x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വര്‍ണക്കടത്ത്: പ്രതികളു‌ടെ വിടുതല്‍ ഹര്‍ജികള്‍ തള്ളിയ ഉത്തരവ് ശരിവച്ചു

വെബ്ഡെസ്ക്
Published: September 10, 2026 12:56 AM IST | Updated: September 10, 2026 12:56 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: സ്വ​​​ര്‍ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​ക​​​ളു​​​ടെ വി​​​ടു​​​ത​​​ല്‍ ഹ​​​ര്‍ജി​​​ക​​​ള്‍ ത​​​ള്ളി​​​യ എ​​​റ​​​ണാ​​​കു​​​ളം സി​​​ബി​​​ഐ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി ശ​​​രി​​​വ​​​ച്ചു.

2013 ല്‍ ​​​കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി 56 കി​​​ലോ സ്വ​​​ര്‍ണം ക​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ ക​​​സ്റ്റം​​​സ് മു​​​ന്‍ ഡെ​​​പ്യൂ​​​ട്ടി ക​​​മ്മി​​​ഷ​​​ണ​​​ര്‍ സി. ​​​മാ​​​ധ​​​വ​​​ന്‍, അ​​​സി. ക​​​മ്മി​​​ഷ​​​ണ​​​ര്‍ ഡോ. ​​​എ​​​സ്. അ​​​നി​​​ല്‍കു​​​മാ​​​ര്‍, സ്വ​​​ര്‍ണ​​​ക്ക​​​ട​​​ത്ത് സം​​​ഘാം​​​ഗം അ​​​ഹ​​​മ്മ​​​ദ് സു​​​ഹൈ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍കി​​​യ റി​​​വി​​​ഷ​​​ന്‍ ഹ​​​ര്‍ജി​​​ക​​​ള്‍ ത​​​ള്ളി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്ക​​​പ്പെ​​​ട്ടു എ​​​ന്ന​​​ത് ക്രി​​​മി​​​ന​​​ല്‍ കേ​​​സു​​​ക​​​ളി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​കാ​​​നു​​​ള്ള കാ​​​ര​​​ണ​​​മ​​​ല്ലെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. പ്ര​​​തി​​​ക​​​ള്‍ക്കെ​​​തി​​​രേ പ്ര​​​ഥ​​​മ​​​ദൃ​​​ഷ്‌​​​ട്യാ തെ​​​ളി​​​വു​​​ക​​​ളു​​​ണ്ടെ​​​ന്നും വി​​​ചാ​​​ര​​​ണ നേ​​​രി​​​ട​​​ണ​​​മെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം വി​​​ചാ​​​ര​​​ണ പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​നും പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​ക്ക് നി​​​ര്‍ദേ​​​ശം ന​​​ല്‍കി.

ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യും എ​​​ല്‍ഇ​​​ഡി ടി​​​വി ഉ​​​ള്‍പ്പ​​​ടെ​​​യു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ളും കൈ​​​പ്പ​​​റ്റി 17.86 കോ​​​ടി രൂ​​​പ മൂ​​​ല്യം വ​​​രു​​​ന്ന സ്വ​​​ര്‍ണം ക​​​ട​​​ത്താ​​​ന്‍ ഒ​​​ത്താ​​​ശ ചെ​​​യ്‌​​​തെ​​​ന്നാ​​​ണു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണം.

പ്ര​​​തി സി. ​​​മാ​​​ധ​​​വ​​​ന്‍ സ്വ​​​ര്‍ണ​​​ക്ക​​​ട​​​ത്തി​​​നു സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യെ​​​ന്നും എ​​​സ്. അ​​​നി​​​ല്‍കു​​​മാ​​​ര്‍ ത​​​ന്‍റെ വി​​​വാ​​​ഹ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കാ​​​യി പ്ര​​​തി​​​ക​​​ളി​​​ല്‍നി​​​ന്നു വാ​​​ഹ​​​നം ഉ​​​ള്‍പ്പ​​​ടെ​​​യു​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ച്ചെ​​​ന്നും സി​​​ബി​​​ഐ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​താ​​​യി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Tags : GoldSmuggling Petitions KeralaHighCourt CBICourt

Recent News

Corehub Up