District News
വൈക്കം: വൈക്കം കോടതിയിൽ ഓണാഘോഷം വർണാഭമായി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മധു ഏബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ പരിപാടി മുൻസിഫ് അഭിനിമോൾ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചെണ്ടമേളത്തിന്റെ അകമ്പിയോടെ മാവേലിയോടൊപ്പം നഗരത്തിൽ ചുറ്റി ഓണത്തിന്റെ വരവറിയിച്ച അഭിഭാഷകർ കോടതിയങ്കണത്തിൽ കൂറ്റൻ പൂക്കളം തീർത്ത് ഓണാഘോഷത്തിന് നിറപ്പകിട്ടേകി.
മജിസ്ട്രേറ്റ് ചിത്രലേഖ ഓണസന്ദേശം നൽകി. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എം.ജി. രഞ്ജിത്ത്, അഡ്വ. സ്മിത സോമൻ, അഡ്വ. രാജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. അഭിഭാഷകരുടെ വിവിധ കലാപരിപാടികൾ, വടംവലി തുടങ്ങിയവ നടന്നു.
വൈക്കം: പള്ളിപ്രത്തുശേരി സെന്റ് ലൂയീസ് യുപി സ്കൂളിൽ ഓണാഘോഷം വർണാഭമായി.സ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജർ ഫാ. ഡോ. ബർക്ക്മാൻസ് കൊടയ്ക്കലിന്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷം കെ. ബിനിമോൻ എം എൽഎ ഉദ്ഘാടനം ചെയ്തു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് മേച്ചേരി, കൈക്കാരൻ ജോർജ് ആവള്ളിൽ, വാർഡ് മെംബർ അഡ്വ. എലിസബത്ത് മാത്യു, പിടിഎ പ്രസിഡന്റ് കെ.എം. കണ്ണൻ, ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജിസ് എം. ജോസഫ്, സീജ ഇ. ജോസ്, സിസ്റ്റർ മെറ്റി, ആഷ്ലി ജേക്കബ്, സ്കൂൾ ലീഡർ ബദ്രിയ ദിയ ദീപു തുടങ്ങിയവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തിയ ഓണാഘോഷം സ്കൂൾ മാനേജർ ഫാ. സേവ്യർ ആവള്ളി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആഷ വി. ജോസഫ്, അധ്യാപകർ, വിദ്യാർഥികൾ പിടിഎ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
District News
മാരിയമ്മന്‍ ക്ഷേത്രം
നിലമ്പൂര്‍: മാരിയമ്മന്‍ കോവില്‍ ദേവീക്ഷേത്രത്തില്‍ ഓണം ആഘോഷിച്ചു.
1500-ലധികം ഭക്ത ജനങ്ങള്‍ പങ്കെടുത്തു. ഓണസദ്യയില്‍ 14ലധികം വിഭവങ്ങളും പാലട പ്രഥമനും ഭക്തജനങ്ങള്‍ക്ക് ഓണസദ്യയായി വിളമ്പി. ക്ഷേത്രം മാതൃസമിതി അതി മനോഹരമായ പൂക്കളവും തീര്‍ത്തിരുന്നു.
ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ്് പി. രാമസ്വാമി, സെക്രട്ടറി എം.കെ. ബാലകൃഷ്ണന്, ഭരണ സമിതി അംഗങ്ങളായ കെ. കുശലന് , ടി.ജെ. ഗോപകുമാര്‍, കെ.എസ്്. ഉണ്ണികൃഷ്ണന്, സി. ഹരിദാസ്, മാതൃസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ഷീ ഹോസ്റ്റൽ
എടപ്പാള്‍: വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ ഓണാഘോഷവും വട്ടംകുളം ഗ്രാമപഞ്ചായത്ത് ഷീ ഹോസ്റ്റലിന്റെ തറക്കല്ലിടലും ഇന്നു നടക്കും. ഷീഹോസ്റ്റലിന്റെ തറക്കല്ലിടല്‍ മന്ത്രി കെ.എം. ഷാജി നിര്‍വഹിക്കും നൂറു ദിന കര്‍മ പരിപാടികളുടെ പ്രഖ്യാപനം അബ്ദുല്‍ സമദാനി സമദാനി എംപി നിര്‍വഹിക്കും.സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയായി തെരഞ്ഞെടുത്ത ഷംന ഹംസ മുഖ്യ അതിഥിയാവും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. ഗായത്രി തുടങ്ങി നിരവധി ജനപ്രതിനിധികളും വിശിഷ്ട വ്യക്തിത്വങ്ങളും പരിപാടിയില്‍ പങ്കെടുക്കും.സാംസ്കാരിക ഘോഷയാത്രയോടു കൂടിയാണ് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകുക. ഓണാഘോഷ പരിപാടികളുടെ ഭാഗമായി മെഡിക്കല്‍ കാമ്പ്,പൂക്കള മത്സരം,കിടപ്പിലായ രോഗികള്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും സമ്മാനിക്കുന്ന ചടങ്ങും വിവിധ കലാപരിപാടികളും നടക്കും.
വട്ടംകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്് ഷാജിമോള്‍ പാലത്തിങ്ങല്‍, വൈസ് പ്രസിഡന്റ്് എം.എ. നജീബ്,സ്ഥിരം സമിതി അധ്യക്ഷരായ കഴുങ്കില്‍ മജീദ്, സുമതി, സുബിത പഞ്ചായത്ത് അംഗങ്ങളായ സുനിത, സിനി, അഹ്മദ് കുട്ടി, ചന്ദ്രബോസ്, ഗീത എന്നിവര്‍ പങ്കെടുത്തു.
പുൽവെട്ട ജിഎൽപി സ്കൂൾ
കരുവാരകുണ്ട്: പുൽവെട്ട ജിഎൽപി സ്കൂളിൽ വിദ്യാർഥികൾ ഇത്തവണ പൂക്കളമൊരുക്കിയത് സ്വന്തമായി വിളയിച്ച ചെണ്ടുമല്ലിപ്പൂക്കൾ ഉപയോഗിച്ച്. ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനത്തിൽ സ്കൂളിൽ കുട്ടികൾ നട്ട ചെണ്ടുമല്ലിയിൽ പൂവിട്ട പൂക്കളാണ് ഇത്തവണ ഓണാഘോഷത്തിന് പൂക്കളത്തിൽ ഉപയോഗിച്ചത്. വിപുലമായി നടന്ന ആഘോഷ പരിപാടിയിൽ സദ്യ, പൂക്കളം, ഓണക്കളികൾ തുടങ്ങിയവ നടന്നു.
പ്രധാനാധ്യാപകൻ ബി.പി. പ്രകാശൻ, എം.എസ്. സോണിയ, കെ. റഹ്മത്ത്, പി.കെ. മുജീബ് റഹ്മാൻ, പിടിഎ പ്രസിഡന്റ് പി. ജാഫർ, എസ്എംസി ചെയർമാൻ പി. അഷ്റഫ്, എംടിഎ പ്രസിഡന്റ് ഫസീല, വി. സബ്ന, സബാന, രഞ്ജിത, സിത്താര, കെ. വിലാസിനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മുണ്ടേരി സ്കൂൾ
എടക്കര: മുണ്ടേരി ഗവണ്മെന്റ് ഹൈസ്കൂളിൽ ഓണാഘോഷം പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുന്നീസ ഉദ്്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സൈതലവി വരിക്കോടൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ. അബ്ദുൾ അസീസ്, ചെയർമാൻ ഷെമീർബാബു മണ്ണേത്ത്, പിടിഎ വൈസ് പ്രസിഡന്റ് നൗഫൽ ചങ്ങരായി, സീനിയർ അസിസ്റ്റന്റ് എം.എ. അനുപേഷ്, സ്റ്റാഫ് സെക്രട്ടറി ബിന്ദു ജോണ്‍ എന്നിവർ പ്രസംഗിച്ചു.
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ഫ്രണ്ട്സ് അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി അപ്പൻകാപ്പ് ഉന്നതിയിലെയും മറ്റും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്കും ഓണക്കോടിയും മധുര പലഹാരങ്ങളും നൽകി. അധ്യാപകരായ പി.ബി. ശ്രീജ, കെ.എസ്. രാഗേഷ്, വി.യു. ആര്യ, സി.കെ. ഷമീമ, എം. റംസീന, കൃപമോൾ മാത്യു, അഖിൽ, കെ.വി. വിപിൻ, കെ. തസ്നി എന്നിവർ നേതൃത്വം നൽകി.
District News
നടുവണ്ണൂർ: ലോക കൊതുക് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വി.ടി. സൂരജ് എംഎല്‍എ നിര്‍വഹിച്ചു. നടുവണ്ണൂര്‍ ഗ്രീന്‍ പരൈസോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി അധ്യക്ഷയായി. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. വി.പി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സാജിറ അനസ്, പഞ്ചായത്ത് അംഗങ്ങളായ ജസ്റ മാവോളി, കൃഷ്ണദാസ് പീഠത്തില്‍, എ.പി ഷാജി മാസ്റ്റര്‍, മുഹമ്മദലി ചാത്തോത്ത്, സൗദ, ദില്‍ഷ മക്കാട്ട്, നടുവണ്ണൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം. ചിത്ര മുകുന്ദന്, ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോര്‍ജ് വിന്‍സന്റ്, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള് ഓഫീസര്‍ കെ.പി. റിയാസ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍. ഭവില, ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആശ-കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ്, സോണല്‍ എന്റമോളജി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ എന്റമോളജി പ്രദര്‍ശനം, ആശമാരുടെ ലഘുനാടകം, വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റര്‍ രചന മത്സരം, പ്രശ്നോത്തരി എന്നിവയും സംഘടിപ്പിച്ചു.
District News
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ കർഷകദിനാചരണവും ജവാന്മാരെ ആദരിക്കലും സംഘടിപ്പിച്ചു.
നിയമസഭാസ്പീക്കർ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ അധ്യക്ഷത വഹിച്ചു. നാട്ടകം സുരേഷ് എംഎല്‍എ, കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, ടി.സി. റോയി, ഏറ്റുമാനൂര്‍ മുനിസിപ്പൽ കൗണ്‍സിലര്‍ ലൗലി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
District News
കാസര്‍ഗോഡ്: ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍ഗോഡ് ജിഎച്ച്എസ്എസില്‍ നടക്കും. കാസര്‍ഗോഡ് മര്‍ച്ചന്റ്സ് അസോസിയേഷനുമായി സഹകരിച്ച് മെഗാ പൂക്കള മത്സരം സംഘടിപ്പിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വേണ്ടി വടംവലി മത്സരം, പുലിക്കളി, തിരുവാതിരകളി എന്നിവയും സംഘടിപ്പിക്കും. കാസര്‍ഗോഡ് നഗരം ദീപാലങ്കാരമായി മികച്ച രീതിയില്‍ അലങ്കരിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. 30നു സാംസ്കാരിക ഘോഷയാത്രയോടെ സമാപിക്കും.
കാസര്‍ഗോഡ് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, പഞ്ചായത്ത് പ്രസിഡന്റുമാരായ വസന്തന് അജക്കോട്, എം. ജനനി, നഗരസഭ വൈസ് ചെയര്മാന് കെ.എം. ഹനീഫ, മാഹിന്‍ കേളോട്ട്, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എ. നസീബ്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ജി.കെ. ജിജേഷ് കുമാര്‍ എന്നിവർ പ്രസംഗിച്ചു.
