x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഇനി ഹൈ ലെവലാകും

ബി​​​​​നു ജോ​​​​​ര്‍​ജ്
Published: September 24, 2026 02:22 AM IST | Updated: September 24, 2026 02:22 AM IST

പ്രതീകാത്മക ചിത്രം - എഐ

കോ​​​​​ഴി​​​​​ക്കോ​​​​​ട്: ഉ​​​​​യ​​​​​രം കൂ​​​​​ടു​​​​​ത​​​​​ലു​​​​​ള്ള കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ല്‍ തീ​​​​​പി​​​​​ടി​​​​​ത്തം അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ദു​​​​​ര​​​​​ന്ത​​​​​ങ്ങ​​​​​ളു​​​​​ണ്ടാ​​​​​വു​​​​​മ്പോ​​​​​ള്‍ നോ​​​​​ക്കു​​​​​കു​​​​​ത്തി​​​​​യാ​​​​​യി നി​​​​​ല്‍​ക്കേ​​​​​ണ്ടി വ​​​​​രു​​​​​ന്ന കേ​​​​​ര​​​​​ള അ​​​​​ഗ്നി​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​യു​​​​​ടെ ഗ​​​​​തി​​​​​കേ​​​​​ട് ഒ​​​​​ഴി​​​​​വാ​​​​​കു​​​​​ന്നു.

60 മീ​​​​​റ്റ​​​​​ര്‍ ഉ​​​​​യ​​​​​ര​​​​​മു​​​​​ള്ള അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക ഏ​​​​​രി​​​​​യ​​​​​ല്‍ ലാ​​​​​ഡ​​​​​ര്‍ പ്ലാ​​​​​റ്റ്ഫോം വാ​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി അ​​​​​ന്തി​​​​​മ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി മൂ​​​​​ന്നം​​​​​ഗ ഉ​​​​​ന്ന​​​​​ത​​​​​ത​​​​​ല സം​​​​​ഘം ഉ​​​​​ട​​​​​ന്‍ ഫി​​​​​ന്‍​ല​​​​​ന്‍​ഡി​​​​​ലേ​​​​​ക്കു യാ​​​​​ത്ര തി​​​​​രി​​​​​ക്കും.

അ​​​​​ഗ്നി​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ജ​​​​​ന​​​​​റ​​​​​ല്‍ ബ​​​​​ല്‍​റാം കു​​​​​മാ​​​​​ര്‍ ഉ​​​​​പാ​​​​​ധ്യാ​​​​​യ, ടെ​​​​​ക്‌​​​​​നി​​​​​ക്ക​​​​​ല്‍ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ എം. ​​​​​നൗ​​​​​ഷാ​​​​​ദ്, റീ​​​​​ജ​​​​​ണ​​​​​ല്‍ ഫ​​​​​യ​​​​​ര്‍ ഓ​​​​​ഫി​​​​​സ​​​​​ര്‍ കെ. ​​​​​അ​​​​​ബ്ദു​​​​​ള്‍ റ​​​​​ഷീ​​​​​ദ് എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങു​​​​​ന്ന സം​​​​​ഘ​​​​​ത്തി​​​​​ന് ആ​​​​​ഭ്യ​​​​​ന്ത​​​​​രവ​​​​​കു​​​​​പ്പ് യാ​​​​​ത്രാ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍​കി. ഫി​​​​​ന്‍​ല​​​​​ന്‍​ഡി​​​​​ലെ പ്ര​​​​​ശ​​​​​സ്ത നി​​​​​ര്‍​മാ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ ബ്രോ​​​​​ന്‍റോ സ്‌​​​​​കൈ​​​​​ലി​​​​​ഫ്റ്റ് ക​​​​​മ്പ​​​​​നി​​​​​യി​​​​​ല്‍നി​​​​​ന്നാ​​​​​ണ് 15 കോ​​​​​ടി രൂ​​​​​പ ചെ​​​​​ല​​​​​വു വ​​​​​രു​​​​​ന്ന ഏ​​​​​രി​​​​​യ​​​​​ല്‍ ലാ​​​​​ഡ​​​​​ര്‍ പ്ലാ​​​​​റ്റ്ഫോം വാ​​​​​ങ്ങാ​​​​​ന്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ ഉ​​​​​ദ്ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്.

