Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celebrations

മൗണ്ട് സെന്‍റ് തോമസിൽ ദുക്റാന തിരുനാളും സഭാ ദിനാഘോഷവും ഇന്ന്

കൊ​​​​​ച്ചി: ഭാ​​​​​ര​​​​​ത​​​​​ത്തി​​​​​ന്‍റെ അ​​​​​പ്പ​​​​​സ്തോ​​​​​ല​​​​​ൻ മാ​​​​​ർ​​​​​തോ​​​​​മാ​​​​​ശ്ലീ​​​​​ഹാ​​​​​യു​​​​​ടെ ദീ​​​​​പ്ത​​​​​സ്മ​​​​​ര​​​​​ണ പു​​​​​തു​​​​​ക്കി ഇ​​​​​ന്ന് ദു​​​​​ക്റാ​​​​​ന തി​​​​​രു​​​​​നാ​​​​​ൾ. സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ​​​​​യു​​​​​ടെ ആ​​​​​സ്ഥാ​​​​​ന​​​​ കാ​​​​​ര്യാ​​​​​ല​​​​​യ​​​​​മാ​​​​​യ കാ​​​​​ക്ക​​​​​നാ​​​​​ട് മൗ​​​​​ണ്ട് സെ​​​​​ന്‍റ് തോ​​​​​മ​​​​​സി​​​​​ൽ തി​​​​​രു​​​​​നാ​​​​​ൾ ആ​​​​​ച​​​​​ര​​​​​ണ​​​​​വും സ​​​​​ഭാ​​​​​ദി​​​​​നാ​​​​​ഘോ​​​​​ഷ​​​​​വും ന​​​​​ട​​​​​ക്കും.

രാ​​​​​വി​​​​​ലെ 8.30ന് ​​​​​മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ൽ പ​​​​​താ​​​​​ക​​​​​യു​​​​​യ​​​​​ർ​​​​​ത്തും. തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വ​​​​​ത്തി​​​​​ൽ റാ​​​​​സ കു​​​​​ർ​​​​​ബാ​​​​​ന. ബി​​​​​ഷ​​​​​പ് മാ​​​​​ർ ബോ​​​​​സ്കോ പു​​​​​ത്തൂ​​​​​ർ വ​​​​​ച​​​​​ന​​​​സ​​​​​ന്ദേ​​​​​ശം ന​​​​​ൽ​​​​​കും.

തു​​​​ട​​​​ർ​​​​ന്നു ​ന​​​​​ട​​​​​ക്കു​​​​​ന്ന പൊ​​​​​തു​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ മ​​​​​ന്ത്രി​​​​​മാ​​​​​രാ​​​​​യ സ​​​​​ണ്ണി ജോ​​​​​സ​​​​​ഫ്, മോ​​​​​ൻ​​​​​സ് ജോ​​​​​സ​​​​​ഫ്, റോ​​​​​ജി എം. ​​​​​ജോ​​​​​ൺ, ചീ​​​​​ഫ് വി​​​​​പ്പ് അ​​​​​പു ജോ​​​​​ൺ ജോ​​​​​സ​​​​​ഫ് എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് സ​​​​​ഭ​​​​​യു​​​​​ടെ ആ​​​​​ദ​​​​​രം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കും. സ​​​​​ഭാം​​​​​ഗ​​​​​വും ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ സ​​​​​ജീ​​​​​വ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നു​​​​​മാ​​​​​യ പ്ര​​​​​മു​​​​​ഖ പ്ര​​​​​വാ​​​​​സി​​​​ വ്യ​​​​​വ​​​​​സാ​​​​​യി ഷെ​​​​​വ. ഡേ​​​​​വി​​​​​സ് എ​​​​​ട​​​​​ക്ക​​​​​ള​​​​​ത്തൂ​​​​​രി​​​​​നെ​​​​​യും ആ​​​​​ദ​​​​​രി​​​​​ക്കും.

ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഗ്ലോ​​​​​ബ​​​​​ൽ മീ​​​​​റ്റി​​​​​ന്‍റെ പ​​​​​താ​​​​​കപ്ര​​​​​യാ​​​​​ണം മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. പു​​​​​സ്ത​​​​​ക പ്ര​​​​​കാ​​​​​ശ​​​​​നം, ക​​​​​ലാ​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യു​​​​​ണ്ടാ​​​​​കും.

National

ഐ​പി​എ​ൽ ഫൈ​ന​ൽ; ബം​ഗ​ളൂ​രു​വി​ൽ പൊ​തു ആ​ഘോ​ഷ​ങ്ങ​ൾ വി​ല​ക്കി പോ​ലീ​സ്

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ ഫൈ​ന​ലി​ന് ശേ​ഷ​മു​ള്ള ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് ബം​ഗ​ളൂ​രു​വി​ൽ വി​ല​ക്ക്. ബൈ​ക്ക് റാ​ലി​ക​ൾ , റോ​ഡ് ഷോ, ​വ​ൻ​തോ​തി​ൽ ആ​ളു​ക​ൾ കൂ​ടു​ന്ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ പാ​ടി​ല്ലെ​ന്നാ​ണ് ബം​ഗ​ളൂ​രു പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശം.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ നാ​ലി​ന് ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പ്പെ​ട്ട് പ​തി​നൊ​ന്ന് പേ​ർ മ​രി​ച്ച ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും പൊ​തു​ജ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ന​ഗ​ര​ത്തി​ലു​ട​നീ​ളം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് ഐ​പി​എ​ൽ ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

റോ​ഡു​ക​ളി​ലേ​യ്ക്ക് അ​ഭി​മു​ഖ​മാ​യി വ​ലി​യ എ​ൽ​ഇ​ഡി വാ​ളു​ക​ൾ സ്ഥാ​പി​ക്കാ​ൻ പാ​ടി​ല്ല. നി​ല​വി​ലു​ള്ള വ​ലി​യ സ്‌​ക്രീ​നു​ക​ൾ മ​ത്സ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ണാ​വു​ന്ന രീ​തി​യി​ൽ പ​ര​സ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും, മാ​ളു​ക​ൾ, പ​ബ്ബു​ക​ൾ, മ​റ്റ് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പു​റ​ത്ത് വ​ലി​യ സ്ക്രീ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളു​രു​വി​നും ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നും കി​രീ​ട​ത്തി​ൽ മു​ത്ത​മി​ടാ​ൻ ഇ​നി ഈ ​ഒ​രൊ​റ്റ മ​ത്സ​ര​ത്തി​ന്റെ ദൂ​രം മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ​ര​യ്ക്ക് അ​ഹ​മ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം അ​ര​ങ്ങേ​റു​ന്ന​ത്.

 

 

District News

മീ​ങ്കു​ന്നം സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം

മൂ​വാ​റ്റു​പു​ഴ: മീ​ങ്കു​ന്നം സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഭ​ക്തി​സാ​ന്ദ്ര​മാ​യ സ​മാ​പ​നം. ഇതോ​ടനു​ബ​ന്ധി​ച്ചു കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ കാ​ർ​മി​ക​നാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന ന​ട​ന്നു. വൈ​കു​ന്നേ​രം ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ശ​താ​ബ്ദി സ​മ്മാ​ന​ദാ​ന​വും ബി​ഷ​പ് നി​ർ​വ​ഹി​ച്ചു.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, വി​കാ​രി ഫാ. ​ജേ​ക്ക​ബ് ത​ലാ​പ്പ​ള്ളി​ൽ, ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന പ​ള്ളി ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റ​ത്തി​ൽ, ജ്യോ​തി പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ലി​സി മാ​ത്യു തെ​ക്കേ​ക്കൂ​റ്റ്, വി​മ​ല പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ മെ​ർ​ലി​ൻ ചി​റ്റേ​ത്ത്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ന്‍റി ഏ​ബ്ര​ഹാം, സാ​ബു പൊ​തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ന്‍റ് ജോ​സ​ഫ്സ് സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ മാ​ർ​ഗം​ക​ളി​യും അ​മ​ല ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ നാ​ട​ക​വും അ​ര​ങ്ങേ​റി.

District News

വ​യോ​ജ​ന ക്ഷേ​മ​വ​കു​പ്പ് രൂ​പീ​ക​രി​ച്ച​തി​ൽ അ​ങ്ക​മാ​ലി​യി​ൽ ആ​ഘോഷം

അ​ങ്ക​മാ​ലി : യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​യു​ട​ൻ ത​ന്നെ വ​യോ​ജ​ന ക്ഷേ​മ​വ​കു​പ്പ് രൂ​പീ​ക​രി​ച്ച​തി​ലും റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ മ​ന്ത്രി​പ​ദ​ത്തി​ൽ വ​ന്ന​തി​ലും അ​ങ്ക​മാ​ലി മേ​ഖ​ല വ​യോ​ജ​ന സ​മ്മേ​ള​നം ആ​ഘോ​ഷ വേ​ദി​യാ​യി. ആ​ഹ്ലാ​ദ സൂ​ച​ക​മാ​യി ല​ഡു വി​ത​ര​ണം ചെ​യ്ത് സ​ന്തോ​ഷം പ​ങ്കു​വ​ച്ചു.

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച വ​യോ​ജ​ന ക​മ്മീ​ഷ​ന്‍ ശ​ര​ശ​യ്യ​യി​ലാ​യി​രു​ന്നു. ഇ​നി​യെ​ങ്കി​ലും ഉ​ണ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ വ​യോ​ജ​ന ക്ഷേ​മ​വ​കു​പ്പി​ന് ക​ഴി​യ​ണം. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള വ​യോ​ജ​ന പെ​ന്‍​ഷ​ന്‍ മൂ​വാ​യി​രം രൂ​പ അ​ടു​ത്ത​മാ​സം മു​ത​ല്‍ കൊ​ടു​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ്മേ​ള​നം സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ ഫോ​റം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് പി.​എ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ബാ​ബു മ​ഞ്ഞ​ളി, ജോ​ര്‍​ജ് കോ​ട്ട​യ്ക്ക​ല്‍, കൊ​ച്ചു​ത്രേ​സ്യ ആ​ന്‍റ​ണി, ഫി​ലോ​മി​ന സേ​വ്യ​ര്‍, മ​ത്താ​യി ചെ​മ്പി​ശേ​രി, മേ​ഴ്‌​സി പോ​ള്‍, ജോ​സ് ക​ല്ലേ​ലി, മേ​രി ഡേ​വീ​സ്, ഏ​ല്യാ​ക്കു​ട്ടി വ​ര്‍​ഗീ​സ്, പോ​ള്‍ കോ​ട്ട​യ്ക്ക​ല്‍, പോ​ള്‍ ക​ല്ല​റ​യ്ക്ക​ല്‍, ജോ​ര്‍​ജ് പ​ട​യാ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു

Kerala

കെ​ആ​ര്‍​എ​ല്‍​സി​സി ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം

കൊ​​​​ച്ചി: കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ള്‍​ക്ക് നാ​​​​ളെ കോ​​​​ഴി​​​​ക്കോ​​​ട്ട് തു​​​​ട​​​​ക്ക​​​​മാ​​​​കും. രാ​​​​വി​​​​ലെ 9.30 നു ​​​​സെ​​​​ന്‍റ് സേ​​​​വ്യേ​​​​ഴ്‌​​​​സ് കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ കൊ​​​​ല്ലം ബി​​​​ഷ​​​​പ് ഡോ. ​​​​പോ​​​​ള്‍ ആ​​​​ന്‍റ​​​​ണി മു​​​​ല്ല​​​​ശേ​​​​രി ആ​​​​മു​​​​ഖ​​​​സ​​​​ന്ദേ​​​​ശം ന​​​​ല്‍​കും.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​തോ​​​​മ​​​​സ് ജെ. ​​​​നെ​​​​റ്റോ ജൂ​​​​ബി​​​​ലി ലോ​​​​ഗോ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യും. ‘ല​​​​ത്തീ​​​​ന്‍ ക​​​​ത്തോ​​​​ലി​​​​ക്ക​​​​ര്‍ സാ​​​​മൂ​​​​ഹി​​​​ക സാ​​​​മ്പ​​​​ത്തി​​​​ക​​​​പ​​​​ഠ​​​​നം’ എ​​​​ന്ന പു​​​​സ്ത​​​​കം നെ​​​​യ്യാ​​​​റ്റി​​​ൻ​​​​ക​​​​ര ബി​​​​ഷ​​​​പ് ഡോ. ​​​​ഡി. സെ​​​​ല്‍​വ​​​​രാ​​​​ജ​​​​ന്‍ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യും.

കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി പാ​​​​ട്രി​​​​ക് മൈ​​​​ക്കി​​​​ള്‍, മു​​​​ന്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ഫ്രാ​​​​ന്‍​സി​​​​സ് സേ​​​​വ്യ​​​​ര്‍ താ​​​​ന്നി​​​​ക്കാ​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും. 11ന് ​​​​കെ​​​​ആ​​​​ര്‍​എ​​​​ല്‍ സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ലി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ര്‍​മി​​​​ത്വ​​​​ത്തി​​​​ല്‍ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ല്‍ ദി​​​​വ്യ​​​​ബ​​​​ലി. ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​തോ​​​​മ​​​​സ്‌ ജെ. ​​​​നെ​​​​റ്റോ വ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശം ന​​​​ല്‍​കും.

ര​​​​ണ്ടി​​​​ന് ഡോ. ​​​​മാ​​​​ര്‍​ട്ടി​​​​ന്‍ പാ​​​​ട്രി​​​​ക് വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തും. കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി ട്ര​​​​ഷ​​​​റ​​​​ര്‍ ബി​​​​ജു ജോ​​​​സി മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​യി​​​​രി​​​​ക്കും. മൂ​​​​ന്നി​​​​നു പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ്ച​​​​ക്കാ​​​​ല​​​​യ്ക്കല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് ജൂ​​​​ഡ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ഡോ. ജി​​​​ജു ജോ​​​​ര്‍​ജ് അ​​​​റ​​​​ക്ക​​​​ത്ത​​​​റ ആ​​​​മു​​​​ഖ​​​​പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തും. ആ​​​​ല​​​​പ്പു​​​​ഴ ബി​​​​ഷ​​​​പ് ഡോ. ​​​​ജയിം​​​​സ് ആ​​​​നാ​​​​പ​​​​റ​​​​മ്പി​​​​ല്‍ അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

ന​​​​വീ​​​​ക​​​​രി​​​​ച്ച വി​​​​ശ്വാ​​​​സ പ​​​​രി​​​​ശീ​​​​ല​​​​ന പു​​​​സ്ത​​​​കം ബി​​​​ഷ​​​​പ് ഡോ. ​​​​ജ​​​​സ്റ്റി​​​​ന്‍ മ​​​​ഠ​​​​ത്തി​​​​ല്‍​പ​​​​റ​​​​മ്പി​​​​ലും കെ​​​​എ​​​​ല്‍​സി​​​​എ ജൂ​​​​ബി​​​​ലി പ​​​​തി​​​​പ്പ് ബി​​​​ഷ​​​​പ് ഡോ. ​​​​വി​​​​ന്‍​സെ​​​​ന്‍റ് സാ​​​​മു​​​​വ​​​​ലും ബി​​​​സി​​​​സി​​​​യു​​​​ടെ പ്ര​​​​തി​​​​മാ​​​​സ ബു​​​​ള്ള​​​​റ്റി​​​​ന്‍ വ​​​​രാ​​​​പ്പു​​​​ഴ സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ന്‍ ഡോ. ​​​​ആ​​​​ന്‍റ​​​​ണി വാ​​​​ലു​​​​ങ്ക​​​​ലും പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യും.

കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി മീ​​​​ഡി​​​​യ​​​​യു​​​​ടെ യു ​​​​ട്യൂ​​​​ബ് ചാ​​​​ന​​​​ല്‍ ബി​​​​ഷ​​​​പ് ഡോ. ​​​​പോ​​​​ള്‍ ആ​​​​ന്‍റ​​​​ണി മു​​​​ല്ല​​​​ശേ​​​​രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

Kerala

മാർ പുന്നക്കോട്ടിലിന്‍റെ നവതിയും കോതമംഗലം രൂപത ദിനാഘോഷവും മൂന്നിന്

കോ​​​​ത​​​​മം​​​​ഗ​​​​ലം: കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​ത​​​​യു​​​​ടെ 70-ാം വാ​​​​ർ​​​​ഷി​​​​ക​​​​വും രൂ​​​​പ​​​​ത​​​​ദി​​​​ന​​​​വും 36 വ​​​​ർ​​​​ഷം രൂ​​​​പ​​​​ത​​​​യെ ന​​​​യി​​​​ച്ച മാ​​​​ർ ജോ​​​​ർ​​​​ജ് പു​​​​ന്ന​​​​ക്കോ​​​​ട്ടി​​​​ലി​​​​ന്‍റെ 90-ാം ജ​​​​ന്മ​​​​ദി​​​​ന​​​​വും മൂ​​​​ന്നി​​​​ന് ആ​​​​ഘോ​​​​ഷി​​​​ക്കും. ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ മ​​​യി​​​​ൻ​​​​സ് രൂ​​​​പ​​​​ത മെ​​​​ത്രാ​​​​നാ​​​​യി അ​​​​ഭി​​​​ഷി​​​​ക്ത​​​​നാ​​​​യ കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​ത​​​​യി​​​​ലെ മീ​​​​ങ്കു​​​​ന്നം ഇ​​​​ട​​​​വ​​​​കാം​​​​ഗം ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​ഷി പൊ​​​​ട്ട​​​​യ്ക്ക​​​​ലി​​​​നു സ്വീ​​​​ക​​​​ര​​​​ണ​​​​വും ഇ​​​​തോ​​​​ടൊ​​​​പ്പം ന​​​​ട​​​​ക്കും.

കോ​​​​ത​​​​മം​​​​ഗ​​​​ലം സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30 ന് ​​​​രൂ​​​​പ​​​​ത​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള ഒ​​​​മ്പ​​​​തു മെ​​​​ത്രാ​​​​ന്മാ​​​​ർ​​​​ക്ക് സ്വീ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് മാ​​​​ർ ജോ​​​​ർ​​​​ജ് പു​​​​ന്ന​​​​ക്കോ​​​​ട്ടി​​​​ലി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ സ​​​​മൂ​​​​ഹ​​​​ബ​​​​ലി. ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ലും വി​​​​വി​​​​ധ മെ​​​​ത്രാ​​​​ന്മാ​​​​രും കോ​​​​ത​​​​മം​​​​ഗ​​​​ലം, ഇ​​​​ടു​​​​ക്കി രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ വൈ​​​​ദി​​​​ക​​​​രും സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​കും. ഇ​​​​ടു​​​​ക്കി ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ൺ നെ​​​​ല്ലി​​​​ക്കു​​​​ന്നേ​​​​ൽ വ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും.

തു​​​​ട​​​​ർ​​​​ന്ന് ക​​​​ത്തീ​​​​ഡ്ര​​​​ൽ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​നം സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. മാ​​​​ർ പു​​​​ന്ന​​​​ക്കോ​​​​ട്ടി​​​​ലി​​​​ന്‍റെ ന​​​​വ​​​​തി​​​​യും എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ ഗോ​​​​ൾ​​​​ഡ​​​​ൻ ജൂ​​​​ബി​​​​ലി​​​​യും മാ​​​​ർ മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ലി​​​​ന്‍റെ സ​​​​പ്ത​​​​തി​​​​യും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ആ​​​​ഘോ​​​​ഷി​​​​ക്കും. ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​ഷി പൊ​​​​ട്ട​​​​യ്ക്ക​​​​ലി​​​​ന് ച​​​​ട​​​​ങ്ങി​​​​ൽ സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കും.

ബി​​​​ഷ​​​​പ്പു​​​​മാ​​​​രാ​​​​യ മാ​​​​ർ ചാ​​​​ക്കോ തോ​​​​ട്ടു​​​​മാ​​​​രി​​​​ക്ക​​​​ൽ, മാ​​​​ർ ജോ​​​​സ​​​​ഫ് കൊ​​​​ട​​​​ക​​​​ല്ലി​​​​ൽ, മാ​​​​ർ ബെ​​​​ന്നി വ​​​​ർ​​​​ഗീ​​​​സ് എ​​​​ട​​​​ത്ത​​​​ട്ടേ​​​​ൽ, മാ​​​​ർ തോ​​​​മ​​​​സ് പു​​​​ല്ലോ​​​​പ്പി​​​​ള്ളി​​​​ൽ എ​​​​ന്നി​​​​വ​​​​രും കോ​​​​ത​​​​മം​​​​ഗ​​​​ലം, ഇ​​​​ടു​​​​ക്കി രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ വൈ​​​​ദി​​​​ക​​​​രും സ​​​​ന്യ​​​​സ്ത​​​​രും ഇ​​​​ട​​​​വ​​​​കാം​​​​ഗ​​​​ങ്ങ​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കും. എം​​​​പി​​​​മാ​​​​രാ​​​​യ ഡീ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ്, ഫ്രാ​​​​ൻ​​​​സി​​​​സ് ജോ​​​​ർ​​​​ജ്, എം​​​​എ​​​​ൽ​​​​എ മാ​​​​രാ​​​​യ പി.​​​​ജെ. ജോ​​​​സ​​​​ഫ്, മാ​​​​ത്യു കു​​​​ഴ​​​​ൽ​​​​നാ​​​​ട​​​​ൻ, ആ​​​​ന്‍റ​​​​ണി ജോ​​​​ൺ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.

Kerala

മ​ഞ്ഞ​ളാ​ങ്ക​ൽ കു​ടും​ബ സം​ഗ​മം

പു​​​ലി​​​ക്കു​​​രു​​​മ്പ: മ​​​ഞ്ഞ​​​ളാ​​​ങ്ക​​​ൽ (തു​​​ണ്ട​​​ത്തി​​​ൽ) കു​​​ടും​​​ബ​​​യോ​​​ഗം ഇ​​​രു​​​പ​​​ത്തി​​​നാ​​​ലാ​​​മ​​​ത് സം​​​ഗ​​​മ​​​വും കു​​​ടും​​​ബ​​​യോ​​​ഗം ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും മൂ​​​ന്നി​​​ന് ന​​​ട​​​ക്കും.

മാ​​​ന​​​ന്ത​​​വാ​​​ടി തൃ​​​ശി​​​ലേ​​​രി​​​യി​​​ലെ തു​​​ണ്ട​​​ത്തി​​​ൽ സോ​​​ണി​​​യു​​​ടെ ഭ​​​വ​​​ന​​​ത്തി​​​ൽ രാ​​​വി​​​ലെ 10 ന് ​​​മ​​​ന്ത്രി ഒ.​​​ആ​​​ർ. കേ​​​ളു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കു​​​ടും​​​ബ​​​യോ​​​ഗം പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് അ​​​ഗ​​​സ്റ്റി​​​ൻ തു​​​ണ്ട​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. തി​​​രു​​​നെ​​​ല്ലി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഞ്ജു ബാ​​​ല​​​ൻ മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണ​​​വും, തൃ​​​ശി​​​ലേ​​​രി സെ​​​ന്‍റ് ജോ​​​ർ​​​ജ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജോ​​​ൺ വെ​​​ട്ടി​​​യ്ക്ക​​​ൽ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും.

ത​​​ല​​​മു​​​റ​​​ക​​​ളു​​​ടെ സം​​​ഗ​​​മം, കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്ത​​​ൽ, അ​​​നു​​​മോ​​​ദ​​നം, വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ, സ്നേ​​​ഹ​​​വി​​​രു​​​ന്ന് എ​​​ന്നി​​​വ​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

Kerala

മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ രജതജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം മേ​യ് ആ​റി​ന്

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: നി​​​​ര്‍​മ​​​​ല മെ​​​​ഡി​​​​ക്ക​​​​ല്‍ സെ​​​​ന്‍റ​​​​റി​​​​ന്‍റെ ഒ​​​​രു വ​​​​ര്‍​ഷം നീ​​​​ണ്ടു​​​​നി​​​​ന്ന ര​​​ജ​​​ത​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ സ​​​​മാ​​​​പ​​​​ന​​​ സ​​​​മ്മേ​​​​ള​​​​നം മേ​​​​യ് ആ​​​​റി​​​​നു ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30ന് ​​​​വി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന. ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു സ​​​​മീ​​​​പം പ്ര​​​​ത്യേ​​​​കം ത​​​​യാ​​​​റാ​​​​ക്കി​​​​യ പ​​​​ന്ത​​​​ലി​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം 4.30ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന സ​​​​മാ​​​​പ​​​​ന​​​സ​​​​മ്മേ​​​​ള​​​​നം ഡീ​​​​ന്‍ കു​​​​ര്യാ​​​​ക്കോ​​​​സ് എം​​​​പി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍ സു​​​​പ്പീ​​​​രി​​​​യ​​​​ര്‍ സി​​​​സ്റ്റ​​​​ര്‍ മെ​​​​ര്‍​ലി​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

ന​​​​വീ​​​​ക​​​​രി​​​​ച്ച ഡ​​​​യാ​​​​ലി​​​​സി​​​​സ് സെ​​​​ന്‍റ​​​​റി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം മാ​​​​ത്യു കു​​​​ഴ​​​​ല്‍​നാ​​​​ട​​​​ന്‍ എം​​​​എ​​​​ല്‍​എ​​​​യും സൗ​​​​ജ​​​​ന്യ​​​​മാ​​​​യി നി​​​​ര്‍മി​​​​ച്ചു​​​ന​​​​ല്‍​കി​​​​യ വീ​​​​ടു​​​​ക​​​​ളു​​​​ടെ താ​​​​ക്കോ​​​​ല്‍​ദാ​​​​നം ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​ര്‍​ജ് പു​​​​ന്ന​​​​ക്കോ​​​​ട്ടി​​​​ലും നി​​​​ര്‍​വ​​​​ഹി​​​​ക്കും. കോ​​​​ത​​​​മം​​​​ഗ​​​​ലം ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​ര്‍​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ല്‍ അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍ സി​​​​സ്റ്റ​​​​ര്‍ ജെ​​​​സി ജോ​​​​സ്, മു​​​​ന്‍ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍ സി​​​​സ്റ്റ​​​​ര്‍ ജോ​​​​വി​​​​യ​​​​റ്റ്, ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ പാ​​​​ട്രി​​​​ക് എം. ​​​​ക​​​​ല്ല​​​​ട എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

ലോ​ഗോ​സ് ക്വി​സ് ര​ജ​തജൂ​ബി​ലി ആ​ഘോ​ഷം പ്രൗ​ഢോ​ജ്വ​ലം

കൊ​​​​ച്ചി: ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ക്വി​​​​സ് മ​​​​ത്സ​​​​ര​​​​മെ​​​​ന്ന് അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ലോ​​​​ഗോ​​​​സ് ബൈ​​​​ബി​​​​ൾ ക്വി​​​​സ് 25 വ​​​​ര്‍​ഷം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷം പ്രൗ​​​​ഢോ​​​​ജ്വ​​​​ല​​​​മാ​​​​യി. ലോ​​​​ഗോ​​​​സ് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ്ര​​​​ധാ​​​​ന നേ​​​​തൃ​​​​ത്വം വ​​​​ഹി​​​​ച്ച കെ​​​​സി​​​​ബി​​​​സി ബൈ​​​​ബി​​​​ള്‍ സൊ​​​​സൈ​​​​റ്റി മു​​​​ൻ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ര്‍​ജ് പു​​​​ന്ന​​​​ക്കോ​​​​ട്ടി​​​​ല്‍ ജൂ​​​​ബി​​​​ലി സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ബൈ​​​​ബി​​​​ള്‍ സൊ​​​​സൈ​​​​റ്റി​​​​യും ലോ​​​​ഗോ​​​​സ് ക്വി​​​​സും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ൽ പ്ര​​​​കാ​​​​ശ​​​​മാ​​​​യി മാ​​​​റു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നെ​​​​ന്ന് മാ​​​​ർ പു​​​​ന്ന​​​​ക്കോ​​​​ട്ടി​​​​ല്‍ പ​​​​റ​​​​ഞ്ഞു. സൊ​​​​സൈ​​​​റ്റി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഓ​​​​രോ വ​​​​ര്‍​ഷ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ പേ​​​​ർ ലോ​​​​ഗോ​​​​സ് ക്വി​​​​സി​​​​ലേ​​​​ക്കും അ​​​​തി​​​​ലൂ​​​​ടെ ദൈ​​​​വ​​​​വ​​​​ച​​​​ന​​​​ത്തി​​​​ലേ​​​​ക്കും ദൈ​​​​വ​​​​ത്തി​​​​ലേ​​​​ക്കും ആ​​​​ക​​​​ര്‍​ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ന്ന​​​​ത് ആ​​​​ഹ്ലാ​​​​ദ​​​​ക​​​​ര​​​​മാ​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മാ​​​​റു​​​​ന്ന ത​​​​ല​​​​മു​​​​റ​​​​യ്ക്ക​​​​നു​​​​സൃ​​​​ത​​​​മാ​​​​യി ലോ​​​​ഗോ​​​​സ് ക്വി​​​​സി​​​​ന്‍റെ രൂ​​​​പ​​​​വും ഭാ​​​​വ​​​​വും മാ​​​​റേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന് ജൂ​​​​ബി​​​​ലി സെ​​​​മി​​​​നാ​​​​റി​​​​ല്‍ മു​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് ഡോ. ​​​​ജെ​​​​യിം​​​​സ് ആ​​​​നാ​​​​പ​​​​റ​​​​മ്പി​​​​ല്‍ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

മു​​​​ന്‍ വൈ​​​​സ് ചെ​​​​യ​​​​ര്‍​മാ​​​​ൻ ജ​​​​സ്റ്റീ​​​​സ് കു​​​​ര്യ​​​​ന്‍ ജോ​​​​സ​​​​ഫ്, കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍, മു​​​​ൻ ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജേ​​​​ക്ക​​​​ബ് ജി. ​​​​പാ​​​​ല​​​​യ്ക്കാ​​​​പ്പി​​​​ള്ളി, ബൈ​​​​ബി​​​​ൾ സൊ​​​​സൈ​​​​റ്റി സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ഡോ. ജോ​​​​ജു കോ​​​​ക്കാ​​​​ട്ട്, വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ആ​​​​ന്‍റ​​​​ണി പാ​​​​ലി​​​​മ​​​​റ്റം എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