District News
വടക്കഞ്ചേരി: മേഖലയിൽ കലാസാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകുന്ന സംസ്കാര കലാ പൈതൃക കൂട്ടായ്മയുടെ പതിനെട്ടാമത് വർഷത്തെ പരിപാടികളുടെ ഉദ്ഘാടനം നടന്നു. മിമിക്രി കലാകാരനും സിനിമാനടനും സംവിധായകനുമായ രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്കാര പ്രസിഡന്റ് കെ.കെ. ജ്യോതികുമാർ അധ്യക്ഷത വഹിച്ചു.
വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ്, മിമിക്രി ഫെയിം കെ.എസ്. പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സംസ്കാര സെക്രട്ടറി പി.എ. സെബി നന്ദി പറഞ്ഞു. കൊച്ചിൻ ഗിന്നസിന്റെ ഗാനമേളയും മിമിക്സും ഉൾപ്പെടുത്തിയ പ്രത്യേക ദൃശ്യകലാവിരുന്നും ഒരുക്കിയിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാന കർഷക ദിനാഘോഷത്തിന്റെയും കർഷക അവാർഡ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10ന് കളമശേരി ആഷിസ് കൺവൻഷൻ സെന്ററിൽ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ വി.ഇ. അബ്ദുൽ ഗഫൂർ, റോജി എം. ജോൺ, അനൂപ് ജേക്കബ് എന്നിവർ മുഖ്യാതിഥികളാകും.
കാർഷിക മേഖലയിലെ മികവിനെയും സമഗ്ര സംഭാവനകളെയും ആദരിച്ച് 38 വിഭാഗങ്ങളിലായാണ് സംസ്ഥാന കർഷക അവാർഡുകൾ വിതരണം ചെയ്യുന്നത്.
കാർഷിക മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് അഞ്ചു ലക്ഷം രൂപ സമ്മാനത്തുകയുള്ള ‘ശ്രീ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ്’ ഈ വർഷം ആദ്യമായി നൽകും. നഗരകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ‘മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കർഷകൻ’, ഉദ്യാനകൃഷിയിലെ മികവിനുള്ള ‘ഉദ്യാന ശ്രേഷ്ഠ’എന്നീ പുതിയ അവാർഡ് വിഭാഗങ്ങളും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
District News
നെയ്യാറ്റിന്‍കര : സംസ്ഥാന സര്‍ക്കാരിന്റെ ഓണം ടൂറിസം വാരാഘോഷത്തിന് നെയ്യാറ്റിന്‍കര നഗരസഭയിലെ ഈരാറ്റിന്‍പുറം വിനോദസഞ്ചാര കേന്ദ്രവും വേദിയായി. ആഘോഷങ്ങളുടെ ഒരുക്കങ്ങളുടെ തിരക്കില്‍ സംഘാടകര്‍.
നെയ്യാറിനു നടുവിലായി പ്രകൃതിദത്തമായി രൂപം കൊണ്ടിട്ടുള്ള ചെറുദ്വീപാണ് ഈരാറ്റിന്‍പുറം. നെയ്യാര്‍ നദി ഇവിടുത്തെ പാറക്കെട്ടിനു സമീപം രണ്ടായി പിരിഞ്ഞു വീണ്ടും ഒന്നു ചേരുന്ന അത്യാകര്‍ഷണീയമായ കാഴ്ച ഈ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ സവിശേഷതയാണ്. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ തുക വിനിയോഗിച്ചാണ് വിനോദ സഞ്ചാര കേന്ദ്രത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്.
നെയ്യാറ്റിന്‍കര താലൂക്കിനകത്തും പുറത്തും നിന്നു നിരവധി പേര് ഈ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും സമയം ചെലവഴിക്കാനും വന്നുപോകാറുണ്ട്. ഈ പ്രത്യേകതകള്‍കൂടി പരിഗണിച്ചാണ് ഈരാറ്റിന്പുറവും ഓണം വാരാഘോഷങ്ങളുടെ വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്. നെയ്യാറ്റിന്‍കര നഗരസഭയുടെയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈരാറ്റിന്‍ മേളയ്ക്ക് പെരുങ്കടവിള, ആര്യങ്കോട്, മാറനല്ലൂര്‍ പഞ്ചായത്തുകളുടെയും സഹകരണമുണ്ട്.
District News
വൈക്കം: മൂത്തേടത്തുകാവ് രാജഗിരി അമല സിഎംഐ പബ്ലിക് സ്കൂൾ, തേവര എസ്എച്ച് കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി. വൈക്കം തന്തൈ പെരിയോർ സ്മാരക അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം കെ.ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ഭാരതം 80ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ വിദ്യാർഥികൾക്കും യുവാക്കൾക്കും കൂടുതൽ ഉത്തരവാദിത്വതങ്ങൾ നിർവഹിക്കാനുണ്ടെന്നും ജീവിതം ലഹരിയാക്കി വിദ്യാർഥികളും യുവാക്കളും നന്മയുടെ പാതയിൽ മുന്നേറണമെന്നും എംഎൽഎ പറഞ്ഞു. റോളർ സ്കേറ്റിംഗിൽ വിദഗ്ധ പരിശീലനം നേടിയ ദേശീയ വിദ്യാർഥികൾ ദേശീയ പതാകയേന്തി നടത്തിയ റോഡ് ഷോയും സ്വാതന്ത്ര്യ ദിന പരേഡുംനഗരത്തിന്റെ ഹൃദയം കവർന്നു.
സ്വാതന്ത്ര്യ ദിന പരേഡിന്റെ ഉദ്ഘാടനം കെ. ബിനിമോൻ എംഎൽഎ ദേശീയ പതാകസ്കൂൾ പ്രിൻസിപ്പൽ ഡോ. ആഞ്ചലോ ചക്കനാട്ട് സിഎംഐ യ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
ദേശീയ പതാകയേന്തി നഗരം ചുറ്റിയ വിദ്യാർഥികൾ പടിഞ്ഞാറെനട, ബോട്ട് ജെട്ടി തുടങ്ങിയ സ്ഥലങ്ങളിലും റോഡ് ഷോ നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ. ആഞ്ചലോ ചക്കനാട്ട് സിഎംഐ, തേവര എസ്എച്ച് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് കുസുമാലയം സി.എം.ഐ എന്നിവർ നേതൃത്വം നൽകി.
District News
കടുത്തുരുത്തി:സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ സ്വാതന്ത്രദിനാഘോഷവും പരിശുദ്ധ ദൈവമാതാവിന്റ് സ്വര്‍ഗാരോപണ തിരുനാളും ആചരിച്ചു.
രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ദേവാലയാങ്കണത്തില്‍ മന്ത്രി മോന്‍സ് ജോസഫ് ദേശീയപതാക ഉയര്‍ത്തി. വികാരി ഫാ.ജോണ്‍ പാളിത്തോട്ടം, സഹവികാരി ഫാ.ഏബ്രഹാം പെരിയപ്പുറത്ത് തുടങ്ങിയവരും ഇടവകാംഗങ്ങളും പങ്കെടുത്തു. മധുരപലഹാര വിതരണവും നടന്നു. തിരുനാളാഘോഷത്തിന്റെ ഭാഗമായി വിശുദ്ധ കുര്‍ബാനയും പ്രദക്ഷിണവും നടന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ട് വയസുകാരൻ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.
നൈസാം ആണ് മരിച്ചത്. സെയ്ഫ് അലി (11), ഷൈദാന (10) എന്നീ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭാലിലെ മദാല ഗ്രാമത്തിലുള്ള സ്കൂളിലാണ് സംഭവം. സ്വാതന്ത്ര്യദിന ചടങ്ങുകൾ നടക്കുമ്പോഴായിരുന്നു അപകടം. സ്കൂൾ കെട്ടിടത്തിന്റെ ബാൽക്കണിയാണ് വിദ്യാർഥികളുടെ മേൽ തകർന്നു വീണത്.
സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കാണുന്നതിനായി സമീപവാസികളായ കുട്ടികൾ സ്കൂളിലെ പ്രധാന കവാടത്തിന് മുകളിലുള്ള ബാൽക്കണിയിൽ കയറി നിൽക്കുകയായിരുന്നു. കുട്ടികളുടെ ഭാരം താങ്ങാനാവാതെ ഈ കോൺക്രീറ്റ് ഘടന തകർന്നു വീഴുകയായിരുന്നു.
വിവരമറിഞ്ഞയുടൻ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും പോലീസ് സൂപ്രണ്ടും സബ് ഡിവിഷണൽ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.
Kerala
തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തിയത്. വന്ദേമാതരം ആലാപനമുണ്ടായില്ല.
തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. സംസ്ഥാനത്ത് പതിനാലു ജില്ലകളിലും സ്വാതന്ത്ര്യ ദിനാഘോഷം നടക്കുകയാണ്. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കും. സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേമാതരം ആലാപനം ഉണ്ടായില്ല.
പ്രളയം പ്രതിരോധിക്കാൻ ശാസ്ത്രീയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന ചടങ്ങില്‍ പ്രഖ്യാപിച്ചു. ജീവൻ നഷ്ടമായവർക്ക് ആദരം അര്‍പ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രി വാക്കുകള്‍ ആരംഭിച്ചത്. രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ക്ഷേമ പ്രവർത്തനങ്ങൾ ഔദാര്യം അല്ല, അവകാശമാണെന്നും പറഞ്ഞു.
ഏകവിള തോട്ടത്തിൽ ഒരേയിനം മനുഷ്യരെ വളർത്തി, ഒരേ ഭാഷയും വിശ്വാസവും ജീവിത ശൈലിയും വളർത്തുന്ന, വെറുപ്പിന്റെ തുരുത്തുകൾ സൃഷ്ടിക്കുന്നതല്ല ജനാധിപത്യം. പുതുതലമുറക്ക് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാൻ വഴിയൊരുക്കണം. ലഹരി എന്ന വിപത്തിനെ പടിയിറക്കണമെന്നും ഇവ സർക്കാരിന്റെ മുൻഗണന പട്ടികയിലുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. ദേശീയഗാനം മാത്രമാണ് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം ദേശീയ ഗാനം ആലപിക്കും. പിന്നീട് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്യും.
വന്ദേമാതരം ആലപിച്ചില്ലെങ്കില്‍ നിയമ നടപടി ഉണ്ടാകുമെന്ന് കോണ്‍ഗ്രസില്‍ ആശങ്ക ഉണ്ടായിരുന്നു. വന്ദേമാതരം പൂര്‍ണമായി ആലപിക്കാനാണ് ചീഫ് സെക്രട്ടറി തദ്ദേശ സെക്രട്ടറിക്ക് നല്കിയ നിര്‍ദ്ദേശം. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇതുവരെ പിന്‍വലിച്ചിരുന്നില്ല. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ
സര്‍ക്കുലര്‍ അടിസ്ഥാനമാക്കിയായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
എന്നാല്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടെന്ന നിലപാടിലായിരുന്നു മന്ത്രിമാര്‍. ദേശഭക്തിഗാനമായി ഉയര്‍ത്തപ്പെട്ട വന്ദേമാതരം പൂര്‍ണമായും ആലപിച്ചില്ലെങ്കിൽ നിയമപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയും സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു.
District News
പാലാ: സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ദേശീയപതാകകളും ത്രിവര്‍ണ നിറങ്ങളിലുള്ള വസ്ത്രങ്ങളും അലങ്കാര വസ്തുക്കളും വിപണിയില്‍ സജീവമായി. പാലായില്‍ വസ്ത്രശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും ദേശീയപതാകകള്ക്കും സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട വസ്ത്രങ്ങള്‍ക്കും ആവശ്യക്കാര്‍ വര്‍ധിക്കുകയാണ്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ത്രിവര്‍ണ നിറങ്ങളിലുള്ള ടീ ഷര്‍ട്ടുകള്‍, ഷര്‍ട്ടുകള്‍, കുര്‍ത്തകള്‍, ഫ്രോക്കുകള്‍ തുടങ്ങിയവയാണ് പ്രധാനമായും വിപണിയിലെത്തിയിരിക്കുന്നത്. ദേശീയപതാകയുടെ നിറങ്ങളും അശോകചക്രവും ഉള്‍പ്പെടുത്തിയ ഡിസൈനുകളാണ് കുട്ടികളെയും യുവാക്കളെയും ആകര്‍ഷിക്കുന്നത്.
