x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭരണരംഗത്ത് നരേന്ദ്ര മോദിയുടെ 25-ാം വാര്‍ഷികത്തിന് ഒരുമാസത്തെ പരിപാടി

വെബ്ഡെസ്ക്
Published: September 10, 2026 12:52 AM IST | Updated: September 10, 2026 12:52 AM IST

ന​രേ​ന്ദ്ര മോ​ദി​

ന്യൂ​ഡ​ല്‍ഹി: ഭ​ര​ണ​രം​ഗ​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 25-ാം വാ​ര്‍ഷി​ക​ത്തി​ന് ഒ​രു​മാ​സ​ത്തെ പ​രി​പാ​ടി​ക​ളു​മാ​യി ബി​ജെ​പി.

മോ​ദി​യു​ടെ ജ​ന്മ​ദി​ന​മാ​യ സെ​പ്റ്റം​ബ​ര്‍ 17 മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ 17 വ​രെ നീ​ണ്ടു​നി​ല്‍ക്കു​ന്ന സേ​വാ സ​ങ്ക​ല്‍പ് അ​ഭി​യാ​ന്‍ എ​ന്ന ഒ​രു​മാ​സ​ത്തെ പ​രി​പാ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ നി​തി​ന്‍ ന​ബീ​ന്‍ ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന വാ​ര്‍ത്താസ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

സ​ബ്കാ സാ​ഥ്, സ​ബ്കാ വി​കാ​സ്, സ​ബ്കാ വി​ശ്വാ​സ്, സ​ബ്കാ പ്ര​യാ​സ് എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍ത്തി​പ്പി​ടി​ച്ച് മോ​ദി​യു​ടെ 25 വ​ര്‍ഷ​ത്തെ ജ​ന​സേ​വ​നം രാ​ജ്യ​ത്തെ ഓ​രോ പൗ​ര​നി​ലേ​ക്കും എ​ത്തി​ക്ക​ണ​മെ​ന്ന് ബി​ജെ​പി അ​ണി​ക​ളെ ല​ക്ഷ്യ​മാ​ക്കി നി​തി​ന്‍ ന​ബീ​ന്‍ ആ​ഹ്വാ​നം ചെ​യ്തു.

സെ​പ്റ്റം​ബ​ര്‍ 17ന് ​ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളോ​ടെ​യാ​ണ് സേ​വാ സ​ങ്ക​ല്‍പ് അ​ഭി​യാ​ന്‍ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

അ​ന്ന് വൈ​കു​ന്നേ​രം ഏ​ഴുമ​ണി​ക്ക് രാ​ജ്യ​ത്തെ എ​ല്ലാ കു​ടും​ബ​ങ്ങ​ളും ന​രേ​ന്ദ്ര മോ​ദി​യോ​ടു​ള്ള ന​ന്ദി​സൂ​ച​ക​മാ​യി വീ​ടു​ക​ളി​ല്‍ ദീ​പ​ങ്ങ​ള്‍ തെ​ളി​ക്ക​ണ​മെ​ന്നും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Tags : NarendraModi Anniversary Government Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up