മു​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യ ഫാ. ​​​​ഡോ. സൈ​​​​റ​​​​സ് വേ​​​​ലം​​​​പ​​​​റ​​​​മ്പി​​​​ല്‍, ഫാ. ​​​​ഡോ. ജോ​​​​ഷി മ​​​​യ്യാ​​​​റ്റി​​​​ല്‍, ഫാ. ​​​​ഡോ. ജോ​​​​ണ്‍​സ​​​​ണ്‍ പു​​​​തു​​​​ശേ​​​​രി, മു​​​​ൻ വൈ​​​​സ് ചെ​​​​യ​​​​ര്‍​മാ​​​​ന്മാ​​​​രാ​​​​യ ജോ​​​​ണ്‍​സ​​​​ണ്‍, ജി​​​​സ്‌​​​​മോ​​​​ന്‍, ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യി​​​​രു​​​​ന്ന കൊ​​​​ച്ചു​​​​ത്രേ​​​​സ്യ സൈ​​​​മ​​​​ണ്‍, സാ​​​​ബു, ജോ​​​​സ​​​​ഫ് പ​​​​ന്ത​​​​പ്ലാ​​​​ക്ക​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. ലോ​​​​ഗോ​​​​സ് ജൂ​​​​ബി​​​​ലി പ്ര​​​​മേ​​​​യ ഗാ​​​​നം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

138 പേ​​​​രെ ആ​​​​ദ​​​​രി​​​​ച്ചു

ലോ​​​​ഗോ​​​​സ് ബൈ​​​​ബി​​​​ൾ ക്വി​​​​സ് ജൂ​​​​ബി​​​​ലി സ്മ​​​​ര​​​​ണി​​​​ക (ലോ​​​​ഗോ​​​​സ് 2025) ജ​​​​സ്റ്റീ​​​​സ് കു​​​​ര്യ​​​​ന്‍ ജോ​​​​സ​​​​ഫി​​​​നു ന​​​​ൽ​​​​കി ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു. ജൂ​​​​ബി​​​​ലി​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ത​​​​പാ​​​​ൽ സ്റ്റാ​​​​മ്പ് മാ​​​​ർ ജോ​​​​ർ​​​​ജ് പു​​​​ന്ന​​​​ക്കോ​​​​ട്ടി​​​​ല്‍ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

25 വ​​​​ര്‍​ഷ​​​​വും ലോ​​​​ഗോ​​​​സ് ക്വി​​​​സ് പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത 138 പേ​​​​രെ ആ​​​​ദ​​​​രി​​​​ച്ചു. ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ക്വി​​​​സി​​​​ന്‍റെ വി​​​​ജ​​​​യ​​​​ത്തി​​​​നാ​​​​യി പ്ര​​​​യ​​​​ത്‌​​​​നി​​​​ച്ച 88 പേ​​​​രെ​​​​യും മു​​​​ന്‍ ലോ​​​​ഗോ​​​​സ് പ്ര​​​​തി​​​​ഭ​​​​ക​​​​ളെ​​​​യും ബൈ​​​​ബി​​​​ള്‍ സൊ​​​​സൈ​​​​റ്റി അം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ആ​​​​ദ​​​​രി​​​​ച്ചു.

2026 ലെ ​​​​ലോ​​​​ഗോ​​​​സി​​​​ന്‍റെ പോ​​​​സ്റ്റ​​​​ര്‍ മു​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ഡോ. ഫി​​​​ലി​​​​പ് ത​​​​യ്യി​​​​ല്‍ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

District News

കീ​ര​മ്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

കോ​ത​മം​ഗ​ലം: നെ​ടു​മ്പാ​റ​യി​ൽ നി​ന്ന് കീ​രം​പാ​റ​യി​ലേ​ക്ക് ഇ​ട​വ​ക മാ​റ്റി സ്ഥാ​പി​ച്ചി​ട്ട് 50 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന കീ​ര​മ്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം. ഷം​ഷാ​ബാ​ദ് അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് പാ​ടി​യ​ത്ത് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് ന​ട​ന്ന തി​രി​തെ​ളി​ച്ച് ജൂ​ബി​ലി വ​ർ​ഷം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജൂ​ബി​ലി വേ​ള​യി​ൽ ഇ​ട​വ​ക ജ​നം നി​ർ​മ്മി​ച്ച് ന​ൽ​കു​ന്ന സ്നേ​ഹ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഇ​ട​വ​ക ഒ​റീ​സ മി​ഷ​നി​ൽ പ​ണി​യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന് വേ​ണ്ടി​യു​ള്ള ഫ​ണ്ടും വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പും വി​ത​ര​ണം ചെ​യ്തു. ഇ​ട​വ​ക​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​ഗ​ൽ​ഭ​രാ​യ ര​ണ്ടു വ്യ​ക്തി​ക​ളെ ബി​ഷ​പ് ആ​ദ​രി​ച്ചു.

വെ​ളി​യേ​ൽ​ച്ചാ​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ൺ പി​ച്ചാ​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​നാ​യി. വി​കാ​രി ഫാ. ​മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ജ​യിം​സ് തെ​ക്കേ​ക്ക​ര, മൈ​ക്കി​ൾ തെ​ക്കേ​കു​ടി, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗം ജി​ൻ​സി ജോ​മോ​ൻ, ഫാ​മി​ലി അ​പ്പ​സ്റ്റോ​ലേ​റ്റ് പ്ര​സി​ഡ​ന്‍റ് ഷോ​ജി ക​ണ്ണ​മ്പു​ഴ, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജി​ജി പു​ളി​ക്ക​ൽ, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ഡി​മ്പി​ൾ ഷോ​ജി, ജോ​സ് ക​ച്ച​റ​യി​ൽ, ജോ​ൺ​സ​ൺ ക​റു​ക​പ്പി​ള്ളി​ൽ, ജെ​യി​ൻ ജോ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

International

ആക്രമണം: സിറിയയിലെ ഈസ്റ്റർ ആഘോഷം വെട്ടിക്കുറച്ചു

ഡ​​​മാ​​​സ്ക​​​സ്: സാ​​​യു​​​ധ​​​സം​​​ഘ​​​ങ്ങ​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സി​​​റി​​​യ​​​യി​​​ലെ പ​​​ള്ളി​​​ക​​​ളി​​​ൽ ഈ​​​സ്റ്റ​​​ർ ആ​​​ഘോ​​​ഷം ചു​​​രു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം.

ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഈ​​​സ്റ്റ​​​ർ പ​​​ള്ളി​​​ക​​​ൾ​​​ക്കു​​​ള്ളി​​​ലെ പ്രാ​​​ർ​​​ഥ​​​ന​​​യോ​​​ടെ മാ​​​ത്ര​​​മേ ആ​​​ഘോ​​​ഷി​​​ക്കൂ​​​വെ​​​ന്ന് രാ​​​ജ്യ​​​ത്തെ ഗ്രീ​​​ക്ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ്, ക​​​ത്തോ​​​ലി​​​ക്ക പാ​​​ത്രി​​​യാ​​​ർ​​​ക്കേ​​​റ്റു​​​ക​​​ൾ ​​സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സി​​​റി​​​യ​​​യി​​​ലെ ഹാ​​​മാ പ്ര​​​വി​​​ശ്യ​​​യി​​​ൽ​​​പ്പെ​​​ട്ട ക്രി​​​സ്ത്യ​​​ൻ ന​​​ഗ​​​ര​​​മാ​​​യ സു​​​ഖൈ​​​ല​​​ബി​​​യ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ബൈ​​​ക്കു​​​ക​​​ളി​​​ലെ​​​ത്തി​​​യ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ആ​​​ളു​​​ക​​​ൾ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ഒ​​​ളി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ ജീ​​​വ​​​ഹാ​​​നി​​​യു​​​ണ്ടാ​​​യി​​​ല്ല.

പ്ര​​​ദേ​​​ശ​​​ത്തെ പ​​​ള്ളി​​​ക്കു​​​മു​​​ന്നി​​​ലെ തി​​​രു​​​സ്വ​​​രൂ​​​പ​​​ങ്ങ​​​ളും ക്രൈ​​​സ്ത​​​വ​​​രു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ളും കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ന​​​ശി​​​പ്പി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണു സാ​​​യു​​​ധ​​​സം​​​ഘം മ​​​ട​​​ങ്ങി​​​യ​​​ത്. ഒ​​​രു സ്ത്രീ​​​യെ ഉ​​​പ​​​ദ്ര​​​വി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​സ്‌​​​ലിം​​​ക​​​ളി​​​ലെ സു​​​ന്നി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ചേ​​​രി​​​പ്പോ​​​രാ​​​ണു പ്ര​​​ദേ​​​ശ​​​ത്തെ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന നി​​​ല ത​​​ക​​​രാ​​​റി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഈ ​​​ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ഈ​​​സ്റ്റ​​​ർ ആ​​​ഘോ​​​ഷം കു​​​റ​​​യ്ക്കാ​​​ൻ സ​​​ഭാ​​​ധി​​​കൃ​​​ത​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

Kerala

തിരിച്ചുവരവിന്‍റെ ആഘോഷങ്ങൾ

തി​രി​ച്ചു​വ​ര​വ് സു​വി​ശേ​ഷം ആ​ഘോ​ഷി​ക്കു​ന്ന ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഒ​രു ജീ​വി​താ​നു​ഭ​വ​മാ​ണ്. പ​ശ്ചാ​ത്താ​പം തോ​ന്നി​യ ധൂ​ർ​ത്ത​പു​ത്ര​ൻ ന​ന്നാ​യി ഗൃ​ഹ​പാ​ഠം​ ചെ​യ്തുവ​ന്നു അ​പ്പ​നോ​ടു സം​സാ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​പ്പ​ന്‍റെ മ​ന​സി​ൽ ഒ​ന്നേ​യു​ള്ളൂ, ക​ണ്ടു​കി​ട്ടി​യ​ല്ലോ അ​തു​മ​തിയെ​ന്ന വി​കാ​രം. മ​രി​ച്ചെ​ന്നാ​ണ് ക​രു​തി​യ​ത്, ആ​ളു​ണ്ട​ല്ലോ അ​തുമാ​ത്രം മ​തി​യെ​ന്നു​ള്ള​തു വ​ല്ലാ​ത്തൊ​രു സ്നേ​ഹ​മാ​ണ്.

ഇ​തു​പോ​ലൊ​രു തി​രി​ച്ചു​വ​ര​വ് ലൂ​ക്കാ​യു​ടെ സു​വി​ശേ​ഷം മ​റ്റൊ​രു അ​വ​സ​ര​ത്തി​ലും ആ​ഘോ​ഷി​ക്കു​ന്നു. എ​മ്മാ​വൂ​സി​ലേ​ക്കു പോ​യ ശി​ഷ്യ​ന്മാ​ർ, നാ​ടു​വി​ട്ടു​പോ​യ​വ​രാ​ണ്. ആ ​ശി​ഷ്യ​ന്മാ​ർ അ​ത്യാ​ഹ്ലാ​ദ​ത്തോ​ടെ തി​രി​ച്ചു​വ​രു​ന്നു. ധൂ​ർ​ത്ത​പു​ത്ര​ൻ തി​രി​ച്ചു​വ​രാ​ൻ കാ​ര​ണം അ​വ​നു സു​ബോ​ധ​മു​ണ്ടാ​യ​താ​ണ് (ലൂ​ക്കാ 15:7).

എ​മ്മാ​വൂ​സി​ലെ ശി​ഷ്യ​ന്മാ​ർ തി​രി​ച്ചു​വ​രാ​ൻ കാ​ര​ണം അ​വ​രു​ടെ ക​ണ്ണ് തു​റ​ക്ക​പ്പെ​ട്ടു എ​ന്ന​താ​ണ് (ലൂ​ക്കാ 24:31). ധൂ​ർ​ത്ത​പു​ത്ര​നു സു​ബോ​ധ​മു​ണ്ടാ​യി ക​ണ്ണു തു​റ​ന്ന​പ്പോ​ൾ അ​പ്പ​ൻ എ​ത്ര​യോ അ​ക​ലെ​യാ​ണെ​ന്നു ക​ണ്ടു. എ​മ്മാ​വൂ​സി​ലെ ശി​ഷ്യ​ന്മാ​ർ ക​ണ്ണ് തു​റ​ന്ന​പ്പോ​ൾ ക​ർ​ത്താ​വി​ന്‍റെ ക​ല്ല​റ, കാ​ൽ​വ​രി എ​ത്ര​യോ അ​ക​ലെ​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു.

►അ​പ്പം മു​റി​ച്ച​പ്പോ​ൾ◄

ക​ല്ല​റ​യി​ല്ലാ​ത്ത, കാ​ൽ​വ​രി​യി​ല്ലാ​ത്ത ജീ​വി​ത​ത്തി​ന്‍റെ ശൂ​ന്യ​ത അ​വ​ർ തി​രി​ച്ച​റി​ഞ്ഞു. കൂ​ട്ടാ​യ്മ എ​ത്ര​യോ അ​ക​ലെ​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു. സ​ഭാ​ജീ​വി​തം എ​ത്ര​യോ അ​ക​ലെ​യാ​ണെ​ന്ന ചി​ന്ത അ​വ​ർ​ക്കു​ണ്ടാ​യി. മൂ​ന്നു ഘ​ട​ക​ങ്ങ​ളി​ലേ​ക്കാ​ണ് ശി​ഷ്യ​ന്മാ​ർ തി​രി​ച്ചെ​ത്തി​യ​ത്.

ഒ​ന്ന് സ​ഭ​യു​ടെ കൂ​ട്ടാ​യ്മ​യി​ലേ​ക്ക്, ര​ണ്ട് ക​ർ​ത്താ​വി​ന്‍റെ കാ​ൽ​വ​രി​യി​ലേ​ക്ക്, മൂ​ന്ന് ക​ർ​ത്താ​വി​ന്‍റെ ക​ല്ല​റ​യി​ലേ​ക്ക്. നാ​ടു​വി​ട്ടു പോ​ക​ണം, ദൈ​വ​ത്തെ വി​ട്ടു​പോ​കണം എ​ന്നു​ള്ള ചി​ന്ത​ക​ളെ​യെ​ല്ലാം നി​ഷ്പ്ര​ഭ​മാ​ക്കി​ക്കൊ​ണ്ടാ​ണ് ഈ​ശോ അ​വ​രു​ടെ മു​ന്പി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യാ​യി വീ​ണ്ടും മു​റി​ക്ക​പ്പെ​ടു​ന്ന​ത്. അ​പ്പം മു​റി​ച്ച​പ്പോഴാ​ണ് അ​വ​ർ ക​ണ്ണ് തു​റ​ന്ന​ത്.

ഓ​രോ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യി​ലൂ​ടെ​യും അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂ​ഷ​യി​ലൂ​ടെ​യും ക​ണ്ണു തു​റ​പ്പി​ക്കാ​ൻ ക​ർ​ത്താ​വ് ന​മ്മു​ടെ​യൊ​പ്പം യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. കൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ൻ കു​ർ​ബാ​ന​യാ​ണ് എ​ന്നു​ള്ള തി​രി​ച്ച​റി​വോ​ടെ തി​രി​ച്ചു ന​ട​ക്കാ​ൻ ന​മു​ക്കു ക​ഴി​യ​ണം.