സ്കൂളുകള്‍, കോളജുകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, ക്ലബ്ബുകള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ സ്വാതന്ത്ര്യദിന പരിപാടികള്‍ നടക്കുന്നതിനാല്‍ കൂട്ടമായി വസ്ത്രങ്ങള്‍ വാങ്ങുന്നതിനും ആവശ്യക്കാരേറെയാണ്. ഒരേ നിറത്തിലും ഡിസൈനിലുമുള്ള വസ്ത്രങ്ങള്‍ക്കായി വിവിധ സംഘടനകളും സ്ഥാപനങ്ങളും നേരത്തേതന്നെ ബുക്കിംഗ് നടത്തിയിരുന്നു.
വിവിധ വലിപ്പത്തിലുള്ള ദേശീയപതാകകള്‍ക്കൊപ്പം ത്രിവര്‍ണ റിബണുകള്‍, ബാഡ്ജുകള്‍, തൊപ്പികള്‍, ബലൂണുകള്‍ തുടങ്ങിയ അലങ്കാരവസ്തുക്കളും വിപണിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ വില്‍പ്പന ഇനിയും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
അതേസമയം, ദേശീയപതാകയുടെ ഉപയോഗവും പ്രദര്‍ശനവും സംബന്ധിച്ച ഔദ്യോഗിക മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് വ്യാപാരികളോടും സംഘാടകരോടും ആധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ദേശീയപതാകയോടുള്ള ആദരവ് കാത്തുസൂക്ഷിച്ചുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.
District News
തൃപ്പൂണിത്തുറ: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയാഘോഷങ്ങൾ 16ന് തുടങ്ങും. പുലർച്ചെ അഞ്ചിന് അത്തം ഉണർത്തലിന് ശേഷം രാവിലെ ഒന്‍പതിന് ഗവ.ബോയ്സ് ഹൈസ്കൂളിലെ അത്തം നഗറിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യുന്നതോടെ കേരളത്തിലെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും.
ദീപക് ജോയ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് അത്തപ്പതാകയുയർത്തും. എംപിമാരായ ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, കളക്ടർ ജി. പ്രിയങ്ക തുടങ്ങിയവർ മുഖ്യാതിഥികളാകും. തുടർന്ന് ഓണാഘോഷങ്ങളുടെ വിളംബരം കുറിച്ച് അത്തം ഘോഷയാത്ര രാജനഗരിയിലേയ്ക്കിറങ്ങും. ഘോഷയാത്ര രാജനഗരിയിലേയ്ക്കിറങ്ങുന്നതോടെ അത്ത പൂക്കള മത്സരം ആരംഭിയ്ക്കും.
തൃപ്പൂണിത്തുറ: 16ന് വൈകിട്ട് നാലിന് പോരൂർ ഉണ്ണിക്കൃഷ്ണൻ, ഉദയൻ നമ്പൂതിരി, ചിറയ്ക്കൽ നിധീഷ് എന്നിവരുടെ തൃത്തായമ്പകയ്ക്ക് ശേഷം, ലായം കൂത്തമ്പലത്തിൽ കലാസന്ധ്യ ശ്രീകാന്ത് മുരളി ഉദ്ഘാടനം ചെയ്യും. 7.30ന് പിന്നണി ഗായകൻ അതുൽ നറുകര നയിക്കുന്ന മ്യൂസിക് ബാൻഡ്. 17ന് വൈകിട്ട് അഞ്ചിന് മാർഗി മധുവിന്റെ ചാക്യാർക്കൂത്ത്, ആറിന് നടി ആശാ ശരത്തിന്റെ ആശാനടനം.18ന് വൈകിട്ട് അഞ്ചിന് കർണശപഥം കഥകളി. 19ന് വൈകിട്ട് അഞ്ചിന് ബിആർസി വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാവിരുന്ന്, 6.30ന് കൗൺസിലർമാരുടെ കലാപരിപാടികൾ.
20ന് വൈകിട്ട് ആറിന് ആലപ്പുഴ സംസ്കൃതിയുടെ വിഷ്വൽ ഗാനമാലിക ഹൃദയ ഗീതങ്ങൾ. രാത്രി എട്ടിന് തിരുവനന്തപുരം അജന്ത തിയറ്ററിന്റെ നാടകം വംശം. 21ന് വൈകിട്ട് 4.30ന് വേൾഡ് ഓഫ് വിസിലേഴ്സ് അസോസിയേഷന്റെ വിസിൽ വിസ്മയ, ആറിന് ആർഎൽവി ജോളി മാത്യുവിന്റെ നൃത്തസന്ധ്യ, രാത്രി എട്ടിന് നാട്ടുപൊലിമ കാഞ്ഞൂരിന്റെ നാടൻ പാട്ട്. 22ന് വൈകിട്ട് അഞ്ചിന് ആർഎൽവി ടി.ആർ. ധർമതീർത്ഥന്റെ നാദലയ – എ മ്യൂസിക്കൽ ജേണി വിത്ത് വീണ. രാത്രി ഏഴിന് മട്ടാഞ്ചേരി കൊച്ചി മുസരിസ് കൾച്ചറൽ ഫെസ്റ്റിന്റെ ഫോക് ഫ്യൂഷൻ ഡിജെ.
23ന് വൈകിട്ട് 5.30ന് ഡോ. കെ. കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ എന്നിവരുടെ സംഗീതക്കച്ചേരി, രാത്രി 7.30ന് കൊച്ചിൻ ഗിന്നസിന്റെ ഗാനമേള. 24ന് വൈകിട്ട് 4.30ന് ആദർശ് സ്കൂൾ അവതരിപ്പിക്കുന്ന കലാവിരുന്ന്, ആറിന് ആർഎൽവി ഡോ. എസ്. ശാലിനിയുടെ മോഹിനിയാട്ടം, രാത്രി ആഷ്ബൈൽ പീറ്ററിന്റെ ഗസൽ. 25ന് രാവിലെ ഒന്‍പതിന് മഹാത്മാ ലൈബ്രറിയുടെ കരോക്കെ ഗാനമേള, 11ന് അമരഗാന സല്ലാപം, വൈകിട്ട് നാലിന് കെ. വിശ്വംഭരന്റെ വിസിൽ സംഗീതം, അഞ്ചിന് തൃപ്പൂണിത്തുറ തേജോമയി ഡാൻസ് സ്റ്റുഡിയോയുടെ നൃത്തം, 6.30ന് ആവിർഭവും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.
അത്താഘോഷങ്ങൾക്ക് തുടക്കമിട്ട് 15ന് വൈകിട്ട് ഹിൽപാലസിൽ നിന്നും അത്ത പതാക അത്തം നഗറിലേയ്ക്കെത്തും. തുടർന്ന് വൈകിട്ട് ആറിന് രാമമംഗലം ഷഡ്കാല ഗോവിന്ദ മാരാർ സ്മാരക കലാക്ഷേമ സമിതി അവതരിപ്പിക്കുന്ന മലയാള കവിതകളുടെ രംഗാവിഷ്കാരം രസസഞ്ചാര, രാത്രി എട്ടിന് തൃപ്പൂണിത്തുറ ആപ്പിൽകാർട്ട് തിയറ്ററിന്റെ ഗുരുവായൂരിൽ ഒരു രാത്രി നാടകവും അരങ്ങേറും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ദേശീയഗീതമായ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് നിർദേശം നൽകി ചീഫ് സെക്രട്ടറി.
വന്ദേമാതരത്തിന്റെ ആലാപനം കർശനമാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാ ണ്സംസ്ഥാനത്തും നിർദേശം നടപ്പാക്കുന്നത്. ഇതു പ്രകാരം ഓഗസ്റ്റ് 15ന് നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിർദേശം പാലിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി വകുപ്പുകൾക്ക് കത്തു നൽകിയത്.
കേന്ദ്ര നിർദേശപ്രകാരം വന്ദേമാതരത്തിന്റെ യഥാർഥ കവിതയിലുള്ള ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നാണ് നിർദേശം. ചടങ്ങിൽ സംസ്ഥാനഗീതമുണ്ടെങ്കിൽ അതിനുശേഷം വന്ദേമാതരവും തുടർന്ന് ദേശീയഗാനവും ആലപിക്കണം.
സംസ്ഥാനഗീതം ഇല്ലാത്ത ചടങ്ങുകളിൽ വന്ദേമാതരത്തിനുശേഷം ദേശീയഗാനം ആലപിക്കണമെന്നുമാണ് ക്രമം. വന്ദേമാതരത്തിന്റെ ഔദ്യോഗിക ആലാപന ദൈർഘ്യം മൂന്ന് മിനിറ്റും പത്ത് സെക്കൻഡുമാണെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശത്തിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറി സംസ്ഥാനതലത്തിൽ നിർദേശം നൽകിയത്. ഓഗസ്റ്റ് ഒന്‍പത് മുതൽ 17 വരെ നടക്കുന്ന ’ഹർ ഘർ തിരംഗ’ പരിപാടിയോടനുബന്ധിച്ച് വന്ദേമാതരം കൂട്ടായി ആലപിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്നും കേന്ദ്ര നിർദേശത്തിലുണ്ട്.
അതേസമയം, ഉത്തരവ് സംസ്ഥാന സർക്കാരിന്റെ സ്വന്തം തീരുമാനമല്ലെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. രാജ്ഭവനിൽനിന്നും ഗവർണറിൽനിന്നും ലഭിക്കുന്ന നിർദേശങ്ങൾ കൈമാറേണ്ടത് ചീഫ് സെക്രട്ടറിയുടെ ഉത്തരവാദിത്വമാണെന്നും പുതിയ നിയമങ്ങളും കേന്ദ്ര മാർഗനിർദേശങ്ങളുമാണ് ഇതിന് അടിസ്ഥാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
പള്ളിക്കൊപ്പം പള്ളിക്കൂടവും പള്ളിയാശുപത്രിയും എന്നത് കേരള കത്തോലിക്കാ സഭയുടെ പ്രൗഢമായ സാമൂഹ്യദർശനത്തിന്റെ അടയാളപ്പെടുത്തലാണ്. ഒമ്പതു പതിറ്റാണ്ടു മുമ്പ് സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യപരിപാലനം ലക്ഷ്യമാക്കി അങ്കമാലിയിൽ ആരംഭിച്ച ലിറ്റിൽ ഫ്ളവർ ആശുപത്രി ഇന്നു നവതി ഘോഷിക്കുമ്പോൾ, അതു കേരളസഭയുടെ സാമൂഹ്യശുശ്രൂഷാ ധാരകളിൽ തിളക്കമാർന്നൊരു അധ്യായത്തിന്റെ അഭിമാനകരമായ ആഘോഷംകൂടിയാണ്.
1936ൽ വാടകക്കെട്ടിടത്തിൽ ഡിസ്പെൻസറിയായി ആരംഭിച്ച ആശുപത്രി, മുപ്പതിലധികം മള്‍ട്ടി സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗങ്ങളിലേക്ക് ഇന്നു വളർന്നു. 610 കിടക്കുകളും 200ലധികം ഡോക്ടര്‍മാരും 2000ത്തോളം ജീവനക്കാരും ഇന്നുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെ 25 ആധുനിക ഓപ്പറേഷന് തിയറ്ററുകളും 14 ഐസിയുകളും സജ്ജം. പ്രതിദിനം രണ്ടായിരത്തോളം പേർക്ക് ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ സേവനം നല്കുന്നു.
