x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോടതിയലക്ഷ്യം: ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വാറന്‍റ്

വെബ്ഡെസ്ക്
Published: September 23, 2026 02:26 AM IST | Updated: September 23, 2026 02:26 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​ച്ചി: നി​​ക്ഷേ​​പ​​ക​​രു​​ടെ പ​​ണം തി​​രി​​ച്ചു​​പി​​ടി​​ക്കു​​ന്ന​​തി​​നാ​​യി സ്വ​​ത്തു​​ക്ക​​ള്‍ ക​​ണ്ടു​​കെ​​ട്ടാ​​നു​​ള്ള കോ​​ട​​തി ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​ക്കാ​​ത്ത​​തി​​ല്‍ കോ​​ട​​തി​​യ​​ല​​ക്ഷ്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി​​ക്ക് ഹൈ​​ക്കോ​​ട​​തി​​യു​​ടെ വാ​​റ​​ന്‍റ്.

തി​​രു​​വ​​ന​​ന്ത​​പു​​രം സി​​റ്റി പൊ​​ലി​​സ് ക​​മ്മി​​ഷ​​ണ​​ര്‍ മു​​ഖേ​​ന വാ​​റ​​ന്‍റ് ന​​ട​​പ്പാ​​ക്കാ​​ന്‍ ജ​​സ്റ്റീ​​സ് എം.​​എ. അ​​ബ്ദു​​ല്‍ ഹ​​ക്കീം ര​​ജി​​സ്ട്രി​​ക്കു നി​​ര്‍ദേ​​ശം ന​​ല്‍കി.

കേ​​സ് അ​​ടു​​ത്ത ത​​വ​​ണ പ​​രി​​ഗ​​ണി​​ക്കു​​ന്ന 28ന് ​​ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി നേ​​രി​​ട്ട് ഹാ​​ജ​​രാ​​യി വി​​ശ​​ദീ​​ക​​ര​​ണം ന​​ല്‍കാ​​നും നി​​ര്‍ദേ​​ശി​​ച്ചു. അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യു​​ടെ ബോ​​ണ്ടി​​ല്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​നു ജാ​​മ്യം അ​​നു​​വ​​ദി​​ക്കാ​​മെ​​ന്നും ഉ​​ത്ത​​ര​​വി​​ല്‍ പ​​റ​​യു​​ന്നു.

കേ​​ര​​ളം, ത​​മി​​ഴ്‌​​നാ​​ട്, ക​​ര്‍ണാ​​ട​​ക തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യി കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ യൂ​​ണി​​വേ​​ഴ്‌​​സ​​ല്‍ ട്രേ​​ഡിം​​ഗ് സൊ​​ലൂഷ​​ന്‍സി​​ല്‍ പ​​ണം നി​​ക്ഷേ​​പി​​ച്ച് വ​​ഞ്ചി​​ത​​രാ​​യ​​വ​​ര്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​യാ​​ണ് കോ​​ട​​തി പ​​രി​​ഗ​​ണി​​ച്ച​​ത്. ക​​മ്പ​​നി​​യു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ള്‍ ബ​​ഡ്‌​​സ് ആ​​ക്ട് പ്ര​​കാ​​രം ക​​ണ്ടു​​കെ​​ട്ടാ​​ന്‍ മാ​​ര്‍ച്ച് മൂ​​ന്നി​​നു കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു.

എ​​ന്നാ​​ല്‍, ആ​​റു മാ​​സം പി​​ന്നി​​ട്ടി​​ട്ടും ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​ക്കു​​ക​​യോ റി​​പ്പോ​​ര്‍ട്ട് സ​​മ​​ര്‍പ്പി​​ക്കു​​ക​​യോ ചെ​​യ്യാ​​ത്ത​​തി​​നെത്തുട​​ര്‍ന്ന് ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​ക്കാ​​ത്ത​​പ​​ക്ഷം നേ​​രി​​ട്ട് ഹാ​​ജ​​രാ​​കാ​​ന്‍ ബ​​ഡ്‌​​സ് ആ​​ക്ട് ന​​ട​​പ​​ടി​​ക​​ളു​​ടെ ചു​​മ​​ത​​ല​​യു​​ള്ള ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി​​ക്ക് കോ​​ട​​തി നി​​ര്‍ദേ​​ശം ന​​ല്‍കി​​യി​​രു​​ന്നു. ഇ​​തു പാ​​ലി​​ക്ക​​പ്പെ​​ടാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു കോ​​ട​​തി സ്വ​​മേ​​ധ​​യാ കോ​​ട​​തി​​യ​​ല​​ക്ഷ്യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്.

Tags : KeralaHighCourt HomeSecretary Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up