Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VandeMataram

വന്ദേമാതരം രണ്ട് ചരണങ്ങളിൽ അവസാനിപ്പിക്കണം സഖ്യകക്ഷികളോട് കോൺ​ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​ ​ഗീ​ത​മാ​യ വ​ന്ദേ​മാ​ത​രം ര​ണ്ട് ച​ര​ണ​ങ്ങ​ളി​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ​ഖ്യ​ക​ക്ഷി​ക​ളോ​ട് കോ​ൺ​​ഗ്ര​സ്.

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ വി​വേ​ക​ത്തെ​യും തീ​രു​മാ​ന​ത്തെ​യും മാ​നി​ക്ക​ണ​മെ​ന്നും കോ​ൺ​​ഗ്ര​സ് സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ൽ എ​ക്സി​ലൂ​ടെ പ​റ​ഞ്ഞു.

ജ​മ്മു കാ​ഷ്മീ​രി​ലെ പ്ര​ഥ​മ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ച്ച​ട​ങ്ങി​ൽ ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള​യും നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് അ​ധ്യ​ക്ഷ​ൻ ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യും ​ക​ഴി​ഞ്ഞ ദി​വ​സം വ​ന്ദേ​മാ​ത​രം ​ഗീ​തം മു​ഴു​വ​ൻ ആ​ല​പി​ച്ചു​ തീ​രു​ന്ന​തു​വ​രെ എ​ഴുന്നേറ്റു​ നി​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ൺ​​ഗ്ര​സ് ത​ങ്ങ​ളു​ടെ നി​ല​പാ​ട് പി​ന്തു​ട​രാ​ൻ സ​ഖ്യ​ക​ക്ഷി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ര​ണ്ട് ച​ര​ണ​ങ്ങ​ൾ മാ​ത്രം പാ​ടി​യാ​ൽ മ​തി​യെ​ന്ന 1937ലെ ​കോ​ൺ​​ഗ്ര​സ് പ്ര​മേ​യം ക​ഴി​ഞ്ഞ മാ​സം ചേ​ർ​ന്ന കോ​ൺ​​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​സ​മി​തി​യോ​​ഗം വീ​ണ്ടും അം​​ഗീ​ക​രി​ച്ചി​രു​ന്നു.

National

വ​ന്ദേ​മാ​ത​രം ആ​ലാ​പ​ന വി​വാ​ദം: കോ​​​​ൺ​​​​ഗ്ര​​​​സ് മാ​​​​പ്പു ​പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി; പ​​​​രാ​​​​ജ​​​​യം മ​​​​റ​​​​യ്ക്കാ​​​​നെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ഇ​​​​ന്ദി​​​​രാ​​​​ഭ​​​​വ​​​​നി​​​​ൽ ന​​​​ട​​​​ന്ന സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​നാ​​​​ഘോ​​​​ഷ ച​​​​ട​​​​ങ്ങി​​​​ലെ വ​​​​ന്ദേ​​​​മാ​​​​ത​​​​രം ആ​​​​ലാ​​​​പ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വാ​​​​ദ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബി​​​​ജെ​​​​പി.

വ​​​​ന്ദേ​​​​മാ​​​​ത​​​​രം ആ​​​​ല​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ നി​​​​ർ​​​​ത്താ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് സോ​​​​ണി​​​​യ ഗാ​​​​ന്ധി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന വീ​​​​ഡി​​​​യോ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ബി​​​​ജെ​​​​പി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്.
സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് രാ​​​​ജ്യ​​​​ത്തോ​​​​ടു ക്ഷ​​​​മാ​​​​പ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ, ​​​​മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി മോ​​​​ഹ​​​​ൻ യാ​​​​ദ​​​​വ് തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ നേ​​​​താ​​​​ക്ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന ച​​​​ട​​​​ങ്ങി​​​​ൽ വ​​​​ന്ദേ​​​​മാ​​​​ത​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ ര​​​​ണ്ടു വ​​​​രി​​​​ക​​​​ൾ ആ​​​​ല​​​​പി​​​​ച്ചു ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ, നി​​​​ർ​​​​ത്താ​​​​ൻ സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യും കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യും കൈ​​​​കൊ​​​​ണ്ട് ആം​​​​ഗ്യം കാ​​​​ണി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ളാ​​​​ണു വി​​​​വാ​​​​ദ​​​​മാ​​​​യ​​​​ത്.

രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ചി​​​​റ്റോ​​​​ർ​​​​ഗ​​​​ഡി​​​​ൽ ന​​​​ട​​​​ന്ന പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലാ​​​​ണ് അ​​​​മി​​​​ത് ഷാ ​​​​കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ​​​​തി​​​​രേ ആ​​​​ഞ്ഞ​​​​ടി​​​​ച്ച​​​​ത്. കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ന്ദേ​​​​മാ​​​​ത​​​​ര​​​​ത്തെ അ​​​​പ​​​​മാ​​​​നി​​​​ച്ചു​​​​വെ​​​​ന്നും അ​​​​ല്പ​​​​മെ​​​​ങ്കി​​​​ലും ല​​​​ജ്ജ അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ ബ​​​​ങ്കിം ച​​​​ന്ദ്ര ചാ​​​​റ്റ​​​​ർ​​​​ജി​​​​യു​​​​ടെ അ​​​​ന​​​​ശ്വ​​​​ര സ്മ​​​​ര​​​​ണ​​​​യോ​​​​ടും രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടും കൈ​​​​കൂ​​​​പ്പി മാ​​​​പ്പ് പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ബ​​​​ങ്കിം ച​​​​ന്ദ്ര ചാ​​​​റ്റ​​​​ർ​​​​ജി​​​​യു​​​​ടെ പി​​​​ൻ​​​​ത​​​​ല​​​​മു​​​​റ​​​​ക്കാ​​​​ര​​​​നാ​​​​യ ബി​​​​ജെ​​​​പി എം​​​എ​​​​ൽ​​​എ സു​​​​മി​​​​ത്രോ ചാ​​​​റ്റ​​​​ർ​​​​ജി, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി മോ​​​​ഹ​​​​ൻ യാ​​​​ദ​​​​വ്, ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ മാ​​​​പ്പു​​​​പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​ക്കെ​​​​തി​​​​രേ മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ഉ​​​​ർ​​​​വ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ബി​​​​ജെ​​​​പി പ​​​​രാ​​​​തി​​​​യും ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

അ​​​​തേ​​​​സ​​​​മ​​​​യം, ഭ​​​​ര​​​​ണ​​​​പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ശ്ര​​​​ദ്ധ തി​​​​രി​​​​ക്കാ​​​​നാ​​​​ണ് ബി​​​​ജെ​​​​പി ഇ​​​​ത്ത​​​​രം വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു. 2024 ഡി​​​​സം​​​​ബ​​​​ർ 17ന് ​​​​രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ അം​​​​ബേ​​​​ദ്ക​​​​റെ അ​​​​പ​​​​മാ​​​​നി​​​​ച്ച​​​​യാ​​​​ളാ​​​​ണ് അ​​​​മി​​​​ത് ഷാ​​​​യെ​​​​ന്നും മാ​​​​പ്പു​ പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​ന്നു​​​​വെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ്റാം ര​​​​മേ​​​​ശ് എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു. 2002 ജ​​​​നു​​​​വ​​​​രി വ​​​​രെ സ്വ​​​​ന്തം ആ​​​​സ്ഥാ​​​​ന​​​​ത്തു ത്രി​​​​വ​​​​ർ​​​​ണ പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​ത് ഉ​​​​ചി​​​​ത​​​​മ​​​​ല്ലെ​​​​ന്നു ക​​​​രു​​​​തി​​​​യി​​​​രു​​​​ന്ന പ്ര​​​​ത്യ​​​​യ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ൽ​​​നി​​​​ന്ന് വ​​​​രു​​​​ന്ന​​​​യാ​​​​ളാ​​​​ണ് അ​​​​മി​​​​ത് ഷാ​​​​യെ​​​​ന്നും ജ​​​​യ്റാം ര​​​​മേ​​​​ശ് പ​​​​രി​​​​ഹ​​​​സി​​​​ച്ചു.

