്‍ഥ ഉ​​​ദ്ദേ​​​ശ്യ​​​മെ​​​ന്നും അ​​​മ്മ​​​യാ​​​കാ​​​നു​​​ള്ള യു​​​വ​​​തി​​​യു​​​ടെ ആ​​​ഗ്ര​​​ഹ​​​ത്തി​​​ന് മു​​​ന്‍തൂ​​​ക്കം ന​​​ല്‍കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യ കോ​​​ട​​​തി തു​​​ട​​​ര്‍ന്ന് ആ​​​വ​​​ശ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

മാധ്യമപ്രവർത്തകയ്ക്കു പൊലിസ് സംരക്ഷണത്തിന് ഉത്തരവ്

കൊ​​​ച്ചി: ടി​​​വി പ​​​രി​​​പാ​​​ടി​​​ക്കി​​​ട​​​യി​​​ലെ പ​​​രാ​​​മ​​​ർ​​​ശ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​വും വ​​​ധ​​​ഭീ​​​ഷ​​​ണി​​​യും നേ​​​രി​​​ടു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ബി​​​ഗ് ടി​​​വി സീ​​​നി​​​യ​​​ർ കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റിം​​​ഗ് എ​​​ഡി​​​റ്റ​​​ർ അ​​​പ​​​ർ​​​ണ കു​​​റു​​​പ്പി​​​ന് പൊ​​​ലി​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ക്ര​​​മ​​​സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ കൊ​​​ച്ചി സി​​​റ്റി പൊ​​​ലി​​​സ് ക​​​മ്മി​​​ഷ​​​ണ​​​ർ​​​ക്കു ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ൻ തോ​​​മ​​​സ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഹ​​​ർ​​​ജി തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തു​​​വ​​​രെ സം​​​ര​​​ക്ഷ​​​ണം തു​​​ട​​​രാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം.

മു​​​സ്‌​​​ലിം സ്ത്രീ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കാ​​​ന്ത​​​പു​​​രം എ.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ർ മു​​​സ്‌​​​ല്യാ​​​ർ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ടി​​​വി പ​​​രി​​​പാ​​​ടി​​​ക്കു പി​​​ന്നാ​​​ലെ​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​പ​​​ർ​​​ണ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. കോ​​​ട​​​തി ഒ​​​ക്‌ടോ​​​ബ​​​ർ 26ന് ​​​കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

Kerala

“തൊ​​​ട്ടാ​​​ല്‍ പൊ​​​ള്ളു​​​ന്ന കേ​​​സു​​​ക​​​ള്‍ തെ​​​ക്കു​​​വ​​​ട​​​ക്ക് ത​​​ട്ടി​​​ക്ക​​​ളി​​​ക്കു​​​ന്ന സ്ഥി​​​തി”; മൈക്രോഫിനാന്‍സ് കേസില്‍ കോടതി

കൊ​​​ച്ചി: തൊ​​​ട്ടാ​​​ല്‍ പൊ​​​ള്ളു​​​മെ​​​ന്ന് പേ​​​ടി​​​യു​​​ള്ള കേ​​​സു​​​ക​​​ള്‍ തെ​​​ക്കു​​​വ​​​ട​​​ക്ക് ത​​​ട്ടി​​​ക്ക​​​ളി​​​ക്കു​​​ന്ന​​​താ​​​ണു സ്ഥി​​​തി​​​യെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

കേ​​​സു​​​ക​​​ള്‍ ചി​​​ല​​​ര്‍ക്കെ​​​തി​​​രേ​​​യാ​​​കു​​​മ്പോ​​​ള്‍ തീ​​​രു​​​മാ​​​നം വേ​​​ഗ​​​ത്തി​​​ലും മ​​​റ്റു​​​ചി​​​ല​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത രീ​​​തി​​​യി​​​ലു​​​മാ​​​യി​​​രി​​​ക്കും. കൈ​​​ക​​​ളി​​​ല്‍ ച​​​ങ്ങ​​​ല​​​ക്കെ​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ കോ​​​ട​​​തി​​​ക്ക് ഇ​​​ത് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ പ​​​റ​​​ഞ്ഞു.

എ​​​സ്എ​​​ന്‍ഡി​​​പി മൈ​​​ക്രോ ഫി​​​നാ​​​ന്‍സ് ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ല്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ അ​​​നു​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​യ​​​ലു​​​ക​​​ള്‍ ത​​​നി​​​ക്ക് വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണു ല​​​ഭി​​​ച്ച​​​തെ​​​ന്ന് പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന അ​​​ഡീ. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വീ​​​ണ എ​​​ന്‍. മാ​​​ധ​​​വ​​​ന്‍ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് കോ​​​ട​​​തി ഈ ​​​നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ അ​​​നു​​​മ​​​തി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ 18ന​​​കം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ അ​​​ഡീ. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യ കോ​​​ട​​​തി അ​​​തി​​​ന​​​കം തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍കാ​​​ന്‍ അ​​​ന്നേ​​​ദി​​​വ​​​സം വീ​​​ണ്ടും നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നും നി​​​ര്‍ദേ​​​ശി​​​ച്ചു.

ഈ​​​മാ​​​സം പ​​​ത്തി​​​ന​​​കം പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ അ​​​നു​​​മ​​​തി കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന ഓ​​​ഗ​​​സ്റ്റ് 14ലെ ​​​ഉ​​​ത്ത​​​ര​​​വ് പാ​​​ലി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വെ​​​ള്ളി​​​യാ​​​ഴ്ച സെ​​​ക്ര​​​ട്ട​​​റി നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കാ​​​ന്‍ കോ​​​ട​​​തി വ്യാ​​​ഴാ​​​ഴ്ച നി​​​ര്‍ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

കേ​​​സ​​​ന്വേ​​​ഷ​​​ണം വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ മാ​​​രാ​​​രി​​​ക്കു​​​ളം സ്വ​​​ദേ​​​ശി എം.​​​എ​​​സ്. അ​​​നി​​​ല്‍ ന​​​ല്‍കി​​​യ ഉ​​​പ​​​ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. കോ​​​ട​​​തി​​​നി​​​ര്‍ദേ​​​ശം കൈ​​​മാ​​​റാ​​​ന്‍ വൈ​​​കി​​​യ​​​ത് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള ത​​​ന്ത്ര​​​മാ​​​ണെ​​​ന്ന് അ​​​ഡീ.​​​ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ അ​​​നു​​​മ​​​തി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നാ​​​ണു നി​​​ര്‍ദേ​​​ശി​​​ച്ച​​​ത്.

ഫ​​​യ​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു വീ​​​ഴ്ച​​​യു​​​ണ്ടാ​​​യ​​​താ​​​യും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ല്‍, ഫ​​​യ​​​ല്‍ കൈ​​​മാ​​​റാ​​​ന്‍ വി​​​ട്ടു​​​പോ​​​യ​​​താ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​ജി​​​ല​​​ന്‍സ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. തു​​​ട​​​ര്‍ച്ച​​​യാ​​​യി ഇ​​​ത്ത​​​രം വീ​​​ഴ്ച​​​യു​​​ണ്ടാ​​​കു​​​മ്പോ​​​ള്‍ ക​​​രു​​​തി​​​ക്കൂ​​​ട്ടി​​​യാ​​​ണെ​​​ന്നേ ക​​​രു​​​താ​​​നാ​​​കൂ​​​വെ​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​സ്എ​​​ന്‍ഡി​​​പി യോ​​​ഗം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ന്‍, യോ​​​ഗം പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്‍. സോ​​​മ​​​ന്‍, മൈ​​​ക്രോ​​​ഫി​​​നാ​​​ന്‍സ് കോ-​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍ കെ.​​​കെ. മ​​​ഹേ​​​ശ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ കെ​​​എ​​​സ്ബി​​​സി​​​ഡി​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഒ​​​ത്താ​​​ശ​​​യോ​​​ടെ വ്യാ​​​ജ രേ​​​ഖ​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കി ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​എ​​​സ്.​​​അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍ ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണു കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്.

Kerala

മൈക്രോ ഫിനാന്‍സ് കേസ്: പി​​​​ന്നാ​​​​ക്ക വി​​​​ക​​​​സ​​​​ന അ​​​​ഡീ. ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: എ​​​​സ്എ​​​​ന്‍ഡി​​​​പി യോ​​​​ഗം മൈ​​​​ക്രോ ഫി​​​​നാ​​​​ന്‍സ് ത​​​​ട്ടി​​​​പ്പു​​​​കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പി​​​​ന്നാ​​​​ക്ക വി​​​​ക​​​​സ​​​​ന അ​​​​ഡീ. ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്.

കേ​​​​സി​​​​ലെ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ അ​​​​നു​​​​മ​​​​തി തീ​​​​രു​​​​മാ​​​​നം വൈ​​​​കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നേ​​​​രി​​​​ട്ടു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്‍കാ​​​​നാ​​​​ണ് സെ​​​​ക്ര​​​​ട്ട​​​​റി ഇ​​​​ന്നു ഹാ​​​​ജ​​​​രാ​​​​കാ​​​​ന്‍ ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ന്‍ സ​​​​ര്‍ക്കാ​​​​ര്‍ ര​​​​ണ്ടാ​​​​ഴ്ച​​​​കൂ​​​​ടി സ​​​​മ​​​​യം തേ​​​​ടി​​​​യെ​​​​ങ്കി​​​​ലും ഈ​​​​മാ​​​​സം പ​​​​ത്തി​​​​ന​​​​കം തീ​​​​രു​​​​മാ​​​​നം നി​​​​ര്‍ദേ​​​​ശം ന​​​​ല്‍കി​​​​യി​​​​ട്ട് ര​​​​ണ്ടാ​​​​ഴ്ച പി​​​​ന്നി​​​​ട്ട​​​​താ​​​​യി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ കോ​​​​ട​​​​തി ഈ ​​​​ആ​​​​വ​​​​ശ്യം നി​​​​ര​​​​സി​​​​ച്ചു.

Kerala

സൈനികസേവനകാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ ജോലിയുടെ ഭാഗമായുണ്ടായതായി കണക്കാക്കണം: ഹൈക്കോടതി

കൊ​​​ച്ചി: സൈ​​​ന്യ​​​ത്തി​​​ല്‍ ചേ​​​രു​​​ന്ന സ​​​മ​​​യ​​​ത്ത് ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത​​​യാ​​​ള്‍ക്കു സ​​​ര്‍വീ​​​സ് കാ​​​ല​​​യ​​​ള​​​വി​​​നി​​​ടെ​​​യു​​​ണ്ടാ​​​കു​​​ന്ന അ​​​സു​​​ഖ​​​ങ്ങ​​​ള്‍ ജോ​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ണ്ടാ​​​യ​​​താ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം അ​​​തു തെ​​​ളി​​​യി​​​ക്കേ​​​ണ്ട ബാ​​​ധ്യ​​​ത തൊ​​​ഴി​​​ലു​​​ട​​​മ​​​യാ​​​യ സേ​​​ന​​​യ്ക്കാ​​​ണ്.

1970ല്‍ ​​​സൈ​​​ന്യ​​​ത്തി​​​ല്‍ ചേ​​​ര്‍ന്നു 2005ല്‍ ​​​വി​​​ര​​​മി​​​ച്ച മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​യാ​​​യ ല​​​ഫ്. കേ​​​ണ​​​ല്‍ സ​​​ണ്ണി തോ​​​മ​​​സി​​​ന് ഡി​​​സെ​​​ബി​​​ലി​​​റ്റി പെ​​​ന്‍ഷ​​​ന്‍ തു​​​ക ന​​​ല്‍കാ​​​നു​​​ള്ള ആം​​​ഡ് ഫോ​​​ഴ്‌​​​സ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ വി​​​ധി ശ​​​രി​​​വ​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ കെ. ​​​ന​​​ട​​​രാ​​​ജ​​​ന്‍, ജോ​​​ണ്‍സ​​​ണ്‍ ജോ​​​ണ്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം.