90 വർഷത്തെ സേവനപുണ്യമാർന്ന പ്രയാണത്തിന്റെ അഭിമാനപഥങ്ങളെയും നവതിശോഭയിൽ ആർജിച്ച അതുല്യനേട്ടങ്ങളെയും ഭാവിപദ്ധതികളെയും സംബന്ധിച്ച്, ലിറ്റിൽ ഫ്ളവർ ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി സംസാരിക്കുന്നു.
കരുതലിന്റെ 90 വർഷം
ആത്മാക്കളുടെ രക്ഷയെക്കുറിച്ചുള്ള കരുതൽ.... സഭയെയും സഭാമക്കളെയും പൊതുസമൂഹത്തെയും സംരക്ഷിക്കാനുള്ള സഭയുടെ ഔത്സുക്യം... അതാണ് അങ്കമാലിയിൽ മികച്ചൊരു ആതുരാലയമുണ്ടാകണമെന്ന കാഴ്ചപ്പാടിലേക്കു സഭാ നേതൃത്വത്തെ നയിച്ചതെന്ന് ഫാ. പാലയ്ക്കാപ്പിള്ളി പറയുന്നു.
ചുരുങ്ങിയ ചെലവിൽ ആരോഗ്യരംഗത്തെ മികച്ച സേവനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകണമെന്നതായിരുന്നു ആശുപത്രി സ്ഥാപിക്കുമ്പോഴുള്ള വീക്ഷണം. കത്തോലിക്കാ വിശ്വാസത്തിനു വെല്ലുവിളിയുയർത്തി പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ അങ്കമാലിയിൽ പദ്ധതിയിട്ട വിശ്വാസ, സാമൂഹ്യ ഇടപെടലുകളോടുള്ള പ്രതിരോധം കൂടിയായിരുന്നു അത്.
1936 ഫെബ്രുവരി ഒമ്പതിനു വാടകക്കെട്ടിടത്തിൽ ഡിസ്പെൻസറിയായി തുടക്കം. ഒമ്പതു പതിറ്റാണ്ടു മുമ്പ് പള്ളിക്കൊപ്പം പള്ളിയാശുപത്രിയും വേണമെന്ന വിശാലമായ മനുഷ്യദർശനത്തിന്റെ വെളിച്ചത്തിൽനിന്ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കീഴിൽ അങ്കമാലിയിലെ ലിറ്റിൽ ഫ്ളവർ ആശുപത്രി പിറവിയെടുത്തു, പടിപടിയായി വളർന്നു. ഇന്ന് മധ്യകേരളത്തിൽ കത്തോലിക്കാ സഭയുടെ ആതുരശുശ്രൂഷാരംഗത്തു പ്രൗഢമായ സേവനചരിത്രമാണ് ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയുടേത്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ലിറ്റിൽ ഫ്ളവർ ആശുപത്രിക്ക് 90 വർഷങ്ങൾക്കു മുമ്പു വിത്തു പാകിയത്, ആർച്ച്ബിഷപ് മാര്‍ അഗസ്റ്റിന് കണ്ടത്തിൽ, പ്രഥമ ഡയറക്ടർ ധന്യൻ മോൺ. ജോസഫ് സി. പഞ്ഞിക്കാരൻ, മാനേജർ ഫാ. തോമസ് തളിയത്ത് എന്നിവരുടെ ദീർഘദർശനങ്ങളാണ്. തുടർന്ന് ആശുപത്രിയുടെ വളർച്ചയിൽ കൈപിടിച്ചു നയിച്ച അതിരൂപതയിലെ അഭിവന്ദ്യ പിതാക്കന്മാർ, വൈദികർ, സന്യസ്തർ, ഡോക്ടർമാർ, നഴ്സുമാർ, ജീവനക്കാർ, സ്വന്തം സ്ഥാപനമെന്നപോലെ എൽഎഫിനെ ഹൃദയത്തിലേറ്റിയ അങ്കമാലിയിലും പരിസരങ്ങളിലുമുള്ള ജനങ്ങൾ... നവതിവർഷത്തിൽ നന്ദിയോടെ ഓർക്കാൻ എത്രയോ പേർ...
ദീർഘവീക്ഷണം
അങ്കമാലിയിൽ തുടക്കമിട്ട് മധ്യകേരളവും കേരളമാകെയും വ്യാപിച്ചു രാജ്യമെങ്ങും ഇന്ന് ആതുരസേവനത്തിന്റെ മഹിതധാരകളിൽ പ്രകാശം പരത്തുകയാണ് എൽഎഫ് ആശുപത്രി. 1960ൽതന്നെ അർബുദ ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ ആശുപത്രിയിൽ സജ്ജമാക്കുന്നതിനു ശ്രമങ്ങളുണ്ടായി. അക്കാലത്തുതന്നെയാണ് നേത്രരോഗ ചികിത്സാരംഗത്തേക്ക് എൽഎഫ് ചുവടുവച്ചത്.
1969ൽതന്നെ നേത്രവിഭാഗത്തിൽ കോൺടാക്ട് ലെൻസിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും സേവനങ്ങൾ ഇവിടെയുണ്ടായിരുന്നു. പതിറ്റാണ്ടുകൾക്കു മുമ്പേ ഇവിടെ നടന്ന കോർണിയ ട്രാൻസ്പ്ലാന്റേഷൻ, കേരളത്തിന്റെ മെഡിക്കൽ ചരിത്രത്തിലെ ആദ്യത്തെ അവയവമാറ്റ ശസ്ത്രക്രിയ കൂടിയാണെന്നത് മറക്കരുതാത്ത നേട്ടമാണ്. ഡോ. ഈപ്പൻ, ഡോ. ടോണി ഫെർണാണ്ടസ് എന്നിവരെപ്പോലുള്ള വിദഗ്ധ ഡോക്ടർമാർ അതിനു ചുക്കാൻ പിടിച്ചു. അന്നു മുതൽ ഇന്നോളം കേരളത്തിൽ നേത്രചികിത്സയുടെ അവസാനവാക്കായി ലിറ്റിൽ ഫ്ളവർ തലയുയർത്തി നിൽക്കുന്നു.
ഗ്രാമീണ മേഖലകളിൽനിന്നുള്ളവരാണ് അന്നും ഇന്നും എൽഎഫിനെ അധികമായും ആശ്രയിക്കുന്നത്. കൃഷിയും കൃഷിയിടങ്ങളും ധാരാളമുണ്ടായിരുന്ന ഈ മേഖലയിൽ വിഷ ചികിത്സയിൽ മതിയായ സംവിധാനങ്ങൾ ഒരുക്കണമെന്ന കാഴ്ചപ്പാട് ആശുപത്രിയെ മുൻകാലങ്ങളിൽ നയിച്ചവർക്കുണ്ടായിരുന്നു. 1975ൽതന്നെ അതു സാധ്യമായി.
ഇന്ന് മധ്യകേരളത്തിലെ സുപ്രസിദ്ധ പാമ്പുവിഷചികിത്സാ കേന്ദ്രം കൂടിയാണ് എൽഎഫ് ആശുപത്രി. അതിനു ദേശീയവും അന്തർദേശീയവുമായ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
സാധാരണക്കാർക്കൊപ്പം
കേരളത്തിലെ ആരോഗ്യപരിപാലന രംഗത്തു കത്തോലിക്കാ സഭയുടേതുൾപ്പടെയുള്ള ആശുപത്രികൾ നൽകിയ സംഭാവനകൾ വലുതാണ്. സമൂഹത്തിന്റെ വിശ്വാസവും സ്നേഹവും ആർജിച്ച ഇത്തരം സ്ഥാപനങ്ങൾ എന്നും നിലനിൽക്കണം. പക്ഷേ വൻകിട ആശുപത്രികളുടെ കടന്നുവരവിൽ ഇത്തരം സ്ഥാപനങ്ങളുടെ നിലനില്പിനുണ്ടായ വെല്ലുവിളി അതിജീവിക്കേണ്ടതായുണ്ട്. മതസ്ഥാപനങ്ങളുടെ ഉൾപ്പടെയുള്ള ട്രസ്റ്റ് ആശുപത്രികളിൽ സമരങ്ങൾ നടക്കുന്നതിലും വൻകിട ആശുപത്രികളുടെ ഇടപെടൽ പലരും സംശയിക്കുന്നുമുണ്ട്.
District News
മലപ്പുറം: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനം. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ കളക്ടർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാതല ഉദ്യോഗസ്ഥരുടെയും സ്കൂൾ പ്രതിനിധികളുടെയും യോഗം ചേർന്നു.
എംഎസ്പി പരേഡ് ഗ്രൗണ്ടിൽ ഓഗസ്റ്റ് 15ന് രാവിലെ 8.25ന് ആരംഭിക്കുന്ന പരേഡിൽ വിവിധ സേനാ വിഭാഗങ്ങളുടെയും എൻസിസി, എസ്പിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് തുടങ്ങിയവയുടെയും 37 പ്ലാറ്റൂണുകൾ അണിനിരക്കും. മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന പ്രഭാതഭേരിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക.
എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റ് ടി.കെ. മുഹമ്മദ് ബഷീർ പരേഡ് കമാൻഡറാകും. എംഎസ്പി ആംഡ് പോലീസ് ഇൻസ്പെക്ടർ രമേഷ് ബാബു സെക്കൻഡ് ഇൻ കമാൻഡാകും.
രാവിലെ 7.15ന് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നാരംഭിക്കുന്ന പ്രഭാതഭേരി പെരിന്തൽമണ്ണ റോഡിലൂടെ എംഎസ്പി പരേഡ് ഗ്രൗണ്ടിലെത്തും. 8.40ന് സിവിൽ സ്റ്റേഷനിലുള്ള യുദ്ധ സ്മാരകത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് മന്ത്രി ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകും.
9.30ന് ദേശീയഗാനത്തോടെ പരിപാടികൾ സമാപിക്കും. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മികച്ച രീതിയിൽ അലങ്കരിച്ച നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും സമ്മാനം നൽകും. യോഗത്തിൽ എഡിഎം ഇൻ-ചാർജ് അൻവർ സാദത്ത്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി.കെ. നജീബ്, എൽആർ ഡെപ്യൂട്ടി കളക്ടർ പി. അഖിൽ തുടങ്ങിയവർ സംബന്ധിച്ചു.
Kerala
കൊച്ചി: സത്യദീപം വാരികയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റ് എട്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. വൈകുന്നേരം ആറിന് കലൂർ റിന്യൂവൽ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിക്കും.
അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അനുഗ്രഹപ്രഭാഷണവും ജസ്റ്റീസ് കുര്യൻ ജോസഫ് ആമുഖ പ്രഭാഷണവും നടത്തും.
ഗ്രന്ഥപ്പുര ഡോട്ട് ഓർഗ് എറണാകുളം സെന്ററിൽ ഡിജിറ്റൈസ് ചെയ്തു തുടങ്ങിയ പുരാതന പുസ്തകങ്ങളുടെയും രേഖകളുടെയും പ്രകാശനം മന്ത്രി റോജി എം. ജോൺ നിർവഹിക്കും.