Kerala

കോഴിക്കോട്ട് കോമ്പറ്റീഷൻ! ചേരിതിരിഞ്ഞ് ഒരേസമയം ജനഗണമനയും വന്ദേമാതരവും

കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍. ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ച് അംഗങ്ങള്‍. മേയറുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ദേശീയ ഗാനവും ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരവും ആലപിക്കുകയായിരുന്നു.

രണ്ട് വിഭാഗവും ഒരേസമയം ഗാനം ആലപിപ്പിക്കുകയായിരുന്നു. ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ മേയറും ഡെപ്യൂട്ടി മേയറും അടക്കം ദേശീയ ഗാനം പാടി അവസാനിപ്പിച്ച് തിരിഞ്ഞ് നടന്നു. ആ സമയവും ബിജെപി അംഗങ്ങള്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിക്കുകയായിരുന്നു.

മേയറുടെ ഭാഗത്തുനിന്നു രാജ്യവിരുദ്ധമായ പ്രവൃത്തിയാണ് ഉണ്ടായതെന്നു ബിജെപി കൗണ്‍ലിസര്‍മാര്‍ കുറ്റപ്പെടുത്തി. മേയര്‍ ദേശീയഗാനത്തെ അപമാനിച്ചെന്നും ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു.'നേരത്തെ തന്നെ വന്ദേമാതരം പാടുമെന്നു മേയറോടു പറഞ്ഞിരുന്നു. അപ്പോള്‍ മേയര്‍ ഒന്നുംപറഞ്ഞില്ല. ആശംസകള്‍ പറയുന്നത് വരെ കാത്തുനിന്നിട്ടാണ് ഞങ്ങള്‍ വന്ദേമാതരം പാടിയത്. വന്ദേമാതരം പാടി കഴിഞ്ഞ് ദേശീയഗാനം പാടി അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചത്. ഇതിനിടയിലാണ് മേയറും ഡെപ്യൂട്ടി മേയറും മറുഭാഗത്തുനിന്ന് ദേശീയ ഗാനം പാടിയത്'- ബിജെപി കൗണ്‍സിലര്‍ ആരോപിച്ചു.

അതേസമയം, ദേശീയഗാനവും വന്ദേമാതരവും ഒരേ സമയം ചേരിതിരിഞ്ഞ് ആലപ്പിച്ച് ഈ ദേശീയ പ്രതീകങ്ങളെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Kerala

സ്വാതന്ത്ര്യദിനാഘോഷം: വന്ദേമാതരം പരാമർശിക്കാതെ വിദ്യാഭ്യാസ വകുപ്പിന്‍റെ സർക്കുലർ

തിരുവനന്തപുരം: സ്കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം ആലാപനം ഉൾപ്പെടുത്താതെ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ സർക്കുലർ പുറത്തിറങ്ങി. ഓഗസ്റ്റ് 15-ന് രാവിലെ ഒമ്പതിനോ അതിനുശേഷമോ വിദ്യാലയങ്ങളിൽ ദേശീയപതാക ഉയർത്തണമെന്നും തുടർന്ന് ദേശീയഗാനം ആലപിക്കണമെന്നുമാണ് സർക്കുലറിലെ പ്രധാന നിർദ്ദേശം.

ദേശീയഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ചടങ്ങുകളിൽ ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും സർക്കുലറിൽ ഓർമ്മിപ്പിക്കുന്നുണ്ട്.

എന്നാൽ, വന്ദേമാതരം മുഴുവനായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക നിലപാട് സ്വാതന്ത്ര്യദിനത്തില്‍ അറിയാമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് വന്ദേമാതരം പരാമർശിക്കാതെ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