ജോ​​​ലി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ഠി​​​ന​​​മാ​​​യ സ​​​മ്മ​​​ര്‍ദം​​​ മൂ​​​ലം ഉ​​​യ​​​ര്‍ന്ന ര​​​ക്ത​​​സ​​​മ്മ​​​ര്‍ദം ബാ​​​ധി​​​ച്ച​​​താ​​​യും ഇ​​​ത് 30 ശ​​​ത​​​മാ​​​നം വൈ​​​ക​​​ല്യ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കാ​​​മെ​​​ന്നും മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍ഡ് റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍കി​​​യെ​​​ങ്കി​​​ലും സൈ​​​നി​​​ക സേ​​​വ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​സു​​​ഖ​​​മ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​ധി​​​കൃ​​​ത​​​ര്‍ ഡി​​​സെ​​​ബി​​​ലി​​​റ്റി പെ​​​ന്‍ഷ​​​ന്‍ നി​​​ഷേ​​​ധി​​​ച്ചു. തു​​​ട​​​ര്‍ന്നു ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ല്‍ വൈ​​​ക​​​ല്യം 50 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ര്‍ത്തി നി​​​ശ്ച​​​യി​​​ക്കാ​​​നും വി​​​ര​​​മി​​​ച്ച തീ​​​യ​​​തി മു​​​ത​​​ല്‍ കു​​​ടി​​​ശി​​​ക ന​​​ല്‍കാ​​​നു​​​മാ​​​ണ് ട്രൈ​​​ബ്യൂ​​​ണ​​​ല്‍ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

നാ​​​ലു മാ​​​സ​​​ത്തി​​​ന​​​കം തു​​​ക ന​​​ല്‍ക​​​ണ​​​മെ​​​ന്നും അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം ഒ​​​മ്പ​​​ത് ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യും ചേ​​​ര്‍ത്തു ന​​​ല്‍ക​​​ണ​​​മെ​​​ന്നും നി​​​ര്‍ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ട്രൈ​​​ബ്യൂ​​​ണ​​​ല്‍ വി​​​ധി​​​ക്കെ​​​തി​​​രേ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രും ക​​​ര​​​സേ​​​ന മേ​​​ധാ​​​വി​​​യു​​​മ​​​ട​​​ക്കം ന​​​ല്‍കി​​​യ അ​​​പ്പീ​​​ല്‍ ഹ​​​ര്‍ജി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ചു ത​​​ള്ളി​​​യ​​​ത്.

മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍ഡ് ന​​​ല്‍കി​​​യ അ​​​നു​​​കൂ​​​ല റി​​​പ്പോ​​​ര്‍ട്ട് മ​​​റ്റു തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ ത​​​ള്ളി പെ​​​ന്‍ഷ​​​ന്‍ നി​​​ഷേ​​​ധി​​​ച്ച സൈ​​​നി​​​ക അ​​​ധി​​​കൃ​​​ത​​​രു​​​ടെ ന​​​ട​​​പ​​​ടി​​​യെ കോ​​​ട​​​തി വി​​​മ​​​ര്‍ശി​​​ച്ചു. അ​​​പ്പീ​​​ല്‍ ന​​​ല്‍കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ക​​​ഴി​​​ഞ്ഞാ​​​ണ് അ​​​ധി​​​കൃ​​​ത​​​ര്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Kerala

സ്വര്‍ണക്കടത്ത്: പ്രതികളു‌ടെ വിടുതല്‍ ഹര്‍ജികള്‍ തള്ളിയ ഉത്തരവ് ശരിവച്ചു

കൊ​​​ച്ചി: സ്വ​​​ര്‍ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​ക​​​ളു​​​ടെ വി​​​ടു​​​ത​​​ല്‍ ഹ​​​ര്‍ജി​​​ക​​​ള്‍ ത​​​ള്ളി​​​യ എ​​​റ​​​ണാ​​​കു​​​ളം സി​​​ബി​​​ഐ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി ശ​​​രി​​​വ​​​ച്ചു.

2013 ല്‍ ​​​കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി 56 കി​​​ലോ സ്വ​​​ര്‍ണം ക​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ ക​​​സ്റ്റം​​​സ് മു​​​ന്‍ ഡെ​​​പ്യൂ​​​ട്ടി ക​​​മ്മി​​​ഷ​​​ണ​​​ര്‍ സി. ​​​മാ​​​ധ​​​വ​​​ന്‍, അ​​​സി. ക​​​മ്മി​​​ഷ​​​ണ​​​ര്‍ ഡോ. ​​​എ​​​സ്. അ​​​നി​​​ല്‍കു​​​മാ​​​ര്‍, സ്വ​​​ര്‍ണ​​​ക്ക​​​ട​​​ത്ത് സം​​​ഘാം​​​ഗം അ​​​ഹ​​​മ്മ​​​ദ് സു​​​ഹൈ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍കി​​​യ റി​​​വി​​​ഷ​​​ന്‍ ഹ​​​ര്‍ജി​​​ക​​​ള്‍ ത​​​ള്ളി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്ക​​​പ്പെ​​​ട്ടു എ​​​ന്ന​​​ത് ക്രി​​​മി​​​ന​​​ല്‍ കേ​​​സു​​​ക​​​ളി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​കാ​​​നു​​​ള്ള കാ​​​ര​​​ണ​​​മ​​​ല്ലെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. പ്ര​​​തി​​​ക​​​ള്‍ക്കെ​​​തി​​​രേ പ്ര​​​ഥ​​​മ​​​ദൃ​​​ഷ്‌​​​ട്യാ തെ​​​ളി​​​വു​​​ക​​​ളു​​​ണ്ടെ​​​ന്നും വി​​​ചാ​​​ര​​​ണ നേ​​​രി​​​ട​​​ണ​​​മെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം വി​​​ചാ​​​ര​​​ണ പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​നും പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​ക്ക് നി​​​ര്‍ദേ​​​ശം ന​​​ല്‍കി.

ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യും എ​​​ല്‍ഇ​​​ഡി ടി​​​വി ഉ​​​ള്‍പ്പ​​​ടെ​​​യു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ളും കൈ​​​പ്പ​​​റ്റി 17.86 കോ​​​ടി രൂ​​​പ മൂ​​​ല്യം വ​​​രു​​​ന്ന സ്വ​​​ര്‍ണം ക​​​ട​​​ത്താ​​​ന്‍ ഒ​​​ത്താ​​​ശ ചെ​​​യ്‌​​​തെ​​​ന്നാ​​​ണു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണം.

പ്ര​​​തി സി. ​​​മാ​​​ധ​​​വ​​​ന്‍ സ്വ​​​ര്‍ണ​​​ക്ക​​​ട​​​ത്തി​​​നു സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യെ​​​ന്നും എ​​​സ്. അ​​​നി​​​ല്‍കു​​​മാ​​​ര്‍ ത​​​ന്‍റെ വി​​​വാ​​​ഹ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കാ​​​യി പ്ര​​​തി​​​ക​​​ളി​​​ല്‍നി​​​ന്നു വാ​​​ഹ​​​നം ഉ​​​ള്‍പ്പ​​​ടെ​​​യു​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ച്ചെ​​​ന്നും സി​​​ബി​​​ഐ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​താ​​​യി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Kerala

മരുമകളും പേരക്കുട്ടിയും സംരക്ഷിക്കണമെന്ന ഹര്‍ജി തള്ളി

കൊ​​​ച്ചി: ത​​​ന്നെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ മ​​​രു​​​മ​​​ക​​​ള്‍ക്കും 22 വ​​​യ​​​സു​​​ള്ള പേ​​​ര​​​ക്കു​​​ട്ടി​​​ക്കും ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന വാ​​​ദ​​​വു​​​മാ​​​യി കൊ​​​ച്ചി സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ മു​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ ന​​​ല്‍കി​​​യ ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

സ​​​ര്‍വീ​​​സി​​​ലി​​​രി​​​ക്കെ മ​​​രി​​​ച്ച മ​​​ക​​​ന്‍റെ പെ​​​ന്‍ഷ​​​ന്‍ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ മ​​​രു​​​മ​​​ക​​​ള്‍ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ത​​​നി​​​ക്കു​​​കൂ​​​ടി ഓ​​​ഹ​​​രി ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്കം ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ക​​​ട​​​വ​​​ന്ത്ര സ്വ​​​ദേ​​​ശി​​​ ത​​​ങ്ക​​​മ്മ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണു ത​​​ള്ളി​​​യ​​​ത്.

യു​​​ക്തി​​​ര​​​ഹി​​​ത​​​മാ​​​യ ആ​​​വ​​​ശ്യം മു​​​ത്ത​​​ശി​​​യി​​​ല്‍നി​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന നി​​​രീ​​​ക്ഷ​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

Kerala

മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പേ​രുമാ​റ്റം: എ​തി​ര്‍​പ്പ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്

കൊ​​​​ച്ചി: സ​​​​ര്‍​ക്കാ​​​​ര്‍ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ പേ​​​​ര് ഹാ​​​​പ്പി​​​​ന​​​​സ് ആ​​​​ന്‍​ഡ് വെ​​​​ല്‍​നെ​​​​സ് സെ​​​​ന്‍റ​​​​റു​​​​ക​​​​ള്‍ എ​​​​ന്നാ​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ഇ​​​​ന്ത്യ​​​​ന്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നും (ഐ​​​​എം​​​​എ), ഇ​​​​ന്ത്യ​​​​ന്‍ സൈ​​​​ക്യാ​​​​ട്രി​​​​ക് സൊ​​​​സൈ​​​​റ്റി​​​​ക്കു​​​​മു​​​​ള്ള (ഐ​​​​പി​​​​എ​​​​സ്) എ​​​​തി​​​​ര്‍​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

വി​​​​ഷ​​​​യം ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ട്ട​​​​തി​​​​നെ തു​​​​ട​​​​ര്‍​ന്നാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍, ബ​​​​സ​​​​ന്ത് ബാ​​​​ലാ​​​​ജി എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം. സം​​​​സ്ഥാ​​​​ന​​​​ത്തെ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി സ്വ​​​​മേ​​​​ധ​​​​യാ​​​​ എ​​​​​​​​ടു​​​​ത്ത ഹ​​​​ര്‍​ജി​​​​യാ​​​​ണു പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്.


ഈ ​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍ ന​​​​ല്‍​കു​​​​ന്ന എ​​​​തി​​​​ര്‍​പ്പു​​​​ക​​​​ളും നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളും രേ​​​​ഖാ​​​​മൂ​​​​ലം 14ന​​​​കം​​​​ആ​​​​രോ​​​​ഗ്യ പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ അ​​​​റി​​​​യി​​​​ക്ക​​​​ണമെന്നും കോടതി നിര്‍ദേശിച്ചു.

Kerala

പട്ടികവിഭാഗക്കാരുടെ ആനുകൂല്യങ്ങൾ രേഖകൾ ഇല്ലെന്ന പേരില്‍ മാത്രം തടയാനാകില്ല: ഹൈക്കോടതി

കൊ​​​ച്ചി: വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ളി​​​ല്ലാ​​​തെ, രേ​​​ഖ​​​ക​​​ളു​​​ടെ അ​​​ഭാ​​​വം​​​കൊ​​​ണ്ടു മാ​​​ത്രം പ​​​ട്ടി​​​ക വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ നി​​​ഷേ​​​ധി​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. പ്രാ​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​മു​​​ട്ടി​​​ന്‍റെ പേ​​​രി​​​ല്‍ ജാ​​​തി തെ​​​ളി​​​യി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചി​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ല്‍ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ നി​​​ഷേ​​​ധി​​​ക്കാ​​​നാ​​​കി​​​ല്ല.

സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റി​​​ലും മ​​​റ്റും ത​​​ട്ടി​​​പ്പ് ന​​​ട​​​ന്ന​​​താ​​​യി സ​​​ര്‍ക്കാ​​​രി​​​ന്‍റെ പ​​​ക്ക​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ ഇ​​​ല്ലാ​​​ത്തി​​​ട​​​ത്തോ​​​ളം ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ക്ക് അ​​​വ​​​ര്‍ അ​​​ര്‍ഹ​​​രാ​​​ണെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ന്‍ ന​​​മ്പ്യാ​​​ര്‍, എ.​​​കെ. പ്രീ​​​ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി. പ​​​ട്ടി​​​കവ​​​ര്‍ഗ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ക്കാ​​​യി വ്യാ​​​ജ ജാ​​​തി സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചു തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി വി. ​​​ബാ​​​ല​​​നെ സ​​​ര്‍വീ​​​സി​​​ല്‍നി​​​ന്ന് നീ​​​ക്കി​​​യ ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ലാ​​​ണ് നി​​​രീ​​​ക്ഷ​​​ണം.

ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍റെ പ​​​രാ​​​തി പ​​​രി​​​ഗ​​​ണി​​​ച്ച് ആ​​​റു​​​മാ​​​സ​​​ത്തി​​​ന​​​കം പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ സ്‌​​​ക്രൂ​​​ട്ടി​​​നി ക​​​മ്മി​​​റ്റി​​​ക്ക് കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍കി. അ​​​തു​​​വ​​​രെ ബാ​​​ല​​​ന്‍റെ താ​​​ത്കാ​​​ലി​​​ക പെ​​​ന്‍ഷ​​​ന്‍ തു​​​ട​​​രാ​​​നും നി​​​ര്‍ദേ​​​ശി​​​ച്ചു.

Kerala

കോടതിയലക്ഷ്യം: കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ നേരിട്ടു ഹാജരാകേണ്ട

കൊ​​​ച്ചി: കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തി​​​ല്‍നി​​​ന്ന് കെ​​​എ​​​സ്ആ​​​ര്‍ടി​​​സി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​മോ​​​ജ് ശ​​​ങ്ക​​​ര്‍, എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ (അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍) ജി.​​​പി. പ്ര​​​ദീ​​​പ് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രെ ഹൈ​​​ക്കോ​​​ട​​​തി ത​​​ത്കാ​​​ല​​​ത്തേ​​​ക്ക് ഒ​​​ഴി​​​വാ​​​ക്കി.

വി​​​ല​​​ക്കു ലം​​​ഘി​​​ച്ച് എം​​​പാ​​​ന​​​ല്‍ഡ് ഡ്രൈ​​​വ​​​ര്‍ നി​​​യ​​​മ​​​നം തു​​​ട​​​രു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ കേ​​​സി​​​ല്‍ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കാ​​​ന്‍ നേ​​​ര​​​ത്തേ കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചി​​​രു​​​ന്നു. വി​​​ഷ​​​യ​​​ത്തി​​​ല്‍ കെ​​​എ​​​സ്ആ​​​ര്‍ടി​​​സി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് ഇ​​​വ​​​ര്‍ക്ക് ഇ​​​ള​​​വ് ന​​​ല്‍കി​​​യ​​​ത്.

വി​​​ശ​​​ദീ​​​ക​​​ര​​​ണം തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ങ്കി​​​ലും സ്റ്റാ​​​ന്‍ഡിം​​​ഗ് കോ​​​ണ്‍സ​​​ല്‍ ന​​​ല്‍കി​​​യ ഉ​​​റ​​​പ്പു​​​ക​​​ള്‍കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഇ​​​ള​​​വ് ന​​​ല്‍കു​​​ന്ന​​​തെ​​​ന്ന് ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ര്‍ വി. ​​​മേ​​​നോ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി. നേ​​​രി​​​ല്‍ ഹാ​​​ജ​​​രാ​​​കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ന​​​ല്‍കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

ഡ്രൈ​​​വ​​​ര്‍മാ​​​രു​​​ടെ ത​​​സ്തി​​​ക​​​യി​​​ല്‍ സ്ഥി​​​ര​​​നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​തെ താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം തു​​​ട​​​രു​​​ന്ന​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് കോ​​​ട​​​തി നേ​​​ര​​​ത്തേ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. എ​​​ന്നി​​​ട്ടും എം​​​പാ​​​ന​​​ല്‍ നി​​​യ​​​മ​​​നം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ലി​​​സ്റ്റി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ള്‍ ന​​​ല്‍കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

Kerala

കോടതിയിൽ ഹാ​ജ​രാ​യി​ല്ല; അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക് അന്ത്യശാസനം

കൊ​ച്ചി: മു​ട്ടി​ൽ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ഞ്ച​നാ കേ​സി​ൽ പ്ര​തി​ക​ളാ​യ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ൻ​മാ​ർ വി​ചാ​ര​ണ​യ്ക്ക് ഹാ​ജ​രാ​കാ​ത്ത​തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി ചോ​റ്റാ​നി​ക്ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി. വി​ചാ​ര​ണ​യ്ക്ക് ത​ട​സ​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ്റ്റേ ​ഉ​ണ്ടെ​ങ്കി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

കേ​സി​ൽ കു​റ്റ​പ​ത്രം വാ​യി​ച്ചു​കേ​ൾ​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ൾ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി ഹാ​ജ​രാ​കാ​ൻ മൂ​ന്ന് പ്ര​തി​ക​ൾ​ക്കും അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ൾ ഹാ​ജ​രാ​യി​രു​ന്നി​ല്ല.

പ്ര​തി​ക​ൾ വെ​ള്ളി​യാ​ഴ്ച വി​ചാ​ര​ണ​യ്ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം ചോ​റ്റാ​നി​ക്ക​ര കോ​ട​തി​യി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ള്ള​താ​യി അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.

ഇ​തോ​ടെ​യാ​ണ് ചോ​റ്റാ​നി​ക്ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്. എ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ ​ഉ​ത്ത​ര​വ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി ഹാ​ജ​രാ​കാ​നു​ള്ള അ​നു​മ​തി റ​ദ്ദാ​ക്കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

Kerala

ജില്ലാ ജുഡീഷ്യറി: തസ്തികകൾ ഒമ്പതിനകം സൃഷ്‌ടിക്കണമെന്നു ഹൈക്കോടതി

കൊ​​​ച്ചി: ജി​​​ല്ലാ ജു​​​ഡീ​​​ഷ​​​റി​​​യി​​​ല്‍ മി​​​നി​​​സ്റ്റീ​​​രി​​​യ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ശേ​​​ഷി​​​ക്കു​​​ന്ന ത​​​സ്തി​​​ക​​​ക​​​ള്‍ ഈ​​​മാ​​​സം ഒ​​​ന്പ​​​തി​​​ന​​​കം സൃ​​​ഷ്‌​​​ടി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

ഇ​​​ല്ലെ​​​ങ്കി​​​ല്‍ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

നി​​​ല​​​വി​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ ബി​​​ശ്വ​​​നാ​​​ഥ് സി​​​ന്‍ഹ അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രി​​​ക്കെ കേ​​​ര​​​ള സി​​​വി​​​ല്‍ ജു​​​ഡീ​​​ഷ​​​ല്‍ സ്റ്റാ​​​ഫ് ഓ​​​ര്‍ഗ​​​നൈ​​​സേ​​​ഷ​​​ന്‍ ന​​​ല്‍കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു ത​​​സ്തി​​​ക സൃ​​​ഷ്‌​​​ടി​​​ക്കാ​​​ന്‍ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​യ​​​ത്.

Kerala

തൃ​ശൂ​ര്‍ പൂ​രം പ്ര​ദ​ര്‍​ശ​നം: ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് വി​​​​ധേ​​​​യ​​​​മാ​​​​ക്ക​​​​ണമെന്ന് ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: 2023 മു​​​​ത​​​​ല്‍ 2026 വ​​​​രെ തൃ​​​​ശൂ​​​​ര്‍ പൂ​​​​രം പ്ര​​​​ദ​​​​ര്‍​ശ​​​​ന ന​​​​ട​​​​ത്തി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തെ ക​​​​ണ​​​​ക്കു​​​​ക​​​​ളു​​​​ടെ സ​​​​മ​​​​ഗ്ര പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം.

2022ലെ ​​​​ഓ​​​​ഡി​​​​റ്റ് പൂ​​​​ര്‍​ത്തി​​​​യാ​​​​യെ​​​​ങ്കി​​​​ലും തു​​​​ട​​​​ര്‍​ന്നു​​​​ള്ള വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ലെ രേ​​​​ഖ​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഓ​​​​ഡി​​​​റ്റ് ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ കെ. ​​​​മ​​​​നോ​​​​ജ്കു​​​​മാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​ട​​​​ര്‍​ന്നാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ വി. ​​​​രാ​​​​ജാ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ലെ പൂ​​​​രം പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മു​​​​ഴു​​​​വ​​​​ന്‍ രേ​​​​ഖ​​​​ക​​​​ളും ഈ ​​​​മാ​​​​സം പ​​​ത്തി​​​ന് ​കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഓ​​​​ഡി​​​​റ്റ് ഡി​​​​പ്പാ​​​​ര്‍​ട്ട്‌​​​​മെ​​​​ന്‍റ് ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ മു​​​​ന്നി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ന്‍ പാ​​​​റ​​​​മേ​​​​ക്കാ​​​​വ്, തി​​​​രു​​​​വ​​​​മ്പാ​​​​ടി ദേ​​​​വ​​​​സ്വ​​​​ങ്ങ​​​​ളോ​​​​ടു കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

പ്ര​​​​ദ​​​​ര്‍​ശ​​​​ന ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ബൈ​​​​ലോ, തൃ​​​​ശൂ​​​​ര്‍ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നു​​​​മാ​​​​യു​​​​ള്ള ക​​​​രാ​​​​റു​​​​ക​​​​ള്‍, ടി​​​​ക്ക​​​​റ്റ് വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍, സ്റ്റോ​​​​ക്ക് ര​​​​ജി​​​​സ്റ്റ​​​​ര്‍, ബാ​​​​ങ്ക് പാ​​​​സ്ബു​​​​ക്കു​​​​ക​​​​ള്‍, ഇ​​​​രു ദേ​​​​വ​​​​സ്വ​​​​ങ്ങ​​​​ളു​​​​ടെ​​​​യും മി​​​​നി​​​​റ്റ്‌​​​​സ് ബു​​​​ക്കു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ 14 ത​​​​രം രേ​​​​ഖ​​​​ക​​​​ളാ​​​​ണു പ്ര​​​​ധാ​​​​ന​​​​മാ​​​​യും പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക.

രേ​​​​ഖ​​​​ക​​​​ള്‍ ഹാ​​​​ജ​​​​രാ​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ത​​​​ട​​​​സ​​​​മി​​​​ല്ലെ​​​​ന്ന് ദേ​​​​വ​​​​സ്വം ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന രേ​​​​ഖ​​​​ക​​​​ള്‍ ഓ​​​​ഡി​​​​റ്റി​​​​ന് പ​​​​ര്യാ​​​​പ്ത​​​​മാ​​​​ണോ​​​യെ​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കാ​​​​ന്‍ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​റോ​​​​ട് കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. തു​​​​ട​​​​ര്‍​ന്ന് വി​​​​ഷ​​​​യം 17ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

Kerala

എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് 11 വരെ തടഞ്ഞു

കൊ​​​ച്ചി: കാ​​​ല​​​ടി സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​സി​​​സ തോ​​​മ​​​സി​​​നെ ത​​​ട​​​ഞ്ഞു​​​വ​​​ച്ച് അ​​​തി​​​ക്ര​​​മി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ 17 എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ 11 വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​ത് ഹൈ​​​ക്കോ​​​ട​​​തി വി​​​ല​​​ക്കി.