സത്യദീപം ശതാബ്ദി പതിപ്പ് ഹൈബി ഈഡൻ എംപി പ്രകാശനം ചെയ്യും. എംഎൽഎമാരായ ടി.ജെ. വിനോദ്, മനോജ് മൂത്തേടൻ, സത്യദീപം ചീഫ് എഡിറ്റർ ഫാ. മാർട്ടിൻ എടയന്ത്രത്ത്, വിയാനി പ്രിന്റിംഗ്സ് ഡയറക്ടർ ഫാ. ജസ്റ്റിൻ കൈപ്രമ്പാടൻ എന്നിവർ പ്രസംഗിക്കും.
‘സത്യദീപം- ചരിത്രം, വർത്തമാനം’ എന്ന സംവാദസദസിൽ പി.എഫ്. മാത്യൂസ്, ജോണി ലൂക്കോസ്, ബോബി ജോസ് കട്ടികാട്, ഡോ. ജോർജ് ഇരുമ്പയം, ഫാ. പോൾ തേലക്കാട്ട്, ഫാ. കുര്യാക്കോസ് പുത്തൻമാനായിൽ, ഫാ. കുര്യാക്കോസ് മുണ്ടാടൻ തുടങ്ങിയവർ പങ്കെടുക്കും.1927 ജൂലൈ മൂന്നിനാണ് സത്യദീപത്തിന്റെ ആദ്യപ്രതി പുറത്തിറങ്ങിയത്.
District News
മല്ലപ്പള്ളി : മലങ്കര മാര്‍ത്തോമ്മാ സഭയുടെ വികസന വിഭാഗമായ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് 26 വരെ വികസന വാരമായി ആചരിക്കും. വരാചരണത്തിന്റെ കേന്ദ്രതല ഉദ്ഘാടനം മല്ലപ്പള്ളി പരിയാരം മാര്‍ത്തോമ്മാ പള്ളിയില്‍ നടന്നു.
മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്കോപ്പായുടെ അധ്യക്ഷതയില്‍ വര്‍ഗീസ് മാമ്മന്‍ എംഎല്‍എ വാരാചരണം ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ ജോര്‍ജ് സഖറിയ പി., വികസനസംഘം ജനറല്‍ സെക്രട്ടറി റവ. ഷിബു ശാമുവേല്‍, കേന്ദ്ര വൈസ് പ്രസിഡന്റ് മോഡി പി. ജോര്‍ജ്, ട്രഷറാര്‍ അഡ്വ. ബിനു വി. ഈപ്പന് ഭദ്രാസന വൈസ് പ്രസിഡന്റ് റവ. സജീവ് തോമസ്, കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി കൊച്ചി സിറ്റി പോലീസ്. വിജയാഘോഷങ്ങൾ ഒരു കാരണവശാലും അക്രമസംഭവങ്ങളിലേക്കോ ഫാൻ ഫൈറ്റുകളിലേക്കോ നയിക്കരുത്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം വിജയാഘോഷങ്ങളുടെ പേരിൽ ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കൽ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കൽ, വാഹനങ്ങളിൽ അനുവദനീയമായതിലധികം ആളുകളെ കയറ്റി യാത്ര ചെയ്യൽ, അമിതശബ്ദത്തിൽ ഹോൺ മുഴക്കൽ എന്നിവയുൾപ്പെടെ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരം നിയമലംഘനങ്ങൾ ഗുരുതര അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകാൻ സാധ്യതയുള്ളതിനാൽ പൊതുസുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട വാഹനങ്ങൾ പിടിച്ചെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യും. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമനടപടികളും സ്വീകരിക്കുമെന്ന് പൊലീസ് നിർദേശം നൽകി.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും അധിക പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും വാഹന പരിശോധനയും ശക്തമാക്കി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചു. എല്ലാവരും പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
Kerala
കൊച്ചി: ഭാരതത്തിന്റെ അപ്പസ്തോലൻ മാർതോമാശ്ലീഹായുടെ ദീപ്തസ്മരണ പുതുക്കി ഇന്ന് ദുക്റാന തിരുനാൾ. സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തിരുനാൾ ആചരണവും സഭാദിനാഘോഷവും നടക്കും.
രാവിലെ 8.30ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പതാകയുയർത്തും. തുടർന്ന് അദ്ദേഹത്തിന്റെ കാർമികത്വത്തിൽ റാസ കുർബാന. ബിഷപ് മാർ ബോസ്കോ പുത്തൂർ വചനസന്ദേശം നൽകും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരായ സണ്ണി ജോസഫ്, മോൻസ് ജോസഫ്, റോജി എം. ജോൺ, ചീഫ് വിപ്പ് അപു ജോൺ ജോസഫ് എന്നിവർക്ക് സഭയുടെ ആദരം സമർപ്പിക്കും. സഭാംഗവും കത്തോലിക്ക കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായ പ്രമുഖ പ്രവാസി വ്യവസായി ഷെവ. ഡേവിസ് എടക്കളത്തൂരിനെയും ആദരിക്കും.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റിന്റെ പതാകപ്രയാണം മേജർ ആർച്ച്ബിഷപ് ഉദ്ഘാടനം ചെയ്യും. പുസ്തക പ്രകാശനം, കലാപരിപാടികൾ എന്നിവയുണ്ടാകും.
International
മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റിയില്‍ ചൊവ്വാഴ്ച നടന്ന ലോകകപ്പ് വിജയാഘോഷങ്ങള്‍ക്കിടെയുണ്ടായ അപകടത്തില്‍ 19 വയസുള്ള യുവതി ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു.
48 വയസുള്ള സ്ത്രീയും 44 വയസുള്ള പുരുഷനുമാണ് മരിച്ച മറ്റു രണ്ടു പേര്. ശ്വാസംമുട്ടിയാണ് മൂവരും മരിച്ചത്. ഇക്വഡോറിനെതിരേ മെക്സിക്കോ വിജയിച്ചതിനെത്തുടര്‍ന്ന് തലസ്ഥാന നഗരിയിലേക്ക് വന്‍ ജനക്കൂട്ടം എത്തിയതാണ് ദുരന്തത്തിനു കാരണമായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നഗരമധ്യത്തിലെ ‘ഏഞ്ചല്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്’ സ്മാരകത്തിന് ചുറ്റുമായി പത്തുലക്ഷത്തിലധികം ആളുകളാണ് എത്തിയത്.
രണ്ടു കോടിയിലധികം ആളുകള്‍ താമസിക്കുന്ന മെക്സിക്കോ സിറ്റി ലോകത്തെതന്നെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നാണ്.
District News
പാലാ: പരിശുദ്ധ അമലോത്ഭവ മാതാവിന്റെ മേയ്മാസ വണക്ക സമാപനം പാലാ ടൗണ്‍ കുരിശുപള്ളിയില്‍ ഇന്നലെ വൈകുന്നേരം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
കത്തീഡ്രല്‍ പള്ളി, ളാലം പഴയ പള്ളി, ളാലം പുത്തന്‍ പള്ളി എന്നീ മൂന്ന് ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ മേയ് ഒന്നിന് ആരംഭിച്ച വണക്കമാസ ചടങ്ങുകളാണ് ഇന്നലെ സമാപിച്ചത്. രാവിലെയും വൈകുന്നേരവും കുരിശുപള്ളിയില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങുകളില്‍ വിശ്വാസിക ളുടെ വൻ തിരക്ക് അനുഭവപ്പെട്ടു. എല്ലാ ദിവസവും നേര്‍ച്ച വിതരണം ഉണ്ടായിരുന്നു.
അഞ്ഞൂറോളം സ്കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഫാ. ജോസഫ് മലേപ്പറമ്പില്‍, ഫാ. ജോസഫ് തടത്തില്‍, ഫാ. ജോസ് മൂലേച്ചാലില്‍, ഫാ. ജോര്‍ജ് തറപ്പേല്‍, കൈക്കാരന്മാരായ അലക്സാണ്ടര്‍ മുളയ്ക്കല്‍, രാജേഷ് പാറയില്‍, ടോമി പാനായില്‍, മൂന്ന് പള്ളികളിലെയും സഹവൈദികര്‍, കുരിശുപള്ളി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
Kerala
കോട്ടയം: ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണന് ആണ് ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തി. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോര്‍ജ് കുടിലില്‍ തുടങ്ങിയവര്‍ സന്നിഹിതരാണ്.
പൗരപ്രമുഖരും ജനപ്രതിനിധികളും ഉള്‍പ്പെടെ പ്രൗഢമായ സദസ് ചടങ്ങില്‍ പങ്കെടുക്കുന്നു.
District News
ഇരിങ്ങാലക്കുട: ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷവും വാര്‍ഷിക പൊതുസമ്മേളനവും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ഹോസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണവും ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് മുഖ്യപ്രഭാഷണവും നടത്തി. വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ ആദരണം നടത്തി. കത്തീഡ്രല്‍ വികാരി ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ സ്മരണിക പ്രകാശനം നിര്‍വഹിച്ചു.
ശാന്തിസദനം ഡയറക്ടര്‍ ഫാ. ലിജോ കോങ്കോത്ത്, ഓര്‍ഫണേജ് കണ്ട്രോള് ബോര്‍ഡ് അംഗം ഫാ. ലിജോ ചിറ്റിലപ്പിള്ളി, സുപ്പീരിയര്‍ ജനറല്‍ മദര്‍ ബിയാട്രിസ് സിഎസ്എം, കൈക്കാരന് പി.ടി. ജോര്‍ജ്, ഗുഡ്ഷെപ്പേര്‍ഡ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അനിറ്റ് മേരി സിഎസ്എം, ശാന്തിസദനം ചാപ്ലിന് ഫാ. സീമോന്‍ കാഞ്ഞിത്തറ, കേന്ദ്രസമിതി പ്രസിഡന്റ്് ജോബി അക്കരക്കാരന്‍, ശാന്തിസദനം മദര്‍ സിസ്റ്റര്‍ നെസി മരിയ സിഎസ്എം എന്നിവര്‍ പ്രസംഗിച്ചു.
National
ബംഗളൂരു: ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് ബംഗളൂരുവിൽ വിലക്ക്. ബൈക്ക് റാലികൾ , റോഡ് ഷോ, വൻതോതിൽ ആളുകൾ കൂടുന്ന പരിപാടികൾ എന്നിവ പാടില്ലെന്നാണ് ബംഗളൂരു പോലീസിന്റെ നിർദേശം.
കഴിഞ്ഞ വർഷം ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് പതിനൊന്ന് പേർ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അനിഷ്ട സംഭവങ്ങൾ തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി കടുത്ത നിയന്ത്രണങ്ങളാണ് നഗരത്തിലുടനീളം നടപ്പിലാക്കുന്നത്. ഞായറാഴ്ചയാണ് ഐപിഎൽ ഫൈനൽ മത്സരം നടക്കുന്നത്.
റോഡുകളിലേയ്ക്ക് അഭിമുഖമായി വലിയ എൽഇഡി വാളുകൾ സ്ഥാപിക്കാൻ പാടില്ല. നിലവിലുള്ള വലിയ സ്ക്രീനുകൾ മത്സരം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പരസ്യമായി പ്രദർശിപ്പിക്കാൻ ഉപയോഗിക്കരുതെന്നും, മാളുകൾ, പബ്ബുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറത്ത് വലിയ സ്ക്രീനുകൾ സ്ഥാപിക്കുന്നത് പൂർണമായി നിരോധിച്ചതായും അധികൃതർ വ്യക്തമാക്കി.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനും ഗുജറാത്ത് ടൈറ്റൻസിനും കിരീടത്തിൽ മുത്തമിടാൻ ഇനി ഈ ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രമാണ് ഉള്ളത്. ഞായറാഴ്ച വൈകുന്നേരം ഏഴരയ്ക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
District News
മൂവാറ്റുപുഴ: മീങ്കുന്നം സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ സമാപനം. ഇതോടനുബന്ധിച്ചു കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കാർമികനായ പൊന്തിഫിക്കൽ കുർബാന നടന്നു. വൈകുന്നേരം നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും ശതാബ്ദി സമ്മാനദാനവും ബിഷപ് നിർവഹിച്ചു.
ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു . മാത്യു കുഴൽനാടൻ എംഎൽഎ, വികാരി ഫാ. ജേക്കബ് തലാപ്പള്ളിൽ, ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന പള്ളി ആർച്ച് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ, ജ്യോതി പ്രൊവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ ലിസി മാത്യു തെക്കേക്കൂറ്റ്, വിമല പ്രൊവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ മെർലിൻ ചിറ്റേത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാന്റി ഏബ്രഹാം, സാബു പൊതൂർ എന്നിവർ പ്രസംഗിച്ചു. സെന്റ് ജോസഫ്സ് സൺഡേ സ്കൂൾ കുട്ടികളുടെ മാർഗംകളിയും അമല കമ്മ്യൂണിക്കേഷൻസിന്റെ നാടകവും അരങ്ങേറി.
District News
അങ്കമാലി : യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്നയുടൻ തന്നെ വയോജന ക്ഷേമവകുപ്പ് രൂപീകരിച്ചതിലും റോജി എം. ജോണ്‍ എംഎൽഎ മന്ത്രിപദത്തിൽ വന്നതിലും അങ്കമാലി മേഖല വയോജന സമ്മേളനം ആഘോഷ വേദിയായി. ആഹ്ലാദ സൂചകമായി ലഡു വിതരണം ചെയ്ത് സന്തോഷം പങ്കുവച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച വയോജന കമ്മീഷന് ശരശയ്യയിലായിരുന്നു. ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ വയോജന ക്ഷേമവകുപ്പിന് കഴിയണം. യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വയോജന പെന്ഷന് മൂവായിരം രൂപ അടുത്തമാസം മുതല്‍ കൊടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സീനിയര്‍ സിറ്റിസണ്‍ ഫോറം മേഖല പ്രസിഡന്റ് പി.എ. തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബാബു മഞ്ഞളി, ജോര്‍ജ് കോട്ടയ്ക്കല്‍, കൊച്ചുത്രേസ്യ ആന്റണി, ഫിലോമിന സേവ്യര്‍, മത്തായി ചെമ്പിശേരി, മേഴ്സി പോള്‍, ജോസ് കല്ലേലി, മേരി ഡേവീസ്, ഏല്യാക്കുട്ടി വര്‍ഗീസ്, പോള്‍ കോട്ടയ്ക്കല്‍, പോള്‍ കല്ലറയ്ക്കല്‍, ജോര്‍ജ് പടയാട്ടില്‍ തുടങ്ങിയവർ പങ്കെടുത്തു
Kerala
കൊച്ചി: കെആര്‍എല്‍സിസി രജതജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ കോഴിക്കോട്ട് തുടക്കമാകും. രാവിലെ 9.30 നു സെന്റ് സേവ്യേഴ്സ് കോളജിൽ നടക്കുന്ന ചടങ്ങിൽ കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ആമുഖസന്ദേശം നല്‍കും.
തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ജൂബിലി ലോഗോ പ്രകാശനം ചെയ്യും. ‘ലത്തീന്‍ കത്തോലിക്കര്‍ സാമൂഹിക സാമ്പത്തികപഠനം’ എന്ന പുസ്തകം നെയ്യാറ്റിൻകര ബിഷപ് ഡോ. ഡി. സെല്വരാജന് പ്രകാശനം ചെയ്യും.
കെആര്‍എല്‍സിസി സെക്രട്ടറി പാട്രിക് മൈക്കിള്‍, മുന്‍ ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ എന്നിവർ പ്രസംഗിക്കും. 11ന് കെആര്‍എല്‍ സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മിത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നല്‍കും.
രണ്ടിന് ഡോ. മാര്ട്ടിന് പാട്രിക് വിഷയാവതരണം നടത്തും. കെആര്‍എല്‍സിസി ട്രഷറര്‍ ബിജു ജോസി മോഡറേറ്ററായിരിക്കും. മൂന്നിനു പൊതുസമ്മേളനം ആര്‍ച്ച്ബിഷപ് ഡോ. വര്ഗീസ്ചക്കാലയ്ക്കല് ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ഫാ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ ആമുഖപ്രസംഗം നടത്തും. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും.
നവീകരിച്ച വിശ്വാസ പരിശീലന പുസ്തകം ബിഷപ് ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പിലും കെഎല്‍സിഎ ജൂബിലി പതിപ്പ് ബിഷപ് ഡോ. വിന്‍സെന്റ് സാമുവലും ബിസിസിയുടെ പ്രതിമാസ ബുള്ളറ്റിന് വരാപ്പുഴ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കലും പ്രകാശനം ചെയ്യും.
കെആര്‍എല്‍സിസി മീഡിയയുടെ യു ട്യൂബ് ചാനല്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും.
Kerala
കോതമംഗലം: കോതമംഗലം രൂപതയുടെ 70-ാം വാർഷികവും രൂപതദിനവും 36 വർഷം രൂപതയെ നയിച്ച മാർ ജോർജ് പുന്നക്കോട്ടിലിന്റെ 90-ാം ജന്മദിനവും മൂന്നിന് ആഘോഷിക്കും. ജർമനിയിലെ മയിൻസ് രൂപത മെത്രാനായി അഭിഷിക്തനായ കോതമംഗലം രൂപതയിലെ മീങ്കുന്നം ഇടവകാംഗം ബിഷപ് ഡോ. ജോഷി പൊട്ടയ്ക്കലിനു സ്വീകരണവും ഇതോടൊപ്പം നടക്കും.
കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ ഉച്ചകഴിഞ്ഞ് 2.30 ന് രൂപതയിൽ നിന്നുള്ള ഒമ്പതു മെത്രാന്മാർക്ക് സ്വീകരണത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും വിവിധ മെത്രാന്മാരും കോതമംഗലം, ഇടുക്കി രൂപതകളിലെ വൈദികരും സഹകാർമികരാകും. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വചനസന്ദേശം നൽകും.
തുടർന്ന് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. മാർ പുന്നക്കോട്ടിലിന്റെ നവതിയും എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലിയും മാർ മഠത്തിക്കണ്ടത്തിലിന്റെ സപ്തതിയും സമ്മേളനത്തിൽ ആഘോഷിക്കും. ബിഷപ് ഡോ. ജോഷി പൊട്ടയ്ക്കലിന് ചടങ്ങിൽ സ്വീകരണം നൽകും.
ബിഷപ്പുമാരായ മാർ ചാക്കോ തോട്ടുമാരിക്കൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ ബെന്നി വർഗീസ് എടത്തട്ടേൽ, മാർ തോമസ് പുല്ലോപ്പിള്ളിൽ എന്നിവരും കോതമംഗലം, ഇടുക്കി രൂപതകളിലെ വൈദികരും സന്യസ്തരും ഇടവകാംഗങ്ങളും പങ്കെടുക്കും. എംപിമാരായ ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, എംഎൽഎ മാരായ പി.ജെ. ജോസഫ്, മാത്യു കുഴൽനാടൻ, ആന്റണി ജോൺ എന്നിവർ പ്രസംഗിക്കും.
Kerala
പുലിക്കുരുമ്പ: മഞ്ഞളാങ്കൽ (തുണ്ടത്തിൽ) കുടുംബയോഗം ഇരുപത്തിനാലാമത് സംഗമവും കുടുംബയോഗം രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മൂന്നിന് നടക്കും.
മാനന്തവാടി തൃശിലേരിയിലെ തുണ്ടത്തിൽ സോണിയുടെ ഭവനത്തിൽ രാവിലെ 10 ന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.
കുടുംബയോഗം പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ തുണ്ടത്തിൽ അധ്യക്ഷത വഹിക്കും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ മുഖ്യ പ്രഭാഷണവും, തൃശിലേരി സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോൺ വെട്ടിയ്ക്കൽ അനുഗ്രഹ പ്രഭാഷണവും നടത്തും.
തലമുറകളുടെ സംഗമം, കുടുംബാംഗങ്ങളെ പരിചയപ്പെടുത്തൽ, അനുമോദനം, വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.
Kerala
മൂവാറ്റുപുഴ: നിര്‍മല മെഡിക്കല്‍ സെന്ററിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം മേയ് ആറിനു നടക്കുമെന്ന് ആശുപത്രി അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാന. ആശുപത്രിക്കു സമീപം പ്രത്യേകം തയാറാക്കിയ പന്തലില്‍ വൈകുന്നേരം 4.30ന് നടക്കുന്ന സമാപനസമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മെര്ലിന് അധ്യക്ഷത വഹിക്കും.
നവീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം മാത്യു കുഴല്നാടന് എംഎല്‍എയും സൗജന്യമായി നിര്‍മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാനം ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലും നിര്‍വഹിക്കും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില്‍ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജെസി ജോസ്, മുന്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജോവിയറ്റ്, ജനറല്‍ മാനേജര്‍ പാട്രിക് എം. കല്ലട എന്നിവര്‍ പങ്കെടുത്തു.
Kerala
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് മത്സരമെന്ന് അറിയപ്പെടുന്ന ലോഗോസ് ബൈബിൾ ക്വിസ് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് പാലാരിവട്ടം പിഒസിയില്‍ നടന്ന രജതജൂബിലി ആഘോഷം പ്രൗഢോജ്വലമായി. ലോഗോസ് ആരംഭിക്കുന്നതിൽ പ്രധാന നേതൃത്വം വഹിച്ച കെസിബിസി ബൈബിള്‍ സൊസൈറ്റി മുൻ ചെയര്മാന് ബിഷപ് മാർ ജോര്‍ജ് പുന്നക്കോട്ടില്‍ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബൈബിള്‍ സൊസൈറ്റിയും ലോഗോസ് ക്വിസും കേരളത്തിന്റെ വചനപ്രഘോഷണ മേഖലയിൽ പ്രകാശമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് മാർ പുന്നക്കോട്ടില്‍ പറഞ്ഞു. സൊസൈറ്റി ചെയര്മാന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ഓരോ വര്‍ഷവും കൂടുതല്‍ പേർ ലോഗോസ് ക്വിസിലേക്കും അതിലൂടെ ദൈവവചനത്തിലേക്കും ദൈവത്തിലേക്കും ആകര്‍ഷിക്കപ്പെടുന്നുവെന്നത് ആഹ്ലാദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
മാറുന്ന തലമുറയ്ക്കനുസൃതമായി ലോഗോസ് ക്വിസിന്റെ രൂപവും ഭാവവും മാറേണ്ടതുണ്ടെന്ന് ജൂബിലി സെമിനാറില്‍ മുന്‍ ചെയര്മാന് ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ അഭിപ്രായപ്പെട്ടു.
മുന്‍ വൈസ് ചെയര്മാൻ ജസ്റ്റീസ് കുര്യന് ജോസഫ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, മുൻ ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ബൈബിൾ സൊസൈറ്റി സെക്രട്ടറി ഫാ. ഡോ. ജോജു കോക്കാട്ട്, വൈസ് ചെയർമാൻ ആന്റണി പാലിമറ്റം എന്നിവർ പ്രസംഗിച്ചു.
