x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബം ആ​ശു​പ​ത്രി​യി​ൽ പോ​യ സ​മ​യ​ത്ത് ക​വ​ർ​ച്ച; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 26, 2026 06:53 PM IST | Updated: October 26, 2026 06:53 PM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ‌‌‌‌കൊ​ണ്ടോ​ട്ടി​യി​ൽ കു​ടും​ബം ആ​ശു​പ​ത്രി​യി​ൽ പോ​യ സ​മ​യം നോ​ക്കി വീ​ട്ടി​ൽ ക​യ​റി നാ​ല​ര പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​ന്ന​ര ല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്ന കേ​സി​ല്‍ പ്ര​തി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി എ​ക​രൂ​ര്‍ പൂ​നൂ​ര്‍ സ്വ​ദേ​ശി ബി.​എം. അ​ന​ന്തു (21) ആ​ണ് പി​ടി​യി​ലാ​യ​ത്.
‌
‌കൊ​ണ്ടോ​ട്ടി പൊ​ലി​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വീ​ട്ടു​കാ​ര്‍ ഇ​ല്ലാ​ത്ത സ​മ​യം മ​ന​സി​ലാ​ക്കി മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ൻ​ഡി​ന് പി​ന്നി​ലു​ള്ള തൈ​ത്തോ​ട്ട​ത്തി​ല്‍ താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട​ന്‍ മൊ​യ്തീ​ന്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ആ​യു​ര്‍​വേ​ദ ഉ​ഴി​ച്ചി​ല്‍ പ​ഠ​ന​ത്തി​നാ​യി അ​ന​ന്തു ഒ​ന്ന​ര മാ​സ​ത്തോ​ള​മാ​യി കൊ​ണ്ടോ​ട്ടി​യി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

 

 

Tags : Burglary Crime Police Investigation CaseFile

Recent News

Corehub Up