കാ​​​ല​​​ടി പൊ​​​ലി​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം തേ​​​ടി പി.​​​എ​​​സ്. അ​​​ർ​​​ച്ച​​​ന​​​യ​​​ട​​​ക്കം ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി 11ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​തു​​​വ​​​രെ അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞു ജ​​​സ്റ്റീ​​​സ് കൗ​​​സ​​​ർ എ​​​ട​​​പ്പ​​​ഗ​​​ത്ത് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

Kerala

ശബരിമല കട്ടിളപ്പാളി കേസ്: കു​​​റ്റ​​​പ​​​ത്രം 25നകം ലഭിക്കണമെന്ന് ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​കോ​​​വി​​​ൽ ക​​​ട്ടി​​​ള​​​പ്പാ​​​ളി സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ 25ന​​​കം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന് (എ​​​സ്ഐ​​​ടി) ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം.

ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്പ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് സ്വ​​​ർ​​​ണം ക​​​വ​​​ർ​​​ന്ന കേ​​​സി​​​ലും എ​​​ത്ര​​​യും വേ​​​ഗം അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജാ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ദേ​​​വ​​​സ്വം ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു. എ​​​സ്ഐ​​​ടി സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​ന്വേ​​​ഷ​​​ണ​​​പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച കോ​​​ട​​​തി അ​​​ന്വേ​​​ഷ​​​ണം ഏ​​​റെ മു​​​ന്നേ​​​റി​​​യി​​​ട്ടു​​​ള്ള​​​താ​​​യി വി​​​ല​​​യി​​​രു​​​ത്തി.

ക​​​ട്ടി​​​ള​​​പ്പാ​​​ളി കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം ഏ​​​ക​​​ദേ​​​ശം പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​സ്പി. എ​​​സ്.​​​ശ​​​ശി​​​ധ​​​ര​​​ൻ അ​​​റി​​​യി​​​ച്ചു. പാ​​​ളി​​​ക​​​ളി​​​ൽ​​​നി​​​ന്നു സ്വ​​​ർ​​​ണം ചോ​​​ർ​​​ത്തി​​​യെ​​​ടു​​​ക്കാ​​​ൻ പ്ര​​​തി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച സ്ട്രി​​​പ്പിം​​​ഗ് സാ​​​ൾ​​​ട്ടും ക്ലീ​​​നിം​​​ഗ് സാ​​​ൾ​​​ട്ടും രാ​​​സ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ജം​​​ഷ​​​ഡ്പു​​​രി​​​ലെ നാ​​​ഷ​​​ണ​​​ൽ മെ​​​റ്റ​​​ല​​​ർ​​​ജി​​​ക്ക​​​ൽ ലാ​​​ബി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം ഫ​​​ലം ല​​​ഭി​​​ക്കു​​​മെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ ക​​​ട്ടി​​​ള​​​പ്പാ​​​ളി കേ​​​സി​​​ൽ അ​​​ന്തി​​​മ റി​​​പ്പോ​​​ർ‌​​​ട്ട് ത​​​യാ​​​റാ​​​ക്കാ​​​നാ​​​കും.

ദ്വാ​​​ര​​​പാ​​​ല​​​ക കേ​​​സി​​​ൽ 2019ലെ ​​​കേ​​​സി​​​നൊ​​​പ്പം 2025ലെ ​​​സ്വ​​​ർ​​​ണം പൂ​​​ശ​​​ലും അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ കു​​​റെ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​കൂടി ശേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ങ്കി​​​ലും വൈ​​​കാ​​​തെ​​​ത​​​ന്നെ ഇ​​​തി​​​ലെ അ​​​ന്വേ​​​ഷ​​​ണ​​​വും പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് എ​​​സ്പി അ​​​റി​​​യി​​​ച്ചു. ഹ​​​ർ​​​ജി ഒ​​​ക്‌ടോബ​​​ർ ഏ​​​ഴി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

ഒന്നര വയസുകാരന്‍റെ മരണം: റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊ​​​ച്ചി: നെ​​​ടു​​​മ​​​ങ്ങാ​​​ട് ക്രൂ​​​ര​​​മാ​​​യ മ​​​ര്‍ദ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യി ഒ​​​ന്ന​​​ര വ​​​യ​​​സു​​​കാ​​​ര​​​ന്‍ അ​​​ര്‍ഷി​​​ദ് മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം പൂ​​​ര്‍ത്തി​​​യാ​​​ക്കി പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ല്‍ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍പി​​​ച്ച​​​താ​​​യി സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍.

കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ മ​​​രി​​​ച്ച അ​​​ര്‍ഷി​​​ദി​​​ന്‍റെ അ​​​മ്മ അ​​​ഖി​​​ല​​​യും ര​​​ണ്ടാ​​​നഛ​​​ന്‍ അ​​​ഷ്‌​​​ക​​​റും റി​​​മാ​​​ന്‍ഡി​​​ലാ​​​ണെ​​​ന്നും സ​​​ര്‍ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചു.

തു​​​ട​​​ര്‍ന്ന് അ​​​ന്തി​​​മ അ​​​ന്വേ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ര്‍ട്ടും കു​​​റ്റ​​​പ​​​ത്ര സ​​​മ​​​ര്‍പ്പ​​​ണ റി​​​പ്പോ​​​ര്‍ട്ടും മു​​​ദ്ര​​​വ​​​ച്ച ക​​​വ​​​റി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കാ​​​നും തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ പു​​​രോ​​​ഗ​​​തി അ​​​റി​​​യി​​​ക്കാ​​​നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശി​​​ച്ചു. ഹ​​​ര്‍ജി വീ​​​ണ്ടും നാ​​​ലാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Kerala

കെഎസ്ആര്‍ടിസി ഗ്രാറ്റുവിറ്റി: അപ്പീല്‍ തള്ളി ഹൈക്കോടതി

കൊ​​​ച്ചി: കെ​​​എ​​​സ്ആ​​​ര്‍ടി​​​സി​​​യെ ഗ്രാ​​​റ്റു​​​വി​​​റ്റി നി​​​യ​​​മ​​​പ​​​രി​​​ധി​​​യി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന വി​​​ജ്ഞാ​​​പ​​​നം റ​​​ദ്ദാ​​​ക്കി​​​യ​​​തു ശ​​​രി​​​വ​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചും.

വി​​​ജ്ഞാ​​​പ​​​നം റ​​​ദ്ദാ​​​ക്കി നേ​​​ര​​​ത്തേ സിം​​​ഗി​​​ള്‍ബെ​​​ഞ്ച് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം ചെ​​​യ്ത് കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ന​​​ല്‍കി​​​യ അ​​​പ്പീ​​​ല്‍ ത​​​ള്ളി​​​യാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ബ​​​സ​​​ന്ത് ബാ​​​ലാ​​​ജി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

Kerala

കശുവണ്ടി അഴിമതിക്കേസ്: ഉ​​ത്ത​​ര​​വ് പ്ര​​തി​​കൾക്കു ലഭിച്ചതെങ്ങനെയെന്ന് ഹൈക്കോ​​ട​​തി

കൊ​​ച്ചി: ക​​ശു​​വ​​ണ്ടി അ​​ഴി​​മ​​തി​​ക്കേ​​സി​​ലെ പ്രോ​​സി​​ക്യൂ​​ഷ​​ന്‍ അ​​നു​​മ​​തി ഉ​​ത്ത​​ര​​വ് അ​​ന്നു ത​​ന്നെ പ്ര​​തി​​ക​​ളു​​ടെ പ​​ക്ക​​ലെ​​ത്തി​​യ​​ത് ഏ​​തു മാ​​ര്‍ഗ​​ത്തി​​ലൂ​​ടെ​​യാ​​ണെ​​ന്ന് അ​​റി​​യി​​ക്ക​​ണ​​മെ​​ന്നു ഹൈ​​ക്കോ​​ട​​തി.

കോ​​ട​​തി​​യെ കു​​റ്റ​​പ്പെ​​ടു​​ത്തി സ​​ര്‍ക്കാ​​ര്‍ ആ​​ദ്യ​​മി​​റ​​ക്കു​​ക​​യും പി​​ന്നീ​​ട് പി​​ന്‍വ​​ലി​​ക്കു​​ക​​യും ചെ​​യ്ത ഉ​​ത്ത​​ര​​വ് പ്ര​​തി​​ക​​ള്‍ക്കു ല​​ഭി​​ച്ച​​ത് ര​​ജി​​സ്ട്രേ​​ഡ് ത​​പാ​​ല്‍, ഇ​​മെ​​യി​​ല്‍, വാ​​ട്‌​​സാ​​പ്, ഇ​​ന്‍സ്റ്റ​​ഗ്രാം തു​​ട​​ങ്ങി ഏ​​തു സേ​​വ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണെ​​ന്ന് ഒ​​രാ​​ഴ്ച​​യ്ക്ക​​കം അ​​റി​​യി​​ക്കാ​​ന്‍ ജ​​സ്റ്റീ​​സ് എ. ​​ബ​​ദ​​റു​​ദ്ദീ​​ന്‍ വി​​ജി​​ല​​ന്‍സി​​ന് നി​​ര്‍ദേ​​ശം ന​​ല്‍കി. ഹ​​ര്‍ജി വീ​​ണ്ടും 11ന് ​​പ​​രി​​ഗ​​ണി​​ക്കും.

Kerala

ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കി എം​വി​ഡി; പ്ര​ള​യ​ക്കെ​ടു​തി​യി​ൽ സ​ഹാ​യ​ത്തി​നി​റ​ങ്ങി​യ വാ​ഹ​ന​ത്തി​ന് 50,000 രൂ​പ പി​ഴ

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ സ​ഹാ​യ​ത്തി​നി​റ​ങ്ങി​യ ഓ​ഫ് റോ​ഡ് വാ​ഹ​ന​ത്തി​ന് പി​ഴ ചു​മ​ത്തി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദ​ത്തി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഓ​ഫ് റോ​ഡ് വാ​ഹ​ന ഉ​ട​മ​യ്ക്ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​ല്ലാം ചേ​ർ​ത്ത് പി​ഴ ചു​മ​ത്തി നോ​ട്ടീ​സ് ന​ൽ‌​കി.

ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പ​ത്ത​നം​തി​ട്ട ഉ​ള്ള​ന്നൂ​ർ സ്വ​ദേ​ശി​യു​ടെ വാ​ഹ​ന​ത്തി​ന് 50,000 രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത ലൈ​റ്റി​ന് 5,000 രൂ​പ​യാ​ണ് ആ​ദ്യം പി​ഴ ചു​മ​ത്തി​യ​ത്.