ഫി​​​​​ന്‍​ല​​​​​ന്‍​ഡി​​​​​ലെ ടാം​​​​​പെ​​​​​റെ​​​​​യി​​​​​ലു​​​​​ള്ള ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ നി​​​​​ര്‍​മാ​​​​​ണ യൂ​​​​​ണി​​​​​റ്റി​​​​​ല്‍ കേ​​​​​ര​​​​​ള ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ സം​​​​​ഘ​​​​​ത്തി​​​​​നാ​​​​​യി പ്രീ-​​​​​ഡി​​​​​സ്പാ​​​​​ച്ച് ഇ​​​​​ന്‍​സ്‌​​​​​പെ​​​​​ക്‌​​​​​ഷ​​​​​നും അ​​​​​ന്തി​​​​​മ​​​​​ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​നക്ഷ​​​​​മ​​​​​ത പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യും ന​​​​​ട​​​​​ത്തും. ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ സം​​​​​ഘം റി​​​​​പ്പോ​​​​​ര്‍​ട്ട് സ​​​​​മ​​​​​ര്‍​പ്പി​​​​​ക്കു​​​​​ന്ന മു​​​​​റ​​​​​യ്ക്ക് അ​​​​​ധി​​​​​കം താ​​​​​മ​​​​​സി​​​​​ല്ലാ​​​​​തെ ലാ​​​​​ഡ​​​​​ര്‍ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍ എ​​​​​ത്തി​​​​​യേ​​​​​ക്കും.

60 മീ​​​​​റ്റ​​​​​ര്‍ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന ഉ​​​​​യ​​​​​ര​​​​​മു​​​​​ള്ള ലാ​​​​​ഡ​​​​​റാ​​​​​ണു സ​​​​​ര്‍​ക്കാ​​​​​ര്‍ വാ​​​​​ങ്ങാ​​​​​നു​​​​​ദ്ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്. ആ​​​​​റു​ ദി​​​​​വ​​​​​സ​​​​​ത്തെ ഫി​​​​​ന്‍​ല​​​​​ന്‍​ഡ് സ​​​​​ന്ദ​​​​​ര്‍​ശ​​​​​ന​​​​​ത്തി​​​​​നു വ​​​​​രു​​​​​ന്ന ചെ​​​​​ല​​​​​വ് ലാ​​​​​ഡ​​​​​റി​​​​​ന്‍റെ തു​​​​​ക​​​​​യി​​​​​ല്‍ കു​​​​​റ​​​​​യ്ക്കും. വോ​​​​​ള്‍​വോ 8 ഇ​​​​​ന്‍റു 4 എ​​​​​ഫ്എം​​​​​എ​​​​​ക്‌​​​​​സ് 460 യൂ​​​​​റോ 6 ഷാ​​​​​സി​​​​​യി​​​​​ലാ​​​​​ണ് ലാ​​​​​ഡ​​​​​ര്‍ സ​​​​​ജ്ജ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്.