വൈ​കാ​തെ പെ​സ​ഹ​യി​ലേ​ക്കു ന​മ്മ​ൾ പ്ര​വേ​ശി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. ഈ ​ചി​ന്ത​ക​ൾ ന​മ്മെ വി​ശു​ദ്ധീ​ക​രി​ക്കു​ക​യും ശ​ക്തീ​ക​രി​ക്കു​ക​യും ദൈ​വ​ത്തി​ൽ ഐ​ക്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യാ​ൻ ന​മു​ക്കും എ​മ്മാ​വൂ​സി​ലെ ശി​ഷ്യ​ന്മാ​രെ​പ്പോ​ലെ തി​രി​ച്ചു ന​ട​ക്കാം.

District News

വ​നി​താ​ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

തൃ​ശൂ​ർ: അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നി​താ - ശി​ശു വി​ക​സ​ന​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​നി​താ​ദി​നാ​ച​ര​ണ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ക​ള​ക്ട​റേ​റ്റ് അ​ന​ക്സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സ്വാ​തി മോ​ഹ​ൻ റാ​ത്തോ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് ജീ​വി​ത​വി​ജ​യം നേ​ടി​യ അ​നീ​ഷ അ​ഷ​റ​ഫി​നെ​യും കാ​യി​ക​മേ​ഖ​ല​യി​ൽ​നി​ന്നു സി.​ഡി. എ​ൽ​സി​യെ​യും ജി​ല്ലാ ക​ള​ക്ട​ർ ആ​ദ​രി​ച്ചു.

പോ​ഷ് ആ​ക്ട് ആ​ൻ​ഡ് ഡൊ​മ​സ്റ്റി​ക് വ​യ​ല​ൻ​സ് ആ​ക്ട് എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഡ്വ. ജോ​ർ​ജ് പു​ലി​കു​ത്തി​യി​ൽ, സ്ത്രീ​ധ​ന​നി​രോ​ധ​ന​നി​യ​മം, ശൈ​ശ​വ​വി​വാ​ഹ നി​രോ​ധ​ന​നി​യ​മം എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഡ്വ. എ.​എം സി​മ്മി, സൈ​ബ​ർ സു​ര​ക്ഷ എ​ന്ന വി​ഷ​യ​ത്തി​ൽ സി​റ്റി സൈ​ബ​ർ സെ​ൽ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി. ​സു​ജി​ത് എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.

വ​നി​താ-​ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ പി. ​മീ​ര, ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ് ഹെ​ഡ് അ​ക്കൗ​ണ്ട​ന്‍റ് സി.​വി സു​മ, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ടി.​യു. സ്മി​ത, സ​ങ്ക​ല്പ് ഹ​ബ് ഫോ​ർ എം​പ​വ​ർ​മെ​ന്‍റ് ഓ​ഫ് വു​മ​ണ്‍ ജെ​ൻ​ഡ​ർ സ്പെ​ഷ​ലി​സ്റ്റ് ദീ​പ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പി​ച്ചു

ഇ​രി​ട്ടി: പാ​യം ഗ്രാ​മീ​ണ ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ പ്ലാ​റ്റി​ന് ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ ഒ​ന്നാം ദി​ന സാം​സ്കാ​രി​ക സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ധ​ർ​മ്മ​രാ​ജ് അ​ടാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ക​മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ർ​വ​കാ​ല പ്ര​വ​ർ​ത്ത​ക​രേ​യും വ​യോ​ജ​ന​ങ്ങ​ളേ​യും ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. വി​ജ​യ​ൻ ആ​ദ​രി​ച്ചു. വി.​കെ. പ്രേ​മ​രാ​ജ​ൻ, ടി. ​നി​പു​ൺ, വി.​കെ. പ്രേ​മ​രാ​ജ​ൻ, അ​ജ​യ​കു​മാ​ർ ക​രി​യാ​ൽ, എ​ൻ.​വി. ഷാ​ജി , ന​വീ​ൻ മാ​വി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ നൂ​പു​ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ന്‍റെ ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റി.

District News

കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ൽ കോ​ള​ജ് ദി​നാ​ഘോ​ഷം സമാപിച്ചു

കു​ട്ടി​ക്കാ​നം: കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ന്‍റെ 31-ാമ​ത് കോ​ള​ജ് ദി​നാ​ഘോ​ഷം "എ​ലീ​ഷ്യം 2026' സ​മാ​പി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം കോ​ള​ജ് പേ​ട്ര​ണ്‍ ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഴി​ഞ്ഞ അ​ക്കാ​ദ​മി​ക് വ​ര്‍​ഷ​ത്തി​ല്‍ മി​ക​ച്ച നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും വി​വി​ധ വ​കു​പ്പു​ക​ളെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച​വ​ര്‍, പ്ര​മു​ഖ ക​മ്പ​നി​ക​ളി​ല്‍ പ്ലേ​സ്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രെ​യും അ​നു​മോ​ദി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​തോ​മ​സ് ഞ​ള്ളി​യി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​അ​ജി​മോ​ന്‍ ജോ​ര്‍​ജ്, എം​സി​എ​സ്‌​സി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഷി​ത കെ. ​ചാ​ക്കോ, അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​ജി സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഇ​ന്ന് ശി​വ​രാ​ത്രി ആ​ഘോ​ഷം

വ​ട​ക്കു​ന്നാ​ഥ​ൻ


തൃ​ശൂ​ർ: വ​ട​ക്കു​ന്നാ​ഥ​ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്നു ന​ട​ക്കും. ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ എ​ട്ടി​നു പ​ഞ്ച​വാ​ദ്യം, വൈ​കീ​ട്ട് ആ​റി​ന് നി​റ​മാ​ല എ​ന്നി​വ​യും ശ്രീ​മൂ​ല​സ്ഥാ​ന​ത്തെ ശി​വ​രാ​ത്രി​മ​ണ്ഡ​പ​ത്തി​ൽ രാ​വി​ലെ 7.30 മു​ത​ൽ രാ​ത്രി 11.45 വ​രെ ഭ​ജ​നാ​മൃ​തം, സം​ഗീ​ത​ക്ക​ച്ചേ​രി, ഓ​ട്ട​ൻ​തു​ള്ള​ൽ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളും, മ​തി​ൽ​ക്ക​ക​ത്ത് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു കൂ​ത്ത്, രാ​ത്രി ഒ​ന്പ​തി​നു താ​യ​മ്പ​ക, രാ​ത്രി 8.30 നു ​പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും രാ​ത്രി 10.30 ന് ​ഷൊ​ർ​ണൂ​ർ റോ​ഡി​ലെ സ​ത്രം ജം​ഗ്ഷ​നി​ൽ​നി​ന്നും എ​ഴു​ന്ന​ള്ളി​പ്പ്, പു​ല​ർ​ച്ചെ 1.15ന് ​തൃ​പ്പു​ക ന​ട​യ​ട​യ്ക്ക​ൽ, തു​ട​ർ​ന്ന് വി​ള​ക്കാ​ചാ​രം, കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.നാ​ളെ ഏ​ഴി​നു നി​ർ​മാ​ല്യ​ദ​ർ​ശ​ന​വും നെ​യ്യ​ഭി​ഷേ​ക​വും ഉ​ണ്ടാ​യി​രി​ക്കും.

മ​മ്മി​യൂ​ര്‍

ഗു​രു​വാ​യൂ​ര്‍: ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഇ​ന്ന് ശി​വ​രാ​ത്രി ആ​ഘോ​ഷി​ക്കും. മ​മ്മി​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ന്‍ ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ല​ക്ഷാ​ര്‍​ച്ച​ന​യും ഭ​സ്മാ​ഭി​ഷേ​ക​വു​മു​ണ്ടാ​കും. രാ​വി​ലെ പി​സി​സി ഇ​ള​യ​തി​ന്‍റെ ഭ​ക്തി​പ്ര​ഭാ​ഷ​ണം, മ​ണ​ലൂ​ര്‍ ഗോ​പി​നാ​ഥി​ന്‍റെ ഓ​ട്ട​ന്‍​തു​ള്ള​ല്‍, ഉ​ച്ച​യ്ക്ക് പ​ല്ല​ശ​ന മു​ര​ളി​യു​ടെ പ​ഞ്ച​വാ​ദ്യം, വൈ​കി​ട്ട് ര​ഹ​ന മു​ര​ളീ​ധ​ര​ന്‍റെ മോ​ഹി​നി​യാ​ട്ടം, രാ​ത്രി കൃ​ഷ്ണ​നാ​ട്ടം എ​ന്നി​വ​യാ​ണ്.

ചൊ​വ്വ​ല്ലൂ​ര്‍

ചൊ​വ്വ​ല്ലൂ​ര്‍: ക്ഷേ​ത്ര​ത്തി​ല്‍ ശി​വ​രാ​ത്രി​യു​ടെ വി​ശേ​ഷാ​ല്‍ ച​ട​ങ്ങു​ക​ള്‍​ക്ക് ത​ന്ത്രി കീ​ഴ്മു​ണ്ട​യൂ​ര്‍ നീ​ല​ക​ണ്ഠ​ന്‍ ന​മ്പൂ​തി​രി മു​ഖ്യ​കാ​ര്‍​മി​ക​നാ​കും. രാ​വി​ലെ കാ​ഴ്ച​ശീ​വേ​ലി​ക്ക് മേ​ളം പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​ര്‍ ന​യി​ക്കും. ഗു​രു​വാ​യൂ​ര്‍ മു​ര​ളി​യു​ടെ നാ​ഗ​സ്വ​ര​മു​ണ്ടാ​കും. ഉ​ച്ച​യ്ക്ക് എ​ഴു​ന്ന ള്ളി​പ്പി​ന് പ​ഞ്ച​വാ​ദ്യം പ​ല്ല​ശ​ന മു​ര​ളി ന​യി​ക്കും. വൈ​കി​ട്ട് ചൊ​വ്വ​ല്ലൂ​ര്‍ സു​നി​ലി​ന്‍റെ താ​യ​മ്പ​ക, രാ​ത്രി ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യു​മു​ണ്ടാ​കും.

പെ​രു​ന്ത​ട്ട

പെ​രു​ന്ത​ട്ട: ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ രാ​വി​ലെ അ​ഖ​ണ്ഡ​നാ​മ ജ​പം, വൈ​കീ​ട്ട് ഭ​ക്തി​ഗാ​നാ​ര്‍​ച്ച​ന, രാ​ത്രി ക​ഥ​ക​ളി എ​ന്നി​വ​യു​ണ്ടാ​കും. സാ​യി മ​ന്ദി​ര​ത്തി​ൽ രാ​വി​ലെ ഒ​ൻ​പ​തി​ന് മു​ത്ത​പ്പ​ൻ തെ​യ്യം, ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ക​ല്പ​ന ന​ൽ​കും.

തി​രു​വി​ല്വാ​മ​ല

തി​രു​വി​ല്വാ​മ​ല: ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്സ​വം ഇ​ന്ന് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. രാ​വി​ലെ അ​ഞ്ചി​ന് അ​ഷ്ട​ദ്ര​വ്യ ഗ​ണ​പ​തി ഹോ​മം , അ​ഭി​ഷേ​ക​ങ്ങ​ൾ, 8.30 ന് ​ക്ഷേ​ത്ര​ത്തി​ൽ നി​ർ​മി​ച്ച അ​ന്ന​ദാ​ന​മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം, ഒ​ന്പ​തി​ന് ഭ​ക്തി പ്ര​ഭാ​ഷാ​ണം, 11-30 മു​ത​ൽ പ്ര​സാ​ദ ഊ​ട്ട്, വൈ​കീ​ട്ട് 5.30ന് ​നാ​ദ​സ്വ​രം, 6.30 മു​ത​ൽ തി​രു​വാ​തി​ര​ക്ക​ളി , ഏ​ഴി​ന് നൃ​ത്ത സ​ന്ധ്യ.
പൂ​ത​ന​ക്ക​ര ശി​വ​ക്ഷേ​ത്രം , പാ​മ്പാ​ടി സോ​മേ​ശ്വ​രം ശി​വ​ക്ഷേ​ത്രം, എ​ര​വ​ത്തൊ​ടി അ​ർ​ധ​നാ​രീ​ശ്വ​ര ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം

ഗു​രു​വാ​യൂ​ർ: സാ​യ് സ​ഞ്ജീ​വ​നി ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​യി മ​ന്ദി​ര​ത്തി​ൽ ശി​വ​രാ​ത്രി സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും കാ​രു​ണ്യ​സ​ദ​സും ന​ട​ത്തി. കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ​ന്‍റെ പൂ​ർ​ണ​ത​യി​ലേ​ക്കു​ള്ള പ്ര​യാ​ണ​മാ​ണ് സ​നാ​ത​ന ധ​ർ​മം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ജീ​വി​ത​രീ​തി​യെ​ന്ന് കൈ​ത​പ്രം അ​ഭി​പ്രാ​യ​പെ​ട്ടു.

എ​ഴു​ത്തു​കാ​ര​ൻ ജ​യ​രാ​ജ് മി​ത്ര മു​ഖ്യാ​തി​ഥി​യാ​യി. സാ​യി​സ്പ​ർ​ശം ജീ​വ​കാ​രു​ണ്യ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മു​ൻ ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി അ​രീ​ക്ക​ര സു​ധീ​ർ ന​മ്പൂ​തി​രി നി​ർ​വ​ഹി​ച്ചു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ മൗ​ന യോ​ഗി സ്വാ​മി ഹ​രി​നാ​രാ​യ​ണ​ൻ ശി​വ​രാ​ത്രി സ​ന്ദേ​ശം ന​ൽ​കി. മു​ത്ത​പ്പ​ൻ ക​ർ​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ സ​ന​ൽ പെ​രു​വ​ണ്ണാ​ൻ, കും​ഭ​മേ​ള​യി​ൽ ധ​ർ​മ സേ​വ ന​ട​ത്തി​യ കെ.​ആ​ർ. പ്ര​വി​ൽ, എം.​എ​സ്. ശ​ശി മ​രു​ത​യൂ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.


ജു​നഅ​ഖാ​ഡ ഹ​രി​ദ്വാ​ർ വി​ശ്വം ​ഭ​ർ ഭാ​ര​തി മ​ഹാ​രാ​ജ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ര​മ​ൺ ഭാ​ര​തി മ​ഹ​രാ​ജ്, മ​ഹ​ന്ത് ശി​വാ​നി ഭാ​ര​തി മ​ഹ​രാ​ജ്, ഋ​ഷി​കേ​ശാ​ന​ന്ദ മ​ഹ​രാ​ജ്, കൗ​ൺ​സി​ല​ർ ബി​ന്ദു നാ​രാ​യ​ണ​ൻ, അ​രു​ൺ ന​മ്പ്യാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ആ​ഘോ​ഷ​ങ്ങ​ൾ ഐ​ക്യ​ത്തിനാക​ണം: മോ​ൺ. ഡോ. ​ബൈ​ജു ജൂ​ലി​യ​ൻ

കൊ​ല്ലം : ആ​ഘോ​ഷ​ങ്ങ​ൾ ഐ​ക്യ​ത്തിനാക​ണ​മെ​ന്ന് കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോ​ൺ. ഡോ. ​ബൈ​ജു ജൂ​ലി​യ​ൻ. ക​രു​ത​ൽ അ​ക്കാ​ഡ​മി ഓ​ഫ് മ്യൂ​സി​ക്, ഫൈ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി െ ന്‍റ ക്രി​സ്മ​സ് - ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ത്തിെന്‍റെ ഉ​ദ്ഘാ​ട​നം ക​രു​ത​ൽ അ​ക്കാ​ഡ​മി ഹാ​ളി​ൽ കേ​ക്ക് മു​റി​ച്ച് നി​ർ​വ​ഹി​ച്ച് വി​ശ്വാ​സ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ഡോ.ബൈ​ജു ജൂ​ലി​യ​ൻ.