National

വന്ദേമാതരം: രാഷ്‌ട്രപതി ഒപ്പിട്ടു

ന്യൂ​​​ഡ​​​ൽ​​​ഹി: ദേ​​​ശീ​​​യ​​​ഗാ​​​ന​​​മാ​​​യ ജ​​​ന​​​ഗ​​​ണ​​​മ​​​ന​​​യ്ക്കു തു​​​ല്യ​​​മാ​​​യി ദേ​​​ശീ​​​യ​​​ഗീ​​​ത​​​മാ​​​യ വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​നും നി​​​യ​​​മ​​​പ​​​രി​​​ര​​​ക്ഷ ന​​​ൽ​​​കു​​​ന്ന ദേ​​​ശീ​​​യ ബ​​​ഹു​​​മാ​​​ന​​​ത്തോ​​​ടു​​​ള്ള അ​​​നാ​​​ദ​​​ര​​​വ് ത​​​ട​​​യ​​​ൽ (ഭേ​​​ദ​​​ഗ​​​തി) ബി​​​ല്ലി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു ഒ​​​പ്പി​​​ട്ടു. മ​​​ൺ​​​സൂ​​​ൺ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ഇ​​​രു​​​സ​​​ഭ​​​ക​​​ളും ബി​​​ൽ പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു.

ച​​​ട്ട​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കു​​​ന്ന​​​തോ​​​ടെ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ക്കു​​​ന്ന​​​ത് ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും അ​​​നാ​​​ദ​​​ര​​​വ് കാ​​​ണി​​​ക്കു​​​ന്ന​​​തും മൂ​​​ന്നു വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വും പി​​​ഴ​​​യും ല​​​ഭി​​​ക്കാ​​​വു​​​ന്ന ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മാ​​​യി മാ​​​റും.

വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന ച​​​ട​​​ങ്ങി​​​ൽ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ചെ​​​ങ്കോ​​​ട്ട​​​യി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Kerala

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ക്ക​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശം

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ സ്വാ​​ത​​ന്ത്ര്യ​​ദി​​നാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളി​​ൽ ദേ​​ശീ​​യ​​ഗീ​​ത​​മാ​​യ വ​​ന്ദേ​​മാ​​ത​​രം പൂ​​ർ​​ണ​​മാ​​യി ആ​​ല​​പി​​ക്ക​​ണ​​മെ​​ന്ന് നി​​ർ​​ദേ​​ശം ന​​ൽ​​കി ചീ​​ഫ് സെ​​ക്ര​​ട്ട​​റി.

വ​​ന്ദേ​​മാ​​ത​​ര​​ത്തി​​ന്‍റെ ആ​​ലാ​​പ​​നം ക​​ർ​​ശ​​ന​​മാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ പു​​തി​​യ തീ​​രു​​മാ​​ന​​ത്തി​​ന്‍റെ അടിസ്ഥാനത്തിലാ ണ്സം​​സ്ഥാ​​ന​​ത്തും നി​​ർ​​ദേ​​ശം ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ഇ​​തു പ്ര​​കാ​​രം ഓ​​ഗ​​സ്റ്റ് 15ന് ​​ന​​ട​​ക്കു​​ന്ന ഔ​​ദ്യോ​​ഗി​​ക സ്വാ​​ത​​ന്ത്ര്യ​​ദി​​നാ​​ഘോ​​ഷ​​ങ്ങ​​ളി​​ൽ നി​​ർ​​ദേ​​ശം പാ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ചീ​​ഫ് സെ​​ക്ര​​ട്ട​​റി വ​​കു​​പ്പു​​ക​​ൾ​​ക്ക് ക​​ത്തു ന​​ൽ​​കി​​യ​​ത്.

കേ​​ന്ദ്ര നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം വ​​ന്ദേ​​മാ​​ത​​ര​​ത്തി​​ന്‍റെ യ​​ഥാ​​ർ​​ഥ ക​​വി​​ത​​യി​​ലു​​ള്ള ആ​​റ് ച​​ര​​ണ​​ങ്ങ​​ളും പൂ​​ർ​​ണ​​മാ​​യി ആ​​ല​​പി​​ക്ക​​ണ​​മെ​​ന്നാ​​ണ് നി​​ർ​​ദേ​​ശം. ച​​ട​​ങ്ങി​​ൽ സം​​സ്ഥാ​​ന​​ഗീ​​ത​​മു​​ണ്ടെ​​ങ്കി​​ൽ അ​​തി​​നു​​ശേ​​ഷം വ​​ന്ദേ​​മാ​​ത​​ര​​വും തു​​ട​​ർ​​ന്ന് ദേ​​ശീ​​യ​​ഗാ​​ന​​വും ആ​​ല​​പി​​ക്ക​​ണം.

സം​​സ്ഥാ​​ന​​ഗീ​​തം ഇ​​ല്ലാ​​ത്ത ച​​ട​​ങ്ങു​​ക​​ളി​​ൽ വ​​ന്ദേ​​മാ​​ത​​ര​​ത്തി​​നു​​ശേ​​ഷം ദേ​​ശീ​​യ​​ഗാ​​നം ആ​​ല​​പി​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് ക്ര​​മം. വ​​ന്ദേ​​മാ​​ത​​ര​​ത്തി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ആ​​ലാ​​പ​​ന ദൈ​​ർ​​ഘ്യം മൂ​​ന്ന് മി​​നി​​റ്റും പ​​ത്ത് സെ​​ക്ക​​ൻ​​ഡു​​മാ​​ണെ​​ന്നും മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കി​​യ നി​​ർ​​ദേ​​ശ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ചീ​​ഫ് സെ​​ക്ര​​ട്ട​​റി സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്. ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​ത് മു​​ത​​ൽ 17 വ​​രെ ന​​ട​​ക്കു​​ന്ന ’ഹ​​ർ ഘ​​ർ തി​​രം​​ഗ’ പ​​രി​​പാ​​ടി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് വ​​ന്ദേ​​മാ​​ത​​രം കൂ​​ട്ടാ​​യി ആ​​ല​​പി​​ക്കു​​ന്ന പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്ക​​ണ​​മെ​​ന്നും കേ​​ന്ദ്ര നി​​ർ​​ദേ​​ശ​​ത്തി​​ലു​​ണ്ട്.

അ​​തേ​​സ​​മ​​യം, ഉ​​ത്ത​​ര​​വ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ സ്വ​​ന്തം തീ​​രു​​മാ​​ന​​മ​​ല്ലെ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി എ​​ൻ. ഷം​​സു​​ദ്ദീ​​ൻ വ്യ​​ക്ത​​മാ​​ക്കി. രാ​​ജ്ഭ​​വ​​നി​​ൽ​​നി​​ന്നും ഗ​​വ​​ർ​​ണ​​റി​​ൽ​​നി​​ന്നും ല​​ഭി​​ക്കു​​ന്ന നി​​ർ​​ദേ​​ശ​​ങ്ങ​​ൾ കൈ​​മാ​​റേ​​ണ്ട​​ത് ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വമാ​​ണെ​​ന്നും പു​​തി​​യ നി​​യ​​മ​​ങ്ങ​​ളും കേ​​ന്ദ്ര മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​മാ​​ണ് ഇ​​തി​​ന് അ​​ടി​​സ്ഥാ​​ന​​മെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

National

ദേ​ശീ​യ​ഗീ​തം 'വ​ന്ദേ​മാ​ത​ര​ത്തെ' അ​പ​മാ​നി​ക്കു​ന്ന​ത് കു​റ്റ​ക​രം; മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കു​ന്ന ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​ഗീ​ത​മാ​യ 'വ​ന്ദേ​മാ​ത​ര​ത്തി​ന്' എ​തി​രെ​യു​ള്ള അ​പ​മാ​ന​ങ്ങ​ൾ ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന 'പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ഇ​ൻ​സ​ൾ​ട്ട്സ് ഇ​ൻ നാ​ഷ​ണ​ൽ ഹോ​ണ​ർ (ഭേ​ദ​ഗ​തി) ബി​ൽ, 2026' പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി. രാ​ജ്യ​സ​ഭ പാ​സാ​ക്കി​യ​തി​ന് പി​ന്നാ​ലെ ലോ​ക്‌​സ​ഭ​യും ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് ബി​ൽ പാ​സാ​ക്കി​യ​ത്. ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ന്ന​ത് മ​നഃ​പൂ​ർ​വം ത​ട​സ​പ്പെ​ടു​ത്തു​ക​യോ വ​ന്ദേ​മാ​ത​ര​ത്തെ അ​പ​മാ​നി​ക്കു​ക​യോ ചെ​യ്താ​ൽ മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വോ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കു​ന്ന​താ​ണ് പു​തി​യ നി​യ​മം. നി​ല​വി​ൽ ദേ​ശീ​യ പ​താ​ക, ഭ​ര​ണ​ഘ​ട​ന, ദേ​ശീ​യ​ഗാ​നം ('ജ​ന ഗ​ണ മ​ന') എ​ന്നി​വ​യ്ക്ക് മാ​ത്രം ബാ​ധ​ക​മാ​യി​രു​ന്ന നി​യ​മ​പ​ര​മാ​യ പ​രി​ര​ക്ഷ​യാ​ണ് വ​ന്ദേ​മാ​ത​ര​ത്തി​ലേ​ക്കും കൂ​ടി വ്യാ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വാ​ക്കൗ​ട്ടി​നു​മി​ട​യി​ലാ​ണ് ബി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പാ​സാ​ക്കി​യ​ത്.  

