x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രി​ലെ ലു​ലു മാ​ളി​നാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി ത​രം​മാ​റ്റം; പു​നഃ​പ​രി​ശോ​ധി​ച്ച് നി​യ​മ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

വെബ്ഡെസ്ക്
Published: August 30, 2026 01:37 AM IST | Updated: August 30, 2026 01:37 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​ച്ചി: തൃ​ശൂ​ർ അ​യ്യ​ന്തോ​ളി​ൽ ലു​ലു മാ​ളി​നുവേണ്ടി ഏ​റ്റെ​ടു​ത്ത ഭൂ​മി ത​രം മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ പു​നഃ​പ​രി​ശോ​ധി​ച്ച് നി​യ​മ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി.

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ, ജ​സ്റ്റീ​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ ബെ​ഞ്ച് റ​വ​ന്യു അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഭൂ​മി പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ഭൂ​മി ഡാ​റ്റാ ബാ​ങ്കി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ ആ​ഡി​ഒ​യു​ടെ ന​ട​പ​ടി റ​ദ്ദാ​ക്കി​യ സിം​ഗി​ൾ​ ബെ​ഞ്ച് ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ​ ബെ​ഞ്ച് ശ​രി​വ​ച്ചു.

ന​ട​പ​ടി​ക്കുമു​മ്പ് കൃ​ഷി ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ട് തേ​ട​ണ​മെ​ന്ന ച​ട്ടം ആ​ർ​ഡി​ഒ പാ​ലി​ച്ചി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണി​ത്.​ലു​ലു​വി​ന്‍റെ അ​പേ​ക്ഷ​യി​ൽ കൃ​ഷി ഓ​ഫീ​സ​ർ ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ച് ആ​ർ​ഡി​ഒ 30 ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണം. ത​രം​മാ​റ്റ​ത്തി​ൽ വ്യ​ക്ത​ത വ​ന്നശേ​ഷം ക​ള​ക്ട​ർ​ക്ക് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാം. പ​രാ​തി​യു​ന്ന​യി​ച്ച വേ​ലൂ​പ്പാ​ടം ടി.​എ​ൻ. മു​കു​ന്ദ​ന്‍റെ വാ​ദ​ങ്ങ​ളും ആ​ർ​ഡി​ഒ കേ​ൾ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Tags : LuluMall Thrissur KeralaHighCourt legalDecision Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up