കു​ഞ്ഞു​ങ്ങ​ളെ​പ്പോ​ലെ​യാ​കു​ക എ​ന്നു​ള്ള​താ​ണ് ക്രി​സ്മ​സി െ ന്‍റ സ്നേ​ഹ സ​ന്ദേ​ശം. കു​ഞ്ഞു​ങ്ങ​ളു​ടെ ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ പ​ര​സ്പ​ര സ്നേ​ഹ​ത്തി െ ന്‍റ വ​ലി​യ സ​ന്ദേ​ശം പ​ക​ർ​ന്നു ന​ൽ​കു​ന്നു.

എ​ല്ലാ മ​ത​സ്ഥ​രും ഒ​രു​മി​ച്ചു ചേ​ർ​ന്നു​ള്ള ഐ​ക്യ​ത ഇ​വി​ടെ​യു​ണ്ട് എ​ന്നു​ള്ള​ത് ക്രി​സ്മ​സ് - ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ അ​ന്ത​സ​ത്ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്നു​വെ​ന്നും ബൈ​ജു ജൂ​ലി​യാ​ൻ പ​റ​ഞ്ഞു.

ക​രു​ത​ൽ അ​ക്കാ​ഡ​മി പ്രി​ൻ​സി​പ്പ​ൽ ബെ​റ്റ്സി എ​ഡി​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ വി.​ടി. കു​രീ​പ്പു​ഴ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​രു​ത​ൽ അ​ക്കാ​ഡ​മി മാ​നേ​ജ​ർ ജോ​ർ​ജ് എ​ഫ്. സേ​വ്യ​ർ വ​ലി​യ​വീ​ട്, അ​ധ്യാ​പ​ക​രാ​യ ജ്യോ​തി​രാ​ജ്, ജി​ത് ബെ​ന​ഡി​ക്‌ട് വി​ജ​യ ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ഞ്ഞു​ങ്ങ​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ക്രി​സ്മ​സ് അ​പ്പൂ​പ്പ​നു​മൊ​ത്തു​ള്ള നൃ​ത്ത​ങ്ങ​ളു​മൊ​ക്കെ​യാ​യി ക​രു​ത​ലി െ ന്‍റ ക്രി​സ്മ​സ് - ന്യൂ ​ഇ​യ​ർ ആ​ഘോ​ഷം മ​നോ​ഹ​ര അ​നു​ഭ​വ​മാ​യി.

 

District News

ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ൺബോ​സ്കോ സ്കൂ​ളു​ക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​പി. ജാ​ക്സ​ൻ നി​ർ​വ​ഹി​ക്കു​ന്നു. ജോ​ണി ലൂ​ക്കോ​സ്, പ്രൊ​വി​ൻ​ഷ്യ​ൽ റ​വ.​ഡോ. ജോ​സ് തോ​മ​സ് കോ​യി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സ​മീ​പം.

ഇ​രി​ങ്ങാ​ല​ക്കു​ട: ഡോ​ൺ ബോ​സ്കോ എ​ൽ​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, സെ​ൻ​ട്ര​ൽ സ്കൂ​ൾ എ​ന്നി​വ​യു​ടെ സം​യു​ക്ത വ​ർ​ഷാ​ഘോ​ഷ​ത്തി​ന്‍റെയും പു​തി​യ കെ​ജി ബ്ലോ​ക്കി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​പി. ജാ​ക്സ​ൺ നി​ർ​വ​ഹി​ച്ചു. ഡോ​ൺ ബോ​സ്കോ സ​ലേ​ഷ​ൻ സ​ഭ​യു​ടെ ബം​ഗ​ളൂ​രു പ്രൊ​വി​ൻ​ഷ്യ​ൽ റ​വ.ഡോ. ​ജോ​സ് തോ​മ​സ് കോ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ര​മ ന്യൂ​സ് ഡ​യ​റ​ക്ട​ർ ജോ​ണി ലൂ​ക്കോ​സ് മു​ഖ്യാ​തി​ഥി​യാ​യി​. സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും പ്രൊ​വി​ൻ​ഷ്യ​ൽ നി​ർ​വ​ഹി​ച്ചു.

മാ​ധ്യ​മ​പു​ര​സ്കാ​ര ജേ​താ​വാ​യ പി​ടി​എ പ്ര​സി​ഡ​ന്‍റ് ് സെ​ബി മാ​ളി​യേ​ക്ക​ൽ, വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ വി.​ജെ. ഷാ​ലി, കെ.​എ​ൽ. ജീ​ജ, ലീ​ന വ​ർ​ഗീ​സ്, കെ. ​സീ​ന ജോ​ർ​ജ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​രും റെ​ക്ട​റു​മാ​യ ഫാ. ​ഇ​മ്മാ​നു​വ​ൽ വ​ട്ട​ക്കു​ന്നേ​ൽ, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ എം.​എ​സ്. ദാ​സ​ൻ, ഫാ. ​ജി​നു കു​ഴി​ത്തൊ​ട്ടി​യി​ൽ, ഫാ. ​ഷി​നോ ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ. ​ജി​തി​ൻ മൈ​ക്കി​ൾ, സി​സ്റ്റ​ർ വി.​പി. ഓ​മ​ന, എ​ബി​ൻ വെ​ള്ളാ​നി​ക്കാ​ര​ൻ, ര​തീ​ഷ് കെ. ​ഭ​ര​ത​ൻ, അ​ഡ്വ. ഹോ​ബി ജോ​ളി, ലി​ജി ജോ​സ്, സി​ൽ​ജി ജോ​ൺ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ഠ്യ പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ ഉ​പ​ജി​ല്ല, ജി​ല്ല, സം​സ്ഥാ​ന, ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

കാ​ടു​കു​റ്റി: അ​മ്പ​ഴ​ക്കാ​ട് സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ 123-ാമ​ത് വാ​ർ​ഷി​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. മ​നോ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് അ​രി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഫാ. ​സി​ജോ ഇ​രി​മ്പ​ൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ തോ​മ​സ് ഐ.​ക​ണ്ണ​ത്ത്, എം.​ആ​ർ. ഡേ​വി​സ്, ഫാ. ​റി​ജോ എ​ട​ത്തി​രു​ത്തി​ക്കാ​ര​ൻ, എ​ഇ​ഒ കെ.​കെ. സു​രേ​ഷ്, ചാ​ല​ക്കു​ടി ബി​പി​ഒ ലി​ജോ ജോ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ റോ​ബി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ദേ​വാ​ല​യ​ങ്ങളിൽ തി​രു​നാ​ളാഘോഷം: എ​ട​ക്ക​ള​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ്

കൈ​പ്പ​റ​മ്പ്: ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ ​മറി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ന്നുരാ​വി​ലെ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, നൊ​വേ​ന, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ, അ​മ്പ് വെ​ഞ്ച​രി​പ്പ് എ​ന്നി​വ​യും രാ​ത്രി 10ന് ​അ​മ്പ് സ​മാ​പ​ന​വും ന​ട​ക്കും.

തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 6.15നും 10​നും വൈ​കി​ട്ട് നാ​ലി​നും വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. 10 നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഗ്രി​ജോ മു​രി​ങ്ങാ​ത്തേ​രി മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ജോ​ൺ അ​യ്യ​ങ്കാ​ന​യി​ൽ സ​ന്ദേ​ശം​ന​ൽ​കും. ഫാ. ​പോ​ൾ ക​ള്ളി​ക്കാ​ട​ൻ സ​ഹ​കാ​ർ​മി​ക​നാ​കും. ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് ഫ്യൂ​ഷ​ൻ നൈ​റ്റുമു​ണ്ടാ​കും. 31ന് ​രാ​വി​ലെ മ​രി​ച്ചുപോ​യ​വ​ർ​ക്കു​ള്ള അ​നു​സ്മ​ര​ണ ബ​ലി. ഇ​ട​വ​ക വി​കാ​രി ഫാ. ​റാ​ഫേ​ൽ പു​ല്ലോ​ക്കാ​ര​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ എ​ല​വ​ത്തി​ങ്ക​ൽ, കൈ​കാ​ര​ന്മാ​രാ​യ ഡേ​വി​ഡ് വാ​ഴ​പ്പി​ള്ളി, കെ.​എ​ഫ്. ബി​ജോ​യ്, സി​ജു മു​ള​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കും.

പു​തു​ക്കാ​ട് ഫൊ​റോ​ന പ​ള്ളി​


പു​തു​ക്കാ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ തി​രു​നാ​ൾ ശ​നി, ഞാ​യ​ർ തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് കു​ർ​ബാ​ന​യ്ക്കു​ശേ​ഷം കൂ​ടു​തു​റ​ക്ക​ല്‍ ന​ട​ക്കും. തി​രു​നാ​ള്‍​ദി​ന​മാ​യ ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ഇ​ലോ​യ് ചി​റ​മ​ല്‍ കാ​ര്‍​മി​ക​നാ​കും. ഫാ. ​ഷി​ന്‍റോ കു​ള​ങ്ങ​ര തി​രു​നാ​ള്‍​സ​ന്ദേ​ശം​ന​ല്‍​കും. വൈ​കി​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ഷൈ​ജോ പാ​റ​മ്മേ​ല്‍ കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​വും വ​ര്‍​ണ​മ​ഴ​യും ഉ​ണ്ടാ​യി​രി​ക്കും.
തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചു​ന​ൽ​കി​യ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​കാ​രി ഫാ. ​പോ​ള്‍ തേ​യ്ക്കാ​ന​ത്ത്, ട്ര​സ്റ്റി​മാ​രാ​യ ഡെ​യ്‌​സ​ണ്‍ മ​ഞ്ഞ​ളി, കെ.​ജെ. ജോ​ജു, പോ​ള്‍​സ​ണ്‍ കൊ​ട​വ​ര​ക്കാ​ര​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷാ​ജു മൂ​ല​ന്‍ എ​ന്നി​വ​ര്‍ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

District News

തൊ​ണ്ടി​യി​ൽ സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ൾ ന​വ​തി​ ആ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും നടത്തി

തൊ​ണ്ടി​യി​ൽ: ന​വ​തി​യു​ടെ നി​റ​വി​ലെ​ത്തി​യ സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ റ​വ. ഡോ. ​സോ​ണി വ​ട​ശേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​മാ​ത്യു തെ​ക്കേ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ർ​വി​ക​രു​ടെ സ്മ​ര​ണാ​ർ​ഥം നെ​ക്രോ​ള​ജി സം​ഘ​ടി​പ്പി​ച്ചു.

പൂ​ർ​വ വി​ദ്യാ​ർ​ഥി​യും പ്ര​ശ​സ്ത ഫി​ലിം എ​ഡി​റ്റ​റു​മാ​യ ര​ഞ്ജ​ൻ ഏ​ബ്ര​ഹാം സു​വ​നീ​ർ പ്ര​കാ​ശ​നം ന​ട​ത്തി. പൂ​ർ​വ വി​ദ്യാ​ർ​ഥി​യും മു​ൻ ഐ​ജി​യു​മാ​യ ജോ​സ് ജോ​ർ​ജ് സ​ന്ദേ​ശം ന​ൽ​കി. പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് നി​ഷ ബാ​ല​കൃ​ഷ്ണ​ൻ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു.

ഇ​രി​ട്ടി എ​ഇ​ഒ സി.​കെ. സ​ത്യ​ൻ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന ബീ​ന ജോ​സ​ഫ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​യ്സ​ൺ കാ​ര​ക്കാ​ട്ട്, കെ.​എ. ര​ജീ​ഷ്, ലി​സ​മ്മ ജോ​സ​ഫ് മം​ഗ​ല​ത്ത്, ആ​ഷാ മാ​ത്യു, സ​ണ്ണി സി​റി​യ​ക്ക് പൊ​ട്ട​ങ്ക​ൽ, കെ. ​നി​ഷാ​ന്ത്, ഒ. ​മാ​ത്യു, വി​നോ​ദ് ന​ടു​വ​ത്താ​നി, ബി​ന്ദു കൃ​ഷ്ണ, അ​തു​ൽ കൃ​ഷ്ണ, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ മാ​ത്യു ജോ​സ​ഫ്, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷൈ​ൻ എം. ​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​വ​തി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 90 അ​മ്മ​മാ​രും കു​ട്ടി​ക​ളും അ​ണി​നി​ര​ന്ന മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു. പേ​രാ​വൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ജൂ​ബി​ലി ചാ​ക്കോ, റാ​ണി ടോ​മി, ബേ​ബി സോ​ജ, കെ.​കെ. സ്മി​ത, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ജി​ൻ​സി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ദ​ർ പി​ടി​എ​യും അ​ധ്യാ​പ​ക​രും പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.


ഇ​ന്നു രാ​വി​ലെ പ​ത്തു മു​ത​ൽ ഗു​ഡ് എ​ർ​ത്ത് ചെ​സ് ക​ഫെ​യി​ലും, യു​പി സ്കൂ​ളി​ലു​മാ​യി സ്പോ​ർ​ട്സ് എ​ക്സി​ബി​ഷ​ൻ ന​ട​ക്കും.അ​ന്ത​രി​ച്ച ക​ള​രി​ക്ക​ൽ ദേ​വ​സ്യാ ( ബേ​ബി, പേ​ര​ട്ട ) യു​ടെ ശേ​ഖ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന 200 ഓ​ളം രാ​ജ്യ​ങ്ങ​ളു​ടെ സ്റ്റാ​മ്പു​ക​ളും ക​റ​ൻ​സി​ക​ളും നാ​ണ​യ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​കും.

District News

വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി

മ​ങ്കൊ​മ്പ്: കൈ​ന​ടി എ​.ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്‌​കൂ​ളി​ന്‍റെ 105ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ർ​പറേ​റ്റ് മാ​നേ​ജ​ർ റ​വ.​ഡോ. ആ​ന്‍റ​ണി മൂ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ക​മ്പി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ നീ​ലം​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. വി​ന​യ ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​ർ​വീ​സി​ൽനി​ന്നു വി​ര​മി​ക്കു​ന്ന ഹെ​ഡ്മി​സ്ട്ര​സ് ഷേ​ർ​ളി തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ ടെ​സി മാ​ത്യു, കെ.​ ലി​ജി, പി.​ജി. ജോ​ളി​ക്കു​ട്ടി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​വി. രാ​ജീ​വ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​തു ജോ​സ​ഫ്, ഹൈ​സ്‌​കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ലി​ജി മാ​ത്യു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം. ​ബി​ന്ദു​മോ​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റ​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

NRI

ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: മ​ല​യാ​ളി​ക​ളു​ടെ സ്ട്രിം​ഗ്സ് റോ​മാ മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ പ്ര​ക​ട​നം ശ്ര​ദ്ധേ​യ​മാ​യി

റോം: ​ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ റോ​മി​ലെ ആ​സ്ഥാ​ന​ത്ത് ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അം​ബാ​സ​ഡ​ർ വാ​ണി റാ​വു, ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ ഗൗ​ര​വ് ഗാ​ന്ധി എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ൽ വ​ർ​ണ​ശ​ബ​ള​മാ​യ ച​ട​ങ്ങി​ൽ മ​ല​യാ​ളി​ക​ളു​ടെ സ്ട്രിം​ഗ്സ് റോ​മാ മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ പ്ര​ക​ട​നം വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

വ​ന്ദേ​മാ​ത​രം എ​ന്ന ദേ​ശ​ഭ​ക്തി ഗീ​ത​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ചാ​ണ് സം​ഘം ച​ട​ങ്ങി​ൽ ആ​വേ​ശം നി​റ​ച്ച​ത്. സം​ഗീ​ത​ത്തി​ലൂ​ടെ പ്ര​വാ​സി സ​മൂ​ഹ​ത്തെ കൂ​ട്ടി​യി​ണ​ക്കാ​നും ഇ​ന്ത്യ​ൻ സം​ഗീ​ത പാ​ര​മ്പ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും പു​തി​യ ക​ലാ​കാ​ര​ന്മാ​രെ ക​ണ്ടെ​ത്താ​നു​മു​ള്ള കൂ​ട്ടാ​യ്മ കൂ​ടി​യാ​ണ് സ്ട്രിം​ഗ്സ് മ്യൂ​സി​ക് ബാ​ൻ​ഡ്.

