x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ക്ക​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശം

വെബ്ഡെസ്ക്
Published: August 9, 2026 03:05 AM IST | Updated: August 9, 2026 03:06 AM IST

ബിശ്വാനാഥ് സിൻഹ

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ സ്വാ​​ത​​ന്ത്ര്യ​​ദി​​നാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളി​​ൽ ദേ​​ശീ​​യ​​ഗീ​​ത​​മാ​​യ വ​​ന്ദേ​​മാ​​ത​​രം പൂ​​ർ​​ണ​​മാ​​യി ആ​​ല​​പി​​ക്ക​​ണ​​മെ​​ന്ന് നി​​ർ​​ദേ​​ശം ന​​ൽ​​കി ചീ​​ഫ് സെ​​ക്ര​​ട്ട​​റി.

വ​​ന്ദേ​​മാ​​ത​​ര​​ത്തി​​ന്‍റെ ആ​​ലാ​​പ​​നം ക​​ർ​​ശ​​ന​​മാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ പു​​തി​​യ തീ​​രു​​മാ​​ന​​ത്തി​​ന്‍റെ അടിസ്ഥാനത്തിലാ ണ്സം​​സ്ഥാ​​ന​​ത്തും നി​​ർ​​ദേ​​ശം ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ഇ​​തു പ്ര​​കാ​​രം ഓ​​ഗ​​സ്റ്റ് 15ന് ​​ന​​ട​​ക്കു​​ന്ന ഔ​​ദ്യോ​​ഗി​​ക സ്വാ​​ത​​ന്ത്ര്യ​​ദി​​നാ​​ഘോ​​ഷ​​ങ്ങ​​ളി​​ൽ നി​​ർ​​ദേ​​ശം പാ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ചീ​​ഫ് സെ​​ക്ര​​ട്ട​​റി വ​​കു​​പ്പു​​ക​​ൾ​​ക്ക് ക​​ത്തു ന​​ൽ​​കി​​യ​​ത്.

കേ​​ന്ദ്ര നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം വ​​ന്ദേ​​മാ​​ത​​ര​​ത്തി​​ന്‍റെ യ​​ഥാ​​ർ​​ഥ ക​​വി​​ത​​യി​​ലു​​ള്ള ആ​​റ് ച​​ര​​ണ​​ങ്ങ​​ളും പൂ​​ർ​​ണ​​മാ​​യി ആ​​ല​​പി​​ക്ക​​ണ​​മെ​​ന്നാ​​ണ് നി​​ർ​​ദേ​​ശം. ച​​ട​​ങ്ങി​​ൽ സം​​സ്ഥാ​​ന​​ഗീ​​ത​​മു​​ണ്ടെ​​ങ്കി​​ൽ അ​​തി​​നു​​ശേ​​ഷം വ​​ന്ദേ​​മാ​​ത​​ര​​വും തു​​ട​​ർ​​ന്ന് ദേ​​ശീ​​യ​​ഗാ​​ന​​വും ആ​​ല​​പി​​ക്ക​​ണം.

സം​​സ്ഥാ​​ന​​ഗീ​​തം ഇ​​ല്ലാ​​ത്ത ച​​ട​​ങ്ങു​​ക​​ളി​​ൽ വ​​ന്ദേ​​മാ​​ത​​ര​​ത്തി​​നു​​ശേ​​ഷം ദേ​​ശീ​​യ​​ഗാ​​നം ആ​​ല​​പി​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് ക്ര​​മം. വ​​ന്ദേ​​മാ​​ത​​ര​​ത്തി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ആ​​ലാ​​പ​​ന ദൈ​​ർ​​ഘ്യം മൂ​​ന്ന് മി​​നി​​റ്റും പ​​ത്ത് സെ​​ക്ക​​ൻ​​ഡു​​മാ​​ണെ​​ന്നും മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കി​​യ നി​​ർ​​ദേ​​ശ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ചീ​​ഫ് സെ​​ക്ര​​ട്ട​​റി സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്. ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​ത് മു​​ത​​ൽ 17 വ​​രെ ന​​ട​​ക്കു​​ന്ന ’ഹ​​ർ ഘ​​ർ തി​​രം​​ഗ’ പ​​രി​​പാ​​ടി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് വ​​ന്ദേ​​മാ​​ത​​രം കൂ​​ട്ടാ​​യി ആ​​ല​​പി​​ക്കു​​ന്ന പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്ക​​ണ​​മെ​​ന്നും കേ​​ന്ദ്ര നി​​ർ​​ദേ​​ശ​​ത്തി​​ലു​​ണ്ട്.

അ​​തേ​​സ​​മ​​യം, ഉ​​ത്ത​​ര​​വ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ സ്വ​​ന്തം തീ​​രു​​മാ​​ന​​മ​​ല്ലെ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി എ​​ൻ. ഷം​​സു​​ദ്ദീ​​ൻ വ്യ​​ക്ത​​മാ​​ക്കി. രാ​​ജ്ഭ​​വ​​നി​​ൽ​​നി​​ന്നും ഗ​​വ​​ർ​​ണ​​റി​​ൽ​​നി​​ന്നും ല​​ഭി​​ക്കു​​ന്ന നി​​ർ​​ദേ​​ശ​​ങ്ങ​​ൾ കൈ​​മാ​​റേ​​ണ്ട​​ത് ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വമാ​​ണെ​​ന്നും പു​​തി​​യ നി​​യ​​മ​​ങ്ങ​​ളും കേ​​ന്ദ്ര മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​മാ​​ണ് ഇ​​തി​​ന് അ​​ടി​​സ്ഥാ​​ന​​മെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Tags : VandeMataram IndependenceDay Celebrations ChiefSecretary Suggests Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up