എ​ന്നാ​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ സ​ഹാ​യ​ത്തി​നി​റ​ങ്ങി​യ വാ​ഹ​ന​ത്തി​ന് പി​ഴ ചു​മ​ത്തി​യെ​ന്ന പേ​രി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും പി​ന്നീ​ട് തി​രി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​ഷ​യ​ത്തി​ൽ സ്വ​മേ​ധ​യാ ഇ​ട​പെ​ട്ട ഹൈ​ക്കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി ശ​രി​വ​ച്ച് കൂ​ടു​ത​ൽ പി​ഴ ഈ​ടാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

Kerala

അ​നാ​ശാ​സ്യ​കേ​ന്ദ്രം ന​ട​ത്തി​പ്പു​കാ​രെപ്പോ​ലെ ഇ​ട​പാ​ടു​കാ​രും കു​റ്റ​ക്കാ​ർ: ഹൈ​ക്കോ​ട​തി

കൊ​ച്ചി: അ​നാ​ശാ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ര​ക​ളെ തേ​ടി​യെ​ത്തു​ന്ന ഇ​ട​പാ​ടു​കാ​ര​നും (ക​സ്റ്റ​മ​ര്‍) അ​നാ​ശാ​സ്യ​പ്ര​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കു​റ്റ​ക്കാ​ര​നാ​കു​മെ​ന്ന് ഹൈ​ക്കോ​ട​തി.

ന​ട​ത്തി​പ്പു​കാ​ര​നും ക​സ്റ്റ​മ​റും ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ അ​നാ​ശാ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചൂ​ഷ​ണം ന​ട​ക്കു​ക​യു​ള്ളൂ​വെ​ന്ന​തി​നാ​ല്‍ ഇ​ട​പാ​ടു​കാ​ര​നും പ്ര​തി​യാ​യേ പ​റ്റൂ. അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ത്തെ നേ​ര്‍​മി​പ്പി​ക്കു​ന്ന​തി​നു തു​ല്യ​മാ​കും.

ക്രി​മി​ന​ല്‍ ബാ​ധ്യ​ത​യി​ല്‍​നി​ന്ന് ഇ​ട​പാ​ടു​കാ​രെ ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍, കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തേ ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​ക​ളി​ല്‍ വി​വി​ധ സിം​ഗി​ള്‍ ബെ​ഞ്ചു​ക​ള്‍ ഇ​ട​പാ​ടു​കാ​ർ​ക്ക് അ​നു​കൂ​ല​മാ​യും പ്ര​തി​കൂ​ല​മാ​യും വ്യ​ത്യ​സ്ത​മാ​യ വി​ധി​ക​ള്‍ പു​റ​പ്പെ​ടു​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ചീ​ഫ് ജ​സ്റ്റീ​സ്, വി​ഷ​യം ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ടു​ക​യാ​യി​രു​ന്നു. സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ര്‍​ദ​ത്താ​ല്‍ ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ളാ​യി മാ​റു​ന്ന​വ​രെ സാ​മ്പ​ത്തി​ക​നേ​ട്ട​ത്തി​നാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളാ​ണ് അ​നാ​ശാ​സ്യ​കേ​ന്ദ്ര​ങ്ങ​ളെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ട​പാ​ടി​ലൂ​ടെ ന​ട​ത്തി​പ്പു​കാ​ര​ന്‍ വ​ന്‍ ലാ​ഭ​മു​ണ്ടാ​ക്കു​ക​യാ​ണ്. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു സേ​വ​നം തേ​ടി​യെ​ത്തു​ന്ന വ്യ​ക്തി​ക​ള്‍ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ ​സ്ഥാ​പ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്.

അ​നാ​ശാ​സ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന ഇ​ട​പാ​ടു​കാ​ര്‍ കു​റ്റ​വാ​ളി​യ​ല്ലെ​ന്ന സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വു​ക​ള്‍ റ​ദ്ദാ​ക്കി​യ കോ​ട​തി മ​റി​ച്ചു​ള്ള ഉ​ത്ത​ര​വു​ക​ള്‍ ശ​രി​വ​ച്ചു.

Kerala

ഭാ​ര്യ​യാ​യാ​ലും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​മാ​യു​ള്ള ശാ​രീ​രി​ക​ബ​ന്ധം പോ​ക്സോ കു​റ്റം: ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: ഭാ​​​​ര്യ​​​​യാ​​​​ണെ​​​​ങ്കി​​​​ലും 18 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​മാ​​​​യി ശാ​​​​രീ​​​​രി​​​​ക​​​​ബ​​​​ന്ധ​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് പോ​​​​ക്സോ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കു​​​​റ്റ​​​​ക​​​​ര​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

18 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള ആ​​​​രെ​​​​യും കു​​​​ട്ടി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണു നി​​​​യ​​​​മം കാ​​​​ണു​​​​ന്ന​​​​തെ​​​​ന്ന​​​​തി​​​​നാ​​​​ൽ വി​​​​വാ​​​​ഹി​​​​ത​​​​യാ​​​​ണോ അ​​​​ല്ല​​​​യോ എ​​​​ന്ന​​​​തി​​​​നു പ്ര​​​​സ​​​​ക്തി​​​​യി​​​​ല്ലെ​​​​ന്ന് ജ​​​​സ്റ്റീ​​​​സ് ജോ​​​​ബി​​​​ൻ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.

മു​​​​സ്‌​​​​ലിം വ്യ​​​​ക്തി​​​​നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം വി​​​​വാ​​​​ഹം ചെ​​​​യ്ത പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​മാ​​​​യി ശാ​​​​രീ​​​​രി​​​​ക​​​​ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തി​​​​യെ​​​​ന്ന പേ​​​​രി​​​​ൽ ത​​​​നി​​​​ക്കെ​​​​തി​​​​രേ​​​​യെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള പോ​​​​ക്സോ കേ​​​​സും ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ കേ​​​​സും റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പാ​​​​ല​​​​ക്കാ​​​​ട് മ​​​​ണ്ണാ​​​​ർ​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ 27കാ​​​​ര​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി ത​​​​ള്ളി​​​​യാ​​​​ണ് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ്.

കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ത​​​​ട​​​​യാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന പോ​​​​ക്സോ നി​​​​യ​​​​മ​​​​ത്തി​​​​ന് വ്യ​​​​ക്തി​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ മു​​​​ൻ​​​​ഗ​​​​ണ​​​​ന​​​​യു​​​​ണ്ടെ​​​​ന്ന് കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു.

പ​​​​തി​​​​നേ​​​​ഴു​​​​കാ​​​​രി​​​​യെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് 2022ലാ​​​​ണ് പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്. എ​​​​ന്നാ​​​​ൽ പെ​​​​ൺ​​​​കു​​​​ട്ടി നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി ത​​​​ന്‍റെ ഭാ​​​​ര്യ​​​​യാ​​​​ണെ​​​​ന്നും 15 വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞ ഭാ​​​​ര്യ​​​​യു​​​​മാ​​​​യു​​​​ള്ള ലൈം​​​​ഗി​​​​ക​​​​ബ​​​​ന്ധ​​​​ത്തി​​​​ന് ഭാ​​​​ര​​​​തീ​​​​യ ശി​​​​ക്ഷാ​​​​നി​​​​യ​​​​മ​​​​ത്തി​​​​ൽ ഇ​​​​ള​​​​വു​​​​ണ്ടെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ന്‍റെ വാ​​​​ദം.

ഭാ​​​​ര്യ​​​​ക്ക് 15 വ​​​​യ​​​​സ് തി​​​​ക​​​​ഞ്ഞാ​​​​ൽ ലൈം​​​​ഗി​​​​ക​​​​ബ​​​​ന്ധം കു​​​​റ്റ​​​​ക​​​​ര​​​​മ​​​​ല്ലെ​​​​ന്ന ഐ​​​​പി​​​​സി​​​​യി​​​​ലെ വ്യ​​​​വ​​​​സ്ഥ സു​​​​പ്രീം​​​​കോ​​​​ട​​​​തി മു​​​​ന്പു​​​​ത​​​​ന്നെ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഈ ​​​​പ്രാ​​​​യ​​​​പ​​​​രി​​​​ധി 18 വ​​​​യ​​​​സാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ൻ ചെ​​​​യ്ത കു​​​​റ്റം പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്‌​​​​ട്യാ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ പ​​​​ട്ടാ​​​​മ്പി ഫാ​​​​സ്റ്റ് ട്രാ​​​​ക്ക് സ്പെ​​​​ഷ​​​​ൽ കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള കേ​​​​സി​​​​ൽ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​കാ​​​​മെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ന്യാ​​​​യ​​​​മാ​​​​യ ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​രം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണമെന്ന് ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​കു​​​​ന്ന​​​​വ​​​​ര്‍​ക്ക് ന്യാ​​​​യ​​​​വും യു​​​​ക്തി​​​​സ​​​​ഹ​​​​വു​​​​മാ​​​​യ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

1980ലെ ​​​​ന​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ലേ​​​​തു​​​പോ​​​​ലെ സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കേ​​​​ണ്ട ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ തു​​​​ക​​​​യ്ക്കു പ​​​​ക​​​​രം മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ന്‍റെ മൂ​​​​ല്യ​​​​വും പ​​​​രി​​​​ക്കി​​​​ന്‍റെ​​​​യും ന​​​​ഷ്‌​​​ട​​​​ത്തി​​​​ന്‍റെ​​​​യും തീ​​​​വ്ര​​​​ത​​​​യും ക​​​​ണ​​​​ക്കാ​​​​ക്കി സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​ക​​​​ണം. അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം കോ​​​​ട​​​​തി​​​​ക​​​​ള്‍​ക്ക് ഇ​​​​ട​​​​പെ​​​​ടാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടെ​​​​ന്ന് ജ​​​​സ്റ്റീ​​​​സ് സി.​​​​പി. മു​​​​ഹ​​​​മ്മ​​​​ദ് നി​​​​യാ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ഗൃ​​​​ഹ​​​​നാ​​​​ഥ​​​​ന്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ആ​​​​ശ്രി​​​​ത​​​​ര്‍​ക്കു​​​​ള്ള ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം 20,000 രൂ​​​​പ​​​​യി​​​​ല്‍നി​​​​ന്ന് 1.98 ല​​​​ക്ഷ​​​​മാ​​​​യി ഉ​​​​യ​​​​ര്‍​ത്തി​​​​യ സു​​​​ല്‍​ത്താ​​​​ന്‍ ബ​​​​ത്തേ​​​​രി സ​​​​ബ്‌​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വും അ​​​​തു ശ​​​​രി​​​​വ​​​​ച്ച വ​​​​യ​​​​നാ​​​​ട് ജി​​​​ല്ലാ​​​​കോ​​​​ട​​​​തി വി​​​​ധി​​​​യും ചോ​​​​ദ്യം ചെ​​​​യ്തു വ​​​​നം​​​​വ​​​​കു​​​​പ്പ് ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി ത​​​​ള്ളി​​​​യാ​​​​ണ് നി​​​​രീ​​​​ക്ഷ​​​​ണം.

സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​നു​​​​വ​​​​ദി​​​​ച്ച ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​ത്തു​​​​ക അ​​​​പ​​​​ര്യാ​​​​പ്ത​​​​മാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി 2001ല്‍ ​​​​കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട വ​​​​യ​​​​നാ​​​​ട് ചാ​​​​മ​​​​പ്പാ​​​​റ സ്വ​​​​ദേ​​​​ശി സ്‌​​​​ക​​​​റി​​​​യ​​​​യു​​​​ടെ ഭാ​​​​ര്യ സാ​​​​റ​​​​മ്മ​​​​യും മ​​​​ക്ക​​​​ളും ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് കോ​​​​ട​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വു​​​​ണ്ടാ​​​​യ​​​​ത്.

Kerala

പോലീസ് സംരക്ഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; സിമി റോസ് ബെല്ലിന് തിരിച്ചടി

കൊ​​​​ച്ചി: മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നി​​​​ൽ​​​നി​​​​ന്ന​​​​ട​​​​ക്കം പോ​​​ലീ​​​​സ് സം​​​​ര​​​​ക്ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന സി​​​​മി റോ​​​​സ് ബെ​​​​ൽ ജോ​​​​ൺ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി.

സ​​​​തീ​​​​ശ​​​​ൻ, സ​​​​ഹോ​​​​ദ​​​​ര​​​​ൻ വി.​​​​ഡി. അ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രി​​​​ൽ​​​നി​​​​ന്ന് ത​​​​നി​​​​ക്കും സ്വ​​​​ത്തി​​​​നും ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന ഹ​​​​ർ​​​​ജി​​​​യാ​​​​ണു ത​​​​ള്ളി​​​​യ​​​​ത്. ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​ബ​​​​ന്ധ​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ൾ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ൻ ഹ​​​​ർ​​​​ജി​​​​ക്കാ​​​​രി​​​​ക്കു ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് ബെ​​​​ച്ചു കു​​​​ര്യ​​​​ൻ തോ​​​​മ​​​​സി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ലെ മു​​​​തി​​​​ർ​​​​ന്ന രാ​​​ഷ്‌​​​ട്രീ​​​​യ​​​നേ​​​​താ​​​​ക്ക​​​​ളെ വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ അ​​​​കാ​​​​ര​​​​ണ​​​​മാ​​​​യി പു​​​​റ​​​​ത്താ​​​​ക്കി​​​​യെ​​​​ന്നും ജീ​​​​വ​​​​നു ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടെ​​​​ന്നു​​​​മാ​​​​ണ് മു​​​​ൻ പി​​​​എ​​​​സ്‌​​​​സി അം​​​​ഗം കൂ​​​​ടി​​​​യാ​​​​യ സി​​​​മി റോ​​​​സ് ബെ​​​​ൽ വാ​​​​ദി​​​​ച്ച​​​​ത്. ത​​​​ന്‍റെ മ​​​​ക​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ വ​​​​ച്ച് ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നി​​​​ലും സ​​​​തീ​​​​ശ​​​​നാ​​​​ണെ​​​​ന്ന് ഹ​​​​ർ​​​​ജി​​​​യി​​​​ൽ ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ത​​​​ന്‍റെ സ​​​​ഹാ​​​​യി​​​​ക്കു​​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​തും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം സൗ​​​​ത്ത് പോ​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ നി​​​​ല​​​​വി​​​​ൽ ഭീ​​​​ഷ​​​​ണി​​​​യു​​​​ള്ള​​​​താ​​​​യി ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ലെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

സി​​​​മി​​​​യു​​​​ടെ മ​​​​ക​​​​നു​​​നേ​​​രേ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കേ​​​​സു​​​​ക​​​​ളൊ​​​​ന്നും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്നും ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ൾ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ൻ ഹ​​​​ർ​​​​ജി​​​​ക്കാ​​​​രി​​​​ക്കു ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ചു.

സ​​​​ഹാ​​​​യി​​​​ക്കു​​​നേ​​​രേ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു കാ​​​​ര​​​​ണം കു​​​​ടും​​​​ബ പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നാ​​​​ണു പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഹ​​​​ർ​​​​ജി ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​മ്പോ​​​​ൾ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ നി​​​​ല​​​​വി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​ണെ​​​​ന്നും വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ വി​​​​രോ​​​​ധ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​കാം ഹ​​​​ർ​​​​ജി​​​​യെ​​​​ന്നും കോ​​​​ട​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി.

Kerala

തൃ​ശൂ​രി​ലെ ലു​ലു മാ​ളി​നാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി ത​രം​മാ​റ്റം; പു​നഃ​പ​രി​ശോ​ധി​ച്ച് നി​യ​മ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: തൃ​ശൂ​ർ അ​യ്യ​ന്തോ​ളി​ൽ ലു​ലു മാ​ളി​നുവേണ്ടി ഏ​റ്റെ​ടു​ത്ത ഭൂ​മി ത​രം മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ പു​നഃ​പ​രി​ശോ​ധി​ച്ച് നി​യ​മ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി.

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ, ജ​സ്റ്റീ​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ ബെ​ഞ്ച് റ​വ​ന്യു അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഭൂ​മി പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ഭൂ​മി ഡാ​റ്റാ ബാ​ങ്കി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ ആ​ഡി​ഒ​യു​ടെ ന​ട​പ​ടി റ​ദ്ദാ​ക്കി​യ സിം​ഗി​ൾ​ ബെ​ഞ്ച് ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ​ ബെ​ഞ്ച് ശ​രി​വ​ച്ചു.

ന​ട​പ​ടി​ക്കുമു​മ്പ് കൃ​ഷി ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ട് തേ​ട​ണ​മെ​ന്ന ച​ട്ടം ആ​ർ​ഡി​ഒ പാ​ലി​ച്ചി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണി​ത്.​ലു​ലു​വി​ന്‍റെ അ​പേ​ക്ഷ​യി​ൽ കൃ​ഷി ഓ​ഫീ​സ​ർ ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ച് ആ​ർ​ഡി​ഒ 30 ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണം. ത​രം​മാ​റ്റ​ത്തി​ൽ വ്യ​ക്ത​ത വ​ന്നശേ​ഷം ക​ള​ക്ട​ർ​ക്ക് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാം. പ​രാ​തി​യു​ന്ന​യി​ച്ച വേ​ലൂ​പ്പാ​ടം ടി.​എ​ൻ. മു​കു​ന്ദ​ന്‍റെ വാ​ദ​ങ്ങ​ളും ആ​ർ​ഡി​ഒ കേ​ൾ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Kerala

അ​റ​സ്റ്റി​ല്ലാ​തെ​യും അ​നു​മ​തി​യോ​ടെ ക​സ്റ്റ​ഡി​യാ​കാം: ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: കേ​​​​സ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഔ​​​​ദ്യോ​​​​ഗി​​​​ക അ​​​​റ​​​​സ്റ്റി​​​​ല്ലാ​​​​തെ​​​ത​​​​ന്നെ ഒ​​​​രാ​​​​ളെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വ​​​​യ്ക്കാ​​​​ൻ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ൽ സാ​​​​ധ്യ​​​​മാ​​​​ണെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. ക​​​​സ്റ്റം​​​​സ്, ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ൽ, എ​​​​ൻ​​​​ഡി​​​​പി​​​​എ​​​​സ് തു​​​​ട​​​​ങ്ങി​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ അ​​​​റ​​​​സ്റ്റി​​​​ല്ലാ​​​​തെ​​​ത​​​​ന്നെ ത​​​​ട​​​​ങ്ക​​​​ലി​​​​ൽ ചോ​​​​ദ്യം ചെ​​​​യ്യ​​​​ൽ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളോ​​​​ടെ​​​​യു​​​​ള്ള​​​​താ​​​​ണ്.

ബി​​​​എ​​​​ൻ​​​​എ​​​​സി​​​​ലെ 179(1) വ​​​​കു​​​​പ്പ് പ്ര​​​​കാ​​​​രം മു​​​​ൻ​​​​കൂ​​​​ർ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി വി​​​​ളി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ ക​​​​സ്റ്റ​​​​ഡി​​​​യാ​​​​കി​​​​ല്ലെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് കൗ​​​​സ​​​​ർ എ​​​​ട​​​​പ്പ​​​​ഗ​​​​ത്ത് വ്യ​​​​ക്ത​​​​മാ​​​​ക്കി.
ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന വാഗ്ദാനം ചെയ്യുന്ന പൗ​​​​ര​​​​സ്വാ​​​​ത​​​​ന്ത്ര്യം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​വും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഓ​​​​രോ കേ​​​​സും പ്ര​​​​ത്യേ​​​​കം പ​​​​രി​​​​ഗ​​​​ണി​​​​ച്ചു വേ​​​​ണം നി​​​​യ​​​​മ​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ ക​​​​സ്റ്റ​​​​ഡി​​​​യാ​​​​ണോ​​​​യെ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ ജാ​​​​മ്യം തേ​​​​ടി മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​സു​​​​ക​​​​ളി​​​​ലെ​​​​യ​​​​ട​​​​ക്കം പ്ര​​​​തി​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​ക്കി​​​​യാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

പ്ര​​​​തി​​​​യെ ത​​​​ട​​​​ങ്ക​​​​ലി​​​​ൽ വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള കൃ​​​​ത്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം പാ​​​​ലി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന് കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു. മു​​​​ൻ​​​​കൂ​​​​ർ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​ക​​​​ൽ, ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി​​​​യ സ​​​​മ​​​​യ​​​​വും അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത സ​​​​മ​​​​യ​​​​വും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ, ഔ​​​​ദ്യോ​​​​ഗി​​​​ക അ​​​​റ​​​​സ്റ്റി​​​​ന് ശേ​​​​ഷം 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം മ​​​​ജി​​​​സ്ട്രേ​​​​റ്റ് മു​​​​മ്പാ​​​​കെ ഹാ​​​​ജ​​​​രാ​​​​ക്ക​​​​ൽ, അ​​​​റ​​​​സ്റ്റി​​​​ന്‍റെ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി അ​​​​റി​​​​യി​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി ഒ​​​​ട്ടേ​​​​റെ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.

ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി​​​​യ സ​​​​മ​​​​യം കൃ​​​​ത്യ​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ല്ലെ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ൽ തൃ​​​​ശൂ​​​​ർ സ്വ​​​​ദേ​​​​ശി ടി.​​​​വി. അ​​​​നീ​​​​ഷി​​​​ന് കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം, കൊ​​​​ല​​​​പാ​​​​ത​​​​ക​​​ക്കേ​​​​സി​​​​ലെ പ്ര​​​​തി മ​​​​ല​​​​പ്പു​​​​റം സ്വ​​​​ദേ​​​​ശി മു​​​​ജീ​​​​ബ് റ​​​​ഹ്‌​​​മാ​​​​ൻ, മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളാ​​​​യ മു​​​​വാ​​​​റ്റു​​​​പു​​​​ഴ സ്വ​​​​ദേ​​​​ശി അ​​​​രു​​​​ൺ കെ. ​​​​തോ​​​​മ​​​​സ്, ക​​​​ണ്ണൂ​​​​ർ സ്വ​​​​ദേ​​​​ശി വി.​​​​എ. സ​​​​ർ​​​​ഫാ​​​​സ്, മ​​​​ല​​​​പ്പു​​​​റം സ്വ​​​​ദേ​​​​ശി റ​​​​ഷാ​​​​ദ് മു​​​​ഹ​​​​മ്മ​​​​ദ്, കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി പി.​​​​കെ. മു​​​​ഹ​​​​മ്മ​​​​ദ് ആ​​​​ഷി​​​​ൽ എ​​​​ന്നി​​​​വ​​​​രു​​​​ടെ ജാ​​​​മ്യ​​​​ഹ​​​​ർ​​​​ജി​​​​ക​​​​ൾ ത​​​​ള്ളി.

Kerala

ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പത്തുദിവസത്തിനകം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി

കൊ​ച്ചി: പ​ശ്ചി​മ​ഘ​ട്ട​മ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ പ​രി​സ്ഥി​തി​ലോ​ല​മാ​യി പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​നം പ​ത്തു ദി​വ​സ​ത്തി​ന​കം പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ സാ​ലി ജോ​സ് അ​ട​ക്കം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് സി. ​ജ​യ​ച​ന്ദ്ര​ന്‍റെ ഉ​ത്ത​ര​വ്. ക​ര​ട് വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ൽ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ എ​തി​ർ​പ്പ​റി​യി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

മു​മ്പ് ഇ​ത്ത​രം സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ൾ ക​ര​ട് വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ള്ള​താ​യും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.​സം​സ്ഥാ​ന​ത്ത് ഔ​ദ്യോ​ഗി​ക ഭാ​ഷ നി​യ​മ​നി​ർ​മാ​ണ ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ക​ര​ട് വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട​ത് അ​വ​രാ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് എ​തി​ർ​പ്പ​റി​യി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യ​പ​രി​ധി ഉ​ട​ൻ അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് പ​ത്തു ദി​വ​സ​ത്തി​ന​കം മ​ല​യാ​ള​ത്തി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച​ത്.