കോ​വി​ഡി​ന്‍റെ ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ സ​മ​യ​ത്ത് എ​ക്സ​ല​ന്റ് ഇ​വ​ന്‍റ്സ് ജ​സ്റ്റി​ൻ പ​ന്ത​ല്ലൂ​ക്ക​ര​നും പ​രേ​ത​നാ​യ സ​ജി ത​ട്ടി​ലും ന​ൽ​കി​യ പി​ന്തു​ണ​യു​മാ​യി രൂ​പ​പ്പെ​ടു​തി ഫ്രെ​നി​ഷ് ക​രി​പ്പേ​രി സ്ഥാ​പി​ച്ച ഈ ​ബാ​ൻ​ഡി​ൽ ഇ​പ്പോ​ൾ നീ​തു ബാ​ബു, മ​നീ​ഷ മ​നോ​ജ്, ജോ​ഷ്ന ജോ​സ്, ശി​ൽ​പ ച​ന്ദ്ര​ൻ, ബി​നോ​യ് തോ​മ​സ്, ദീ​പു ദോ​സ്, ലി​പ്സ​ൺ സ്റ്റാ​ൻ​ലി, ഹ​രി​കൃ​ഷ്ണ​ൻ, അ​ന​ന്ത​കൃ​ഷ്ണ​ൻ, റി​ക്സ​ൺ ലോ​റെ​ൻ​സ്, വി​പി​ൻ വേ​ളി എ​ന്നി​വ​രാ​ണ് ഈ ​സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ൾ.

ഇ​തി​നോ​ട​കം ഇ​റ്റ​ലി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​രു​പ​തി​ല​ധി​കം സ്റ്റേ​ജ്ഷോ​ക​ൾ അ​വ​ത​രി​പ്പി​ച്ച സ്ട്രിം​ഗ്സ്റോ​മാ, ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ യു​വ​ത​ല​മു​റ​യ്ക്ക് രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സം​ഗീ​ത പാ​ര​മ്പ​ര്യം മ​ന​സി​ലാ​ക്കാ​നും അ​തി​നെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നും സ​ഹാ​യി​ക്കു​ക എ​ന്ന സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​വും സാം​സ്കാ​രി​ക പ്ര​തി​ബ​ദ്ധ​ത​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

NRI

മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗ് ജൂ​ണി​യ​ർ ദി​നം: ഒ​ക്‌​ല​ഹോ​മ സി​റ്റി​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു

ഒ​ക്‌​ല​ഹോ​മ: അ​മേ​രി​ക്ക​യി​ലു​ട​നീ​ളം മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗ് ജൂ​ണി​യ​റു​ടെ ജീ​വി​ത​വും പൈ​തൃ​ക​വും സ്മ​രി​ച്ചു​കൊ​ണ്ട് വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ട്ടു. ഇ​തി​നോ​ടു​ബ​ന്ധി​ച്ചു ഒ​ക്‌​ല​ഹോ​മ സി​റ്റി​യി​ലും വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

ഫ്രീ​ഡം സെ​ന്‍റ​റി​ൽ നി​ന്ന് ഒ​ക്‌​ല​ഹോ​മ ഹി​സ്റ്റ​റി മ്യൂ​സി​യം വ​രെ​യാ​യി​രു​ന്നു നി​ശ​ബ്ദ ജാ​ഥ സം​ഘ​ടി​പ്പി​ച്ച​ത്. ഒ​ക്‌​ല​ഹോ​മ സി​റ്റി ഡൗ​ണ്ടൗ​ണി​ൽ ന​ട​ന്ന വാ​ർ​ഷി​ക പ​രേ​ഡി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി​രു​ന്നു.

1986 മു​ത​ലാ​ണ് ന​ഗ​ര​ത്തി​ൽ ഈ ​ആ​ഘോ​ഷ​ങ്ങ​ൾ സ​ജീ​വ​മാ​യി തു​ട​ങ്ങി​യ​തെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഓ​ർ​മി​ച്ചു. സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ൾ ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് പ​ങ്കെ​ടു​ക്കു​ന്ന​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക്ലാ​ര ലൂ​പ്പ​റി​നെ​പ്പോ​ലെ​യു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പൗ​രാ​വ​കാ​ശ പോ​രാ​ട്ട​ങ്ങ​ളെ​യും എ​ൻ​എ​എ​സി​പി നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ സ്മ​രി​ച്ചു.

District News

തി​​രു​​നാ​​ൾ ആ​​ഘോ​​ഷം ചു​​രു​​ക്കി; പ​​ള്ളി നി​​ർ​​മാ​​ണ​​ത്തി​​നു സം​​ഭാ​​വ​​ന ന​​ൽ​​കി അ​​​മ​​​യ​​​ന്നൂ​​​ര്‍ സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി

അ​​​മ​​​യ​​​ന്നൂ​​​ര്‍: മീ​​​ന​​​ടം സെ​​​ന്‍റ് ജോ​​​ര്‍ജ് മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ പ​​​ള്ളി പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് അ​​​മ​​​യ​​​ന്നൂ​​​ര്‍ സെ​​​ന്‍റ് മേ​​​രീ​​​സ് മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്ക പ​​​ള്ളി​​​യു​​​ടെ കൈ​​​ത്താ​​​ങ്ങ്. വി​​​ശു​​​ദ്ധ ഗീ​​​വ​​​ര്‍ഗീ​​​സ് സ​​​ഹ​​​ദാ​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ല്‍ മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ തി​​​രു​​​വ​​​ല്ല അ​​​തി​​​ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​നു കീ​​​ഴി​​​ലെ കോ​​​ട്ട​​​യം വൈ​​​ദി​​​ക ജി​​​ല്ല​​​യി​​​ലു​​​ള്ള ഏ​​​ക ദേ​​​വാ​​​ല​​​യ​​​മാ​​​ണ് മീ​​​ന​​​ടം പ​​​ള്ളി. മീ​​​ന​​​ട​​​ത്തെ പു​​​തി​​​യ ദേ​​​വാ​​​ല​​​യ നി​​​ര്‍മാ​​​ണ​​​ത്തി​​​നാ​​​ണ് അ​​​മ​​​യ​​​ന്നൂ​​​ര്‍ ഇ​​​ട​​​വ​​​ക​​​ക്കൂ​​​ട്ടാ​​​യ്മ കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ ക​​​രം നീ​​​ട്ടി​​​യ​​​ത്.

പ​​​ള്ളി​​​യു​​​ടെ വാ​​​ര്‍ഷി​​​ക പെ​​​രു​​​ന്നാ​​​ള്‍ ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ ചു​​​രു​​​ക്കി മി​​​ച്ചം​​​പി​​​ടി​​​ച്ച തു​​​ക മീ​​​ന​​​ട​​​ത്തെ പു​​​തി​​​യ ദേ​​​വാ​​​ല​​​യ നി​​​ര്‍മാ​​​ണ​​​ത്തി​​​ന് സം​​​ഭാ​​​വ​​​ന ന​​​ല്‍കി​​​യാ​​​ണ് സ്‌​​​നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും ക​​​രു​​​ത​​​ലി​​​ന്‍റെ​​​യും ഉ​​​ദാ​​​ത്ത മാ​​​തൃ​​​ക​​​യാ​​​യ​​​ത്.

അ​​​മ​​​യ​​​ന്നൂ​​​ര്‍ പ​​​ള്ളി​​​യു​​​ടെ തി​​​രു​​​നാ​​​ള്‍ ദി​​​ന​​​ത്തി​​​ല്‍ മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ കൂ​​​രി​​​യ ബി​​​ഷ​​​പ് ഡോ. ​​​ആ​​​ന്‍റ​​​ണി മാ​​​ര്‍ സി​​​ല്‍വാ​​​നോ​​​സ് എ​​​പ്പി​​​സ്‌​​​കോ​​​പ്പാ​​​യി​​​ല്‍നി​​​ന്ന് മീ​​​ന​​​ടം പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​സൈ​​​ജു കു​​​ര്യ​​​ന്‍ ഒ​​​ഐ​​​സി, ട്ര​​​സ്റ്റി വി.​​​സി. റെ​​​ജി വ​​​യ​​​ലി​​​ക്കൊ​​​ല്ലാ​​​ട്ട്, സെ​​​ക്ര​​​ട്ട​​​റി പി.​​​യു. ഏ​​​ബ്ര​​​ഹാം ഓ​​​ലി​​​ക്ക​​​ര​​​പീ​​​ടി​​​ക​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍ന്ന് സം​​​ഭാ​​​വ​​​ന സ്വീ​​​ക​​​രി​​​ച്ചു. അ​​​മ​​​യ​​​ന്നൂ​​​ര്‍ പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​മാ​​​ത്യു ചി​​​റ​​​യി​​​ല്‍, പ​​​ള്ളി ട്ര​​​സ്റ്റി ഏ​​​ബ്ര​​​ഹാം മാ​​​ത്യു ചു​​​ണ്ടേ​​​വാ​​​ലേ​​​ല്‍, സെ​​​ക്ര​​​ട്ട​​​റി ഡെ​​​ന്നീ​​​സ് ജേ​​​ക്ക​​​ബ് ഇ​​​ര​​​ട്ട​​​വ​​​നാ​​​ല്‍, ക​​​മ്മി​​​റ്റി​​​യം​​​ഗ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് തു​​​ക സ​​​മാ​​​ഹ​​​രി​​​ച്ച​​​ത

District News

വി​ക​സ​ന​പ​ദ്ധ​തി​ക​ളും ആ​ഘോ​ഷ​ങ്ങ​ളു​മാ​യി പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ൾ

കൊ​ടു​ങ്ങ​ല്ലൂ​ർ: പു​ല്ലൂ​റ്റ് കെ​കെ​ടി​എം ഗ​വ. കോ​ള​ജി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോഷ​വും പൂ​ർ​വവി​ദ്യാ​ർ​ഥി മ​ഹാ​സം​ഗ​മ​വും ഇ​ന്ന് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ ഷി​ക്കും. രാ​വി​ലെ 9.30 മു​ത​ൽ കോ​ള​ജ് കാ​മ്പ​സി​ലെ മു​സി​രി​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ബെ​ന്നി ബെ​ഹ​നാ​ൻ എം​പി, മു​ൻ എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ, വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എ​ൽ​എ​ൽ​എ, ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ, ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ എ​ന്നി​വ​രും ക​ലാ​സാ​ഹി​ത്യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും പ​ങ്കെ​ടു​ക്കും.

കോ​ള​ജി​ന്‍റെ വ​ജ്ര​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് അ​ലും​നി അ​സോ​സി​യേ​ഷ​ൻ നി​ര​വ​ധി വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്കു രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​താ​യി അ​സോ​സി​യേ ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കോ​ള​ജി​ലെ സാ​മ്പ​ത്തി​ക​ശേ​ഷി കു​റ‌​ഞ്ഞ വി ​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യി കാ​ന്‍റീ​ൻ തു​റ‌​ക്കും.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് ഏ​ർ​പ്പെ​ടു​ത്തു​ക​യും അ​ക്കാ​ദ​മി​ക്ക് ഗു​ണ​നി​ല വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ബു​ക്കു​ക​ൾ ന​ൽ​കും.

സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​ർ ആ​രം​ഭി​ക്കും. കോ​ള​ജ് കാ​മ്പ​സി​ന്‍റെ ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​തൊ​ടൊ​പ്പം മ​ത്സ​ര​ങ്ങ​ളി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​തി​ന് ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കോ​ച്ചിം​ഗ് ന​ൽ​കും. അ​ഡ്മി​നി​സ്ട്രേ​റ്റ് വി​ഭാ​ഗ​ത്തി​നാ​യി പു​തി​യ ക്ലാ​സ്റൂ​മു​ക​ൾ നി​ർ​മി​ക്കു​ക​യും കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​ന​വും പ്ലേ​സ്മെ​ന്‍റും ക​രി​യ​ർ ഗൈ​ഡ്സും ഏ​ർ​പ്പെ​ടു​ത്തു മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ്് അ​ൻ​വ​ർ​അ​ലി, സെ​ക്ര​ട്ട​റി ഓ​മ​ന വി​ജ​യ​ൻ റോ​യ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യിച്ചു.

District News

പുതുവത്സരാഘോഷം കര്‍ശന നിയന്ത്രണത്തില്‍; ബീച്ചുകളില്‍ സുരക്ഷാക്രമീകരണം, വലിയ വാഹനങ്ങള്‍ കടത്തിവിടില്ല

കൊച്ചി: പുതുവത്സര ദിനാഘോഷവുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി പോലീസ്. ബുധനാഴ്ച ആറു മണി മുതല്‍ ബീച്ച് റോഡുകളില്‍ ട്രാഫിക് നിയന്ത്രണമുണ്ടാകും. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രമല്ല, ചെറായി, പുതുവൈപ്പ്, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകളിലേക്കും കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന നിയന്ത്രണനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.

31ന് വൈകിട്ട് ബീച്ച് ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ കടത്തിവിടില്ല. ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവരുടെ കൈവശം ഐഡി കാര്‍ഡ് ഉണ്ടായിരിക്കണം. ഫോര്‍ട്ട് കൊച്ചിയില്‍ റോഡ് അരികിലുള്ള പാര്‍ക്കിംഗ് നിയന്ത്രിക്കും. ബിഷപ്പ് ഹൗസ് പാര്‍ക്കിംഗ് ഏരിയ, സാന്റാക്രൂസ് സ്‌കൂള്‍ ഗ്രൗണ്ട്, ഡെല്‍റ്റ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കും.

വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ നിന്നും ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡ് 31ന് വണ്‍വേ ആക്കും. ചെറായി ബീച്ച് മുതല്‍ വടക്കോട്ട് മുനമ്പം ബീച്ച് വരെയുള്ള ഭാഗത്ത് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളു. കുഴുപ്പിള്ളി ബീച്ച് വരെയുള്ള ഭാഗത്ത് റോഡിന്റെ കിഴക്ക് ഭാഗത്ത് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളു.

വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ നിന്നും രക്തേശ്വരി ബീച്ചിലേക്കുള്ള റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. അനുമതിയില്ലാതെ പടക്കം കൈവശം വയ്ക്കുന്നവര്‍ക്കെതിരെയും മൈക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും.

ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന്‍ ഒരുക്കുമെന്നും അട്ടിമറി സാധ്യത ഒഴിവാക്കാന്‍ മുന്‍കരുതലുകളെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചിട്ടുണ്ട്. എക്‌സൈസും പരിശോധന നടത്തും.

അതേസമയം, പുതുവത്സരം ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കൊച്ചി. ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കല്‍ അടക്കം നിരവധി പരിപാടികളാണ് പുതുവത്സര ദിനത്തോട് അനുബന്ധിച്ച് ജില്ലയില്‍ നടക്കാനൊരുങ്ങുന്നത്. നഗരത്തിലെ മാളുകളിലും ക്ലബ്ബുകളിലും റെസ്റ്റോറന്റുകളിലുമടക്കം ചെറുതും വലുതുമായ ആഘോഷങ്ങള്‍ ഒരുങ്ങുന്നുണ്ട്.

 

District News

ജി​ല്ല​യി​ല്‍ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം; മു​ന്നൊ​രു​ക്ക​യോ​ഗം ചേ​ര്‍​ന്നു

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ റി​പ്പ​ബ്ലി​ക് ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്‌ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മു​ന്നൊ​രു​ക്ക യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം.

ജ​നു​വ​രി 26ന് ​രാ​വി​ലെ ഒ​മ്പ​തി​ന് കോ​ഴി​ക്കോ​ട് വെ​സ്റ്റ്ഹി​ല്ലി​ലെ ക്യാ​പ്റ്റ​ന്‍ വി​ക്രം മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന പ​രേ​ഡി​ല്‍ പോ​ലീ​സ്, എ​ക്‌​സൈ​സ്, വ​നം​വ​കു​പ്പ്, അ​ഗ്നി​ര​ക്ഷാ​സേ​ന, എ​ന്‍​സി​സി, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, സ്‌​കൗ​ട്ട്, ഗൈ​ഡ്‌​സ്, സ്‌​കൂ​ള്‍ ബാ​ന്‍​ഡ് അ​ട​ക്ക​മു​ള്ള പ്ലാ​റ്റൂ​ണു​ക​ള്‍ അ​ണി​നി​ര​ക്കും.

പ​രേ​ഡി​ന് മു​ന്നോ​ടി​യാ​യി 22, 23 തി​യ​തി​ക​ളി​ൽ റി​ഹേ​ഴ്‌​സ​ല്‍ പ​രേ​ഡ് ന​ട​ത്തും. 24ന് ​അ​ന്തി​മ ഡ്ര​സ് റി​ഹേ​ഴ്‌​സ​ല്‍ ന​ട​ക്കും.ആ​ഘോ​ഷ​ത്തി​ല്‍ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ക​ള​ക്‌ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം, പ​രേ​ഡ് തു​ട​ങ്ങി​യ​വ​യു​ടെ പ്രാ​ഥ​മി​ക ഒ​രു​ക്ക​ങ്ങ​ള്‍​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.യോ​ഗ​ത്തി​ല്‍ എ​ഡി​എം സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ക​ണ്‍​ട്രോ​ള്‍ റൂം ​എ​സി​പി ദി​നേ​ഷ് കോ​റോ​ത്ത്, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ക്രി​സ്മ​സ് ആ​ഘോ​ഷം ക​ഴി​ഞ്ഞു; ജി​ല്ല ഇ​നി ഫെ​സ്റ്റി​വ​ല്‍ മൂ​ഡി​ലേ​ക്ക്

ആ​ല​പ്പു​ഴ: ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നു തി​ര​ശീ​ല വീ​ണു. പ​ക്ഷേ, ജി​ല്ല ഇ​നി ഉ​ണ​രു​ന്ന​ത് ഫെ​സ്റ്റി​വ​ല്‍ മൂ​ഡി​ലേ​ക്ക്. പു​തു​വ​ര്‍​ഷ​ത്തെ​ വ​ര​വേ​ല്‍​ക്കാ​ന്‍ ജി​ല്ല ഒ​രു​ങ്ങി. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍ ദേ​വാ​ല​യ​ത്തി​ലാ​ണ് ന​ട​ന്ന​തെ​ങ്കി​ല്‍ ബീ​ച്ചു​ക​ളും പാ​ര്‍​ക്കു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണു പു​തു​വ​ര്‍​ഷ ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. 31നു ​രാ​ത്രി വി​നോ​ദ സ​ഞ്ചാ​രകേ​ന്ദ്ര​ങ്ങ​ള്‍, ബീ​ച്ചു​ക​ള്‍ തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ല്‍ പു​തു​വ​ത്സ​ര ആ​ഘോ​ഷം ന​ട​ക്കും. ഇ​വ​യ്ക്കു പു​റ​മേ ദി​വ​സ​ങ്ങ​ള്‍ നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ളും ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ല്‍ മു​ല്ല​യ്ക്ക​ല്‍ ചി​റ​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള കാ​ര്‍​ണി​വ​ല്‍ സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. ചി​റ​പ്പ് 27നു ​സ​മാ​പി​ക്കു​മെ​ങ്കി​ലും കാ​ര്‍​ണി​വ​ല്‍ ഏ​താ​നും ദി​വ​സംകൂ​ടി തു​ട​രാ​നാ​ണു സാ​ധ്യ​ത.

​ബീ​ച്ച് ഫെ​സ്റ്റ് ഇന്നു മുതൽ

ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബീ​ച്ച് ഫെ​സ്റ്റ് ഇന്ന്​റേ​ഡി​യോ മാം​ഗോ​യു​ടെ പ​രി​പാ​ടി​യോ​ടെ ആ​രം​ഭി​ക്കും. 'മാം​ഗോ ബീ​റ്റ്‌​സ്' എ​ന്ന പേ​രി​ല്‍ ഡി​.ജെ. സാ​വി​യോ ന​യി​ക്കു​ന്ന ഡി​ജെ​യാ​ണു പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.

31നു ​രാ​ത്രി വ​രെ​യാ​ണു പ​രി​പാ​ടി​ക​ള്‍. ബീ​ച്ചി​നെ രാ​ത്രി​യു​ടെ ആ​ഘോ​ഷ​ത്തി​മി​ര്‍​പ്പി​ലാ​ക്കു​ന്ന ദി​വ​സ​ങ്ങ​ളാ​കും ഇ​ത്. മ​ത്സ​ര​ങ്ങ​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി ബീ​ച്ച് ഫെ​സ്റ്റ് ഉ​ത്സ​വാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കും.

31നു ​രാ​ത്രി ബാ​ന്‍​ഡ്, ഡി​ജെ തു​ട​ങ്ങി​യ​വ​യു​മു​ണ്ടാ​കും. നി​ല​വി​ല്‍ ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ കാ​ര്‍​ണി​വ​ല്‍ ന​ട​ക്കു​ന്നു​ണ്ട്

ചേ​ര്‍​ത്ത​ല ഫെ​സ്റ്റ്29 മു​ത​ല്‍ 31 വ​രെ

ചേ​ര്‍​ത്ത​ല ടി​ബി ക​നാ​ല്‍​ക്ക​ര​യി​ൽ 29 മു​ത​ല്‍ 31 വ​രെ ക​നാ​ല്‍ ഫെ​സ്റ്റ് ന​ട​ക്കും. വൈ​കി​ട്ട് എ​എ​സ് ക​നാ​ല്‍ വ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ക​നാ​ല്‍ ഫെ​സ്റ്റ് വി​ളം​ബ​ര വി​ള​ക്കു തെ​ളി​ക്കും. 30നു ​വൈ​കി​ട്ട് ആറിനു ​ഡാ​ന്‍​സ് മ​ത്സ​രം, 31ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ചേ​ര്‍​ത്ത​ല​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ ശി​ല്പ​ശാ​ല, ആ​റി​നു മെ​ഗാ ഷോ ​എ​ന്നി​വ ന​ട​ക്കും.

മാ​രാ​രി​ക്കു​ളം ഫെ​സ്റ്റ്

​ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​രാ​രി​ക്കു​ളം ബീ​ച്ചി​ല്‍ ന​ട​ത്തു​ന്ന ഫെ​സ്റ്റ് നാളെ ​തു​ട​ങ്ങി​യേ​ക്കും. ഇ​വി​ടെ​യും സം​ഗീ​ത പ​രി​പാ​ടി​ക​ളാ​ണു പ്ര​ധാ​ന​മാ​യും ഉ​ണ്ടാ​വു​ക.

ഉ​ള​വ​യ്പ് കാ​ര്‍​ണി​വ​ല്‍

കൊ​ച്ചി കാ​ര്‍​ണി​വ​ലി​ന്‍റെ മാ​തൃ​ക​യി​ല്‍ ജി​ല്ല​യി​ല്‍ പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്കു​ന്ന​ത് ഉ​ള​വ​യ്പ് കാ​യ​ല്‍ കാ​ര്‍​ണി​വ​ലി​ലാ​ണ്. ഇ​ത്ത​വ​ണ 25 അ​ടി ഉ​യ​ര​മു​ള്ള വൈ​ക്കോ​ലി​ല്‍ പാപ്പാ​ഞ്ഞി​യെ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. ഇ​ന്‍​ഫ്ലുവ​ന്‍​സ​റും ഗാ​യ​ക​നു​മാ​യ നി​ധീ​ഷി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി "നി​ധീ​ഷ് ക​ത്തി​ക്കു​ന്നു' എ​ന്ന പേ​രി​ല്‍ 31നു ​രാ​ത്രി എട്ടിനു ​ന​ട​ക്കും.

Kerala

വാ​ജ്‌​പേ​യി ജ​ന്മ​ദി​നാ​ഘോ​ഷം: ക്രി​സ്മ​സ് ദി​ന​ത്തി​ൽ ജീ​വ​ന​ക്കാ​ർ ഹാ​ജ​രാ​ക​ണ​മെ​ന്ന സ​ർ​ക്കു​ല​ർ വി​വാ​ദ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: വാ​ജ്‌​പേ​യി ജ​ന്മ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​ർ ഇ​ന്ന് എ​ത്ത​ണ​മെ​ന്ന് കാ​ണി​ച്ച് ലോ​ക് ഭ​വ​ൻ ക​ൺ​ട്രോ​ള​ർ അ​യ​ച്ച സ​ർ​ക്കു​ല​ർ വി​വാ​ദ​ത്തി​ൽ. ക്രി​സ്മ​സ് ദി​ന​മാ​യ ഇ​ന്ന് ജീ​വ​ന​ക്കാ​ർ ലോ​ക് ഭ​വ​നി​ൽ എ​ത്ത​ണ​മെ​ന്ന് കാ​ണി​ച്ചി​റ​ക്കി​യ സ​ർ​ക്കു​ല​റാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്.

ഇ​തോ​ടെ ജീ​വ​ന​ക്കാ​ർ പ​രി​പാ​ടി​യി​ൽ നി​ർ​ബ​ന്ധ​മാ​യും എ​ത്തേ​ണ്ടെ​ന്ന വി​ശ​ദീ​ക​ര​ണം ഇ​റ​ക്കി ലോ​ക് ഭ​വ​ൻ. ക്രി​സ്മ​സ് അ​വ​ധി ഒ​ഴി​വാ​ക്കി​യി​ല്ലെ​ന്നും ലോ​ക് ഭ​വ​ൻ വി​ശ​ദീ​ക​രി​ച്ചു. ഇ​ന്ന് വാ​ജ്‌​പേ​യി ദി​നാ​ച​ര​ണ​ത്തി​ൽ ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ക്കേ​ണ്ട​ത് നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും അ​റി​യി​പ്പി​റ​ക്കി.

അ​തേ​സ​മ​യം ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കു​ക​യാ​ണ് ലോ​കം. ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളി​ലാ​ണ് വി​ശ്വാ​സി​ക​ൾ.

District News

ശ്ര​ദ്ധേ​യ​മാ​യി സ്റ്റാ​ര്‍​ട്ടി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷം

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ സ്റ്റാ​ര്‍​ട്ടി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍ താ​മ​ര​ശേ​രി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രി​സ്മ​സ് എ​പ്പോ​ഴും സ​ന്തോ​ഷ​ത്തി​ന്‍റേ​താ​ണെ​ന്നും​ഏ​ത് പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും പ്ര​ത്യാ​ശ​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്ന് ക്രി​സ്മ​സ് ന​മ്മെ ഓ​ര്‍​മി​പ്പി​ക്കു​ന്നു​വെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

സ്റ്റാ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. സു​ബി​ന്‍ കി​ഴ​ക്കേ​വീ​ട്ടി​ല്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​താ ചാ​ന്‍​സ​ല​ര്‍ റ​വ.​ഡോ.​സെ​ബാ​സ്റ്റ്യ​ന്‍ ക​വ​ള​ക്കാ​ട്ട്, പാ​റോ​പ്പ​ടി ഫൊ​റോ​ന വി​കാ​രി ഫാ.​സൈ​മ​ണ്‍ കി​ഴ​ക്കേ​ക്കു​ന്നേ​ല്‍, കോ​ര്‍​പ​റേ​ഷ​ന്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ വി​നീ​ത സ​ജീ​വ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഫാ. ​സി​ബി കു​ഴി​വേ​ലി​ല്‍, ഫാ. ​ഷെ​റി​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, വൈ​ദീ​ക​ര്‍, സി​സ്റ്റേ​ഴ്‌​സ്, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സ്റ്റാ​ര്‍​ട്ടി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. പി​ഡി​ഡി​എം, എ​സ്‌​കെ​ഡി സ​ന്യാ​സ​ഭ​വ​ന​ങ്ങ​ളി​ലെ സി​സ്റ്റേ​ഴ്‌​സി​ന്‍റെ ക​രോ​ള്‍ ഗാ​ന​ങ്ങ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മാ​റ്റു​കൂ​ട്ടി. സ്റ്റാ​ര്‍​ട്ടി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ ആ​റു മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള അ​ഡ്വാ​ന്‍​സ്ഡ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റി​ന് ബി​ഷ​പ് തു​ട​ക്കം കു​റി​ച്ചു.

District News

ച​ങ്ങ​നാ​ശേ​രി​യി​ല്‍ ഇ​നി ആ​ഘോ​ഷദി​ന​ങ്ങ​ള്‍

ച​ങ്ങ​നാ​ശേ​രി: ക്രി​സ്മ​സ്, പു​തൂ​ര്‍ പ​ള്ളി ച​ന്ദ​ന​ക്കു​ടം, കാ​വി​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വം, പു​തു​വ​ത്സ​രാ​ഘോ​ഷം... ച​ങ്ങ​നാ​ശേ​രി ആ​ഘോ​ഷദി​ന​ങ്ങ​ളി​ലേ​ക്ക്. ക്രി​സ്മ​സ് സ്റ്റാ​റു​ക​ളും ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും വി​ല്‍ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ല്ല തി​ര​ക്കാ​ണ്. വൈ​വി​ധ്യ​മാർന്ന അ​ല​ങ്കാ​ര സാ​മ​ഗ്രി​ക​ളും ക്രി​സ്മ​സ് ട്രീ​ക​ളും ക​മ്പോ​ള​ത്തി​ല്‍ സു​ല​ഭ​മാ​ണ്. വ​സ്ത്ര​ശാ​ല​ക​ളി​ലും തി​ര​ക്കേ​റി​യി​ട്ടു​ണ്ട്. ക്രി​സ്മ​സ് കേ​ക്കു​ക​ളു​ടെ വി​പ​ണി​യും സ​ജീ​വ​മാ​ണ്.