National

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം വരെ തടവ്; കേന്ദ്രം രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതും ഗാനത്തെ അപമാനിക്കുന്നതും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്നതിനുള്ള ബിൽ കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് സഭയിൽ ബിൽ സമർപ്പിച്ചത്.

1971-ലെ "പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ആക്ട്' ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമനിർമാണം നടത്തുന്നത്. നിലവിൽ ദേശീയപതാക, ഭരണഘടന, ദേശീയഗാനം എന്നിവയെ അപമാനിക്കുന്നവർക്ക് ലഭിക്കുന്ന മൂന്നു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷാ വ്യവസ്ഥകൾ ഇനി വന്ദേമാതരത്തിനും ബാധകമാകും.

സഭയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കും മുദ്രാവാക്യം വിളികൾക്കും ഇടയിലാണ് കേന്ദ്രം ബിൽ അവതരിപ്പിച്ചത്. കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരായ ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ എന്നിവർ ബിൽ അവതരിപ്പിക്കുന്നതിനെ ശക്തമായി എതിർത്തു.

National

ദേ​ശീ​യ​ഗീ​ത​ത്തി​നു​ശേ​ഷം ദേ​ശീ​യ​ഗാ​നം ; ഉ​ത്ത​ര​വി​റ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഔ​​​​ദ്യോ​​​​ഗി​​​​ക സ​​​​ർ​​​​ക്കാ​​​​ർ ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ൽ ആ​​​​ല​​​​പി​​​​ക്കു​​​​മ്പോ​​​​ൾ ദേ​​​​ശീ​​​​യ ഗീ​​​​ത​​​​ത്തി​​​​നു (വ​​​​ന്ദേ​​​​മാ​​​​ത​​​​രം) ശേ​​​​ഷ​​​​മേ ദേ​​​​ശീ​​​​യ​​​​ഗാ​​​​നം (ജ​​​​ന​​​​ഗ​​​​ണ​​​​മ​​​​ന) ആ​​​​ല​​​​പി​​​​ക്കാ​​​​വൂ​​​​വെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം. സം​​​​സ്ഥാ​​​​ന​​​​ഗീ​​​​ത​​​​ങ്ങ​​​​ൾ ആ​​​​ല​​​​പി​​​​ക്കു​​​​മ്പോ​​​​ൾ ദേ​​​​ശീ​​​​യ​​​​ഗീ​​​​ത​​​​വും ദേ​​​​ശീ​​​​യ​​​​ഗാ​​​​ന​​​​വും യ​​​​ഥാ​​​​ക്ര​​​​മം ആ​​​​ല​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി.

എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​യ​​​​ച്ച പു​​​​തി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ൽ ദേ​​​​ശീ​​​​യ​​​​ഗീ​​​​ത​​​​വും ദേ​​​​ശീ​​​​യ​​​​ഗാ​​​​ന​​​​വും ആ​​​​ല​​​​പി​​​​ക്കു​​​​മ്പോ​​​​ൾ അ​​​​വ​​​​യു​​​​ടെ കൃ​​​​ത്യ​​​​മാ​​​​യ വ​​​​രി​​​​ക​​​​ളും ഉ​​​​ച്ചാ​​​​ര​​​​ണ​​​​രീ​​​​തി​​​​യും ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