അ​​​​​ടു​​​​​ത്തി​​​​​ടെ ഉ​​​​​യ​​​​​ര്‍​ന്ന കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ല്‍ തീ​​​​​പി​​​​​ടി​​​​​ത്ത​​​​​മു​​​​​ണ്ടാ​​​​​യ​​​​​പ്പോ​​​​​ള്‍ ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​നം അ​​​​​ഗ്നി​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​യ്ക്കു ക​​​​​ടു​​​​​ത്ത വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. കോ​​​​​ഴി​​​​​ക്കോ​​​​​ട് പു​​​​​തി​​​​​യ ബ​​​​​സ് സ്റ്റാ​​​​​ന്‍​ഡി​​​​​ലെ വ്യാ​​​​​പാ​​​​​ര സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ പ്ര​​​​​മു​​​​​ഖ വ​​​​​സ്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ലും തീ​​​​​പി​​​​​ടി​​​​​ത്ത​​​​​മു​​​​​ണ്ടാ​​​​​യ​​​​​പ്പോ​​​​​ള്‍ ക​​​​​രി​​​​​പ്പുര്‍ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ല്‍നി​​​​​ന്നു​​​​​ള്ള അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളെ അ​​​​​ഗ്നി​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​യ്ക്ക് ആ​​​​​ശ്ര​​​​​യി​​​​​ക്കേ​​​​​ണ്ടി വ​​​​​ന്നി​​​​​രു​​​​​ന്നു.

ഏ​​​​​രി​​​​​യ​​​​​ല്‍ ലാ​​​​​ഡ​​​​​ര്‍ പ്ലാ​​​​​റ്റ്ഫോം

 ബ​​​​​ഹു​​​​​നി​​​​​ല മ​​​​​ന്ദി​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും ഉ​​​​​യ​​​​​ര്‍​ന്ന കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ങ്ങ​​​​​ള്‍ അ​​​​​ണ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നും ആ​​​​​ളു​​​​​ക​​​​​ളെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി വി​​​​​ദേ​​​​​ശ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ല്‍ അ​​​​​ഗ്നി​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക വാ​​​​​ഹ​​​​​ന സം​​​​​വി​​​​​ധാ​​​​​ന​​​​​മാ​​​​​ണി​​​​​ത്.

വ​​​​​ള​​​​​രെ ഉ​​​​​യ​​​​​ര്‍​ന്ന കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു വ​​​​​രെ നീ​​​​​ട്ടാ​​​​​ന്‍ ക​​​​​ഴി​​​​​യു​​​​​ന്ന ടെ​​​​​ലി​​​​​സ്‌​​​​​കോ​​​​​പ്പി​​​​​ക് ലാ​​​​​ഡ​​​​​റും അ​​​​​തി​​​​​ന് മു​​​​​ക​​​​​ളി​​​​​ല്‍ ആ​​​​​ളു​​​​​ക​​​​​ളെ ക​​​​​യ​​​​​റ്റി നി​​​​​ര്‍​ത്തി പ്ര​​​​​വ​​​​​ര്‍​ത്തി​​​​​പ്പി​​​​​ക്കാ​​​​​ന്‍ സാ​​​​​ധി​​​​​ക്കു​​​​​ന്ന വ​​​​​ലി​​​​​യ പ്ലാ​​​​​റ്റ്ഫോ​​​​​മും വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​കും.

പ്ലാ​​​​​റ്റ്ഫോ​​​​​മി​​​​​ല്‍ ഘ​​​​​ടി​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ള്ള വാ​​​​​ട്ട​​​​​ര്‍ കാ​​​​​നോ​​​​​ണു​​​​​ക​​​​​ള്‍ വ​​​​​ഴി ഉ​​​​​യ​​​​​ര്‍​ന്ന നി​​​​​ല​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു നേ​​​​​രി​​​​​ട്ട് ഉ​​​​​യ​​​​​ര്‍​ന്ന മ​​​​​ര്‍​ദ​​​​​ത്തി​​​​​ല്‍ വെ​​​​​ള്ള​​​​​മോ ഫോ​​​​​മോ ചീ​​​​​റ്റി​​​​​ക്കാ​​​​​ന്‍ ക​​​​​ഴി​​​​​യും. കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ല്‍ കു​​​​​ടു​​​​​ങ്ങി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ താ​​​​​ഴേ​​​​​ക്കു സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി ഇ​​​​​റ​​​​​ക്കാ​​​​​ന്‍ ലാ​​​​​ഡ​​​​​ര്‍ സ​​​​​ഹാ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​കും.

Tags : Fire&RescueService HigherLevel Operation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up