National

കേരളത്തിന്‍റെ ധാതു അവകാശ നിയമം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്ക് സ്റ്റേ

ന്യൂ​​​ഡ​​​ൽ​​​ഹി: 2021ലെ ​​​കേ​​​ര​​​ള മി​​​ന​​​റ​​​ൽ​​​സ് (വെ​​​സ്റ്റിം​​​ഗ് ഓ​​​ഫ് റൈ​​​റ്റ്സ്) ആ​​​ക്‌​​​ട് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ഭൂ​​​വു​​​ട​​​മ​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഈ​​​ടാ​​​ക്കി​​​യ റോ​​​യ​​​ൽ​​​റ്റി തു​​​ക തി​​​രി​​​കെ ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്ത കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് സു​​​പ്രീം​​​കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.

മ​​​ല​​​ബാ​​​റി​​​ലെ ഖ​​​ന​​​ന റോ​​​യ​​​ൽ​​​റ്റി ത​​​ർ​​​ക്ക​​​ത്തി​​​ലാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​യ ഉ​​​ത്ത​​​ര​​​വ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി, വി. ​​​മോ​​​ഹ​​​ന എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് ഉ​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ നി​​​യ​​​മ​​​പ്ര​​​കാ​​​രം സം​​​സ്ഥാ​​​നം ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള റോ​​​യ​​​ൽ​​​റ്റി ഈ​​​ടാ​​​ക്കു​​​ക​​​യോ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​രു​​​തെ​​​ന്നും ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു. ധാ​​​തു​​​ക്ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥാ വ​​​കാ​​​ശം ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം കൂ​​​ടാ​​​തെ നി​​​യ​​​മ​​​ത്തി​​​ലൂ​​​ടെ ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് 2021 ലെ ​​​കേ​​​ര​​​ള ധാ​​​തു എ​​​റ്റെ​​​ടു​​​ക്ക​​​ൽ നി​​​യ​​​മം ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.
മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ റോ​​​യ​​​ൽ​​​റ്റി വാ​​​ങ്ങാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നും അ​​​ട​​​ച്ച റോ​​​യ​​​ൽ​​​റ്റി സ​​​ർ​​​ക്കാ​​​ർ ക്വാ​​​റി ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു തി​​​രി​​​കെ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ ധാ​​​തു ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ, ഭൂ​​​മി​​​യേ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 39 (ബി) ​​​പ്ര​​​കാ​​​ര​​​മു​​​ള്ള പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ധാ​​​തു​​​ക്ക​​​ൾ​​​ക്കു​​​ണ്ടെ​​​ന്നും അ​​​തി​​​നാ​​​ൽ സു​​​പ്രീ​​​കോ​​​ട​​​തി മു​​​ൻ വി​​​ധി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 2021ലെ ​​​നി​​​യ​​​മം നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​ത്.

ഹൈ​​​ക്കോ​​​ട​​​തി​​​ വി​​​ധി​​​യി​​​ലൂ​​​ടെ റോ​​​യ​​​ൽ​​​റ്റി ഇ​​​ന​​​ത്തി​​​ൽ 1200 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്‌​​​ടം സം​​​ഭ​​​വി​​​ക്കു​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി​​​ക​​​ൾ സു​​​പ്രീം​​​കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ൽ നി​​​യ​​​മം നി​​​ല​​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള വ​​​കു​​​പ്പു​​​ക​​​ൾ പു​​​തുതാ​​​യി ചേ​​​ർ​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ഒ​​​മ്പ​​​താം ഷെ​​​ഡ്യൂ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് വാ​​​ക്കാ​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു. പി​​​രി​​​ച്ചെ​​​ടു​​​ത്ത റോ​​​യ​​​ൽ​​​റ്റി തു​​​ക കോ​​​ട​​​തി​​​യി​​​ൽ കെ​​​ട്ടി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു ക്വാ​​​റി ഉ​​​ട​​​മ​​​ക​​​ൾ കോ​​​ട​​​തി​​​യി​​​ൽ വാ​​​ദി​​​ച്ച​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ധ​​​ന​​​സ്ഥി​​​തി​​​യെ​​​ക്കു​​​റി​​​ച്ച് ബെ​​​ഞ്ച് ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തി.

Kerala

ഹൈക്കോടതിയില്‍ എച്ച്‌ഐവി ബാധിതരുടെ കേസുകള്‍ക്ക് മുന്‍ഗണന

കൊ​​​ച്ചി: എ​​​ച്ച്‌​​​ഐ​​​വി ബാ​​​ധി​​​ത​​​ര്‍ ക​​​ക്ഷി​​​ക​​​ളാ​​​യ കേ​​​സു​​​ക​​​ള്‍ക്ക് മു​​​ന്‍ഗ​​​ണ​​​ന ന​​​ല്‍കാ​​​നും വ്യ​​​ക്തി​​​ത്വം ര​​​ഹ​​​സ്യ​​​മാ​​​ക്കി വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കാ​​​നും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ പു​​​തി​​​യ ക്ര​​​മീ​​​ക​​​ര​​​ണം.

സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം എ​​​ച്ച്‌​​​ഐ​​​വി ബാ​​​ധി​​​ത​​​രാ​​​യ ക​​​ക്ഷി​​​ക​​​ള്‍ക്ക് ത​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ന്‍ ഇ-​​​ഫ​​​യ​​​ലിം​​​ഗ് പോ​​​ര്‍ട്ട​​​ലി​​​ല്‍ പു​​​തി​​​യ സം​​​വി​​​ധാ​​​നം ഏ​​​ര്‍പ്പെ​​​ടു​​​ത്തി.

വ്യ​​​ക്തി​​​ഗ​​​ത​​​മാ​​​യി കേ​​​സു​​​ക​​​ള്‍ ഫ​​​യ​​​ല്‍ ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​തീ​​​വ​​​ര​​​ഹ​​​സ്യ​​​മാ​​​യി സൂ​​​ക്ഷി​​​ക്കു​​​മെ​​​ന്നും ക​​​ക്ഷി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത പൂ​​​ര്‍ണ​​​മാ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രാ​​​ര്‍ ജ​​​ന​​​റ​​​ലി​​​ന്‍റെ സ​​​ര്‍ക്കു​​​ല​​​റി​​​ല്‍ പ​​​റ​​​യു​​​ന്നു.

ഹ​​​ര്‍ജി​​​ക​​​ള്‍ ഫ​​​യ​​​ല്‍ ചെ​​​യ്യു​​​ന്ന സ​​​മ​​​യ​​​ത്തു​​​ത​​​ന്നെ ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ന്‍ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Kerala

മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പേ​രു​മാ​റ്റം പരിഗണിക്കണമെന്ന് ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്രം എ​​​​ന്നു കേ​​​​ള്‍​ക്കു​​​​മ്പോ​​​​ഴു​​​​ണ്ടാ​​​​കു​​​​ന്ന അ​​​​സ്വ​​​​സ്ഥ​​​​ത ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ ഇ​​​​ത്ത​​​​രം കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രു​​​​മാ​​​​റ്റം സ​​​​ര്‍​ക്കാ​​​​ര്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍ 15ന​​​​കം നി​​​​ല​​​​പാ​​​​ട് അ​​​​റി​​​​യി​​​​ക്കാ​​​​ന്‍ ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍, ബ​​​​സ​​​​ന്ത് ബാ​​​​ലാ​​​​ജി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

സം​​​​സ്ഥാ​​​​ന​​​​ത്തെ മൂ​​​​ന്ന് മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും കോ​​​​ട​​​​തി നേ​​​​രി​​​​ട്ടു പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​ശേ​​​​ഷം വി​​​​ഷ​​​​യം പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​പ്പോ​​​​ള്‍ അ​​​​മി​​​​ക്ക​​​​സ് ക്യൂ​​​റി സ​​​​ത്യ​​​​ശ്രീ പ്രി​​​​യ​​​​യാ​​​​ണ് മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്രം എ​​​​ന്ന പേ​​​​ര് ​മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന നി​​​​ര്‍​ദേ​​​​ശം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​ത്.

ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ബി​​​​ഹേ​​​​വി​​​​യ​​​​റ​​​​ല്‍ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് എ​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ക​​​​ണം പേ​​​​രു​​​​മാ​​​​റ്റ​​​മെ​​​​ന്നും നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. പേ​​​​രൊ​​​​ന്നും മു​​​​ന്നോ​​​​ട്ടു​​​വ​​​​യ്ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍​ക്കു സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ ഫി​​​​സി​​​​ക്ക​​​​ല്‍ ഹെ​​​​ല്‍​ത്ത് എ​​​​ന്ന​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പേ​​​​രു​​​​ക​​​​ള്‍ ഉ​​​​ചി​​​​ത​​​​മ​​​​ല്ലെ​​​​ന്നും ന​​​​യ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ വി​​​​ഷ​​​​യം സ​​​​ര്‍​ക്കാ​​​​ര്‍ത​​​​ന്നെ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ട്ടെയെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

മാ​വോ​വാ​ദി നേ​താ​വി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി

കൊ​​​​ച്ചി: മ​​​​ല​​​​പ്പു​​​​റം കു​​​​രു​​​​ളാ​​​​യി ആ​​​​യു​​​​ധ​​​പ​​​​രി​​​​ശീ​​​​ല​​​​ന കേ​​​​സി​​​​ല്‍ എ​​​​ന്‍​ഐ​​​​എ അ​​​​റ​​​​സ്റ്റ്‌​ ചെ​​​​യ്ത മാ​​​​വോ​​​​വാ​​​​ദി നേ​​​​താ​​​​വ് ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി അ​​​​യ്യ​​​​പ്പ​​​​ന്‍റെ ജാ​​​​മ്യ​​​​ഹ​​​​ര്‍​ജി ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി.

2022 ജൂ​​​​ണ്‍ 24ന് ​​​​അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ അ​​​​യ്യ​​​​പ്പ​​​​ന്‍ അ​​​​ന്നു​​​മു​​​​ത​​​​ല്‍ ജ​​​​യി​​​​ലി​​​​ലാ​​​​ണ്. നാ​​​​ലു വ​​​​ര്‍​ഷ​​​​മാ​​​​യി ജ​​​​യി​​​​ലി​​​​ലാ​​​​ണെ​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ മാ​​​​ത്രം ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ സ​​​​തീ​​​​ഷ് നൈ​​​​നാ​​​​ന്‍, പി. ​​​​കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ​ മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ന​​​​കം കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ പൂ​​​​ര്‍​ത്തി​​​​യാ​​​​കു​​​​മെ​​​​ന്ന എ​​​​ന്‍​ഐ​​​​എ​​​​യു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വും കോ​​​​ട​​​​തി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്തു.