ഇ​​​​തി​​​​നാ​​​​യി ആ​​​​ധി​​​​കാ​​​​രി​​​​ക​​​​മാ​​​​യ പാ​​​​ഠ​​​​വും ശ​​​​രി​​​​യാ​​​​യ ഉ​​​​ച്ചാ​​​​ര​​​​ണ​​​​വും വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കി. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ൽ ദേ​​​​ശീ​​​​യ​​​​ഗീ​​​​തം നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​ക്കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വ് ഈ ​​​​വ​​​​ർ​​​​ഷം ആ​​​​ദ്യ​​​​മാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്. വ​​​​ന്ദേ​​​​മാ​​​​ത​​​​രം ര​​​​ചി​​​​ച്ച​​​​തി​​​​ന്‍റെ 150-ാം വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​യി​​​​രു​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ്.

Kerala

മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശ​നം അം​ഗീ​ക​രി​ച്ചു; കോ​ല​മ​ല്ല ശ​രീ​രം ത​ന്നെ ക​ത്തി​ച്ചാ​ലും പി​ന്നോ​ട്ടി​ല്ലെ​ന്ന് പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: സ​ത്യ​പ്ര​തി​ജ്ഞ വേ​ദി​യി​ലെ വ​ന്ദേ​മാ​ത​രം വി​വാ​ദ​ത്തി​ൽ സി​പി​എം വി​മ​ർ​ശ​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അം​ഗീ​ക​രി​ച്ചെ​ന്ന് പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ. മ​ത​നി​ര​പേ​ക്ഷ​ത മു​റു​കെ​പ്പി​ടി​ക്കു​ക എ​ന്ന ക​ട​മ നി​ർ​വ​ഹി​ക്ക​പ്പെ​ട്ടെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ ഈ​ര​ടി​ക​ൾ​ക്കു പു​റ​മെ ഗാ​നം മു​ഴു​വ​നാ​യും പാ​ടി​യ​ത് ഭ​ര​ണ​ഘ​ട​ന മു​ന്നോ​ട്ടു​വെ​ക്കു​ന്ന മ​ത​നി​ര​പേ​ക്ഷ​ത​യെ​ന്ന ആ​ശ​യ​ത്തി​നെ​തി​രാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സി​പി​എം രം​ഗ​ത്തു​വ​ന്നി​രു​ന്നു.

യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ഗ്ര​ഹി​ക്കു​ന്ന മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടു​യ​ർ​ത്തി​യ​തി​ന് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ട്ടേ​റെ വ്യ​ക്തി അ​ധി​ക്ഷേ​പ​ങ്ങ​ളും കോ​ലം ക​ത്തി​ക്ക​ലു​ക​ളും ഉ​ൾ​പ്പെ​ടെ നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്നും റി​യാ​സ് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ലൂ​ടെ സി​പി​എം ഉ​യ​ർ​ത്തി​യ വി​മ​ർ​ശ​നം ശ​രി​യാ​യി​രു​ന്നു എ​ന്ന് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കോ​ല​മ​ല്ല സ്വ​ശ​രീ​രം ത​ന്നെ ക​ത്തി​ച്ചാ​ലും മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടി​ൽ നി​ന്ന് പി​റ​കോ​ട്ട് പോ​കു​ന്ന​വ​ര​ല്ല സി​പി​എം എ​ന്നും റി​യാ​സ് പ​റ​ഞ്ഞു.

National

കോ​​​ണ്‍ഗ്ര​​​സു​​​കാ​​​ർ ജ​​​യി​​​ലി​​​ൽ പോ​​​യ​​​പ്പോ​​​ൾ ചി​​​ല​​​ർ ബ്രി​​​ട്ടീ​​​ഷു​​​കാ​​​രെ സ​​​ഹാ​​​യി​​​ച്ചു: ഖാ​​​ർ​​​ഗെ

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​സ​​​ഹ​​​ക​​​ര​​​ണ പ്ര​​​സ്ഥാ​​​ന​​​ത്തി​​​നി​​​ടെ 1921ൽ ​​​കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളെ ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​​പ്പോ​​​ൾ ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര മു​​​ൻ​​​ഗാ​​​മി​​​ക​​​ൾ ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

