x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വന്ദേമാതരം രണ്ട് ചരണങ്ങളിൽ അവസാനിപ്പിക്കണം സഖ്യകക്ഷികളോട് കോൺ​ഗ്രസ്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 10, 2026 01:14 AM IST | Updated: September 10, 2026 01:14 AM IST

കെ.​സി.​ വേ​ണു​ഗോ​പാ​ൽ (ഫയൽ ചിത്രം)

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​ ​ഗീ​ത​മാ​യ വ​ന്ദേ​മാ​ത​രം ര​ണ്ട് ച​ര​ണ​ങ്ങ​ളി​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ​ഖ്യ​ക​ക്ഷി​ക​ളോ​ട് കോ​ൺ​​ഗ്ര​സ്.

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ വി​വേ​ക​ത്തെ​യും തീ​രു​മാ​ന​ത്തെ​യും മാ​നി​ക്ക​ണ​മെ​ന്നും കോ​ൺ​​ഗ്ര​സ് സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ൽ എ​ക്സി​ലൂ​ടെ പ​റ​ഞ്ഞു.

ജ​മ്മു കാ​ഷ്മീ​രി​ലെ പ്ര​ഥ​മ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ച്ച​ട​ങ്ങി​ൽ ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള​യും നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് അ​ധ്യ​ക്ഷ​ൻ ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യും ​ക​ഴി​ഞ്ഞ ദി​വ​സം വ​ന്ദേ​മാ​ത​രം ​ഗീ​തം മു​ഴു​വ​ൻ ആ​ല​പി​ച്ചു​ തീ​രു​ന്ന​തു​വ​രെ എ​ഴുന്നേറ്റു​ നി​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ൺ​​ഗ്ര​സ് ത​ങ്ങ​ളു​ടെ നി​ല​പാ​ട് പി​ന്തു​ട​രാ​ൻ സ​ഖ്യ​ക​ക്ഷി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ര​ണ്ട് ച​ര​ണ​ങ്ങ​ൾ മാ​ത്രം പാ​ടി​യാ​ൽ മ​തി​യെ​ന്ന 1937ലെ ​കോ​ൺ​​ഗ്ര​സ് പ്ര​മേ​യം ക​ഴി​ഞ്ഞ മാ​സം ചേ​ർ​ന്ന കോ​ൺ​​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​സ​മി​തി​യോ​​ഗം വീ​ണ്ടും അം​​ഗീ​ക​രി​ച്ചി​രു​ന്നു.

Tags : Congress Tells VandeMataram TwoStanzas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up