മുൻ സെക്രട്ടറിമാരായ ഫാ. ഡോ. സൈറസ് വേലംപറമ്പില്‍, ഫാ. ഡോ. ജോഷി മയ്യാറ്റില്‍, ഫാ. ഡോ. ജോണ്സണ് പുതുശേരി, മുൻ വൈസ് ചെയര്മാന്മാരായ ജോണ്സണ്, ജിസ്മോന്, ജോയിന്റ് സെക്രട്ടറിമാരായിരുന്ന കൊച്ചുത്രേസ്യ സൈമണ്‍, സാബു, ജോസഫ് പന്തപ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നൽകി. ലോഗോസ് ജൂബിലി പ്രമേയ ഗാനം അവതരിപ്പിച്ചു.
138 പേരെ ആദരിച്ചു
ലോഗോസ് ബൈബിൾ ക്വിസ് ജൂബിലി സ്മരണിക (ലോഗോസ് 2025) ജസ്റ്റീസ് കുര്യന് ജോസഫിനു നൽകി ബിഷപ് മാർ ജോസ് പുളിക്കല്‍ പ്രകാശനം ചെയ്തു. ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് മാർ ജോർജ് പുന്നക്കോട്ടില്‍ പ്രകാശനം ചെയ്തു.
25 വര്‍ഷവും ലോഗോസ് ക്വിസ് പരീക്ഷയില്‍ പങ്കെടുത്ത 138 പേരെ ആദരിച്ചു. ഇക്കാലയളവിൽ ക്വിസിന്റെ വിജയത്തിനായി പ്രയത്നിച്ച 88 പേരെയും മുന്‍ ലോഗോസ് പ്രതിഭകളെയും ബൈബിള്‍ സൊസൈറ്റി അംഗങ്ങളെയും ആദരിച്ചു.
2026 ലെ ലോഗോസിന്റെ പോസ്റ്റര്‍ മുൻ സെക്രട്ടറി ഫാ. ഡോ. ഫിലിപ് തയ്യില്‍ പ്രകാശനം ചെയ്തു.
District News
കോതമംഗലം: നെടുമ്പാറയിൽ നിന്ന് കീരംപാറയിലേക്ക് ഇടവക മാറ്റി സ്ഥാപിച്ചിട്ട് 50 വർഷം പൂർത്തിയാകുന്ന കീരമ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. ഷംഷാബാദ് അതിരൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്ത് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.
തുടർന്ന് നടന്ന തിരിതെളിച്ച് ജൂബിലി വർഷം ഉദ്ഘാടനംചെയ്തു. ജൂബിലി വേളയിൽ ഇടവക ജനം നിർമ്മിച്ച് നൽകുന്ന സ്നേഹ ഭവനത്തിന്റെ താക്കോൽദാനവും ഇടവക ഒറീസ മിഷനിൽ പണിയാൻ ഉദ്ദേശിക്കുന്ന ദേവാലയത്തിന് വേണ്ടിയുള്ള ഫണ്ടും വിദ്യാഭ്യാസ സ്കോളർഷിപ്പും വിതരണം ചെയ്തു. ഇടവകയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രഗൽഭരായ രണ്ടു വ്യക്തികളെ ബിഷപ് ആദരിച്ചു.
വെളിയേൽച്ചാൽ ഫൊറോന വികാരി ഫാ. ജോൺ പിച്ചാപ്പിള്ളിൽ അധ്യക്ഷനായി. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ജയിംസ് തെക്കേക്കര, മൈക്കിൾ തെക്കേകുടി, പാസ്റ്ററൽ കൗൺസിൽ അംഗം ജിൻസി ജോമോൻ, ഫാമിലി അപ്പസ്റ്റോലേറ്റ് പ്രസിഡന്റ് ഷോജി കണ്ണമ്പുഴ, പിതൃവേദി പ്രസിഡന്റ് ജിജി പുളിക്കൽ, മാതൃവേദി പ്രസിഡന്റ് ഡിമ്പിൾ ഷോജി, ജോസ് കച്ചറയിൽ, ജോൺസൺ കറുകപ്പിള്ളിൽ, ജെയിൻ ജോണി തുടങ്ങിയവർ നേതൃത്വം നൽകി.
International
ഡമാസ്കസ്: സായുധസംഘങ്ങളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സിറിയയിലെ പള്ളികളിൽ ഈസ്റ്റർ ആഘോഷം ചുരുക്കാൻ തീരുമാനം.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈസ്റ്റർ പള്ളികൾക്കുള്ളിലെ പ്രാർഥനയോടെ മാത്രമേ ആഘോഷിക്കൂവെന്ന് രാജ്യത്തെ ഗ്രീക്ക് ഓർത്തഡോക്സ്, കത്തോലിക്ക പാത്രിയാർക്കേറ്റുകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
പടിഞ്ഞാറൻ സിറിയയിലെ ഹാമാ പ്രവിശ്യയിൽപ്പെട്ട ക്രിസ്ത്യൻ നഗരമായ സുഖൈലബിയയിൽ കഴിഞ്ഞ ശനിയാഴ്ച ബൈക്കുകളിലെത്തിയ തോക്കുധാരികൾ വെടിവയ്പ് നടത്തിയിരുന്നു. ആളുകൾ കെട്ടിടങ്ങൾക്കുള്ളിൽ ഒളിച്ചിരുന്നതിനാൽ ജീവഹാനിയുണ്ടായില്ല.
പ്രദേശത്തെ പള്ളിക്കുമുന്നിലെ തിരുസ്വരൂപങ്ങളും ക്രൈസ്തവരുടെ വാഹനങ്ങളും കെട്ടിടങ്ങളും നശിപ്പിച്ചശേഷമാണു സായുധസംഘം മടങ്ങിയത്. ഒരു സ്ത്രീയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് മുസ്ലിംകളിലെ സുന്നി വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണു പ്രദേശത്തെ ക്രമസമാധാന നില തകരാറിലാക്കിയിരിക്കുന്നത്.
ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു ഈസ്റ്റർ ആഘോഷം കുറയ്ക്കാൻ സഭാധികൃതർ തീരുമാനിച്ചത്.
Kerala
തിരിച്ചുവരവ് സുവിശേഷം ആഘോഷിക്കുന്ന ഏറ്റവും മനോഹരമായ ഒരു ജീവിതാനുഭവമാണ്. പശ്ചാത്താപം തോന്നിയ ധൂർത്തപുത്രൻ നന്നായി ഗൃഹപാഠം ചെയ്തുവന്നു അപ്പനോടു സംസാരിക്കുന്നുണ്ടെങ്കിലും അപ്പന്റെ മനസിൽ ഒന്നേയുള്ളൂ, കണ്ടുകിട്ടിയല്ലോ അതുമതിയെന്ന വികാരം. മരിച്ചെന്നാണ് കരുതിയത്, ആളുണ്ടല്ലോ അതുമാത്രം മതിയെന്നുള്ളതു വല്ലാത്തൊരു സ്നേഹമാണ്.
ഇതുപോലൊരു തിരിച്ചുവരവ് ലൂക്കായുടെ സുവിശേഷം മറ്റൊരു അവസരത്തിലും ആഘോഷിക്കുന്നു. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ, നാടുവിട്ടുപോയവരാണ്. ആ ശിഷ്യന്മാർ അത്യാഹ്ലാദത്തോടെ തിരിച്ചുവരുന്നു. ധൂർത്തപുത്രൻ തിരിച്ചുവരാൻ കാരണം അവനു സുബോധമുണ്ടായതാണ് (ലൂക്കാ 15:7).
എമ്മാവൂസിലെ ശിഷ്യന്മാർ തിരിച്ചുവരാൻ കാരണം അവരുടെ കണ്ണ് തുറക്കപ്പെട്ടു എന്നതാണ് (ലൂക്കാ 24:31). ധൂർത്തപുത്രനു സുബോധമുണ്ടായി കണ്ണു തുറന്നപ്പോൾ അപ്പൻ എത്രയോ അകലെയാണെന്നു കണ്ടു. എമ്മാവൂസിലെ ശിഷ്യന്മാർ കണ്ണ് തുറന്നപ്പോൾ കർത്താവിന്റെ കല്ലറ, കാൽവരി എത്രയോ അകലെയാണെന്നു തിരിച്ചറിഞ്ഞു.
►അപ്പം മുറിച്ചപ്പോൾ◄
കല്ലറയില്ലാത്ത, കാൽവരിയില്ലാത്ത ജീവിതത്തിന്റെ ശൂന്യത അവർ തിരിച്ചറിഞ്ഞു. കൂട്ടായ്മ എത്രയോ അകലെയാണെന്നു തിരിച്ചറിഞ്ഞു. സഭാജീവിതം എത്രയോ അകലെയാണെന്ന ചിന്ത അവർക്കുണ്ടായി. മൂന്നു ഘടകങ്ങളിലേക്കാണ് ശിഷ്യന്മാർ തിരിച്ചെത്തിയത്.
ഒന്ന് സഭയുടെ കൂട്ടായ്മയിലേക്ക്, രണ്ട് കർത്താവിന്റെ കാൽവരിയിലേക്ക്, മൂന്ന് കർത്താവിന്റെ കല്ലറയിലേക്ക്. നാടുവിട്ടു പോകണം, ദൈവത്തെ വിട്ടുപോകണം എന്നുള്ള ചിന്തകളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഈശോ അവരുടെ മുന്പിൽ പരിശുദ്ധ കുർബാനയായി വീണ്ടും മുറിക്കപ്പെടുന്നത്. അപ്പം മുറിച്ചപ്പോഴാണ് അവർ കണ്ണ് തുറന്നത്.
ഓരോ പരിശുദ്ധ കുർബാനയിലൂടെയും അപ്പം മുറിക്കൽ ശുശ്രൂഷയിലൂടെയും കണ്ണു തുറപ്പിക്കാൻ കർത്താവ് നമ്മുടെയൊപ്പം യാത്ര ചെയ്യുന്നുണ്ട്. കൂടെ യാത്ര ചെയ്യുന്നവൻ കുർബാനയാണ് എന്നുള്ള തിരിച്ചറിവോടെ തിരിച്ചു നടക്കാൻ നമുക്കു കഴിയണം.
വൈകാതെ പെസഹയിലേക്കു നമ്മൾ പ്രവേശിക്കാനൊരുങ്ങുകയാണ്. ഈ ചിന്തകൾ നമ്മെ വിശുദ്ധീകരിക്കുകയും ശക്തീകരിക്കുകയും ദൈവത്തിൽ ഐക്യപ്പെടുത്തുകയും ചെയ്യാൻ നമുക്കും എമ്മാവൂസിലെ ശിഷ്യന്മാരെപ്പോലെ തിരിച്ചു നടക്കാം.
District News
തൃശൂർ: അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി വനിതാ - ശിശു വികസനവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാദിനാചരണ ജില്ലാതല ഉദ്ഘാടനം കളക്ടർ ശിഖ സുരേന്ദ്രൻ നിർവഹിച്ചു. കളക്ടറേറ്റ് അനക്സ് ഹാളിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ് അധ്യക്ഷത വഹിച്ചു.
പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ അനീഷ അഷറഫിനെയും കായികമേഖലയിൽനിന്നു സി.ഡി. എൽസിയെയും ജില്ലാ കളക്ടർ ആദരിച്ചു.
പോഷ് ആക്ട് ആൻഡ് ഡൊമസ്റ്റിക് വയലൻസ് ആക്ട് എന്ന വിഷയത്തിൽ അഡ്വ. ജോർജ് പുലികുത്തിയിൽ, സ്ത്രീധനനിരോധനനിയമം, ശൈശവവിവാഹ നിരോധനനിയമം എന്ന വിഷയത്തിൽ അഡ്വ. എ.എം സിമ്മി, സൈബർ സുരക്ഷ എന്ന വിഷയത്തിൽ സിറ്റി സൈബർ സെൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി. സുജിത് എന്നിവർ ബോധവത്കരണ ക്ലാസെടുത്തു.