1942ൽ ​​​ക്വി​​​റ്റ് ഇ​​​ന്ത്യ സ​​​മ​​​ര​​​ത്തി​​​ന് മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​പ്പോ​​​ൾ എ​​​തി​​​ർ​​​ത്ത​​​തും ഇ​​​തേ കൂ​​​ട്ട​​​രാ​​​ണെ​​​ന്നും ഖാ​​​ർ​​​ഗെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

വ​​​ന്ദേ​​​മാ​​​ത​​​രം സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നാ​​​യു​​​ള്ള മു​​​ദ്രാ​​​വാ​​​ക്യ​​​മാ​​​ക്കി​​​യ​​​തു കോ​​​ണ്‍ഗ്ര​​​സാ​​​ണ്. കോ​​​ണ്‍ഗ്ര​​​സ് സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ക്കു​​​ന്ന പാ​​​ര​​​ന്പ​​​ര്യം ആ​​​രം​​​ഭി​​​ച്ചു. നി​​​ങ്ങ​​​ൾ​​​ക്കെ​​​ന്തു പാ​​​ര​​​ന്പ​​​ര്യ​​​മു​​​ണ്ടെ​​​ന്ന് ബി​​​ജെ​​​പി​​​യോ​​​ട് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ചോ​​​ദി​​​ച്ചു. മൂ​​​ന്നു ത​​​വ​​​ണ വ​​​ന്ദേ​​​മാ​​​ത​​​രം ചൊ​​​ല്ലി​​​ക്കൊ​​​ണ്ടാ​​​ണ് ഖാ​​​ർ​​​ഗെ പ്ര​​​സം​​​ഗം ആ​​​രം​​​ഭി​​​ച്ച​​​ത്.

ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​നെ അ​​​പ​​​മാ​​​നി​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യും ഒ​​​ര​​​വ​​​സ​​​ര​​​വും ന​​​ഷ്‌‌​​​ട​​​പ്പെ​​​ടു​​​ത്തു​​​ന്നി​​​ല്ല. മു​​​സ്‌​​​ലിം പ്രീ​​​ണ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു സം​​​സാ​​​രി​​​ച്ചു. പ​​​ക്ഷേ മു​​​സ്‌​​​ലിം ലീ​​​ഗു​​​മാ​​​യി ചേ​​​ർ​​​ന്ന് ഹി​​​ന്ദു മ​​​ഹാ​​​സ​​​ഭ ബം​​​ഗാ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​ണു ച​​​രി​​​ത്രം. 1940ൽ ​​​മു​​​സ്‌​​​ലിം ലീ​​​ഗി​​​നെ കൂ​​​ട്ടു​​​പി​​​ടി​​​ച്ചാ​​​ണ് ശ്യാ​​​മ​​​പ്ര​​​സാ​​​ദ് മു​​​ഖ​​​ർ​​​ജി ബം​​​ഗാ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. നി​​​ങ്ങ​​​ളു​​​ടെ ദേ​​​ശ​​​സ്നേ​​​ഹം എ​​​വി​​​ടെ​​​യാ​​​യി​​​രു​​​ന്നു?

വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ ര​​​ണ്ടു ഖ​​​ണ്ഡി​​​ക​​​ക​​​ൾ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി, രബീന്ദ്ര​​​നാ​​​ഥ ടാ​​​ഗോ​​​ർ, സ​​​ർ​​​ദാ​​​ർ പ​​​ട്ടേ​​​ൽ തു​​​ട​​​ങ്ങി​​​യ നേ​​​താ​​​ക്ക​​​ൾ കൂ​​​ട്ടാ​​​യി എ​​​ടു​​​ത്ത​​​താ​​​ണെ​​​ന്നും നെ​​​ഹ്റു​​​വി​​​നെ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തി ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തു തെ​​​റ്റാ​​​ണെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞു. ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റാ​​​യി​​​രി​​​ക്കും ഭാ​​​ര​​​ത​​​മാ​​​താ​​​വി​​​നു​​​ള്ള യ​​​ഥാ​​​ർ​​​ഥ ആ​​​ദ​​​ര​​​വെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

Latest News

Corehub Up