2016 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ മ​​​​ല​​​​പ്പു​​​​റം കു​​​​രു​​​​ളാ​​​​യി വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ രാ​​​​ജ്യ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യി ആ​​​​യു​​​​ധ​​​പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് അ​​​​യ്യ​​​​പ്പ​​​​നെ​​​​തി​​​​രാ​​​​യ കേ​​​​സ്. ആ​​​​റു മാ​​​​സ​​​​ത്തി​​​​ന​​​​കം വി​​​​ചാ​​​​ര​​​​ണ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ വീ​​​​ണ്ടും ജാ​​​​മ്യ​​​​ഹ​​​​ര്‍​ജി സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​നു സ്വാ​​​​ത​​​​ന്ത്ര്യ​​​​മു​​​​ണ്ടെ​​​​ന്ന് കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

കോടതിനടപടികള്‍ പ്രചരിപ്പിച്ച അഭിഭാഷകനു നോട്ടീസ്

കൊ​​​ച്ചി: കോ​​​ട​​​തി​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ റിക്കാർഡ് ചെ​​​യ്തു യു​​​ട്യൂ​​​ബി​​​ല്‍ പ്ര​​​ച​​​രി​​​പ്പി​​​ച്ച അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന് കാ​​​ര​​​ണം​​​കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സ് ന​​​ല്‍കി ഹൈ​​​ക്കോ​​​ട​​​തി.

ര​​​ജി​​​സ്ട്രി സ​​​മ​​​ര്‍പ്പി​​​ച്ച റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ സ്വ​​​മേ​​​ധ​​​യാ സ്വീ​​​ക​​​രി​​​ച്ച കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ മാ​​​ത്യൂ​​​സ് ജെ. ​​​നെ​​​ടു​​​മ്പാ​​​റ​​​യ്ക്കാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് സെ​​​പ്റ്റം​​​ബ​​​ര്‍ ഏ​​​ഴി​​​ന​​​കം വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍കാ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ച്ചു നോ​​​ട്ടീ​​​സ് ന​​​ല്‍കി​​​യ​​​ത്.

ഇ​​​നി​​​യൊ​​​രു ഉ​​​ത്ത​​​ര​​​വ് ഉ​​​ണ്ടാ​​​കും​​​വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ട​​​തി​​​ക​​​ളി​​​ല്‍ ഓ​​​ണ്‍ലൈ​​​നാ​​​യോ വെ​​​ര്‍ച്വ​​​ലാ​​​യോ ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തി​​​ല്‍നി​​​ന്ന് മാ​​​ത്യൂ​​​സ് നെ​​​ടു​​​മ്പാ​​​റ​​​യെ കോ​​​ട​​​തി വി​​​ല​​​ക്കി.

Kerala

സ്തനാർബുദ ചികിത്സയ്ക്ക് മരുന്ന്: ആശുപത്രികളുടെ നിലപാട് തേടി കോടതി

കൊ​​​ച്ചി: സ്ത​​​നാ​​​ർ​​​ബു​​​ദ ചി​​​കി​​​ത്സ​​​യ്ക്ക് കു​​​റ​​​ഞ്ഞ വി​​​ല​​​യു​​​ള്ള പാ​​​ൽ​​​ബൊ​​​സി​​​ക്ലി​​​ബ് എ​​​ന്ന മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കു​​​മോ​​​യെ​​​ന്ന് അ​​​റി​​​യി​​​ക്കാ​​​ൻ ഡ​​​ൽ​​​ഹി എ​​​യിം​​​സി​​​ലെ ദേ​​​ശീ​​​യ കാ​​​ൻ​​​സ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്, കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ചി​​​ത്ത​​​ര​​​ഞ്ജ​​​ൻ നാ​​​ഷ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം.

റി​​​ബോ​​​സി​​​ക്ലി​​​ബ് എ​​​ന്ന വി​​​ല​​​കൂ​​​ടി​​​യ മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു​​​മൂ​​​ലം ഒ​​​രു മാ​​​സ​​​ത്തെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി 58,000 രൂ​​​പ​​​യോ​​​ളം ചെ​​​ല​​​വ് വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ർ വി. ​​​മേനോ​​​ൻ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് നി​​​ല​​​പാ​​​ട് തേ​​​ടു​​​ന്ന​​​ത്.

ചി​​​കി​​​ത്സി​​​ക്കു​​​ന്ന ഡോ​​​ക്ട​​​റാ​​​ണ് മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​റും (ആ​​​ർ​​​സി​​​സി) പാ​​​ൽ​​​ബൊ​​​സി​​​ക്ലി​​​ബ് മ​​​രു​​​ന്ന് റി​​​ബോ​​​സി​​​ക്ലി​​​ബി​​​നു പ​​​ക​​​ര​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് കോ​​​ട​​​തി ച​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ അ​​​മി​​​ക്ക​​​സ് ക്യൂ​​​റി​​​യും അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് കോ​​​ട​​​തി ദേ​​​ശീ​​​യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ല​​​പാ​​​ടു​​​കൂ​​​ടി ആ​​​രാ​​​യു​​​ന്ന​​​ത്.

സ്ത​​​നാ​​​ർ​​​ബു​​​ദ ബാ​​​ധി​​​ത​​​യാ​​​യ സ്ത്രീ ​​​ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി അ​​​വ​​​രു​​​ടെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​ണ്. കേ​​​സി​​​ൽ ക​​​ക്ഷി​​​ചേ​​​രാ​​​നു​​​ള്ള മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ രോ​​​ഗ​​​ബാ​​​ധി​​​ത​​​യു​​​ടെ അ​​​പേ​​​ക്ഷ കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചു. ഹ​​​ർ​​​ജി വീ​​​ണ്ടും സെ​​​പ്റ്റം​​​ബ​​​ർ മൂ​​​ന്നി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

തെരുവുനായ നിയന്ത്രണത്തിൽ തദ്ദേശ സ്ഥാപനങ്ങളെ കക്ഷി ചേർക്കണം: കോടതി

കൊ​​​ച്ചി: തെ​​​രു​​​വു​​​നാ​​​യ് നി​​​യ​​​ന്ത്ര​​​ണം സം​​​ബ​​​ന്ധി​​​ച്ച കേ​​​സി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും ക​​​ക്ഷി​​​ചേ​​​ർ​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് ഉ​​​റ​​​പ്പുവ​​​രു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള കേ​​​സി​​​ൽ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ക​​​ക്ഷി ചേ​​​ർ​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ വ്യാ​​​ഴാ​​​ഴ്ച​​​യ്ക്ക​​​കം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ൻ ന​​​മ്പ്യാ​​​ർ, എ.​​​കെ. പ്രീ​​​ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ൻ​​​ ബെ​​​ഞ്ച് സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് നി​​​ർ​​​ദേ​​​ശി​​​ച്ചു. ഹ​​​ർ​​​ജി വെ​​​ള്ളി​​​യാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

നിതിൻ രാജ് കേസിൽ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി

കൊ​​​ച്ചി: അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി ദ​​​ന്ത​​​ൽ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി നി​​​തി​​​ൻ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​യെ ആ​​​ദ്യം ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യി​​​ല്ലാ​​​ത്ത​​​തി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചു ഹൈ​​​ക്കോ​​​ട​​​തി.

ഇ​​​ത്ത​​​ര​​​മൊ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ ഇ​​​തു​​​വ​​​രെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ത്ത​​​ത് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​ന്‍റെ ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​യാ​​​ണെ​​​ന്നും ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​ന​​​ല്ലാ​​​ത്ത ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​ന്‍റെ മ​​​റ്റു ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ല്ലാം പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​ണെ​​​ന്നും ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ൻ വി​​​മ​​​ർ​​​ശി​​​ച്ചു.

അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ഡി​​​വൈ​​​എ​​​സ്പി സു​​​ധീ​​​ർ ക​​​ല്ല​​​ൻ സ​​​ർ​​​വീ​​​സി​​​ൽ തു​​​ട​​​രു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് കോ​​​ട​​​തി ആ​​​രാ​​​ഞ്ഞ​​​പ്പോ​​​ൾ, സ​​​സ്പെ​​​ൻ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കേ​​​ണ്ട​​​തി​​​നാ​​​ലാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രാ​​​യ തീ​​​രു​​​മാ​​​നം വൈ​​​കു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ വാ​​​ദം. ന​​​ട​​​പ​​​ടി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ര​​​ട്ട​​​ത്താ​​​പ്പാ​​​ണു കാ​​​ട്ടു​​​ന്ന​​​തെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന ക്വി​​​സി​​​ൽ സ​​​വ​​​ർ​​​ക്ക​​​റെ​​​ക്കു​​​റി​​​ച്ചു ചോ​​​ദ്യം എ​​​ഴു​​​തി​​​യ അ​​​ധ്യാ​​​പ​​​ക​​​നെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ ക​​​ത്ത​​​യ​​​ച്ച അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യെ​​​യും എ​​​ഡി​​​ജി​​​പി അ​​​ജി​​​ത്‌​​​കു​​​മാ​​​റി​​​നെ​​​യും സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത് ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​ണോ​​​യെ​​​ന്നു കോ​​​ട​​​തി ചോ​​​ദി​​​ച്ചു. ഈ ​​​കേ​​​സി​​​ൽ എ​​​ന്താ​​​ണ് ഇ​​​ത്ര​​​യേ​​​റെ ന​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ വേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത്.

ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞ​​​തു​​​കൊ​​​ണ്ടാ​​​ണ് റാ​​​മി​​​ന്‍റെ അ​​​റ​​​സ്റ്റി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​തെ​​​ന്ന​​​റി​​​യാ​​​മെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. തു​​​ട​​​ർ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലെ വീ​​​ഴ്ച​​​ക​​​ള​​​ട​​​ക്കം വ്യ​​​ക്ത​​​മാ​​​ക്കി നി​​​തി​​​ൻ രാ​​​ജി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ന​​​ൽ​​​കി​​​യ ഉ​​​പ​​​ഹ​​​ർ​​​ജി കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നാ​​​യി മാ​​​റ്റി.

Kerala

സ​ർ​വ​ർ​ക്ക​റെ പു​ക​ഴ്ത്തി ചോ​ദ്യാ​വ​ലി; അ​ധ്യാ​പ​ക​നെ​തി​രാ​യ ന​ട​പ​ടി​യി​ൽ സ​ർ​ക്കാ​ർ ഇ​ന്ന് വി​ശ​ദീ​ക​ര​ണം ന​ൽ​കും

കൊ​ച്ചി: എ​ൽ​പി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഫ്രീ​ഡം ക്വി​സി​ൽ വി.​ഡി സ​ർ​വ​ർ​ക്ക​റെ പു​ക​ഴ്ത്തി ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി​യ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കും.

സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​സ​ർ​ഗോ​ഡ് പ​ള്ള​ത്ത​ടു​ക്ക എ​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ കെ. ​ഗു​രു​പ്ര​സാ​ദ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റി​സ് വി​ജു എ​ബ്ര​ഹാം ഉ​ൾ​പ്പെ​ട്ട ബ​ഞ്ച് സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

ഫ്രീ​ഡം ക്വി​സി​ൽ സ​വ​ർ​ക്ക​റെ പു​ക​ഴ്ത്തി​യു​ള്ള ചോ​ദ്യം വ​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. മ​ഞ്ചേ​ശ്വ​രം, കു​മ്പ​ള, കാ​സ​ർ​ഗോ​ഡ് ഉ​പ​ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ളി​ലേ​ക്ക്‌ ന​ൽ​കി​യ ചോ​ദ്യാ​വ​ലി​യാ​ണ് വി​വാ​ദ​മാ​യ​ത്. എ​ൽ​പി സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്വി​സ് പ​രി​പാ​ടി​യി​ലാ​ണ് ബ്രി​ട്ടീ​ഷു​കാ​രി​ൽ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യാ​യി വി.​ഡി. സ​വ​ർ​ക്ക​റെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ‌

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​ന്‍റെ സ​സ്പെ​ൻ​ഷ​ൻ സ്റ്റേ ​ചെ​യ്യാ​ൻ ക​ഴി​ഞ്ഞ ത​വ​ണ ത​യാ​റാ​കാ​തി​രു​ന്ന കോ​ട​തി, സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം കേ​ട്ട ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക.

 

Latest News

Corehub Up