ബംഗളൂരു: വിജയപുര ജില്ലയിലെ ഇന്ദി മണ്ഡലത്തെ വരൾച്ചബാധിത ജില്ലയായി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎ യശ്വന്തരായഗൗഡ നിയമസഭാംഗത്വം രാജിവച്ചു. സ്പീക്കർ ജി.എസ്. പാട്ടീലിനാണ് ഗൗഡ രാജിക്കത്ത് നൽകിയത്.
ഖാരിഫ് സീസണിൽ വേനൽമഴ ലഭിച്ചയുടൻ കർഷകർ കൃഷിയിറക്കിയെങ്കിലും കൊടുംവരൾച്ചയെത്തുടർന്ന് കുടിവെള്ളംപോലും ലഭിക്കാത്ത അവസ്ഥയുണ്ടായി. അവരോടു മറുപടി പറയാൻ കഴിയാത്തതിനാലാണ് രാജിയെന്ന് യശ്വന്തരായഗൗഡ രാജിക്കത്തിൽ സൂചിപ്പിക്കുന്നു. ഇതേ വിഷയമുന്നയിച്ച് ഓഗസ്റ്റ് 28ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും ഉപമുഖ്യമന്ത്രി ജി പരമേശ്വരയ്ക്കും ഗൗഡ നിവേദനം നൽകിയിരുന്നു.
സംസ്ഥാനമൊട്ടാകെ 188 താലൂക്കുകളാണ് സർക്കാർ വരൾച്ചബാധിതമായി പ്രഖ്യാപിച്ചത്. വിജയപുര ജില്ലയിലെ ഇന്ദി, ചാന്ദ്ചൻ ഒഴികെ 13 താലൂക്കുകൾ ഇതിലുൾപ്പെടും. എന്നാൽ, പട്ടിത പൂർണമല്ലെന്ന് ഉപമുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നേരത്തേ ഡി. കെ. ശിവകുമാർ നേതൃസ്ഥാനത്തുള്ള മന്ത്രിസഭാ വികസനത്തിൽ പുറത്താക്കപ്പെട്ടതിൽ പ്രതിഷേധിച്ച് രാജി നൽകിയെങ്കിലും പാർട്ടി നേതൃത്വം ഇടപെട്ടതോടെ പിൻവലിക്കുകയായിരുന്നു.
Tags : Constituency not declared drought Karnataka Congress MLA resigns Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash