x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാതി സെൻസസ്: ഡ്രോപ് ഡൗൺ ലിസ്റ്റ് ഇല്ലാത്തതിനെതിരേ കോൺ​ഗ്ര​സ്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 10, 2026 01:08 AM IST | Updated: September 10, 2026 01:08 AM IST

ജ​യ്റാം ര​മേ​ശ്

ന്യൂ​ഡ​ൽ​ഹി: സെ​ൻ​സ​സ് ചോ​ദ്യാ​വ​ലി​യി​ൽ ജാ​തി തെ​ര​ഞ്ഞെ​ടു​ക്കാൻ നേ​ര​ത്തേ ത​യാ​റാ​ക്കി​യ പ​ട്ടി​ക (ഡ്രോ​പ് ഡൗ​ൺ ലി​സ്റ്റ്) ഇ​ല്ലാ​ത്ത​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​​ഗ്ര​സ്.

സെ​ൻ​സ​സി​ൽ ജാ​തി ഏ​തെ​ന്ന തു​റ​ന്ന ചോ​ദ്യം ചോ​ദി​ക്കു​ന്ന​തി​ലൂ​ടെ ഒ​രേ ജാ​തി​യു​ടെ വ്യ​ത്യ​സ്ത പേ​രു​ക​ൾ, ഉ​പ​ജാ​തി​ക​ൾ, അ​ക്ഷ​ര​വി​ന്യാ​സ​ങ്ങ​ൾ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തേ​ണ്ടി​വ​രു​മെ​ന്നും അ​തു​വ​ഴി മു​ഴു​വ​ൻ ജാ​തി സെ​ൻ​സ​സ് പ്ര​ക്രി​യ​യും പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കു വേ​ണ്ട​തെ​ന്നു തോ​ന്നു​ന്നു​വെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് എ​ക്സി​ൽ കു​റ്റ​പ്പെ​ടു​ത്തി.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും വി​ഷ​യം സം​ബ​ന്ധി​ച്ച് സം​യു​ക്ത​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്ത് എ​ഴു​തി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​ക​ര​ണ​മൊന്നും ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു ജ​യ്റാം പ​റ​ഞ്ഞു.

നി​ല​വി​ലെ സെ​ൻ​സ​സ് ചോ​ദ്യാ​വ​ലി റ​ദ്ദാ​ക്ക​ണ​മെ​ന്നും ജാ​തി​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ട്ടി​ക​യെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു പു​തി​യ ചോ​ദ്യാ​വ​ലി ത​യാ​റാ​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ജ​യ്റാം ചൂണ്ടി ക്കാട്ടി.

Tags : CasteCensus Congress Opposes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up