x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ടൗ​ണ്‍ കു​രി​ശു​പ​ള്ളി​യി​ൽ‍ മേ​യ്മാ​സ വ​ണ​ക്ക സ​മാ​പ​നം


Published: June 1, 2026 12:16 AM IST | Updated: June 1, 2026 12:16 AM IST

പാ​ലാ: പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ മേ​യ്മാ​സ വ​ണ​ക്ക സ​മാ​പ​നം പാ​ലാ ടൗ​ണ്‍ കു​രി​ശു​പ​ള്ളി​യി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

ക​ത്തീ​ഡ്ര​ല്‍ പ​ള്ളി, ളാ​ലം പ​ഴ​യ പ​ള്ളി, ളാ​ലം പു​ത്ത​ന്‍ പ​ള്ളി എ​ന്നീ മൂ​ന്ന് ഇ​ട​വ​കക​ളു​ടെ സം​യു​ക്താഭി​മു​ഖ്യ​ത്തി​ല്‍ മേ​യ് ഒ​ന്നിന് ആ​രം​ഭി​ച്ച വ​ണ​ക്കമാ​സ ച​ട​ങ്ങു​ക​ളാ​ണ് ഇ​ന്ന​ലെ സ​മാ​പി​ച്ച​ത്. രാ​വി​ലെ​യും വൈ​കുന്നേ​ര​വും കു​രി​ശു​പ​ള്ളി​യി​ല്‍ ന​ട​ന്ന പ്രാ​ര്‍​ഥനാ ച​ട​ങ്ങു​ക​ളി​ല്‍ വിശ്വാസിക ളുടെ വൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. എല്ലാ ദി​വ​സ​വും നേ​ര്‍​ച്ച വി​ത​ര​ണം ഉ​ണ്ടാ​യി​രു​ന്നു.

അ​ഞ്ഞൂ​റോ​ളം സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണങ്ങൾ വി​ത​ര​ണം ചെയ്തു. ഫാ. ​ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, ഫാ. ​ജോ​സ് മൂ​ലേ​ച്ചാ​ലി​ല്‍, ഫാ. ​ജോ​ര്‍​ജ് ത​റ​പ്പേ​ല്‍, കൈ​ക്കാ​ര​ന്‍​മാ​രാ​യ അ​ല​ക്‌​സാ​ണ്ട​ര്‍ മു​ള​യ്ക്ക​ല്‍, രാ​ജേ​ഷ് പാ​റ​യി​ല്‍, ടോ​മി പാ​നാ​യി​ല്‍, മൂ​ന്ന് പ​ള്ളി​ക​ളി​ലെ​യും സ​ഹവൈ​ദി​ക​ര്‍, കു​രി​ശു​പ​ള്ളി ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.

 

Tags : nattu vishesham May Day celebrations

Recent News

Corehub Up