നാ​ടും ന​ഗ​ര​വും ക​മ​നീ​യ​മാ​ണ്. ദൈ​വാ​ല​യ​ങ്ങ​ളി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍ത്തി​യാ​യി. ച​ങ്ങ​നാ​ശേ​രി​യി​ല്‍ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളോ​ടെ 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​ലാ​ത്ര​ച്ചി​റ ബൈ​പാ​സി​ന​ടു​ത്ത് എ​ട്ടു​മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന പു​തു​വ​ത്സ​രാ​ഘോ​ഷ രാ​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.


മ​ത​സൗ​ഹാ​ര്‍ദ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യി 25, 26 തീ​യ​തി​ക​ളി​ല്‍ പു​തൂ​ര്‍ പ​ള്ളി ജ​മാ ​അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ന്ദ​ന​ക്കു​ടം ആ​ഘോ​ഷ​വും ഘോ​ഷ​യാ​ത്ര ന​ട​ക്കും. 25നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​തൂ​ര്‍ പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ ചേ​രു​ന്ന മാ​ന​വ​മൈ​ത്രി സ​മ്മേ​ള​ന​ത്തോ​ടെ ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. ഹി​ന്ദു-​മു​സ്‌​ലിം-​ക്രൈ​സ്ത​വ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും സം​ഘ​ട​ന​ക​ളും ച​ന്ദ​ന​ക്കു​ട ഘോ​ഷ​യാ​ത്ര​യ്ക്ക് മൈ​ത്രി​യു​ടെ പ്ര​തീ​ക​മാ​യി ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ല്‍കും. 24നും 25​നും രാ​ത്രി പു​തൂ​ര്‍ പള്ളി മൈ​താ​ന​ത്ത് ക​ലാ​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.


കാ​വി​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ 25, 26, 27 തീ​യ​തി​ക​ളി​ല്‍ ഉ​ത്സ​വം ന​ട​ക്കും. നാ​ളെ രാ​ത്രി 8.30ന് ​സം​ഗീ​ത​നി​ശ, 25ന് ​വൈ​കു​ന്നേ​രം 6.45ന് ​ച​ന്ദ​ന​ക്കു​ട ഘോ​ഷ​യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം. 26ന് ​രാ​ത്രി 8.30ന് ​ഭ​ക്തി​ഗാ​നോ​ത്സ​വം. 27ന് ​വൈ​കു​ന്നേ​രം ആ​റാ​ട്ട്. ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ല്‍ ആ​റാ​ട്ടി​ന് സ്വീ​ക​ര​ണം. 10.30ന് ​ആ​റാ​ട്ട് തി​രി​കെ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തും.


ആ​ഹ്ലാ​ദ​നി​റ​വി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ലേ​ക്ക്


25 നോ​മ്പ​നു​ഷ്ഠി​ച്ച് പ്ര​ാര്‍ഥ​നാ​പൂ​ര്‍വ​മാ​ണ് വി​ശ്വാ​സ​ീസ​മൂ​ഹം ക്രി​സ്മ​സി​നാ​യി ഒ​രു​ങ്ങു​ന്ന​ത്. ക്രി​സ്മ​സി​നെ വ​ര​വേ​റ്റ് വീ​ടു​ക​ളി​ലും ദേ​വാ​ല​യ​ങ്ങ​ളി​ലും ന​ക്ഷ​ത്ര​ങ്ങ​ളും പു​ല്‍ക്കൂ​ടു​ക​ളും ഒ​രു​ങ്ങി.


മി​ന്നി​ത്തി​ള​ങ്ങു​ന്ന അ​ല​ങ്കാ​ര​ദീ​പ​ങ്ങ​ളും പൊ​ന്‍താ​ര​ക​ങ്ങ​ളും ന​ഗ​ര​ത്തി​ലും നാ​ട്ടി​ലും തെ​ളി​ഞ്ഞു. ക്രി​സ്മ​സ് സ​ന്ദേ​ശ​ങ്ങ​ളു​മാ​യി ക​രോ​ള്‍ സം​ഘ​ങ്ങ​ള്‍ എ​ത്തി​ത്തു​ട​ങ്ങി.


നാ​ളെ രാ​ത്രി 11.45ന് ​ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ പി​റ​വി​ത്തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കും. ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ പി​റ​വി​ത്തി​രു​നാ​ള്‍ ശു​ശ്രൂ​ഷ​ക​ള്‍ക്ക് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.


മ​നു​ഷ്യാ​വ​താ​ര സ​ന്ദേ​ശ​യാ​ത്ര 27ന്


​ച​ങ്ങ​നാ​ശേ​രി: ഈ​ശോ​യു​ടെ മ​നു​ഷ്യാ​വ​താ​ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തി​ന്‍റെ​യും ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ന​ട​ത്തു​ന്ന വ്യ​ത്യ​സ്ത ക്രി​സ്മ​സ് ആ​ഘോ​ഷം 27ന് ​ന​ട​ക്കും. മീ​ഡി​യ വി​ല്ലേ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടും​ബ​ക്കൂ​ട്ടാ​യ്മ, യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം, ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റ്, സ​ണ്‍ഡേ സ്‌​കൂ​ള്‍ എ​ന്നീ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​നു​ഷ്യാ​വ​താ​ര സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തു​ന്ന​ത്.


വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ര്‍​ച്ച്ബി​ഷ​പ്‌​സ് ഹൗ​സി​ല്‍​നി​ന്ന് എ​സ്ബി കോ​ള​ജി​ലേ​ക്ക് ന​ട​ത്തു​ന്ന സ​ന്ദേ​ശ​യാ​ത്ര​യി​ല്‍ വ്യ​ത്യ​സ്ത വേ​ഷ​വി​താ​ന​ങ്ങ​ളോ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ക്കും. ച​ങ്ങ​നാ​ശേ​രി​യു​ടെ ച​രി​ത്ര​ത്തി​ലെ അ​വി​സ്മ​ര​ണീ​യ കാ​ഴ്ച​യാ​കും മ​നു​ഷ്യാ​വ​താ​ര സ​ന്ദേ​ശ​യാ​ത്ര.

District News

ച​ങ്ങ​നാ​ശേ​രി​യി​ല്‍ ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷം 31ന്

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി​യി​ല്‍ പു​തു​മ നി​റ​ഞ്ഞ ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ​മാ​യ ബോ​ണ്‍ ആ​നോ 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ല്‍ പാ​ലാ​ത്ര ബൈ​പാ​സി​ലെ പീ​ടി​യേ​ക്ക​ല്‍ മൈ​താ​നി​യി​ല്‍ മീ​ഡി​യ വി​ല്ലേ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കും.


ശി​ങ്കാ​രി​മേ​ള മ​ത്സ​രം, ഡാ​ന്‍സ് പ്രാേ​ഗ്രാം, സാം​സ്‌​കാ​രിക സ​മ്മേ​ള​നം, പാ​പ്പാ​ഞ്ഞി ക​ത്തി​ക്ക​ല്‍, ആ​കാ​ശ വി​സ്മ​യം, മ്യൂ​സിക് ബാ​ൻ​ഡ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്കു തു​ട​ക്കം​കു​റി​ച്ച് മീ​ഡി​യ വി​ല്ലേ​ജി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മീ​ഡി​യ വി​ല്ലേ​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ലി​പി​ന്‍ തു​ണ്ടു​ക​ളം, ടി​ന്‍സു മാ​ത്യു, മാ​ര്‍ട്ടി​ന്‍ ഫി​ലി​പ്പ്, സി​ല്‍ജി മൂ​ല​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ച​ങ്ങ​നാ​ശേ​രി​യി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ര​യും വി​പു​ല​മാ​യ രീ​തി​യി​ല്‍ ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷം ന​ട​ക്കു​ന്ന​ത്.


ശി​ങ്കാ​രി​മേ​ളം മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന​വ​ര്‍ക്ക് 50,000 രൂ​പ കാ​ഷ് അ​വാ​ര്‍ഡ് ന​ല്‍കും. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 25,000 രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 10,000 രൂ​പ​യും കാ​ഷ് അ​ വാ​ര്‍ഡ് ല​ഭി​ക്കും. എ​ട്ടു ടീ​മു​ക​ള്‍ക്ക് മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മിനും‍ പ്രോ​ത്സാ​ഹ​ന കാ​ഷ് അ​വാ​ര്‍ഡു​ക​ളും ന​ല്‍കും. വി​വ​ര​ങ്ങ​ള്‍ക്ക് 8921759194 ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടു​

District News

കോ​ട്ട​യ​ത്ത് നാ​ളെ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം

കോ​​ട്ട​​യം: കാ​​ത്ത​​ലി​​ക് ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ​​യും വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കോ​​ട്ട​​യ​​ത്ത് നാ​​ളെ സം​​യു​​ക്ത ക്രി​​സ്മ​​സ് ആ​​ഘോ​​ഷം ന​​ട​​ക്കും. തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്ത് വൈ​​കു​​ന്നേ​​രം 5.30ന് ​​ക്രി​​സ്മ​​സ് ക​​രോ​​ളോ​​ടെ പ​​രി​​പാ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ക്കും. ആ​​റി​​ന് പൊ​​തു​​സ​​മ്മേ​​ള​​നം മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.


സി​​എ​​സ്‌​​ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക ബി​​ഷ​​പ് ഡോ. ​​മ​​ല​​യി​​ല്‍ സാ​​ബു കോ​​ശി ചെ​​റി​​യാ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കാ​​ത്ത​​ലി​​ക് ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ ഡ​​യ​​റ​​ക്ട​​ര്‍ റ​​വ.​​ഡോ. മാ​​ണി പു​​തി​​യി​​ടം ആ​​മു​​ഖ സ​​ന്ദേ​​ശം ന​​ല്‍​കും. സി​​എ​​ഫ്‌​​ഐ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. പി.​​പി. ജോ​​സ​​ഫ് അ​​വാ​​ര്‍​ഡ് ജേ​​താ​​ക്ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തും. കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ, ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട്, മു​​നി​​സി​​പ്പ​​ല്‍ ആ​​ക്ടിം​​ഗ് ചെ​​യ​​ര്‍​മാ​​ന്‍ ബി. ​​ഗോ​​പ​​കു​​മാ​​ര്‍, ഡി​​എ​​ഫ്‌​​സി സം​​സ്ഥാ​​ന ഉ​​പ​​ദേ​​ശ​​ക സ​​മി​​തി​​യം​​ഗം ജോ​​യി ന​​ടു​​ക്കു​​ടി, പ്രോ​​ഗ്രാം കോ ​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ മാ​​ത്യു കൊ​​ല്ല​​മ​​ല​​ക്ക​​രോ​​ട്ട്, ബി​​ന്ദു മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.


സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ഭ​​ക്തി​​ഗാ​​ന​​രം​​ഗ​​ത്ത് 25 വ​​ര്‍​ഷം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ ഗാ​​യ​​ക​​നും നി​​ര്‍​മാ​​താ​​വു​​മാ​​യ ജി​​നോ കു​​ന്നും​​പു​​റ​​ത്തി​​നെ ആ​​ദ​​രി​​ക്കും.


ജി​​ല്ല​​യി​​ല്‍ സ്തു​​ത്യ​​ര്‍​ഹ​​മാ​​യ സേ​​വ​​നം കാ​​ഴ്ച​​വ​​യ്ക്കു​​ന്ന സ്‌​​പെ​​ഷ​​ല്‍ സ്‌​​കൂ​​ളു​​ക​​ളാ​​യ ഏ​​റ്റു​​മാ​​നൂ​​ര്‍ സാ​​ന്‍ ജോ​​സ് വി​​ദ്യാ​​ല​​യ, കോ​​ട്ട​​യ്ക്കു​​പു​​റം അ​​നു​​ഗ്ര​​ഹ , വി​​ല്ലൂ​​ന്നി സ​​തീ​​ര്‍​ഥ്യ , മ​​ണ്ണ​​യ്ക്ക​​നാ​​ട് ഹോ​​ളി​​ക്രോ​​സ് , അ​​ന്തീ​​നാ​​ട് ശാ​​ന്തി​​നി​​ല​​യം, ചെ​​ങ്ക​​ല്ല് ആ​​ശാ​​നി​​ല​​യം, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് അ​​സീ​​സി, ച​​ങ്ങ​​നാ​​ശേ​​രി ആ​​ശാ​​ഭ​​വ​​ന്‍, ച​​ങ്ങ​​നാ​​ശേ​​രി സേ​​വാ​​നി​​കേ​​ത​​ന്‍ തി​​രു​​ഹൃ​​ദ​​യ​​നി​​വാ​​സ്, പാ​​മ്പാ​​ടി സെ​​ന്‍റ് ജോ​​ണ്‍ ഓ​​ഫ് ഗോ​​ഡ്, വെ​​ട്ടി​​മു​​ക​​ള്‍ സേ​​വാ​​ഗ്രാം, കോ​​ട്ട​​യം വി​​കാ​​സ് വി​​ദ്യാ​​ല​​യ തു​​ട​​ങ്ങി​​യ സ്‌​​കൂ​​ളു​​ക​​ളെ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​ദ​​രി​​ക്ക

NRI

ബ​ഹ്റി​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ തു​ട​ക്കം

മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്​റി​ൻ 54 മ​ത് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. റി​ഫ ഐ ​എം സി ​മെ​ഡി​ക്ക​ൽ സെ​ന്‍ററിൽ വ​ച്ച് ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കെ​പിഎ ​രാ​ഷാ​ധി​കാ​രി​യും മു​ൻ ലോ​ക കേ​ര​ള സ​ഭ അം​ഗം ആ​യ ബി​ജു മ​ല​യി​ൽ ഉദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് കെപിഎ ​പ്ര​സി​ഡന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ബി​ജു​മ​ല​യി​ലും ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ചു ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

കെപി എ ​പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ സ്വാ​ഗ​ത​വും കെ ​പി എ ​സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. വൈസ് ​പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് , സെ​ക്ര​ട്ട​റി ര​ജീ​ഷ് പ​ട്ടാ​ഴി, കെപിഎ ​ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ ഐ​എം​സി മെ​ഡി​ക്ക​ൽ സെ​ന്റ​ർ മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി നി​ഷ കെപിഎ ​സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ റി​ഫാ ഏ​രി​യ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

54 മ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം പ്ര​വാ​സി അ​സ്‌​സോ​സി​യേ​ഷ​ൻ മ​നാ​മ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ അ​വ​യ​ർ​ന​സ് ക്ലാ​സും മെ​ഡി​ക്ക​ൽ ക്യാ​മ്പ് ക്യാ​മ്പും പ്ര​വാ​സി ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഒ​രു വ​ൺ ഡേ ​ടൂ​റും സം​ഘ​ടി​പ്പി​ക്കു​മെന്ന് ഭാര​വാ​ഹി​ക​ൾ അ​റി​യി​ച്ചു . ച​ട​ങ്ങി​ൽ കൊ​ല്ലം പ്ര​വാ​സി അ​​സോ​സി​യേ​ഷ​ൻ സെ​ൻ​ട്ര​ൽ, ഡി​സ്ട്രി​ക്ട്, ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും, പ്ര​വാ​സി ശ്രീ ​ഭാ​ര​വാ​ഹി​ക​ൾ, മ​റ്റു അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up