വനിതാ-ശിശു വികസന ഓഫീസർ പി. മീര, ജില്ലാ വനിതാ ശിശുവികസന ഓഫീസ് ഹെഡ് അക്കൗണ്ടന്റ് സി.വി സുമ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.യു. സ്മിത, സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണ്‍ ജെൻഡർ സ്പെഷലിസ്റ്റ് ദീപ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഇരിട്ടി: പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ പ്ലാറ്റിന് ജൂബിലി ആഘോഷം സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഒന്നാം ദിന സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്തു. കെ. അശോകൻ അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ അധ്യക്ഷത വഹിച്ചു. പൂർവകാല പ്രവർത്തകരേയും വയോജനങ്ങളേയും ജില്ലാ സെക്രട്ടറി പി.കെ. വിജയൻ ആദരിച്ചു. വി.കെ. പ്രേമരാജൻ, ടി. നിപുൺ, വി.കെ. പ്രേമരാജൻ, അജയകുമാർ കരിയാൽ, എൻ.വി. ഷാജി , നവീൻ മാവില എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നൂപുര സ്കൂൾ ഓഫ് ഡാൻസിന്റെ കലാസന്ധ്യയും അരങ്ങേറി.
District News
കുട്ടിക്കാനം: കുട്ടിക്കാനം മരിയന്‍ കോളജിന്റെ 31-ാമത് കോളജ് ദിനാഘോഷം "എലീഷ്യം 2026' സമാപിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കോളജ് പേട്രണ്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികളെയും അധ്യാപകരെയും വിവിധ വകുപ്പുകളെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍, പ്രമുഖ കമ്പനികളില്‍ പ്ലേസ്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ എന്നിവരെയും അനുമോദിച്ചു.
കോളജ് മാനേജര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. തോമസ് ഞള്ളിയില്‍, പ്രിന്‍സിപ്പല്‍ ഡോ. അജിമോന് ജോര്‍ജ്, എംസിഎസ്സി ചെയര്‍പേഴ്സണ്‍ അഷിത കെ. ചാക്കോ, അലുമ്നി അസോസിയേഷന് പ്രസിഡന്റ് ജോജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
വടക്കുന്നാഥൻ
തൃശൂർ: വടക്കുന്നാഥക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾ ഇന്നു നടക്കും. ക്ഷേത്രത്തിൽ രാവിലെ എട്ടിനു പഞ്ചവാദ്യം, വൈകീട്ട് ആറിന് നിറമാല എന്നിവയും ശ്രീമൂലസ്ഥാനത്തെ ശിവരാത്രിമണ്ഡപത്തിൽ രാവിലെ 7.30 മുതൽ രാത്രി 11.45 വരെ ഭജനാമൃതം, സംഗീതക്കച്ചേരി, ഓട്ടൻതുള്ളൽ തുടങ്ങി വിവിധ പരിപാടികളും, മതിൽക്കകത്ത് ഉച്ചകഴിഞ്ഞു മൂന്നിനു കൂത്ത്, രാത്രി ഒന്പതിനു തായമ്പക, രാത്രി 8.30 നു പാറമേക്കാവ് ക്ഷേത്രത്തിൽനിന്നും രാത്രി 10.30 ന് ഷൊർണൂർ റോഡിലെ സത്രം ജംഗ്ഷനിൽനിന്നും എഴുന്നള്ളിപ്പ്, പുലർച്ചെ 1.15ന് തൃപ്പുക നടയടയ്ക്കൽ, തുടർന്ന് വിളക്കാചാരം, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരിക്കും.നാളെ ഏഴിനു നിർമാല്യദർശനവും നെയ്യഭിഷേകവും ഉണ്ടായിരിക്കും.
മമ്മിയൂര്‍
ഗുരുവായൂര്‍: ക്ഷേത്രങ്ങളില്‍ ഇന്ന് ശിവരാത്രി ആഘോഷിക്കും. മമ്മിയൂര്‍ ക്ഷേത്രത്തില്‍ തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ലക്ഷാര്‍ച്ചനയും ഭസ്മാഭിഷേകവുമുണ്ടാകും. രാവിലെ പിസിസി ഇളയതിന്റെ ഭക്തിപ്രഭാഷണം, മണലൂര്‍ ഗോപിനാഥിന്റെ ഓട്ടന്തുള്ളല്, ഉച്ചയ്ക്ക് പല്ലശന മുരളിയുടെ പഞ്ചവാദ്യം, വൈകിട്ട് രഹന മുരളീധരന്റെ മോഹിനിയാട്ടം, രാത്രി കൃഷ്ണനാട്ടം എന്നിവയാണ്.
ചൊവ്വല്ലൂര്‍
ചൊവ്വല്ലൂര്‍: ക്ഷേത്രത്തില്‍ ശിവരാത്രിയുടെ വിശേഷാല്‍ ചടങ്ങുകള്‍ക്ക് തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന് നമ്പൂതിരി മുഖ്യകാര്‍മികനാകും. രാവിലെ കാഴ്ചശീവേലിക്ക് മേളം പെരുവനം കുട്ടന്മാരാര് നയിക്കും. ഗുരുവായൂര്‍ മുരളിയുടെ നാഗസ്വരമുണ്ടാകും. ഉച്ചയ്ക്ക് എഴുന്ന ള്ളിപ്പിന് പഞ്ചവാദ്യം പല്ലശന മുരളി നയിക്കും. വൈകിട്ട് ചൊവ്വല്ലൂര്‍ സുനിലിന്റെ തായമ്പക, രാത്രി കലാപരിപാടികള്‍ എന്നിവയുമുണ്ടാകും.
പെരുന്തട്ട
പെരുന്തട്ട: ശിവക്ഷേത്രത്തില്‍ രാവിലെ അഖണ്ഡനാമ ജപം, വൈകീട്ട് ഭക്തിഗാനാര്‍ച്ചന, രാത്രി കഥകളി എന്നിവയുണ്ടാകും. സായി മന്ദിരത്തിൽ രാവിലെ ഒൻപതിന് മുത്തപ്പൻ തെയ്യം, ഭക്തജനങ്ങൾക്ക് കല്പന നൽകും.
തിരുവില്വാമല
തിരുവില്വാമല: ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. രാവിലെ അഞ്ചിന് അഷ്ടദ്രവ്യ ഗണപതി ഹോമം , അഭിഷേകങ്ങൾ, 8.30 ന് ക്ഷേത്രത്തിൽ നിർമിച്ച അന്നദാനമണ്ഡപത്തിന്റെ ഉദ്ഘാടനം, ഒന്‍പതിന് ഭക്തി പ്രഭാഷാണം, 11-30 മുതൽ പ്രസാദ ഊട്ട്, വൈകീട്ട് 5.30ന് നാദസ്വരം, 6.30 മുതൽ തിരുവാതിരക്കളി , ഏഴിന് നൃത്ത സന്ധ്യ.
പൂതനക്കര ശിവക്ഷേത്രം , പാമ്പാടി സോമേശ്വരം ശിവക്ഷേത്രം, എരവത്തൊടി അർധനാരീശ്വര ക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കും.
സാംസ്കാരിക സമ്മേളനം
ഗുരുവായൂർ: സായ് സഞ്ജീവനി ട്രസ്റ്റിന്റെ നേതൃത്വത്തിൽ സായി മന്ദിരത്തിൽ ശിവരാത്രി സാംസ്കാരിക സമ്മേളനവും കാരുണ്യസദസും നടത്തി. കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ പൂർണതയിലേക്കുള്ള പ്രയാണമാണ് സനാതന ധർമം മുന്നോട്ടുവയ്ക്കുന്ന ജീവിതരീതിയെന്ന് കൈതപ്രം അഭിപ്രായപെട്ടു.
എഴുത്തുകാരൻ ജയരാജ് മിത്ര മുഖ്യാതിഥിയായി. സായിസ്പർശം ജീവകാരുണ്യപദ്ധതിയുടെ ഉദ്ഘാടനം മുൻ ശബരിമല മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ മൗന യോഗി സ്വാമി ഹരിനാരായണൻ ശിവരാത്രി സന്ദേശം നൽകി. മുത്തപ്പൻ കർമങ്ങൾക്കു നേതൃത്വം നൽകിയ സനൽ പെരുവണ്ണാൻ, കുംഭമേളയിൽ ധർമ സേവ നടത്തിയ കെ.ആർ. പ്രവിൽ, എം.എസ്. ശശി മരുതയൂർ എന്നിവരെ ആദരിച്ചു.
ജുനഅഖാഡ ഹരിദ്വാർ വിശ്വം ഭർ ഭാരതി മഹാരാജ് അനുഗ്രഹപ്രഭാഷണം നടത്തി. രമൺ ഭാരതി മഹരാജ്, മഹന്ത് ശിവാനി ഭാരതി മഹരാജ്, ഋഷികേശാനന്ദ മഹരാജ്, കൗൺസിലർ ബിന്ദു നാരായണൻ, അരുൺ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
District News
കൊല്ലം : ആഘോഷങ്ങൾ ഐക്യത്തിനാകണമെന്ന് കൊല്ലം രൂപത വികാരി ജനറാൾ മോൺ. ഡോ. ബൈജു ജൂലിയൻ. കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് ആൻഡ് റിസർച്ച് സെന്ററി െ ന്റ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷത്തിെന്റെ ഉദ്ഘാടനം കരുതൽ അക്കാഡമി ഹാളിൽ കേക്ക് മുറിച്ച് നിർവഹിച്ച് വിശ്വാസ സന്ദേശം നൽകുകയായിരുന്നു ഡോ.ബൈജു ജൂലിയൻ.
കുഞ്ഞുങ്ങളെപ്പോലെയാകുക എന്നുള്ളതാണ് ക്രിസ്മസി െ ന്റ സ്നേഹ സന്ദേശം. കുഞ്ഞുങ്ങളുടെ ഇത്തരം ആഘോഷങ്ങൾ പരസ്പര സ്നേഹത്തി െ ന്റ വലിയ സന്ദേശം പകർന്നു നൽകുന്നു.
എല്ലാ മതസ്ഥരും ഒരുമിച്ചു ചേർന്നുള്ള ഐക്യത ഇവിടെയുണ്ട് എന്നുള്ളത് ക്രിസ്മസ് - ന്യൂഇയർ ആഘോഷങ്ങളുടെ അന്തസത്ത ഉയർത്തിപ്പിടിക്കുന്നുവെന്നും ബൈജു ജൂലിയാൻ പറഞ്ഞു.
കരുതൽ അക്കാഡമി പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ വി.ടി. കുരീപ്പുഴ മുഖ്യപ്രഭാഷണം നടത്തി. കരുതൽ അക്കാഡമി മാനേജർ ജോർജ് എഫ്. സേവ്യർ വലിയവീട്, അധ്യാപകരായ ജ്യോതിരാജ്, ജിത് ബെനഡിക്ട് വിജയ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും മത്സരങ്ങളും കലാപരിപാടികളും സർട്ടിഫിക്കറ്റ് വിതരണവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ക്രിസ്മസ് അപ്പൂപ്പനുമൊത്തുള്ള നൃത്തങ്ങളുമൊക്കെയായി കരുതലി െ ന്റ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം മനോഹര അനുഭവമായി.
District News
ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ എൽപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, സെൻട്രൽ സ്കൂൾ എന്നിവയുടെ സംയുക്ത വർഷാഘോഷത്തിന്റെയും പുതിയ കെജി ബ്ലോക്കിന്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ എം.പി. ജാക്സൺ നിർവഹിച്ചു. ഡോൺ ബോസ്കോ സലേഷൻ സഭയുടെ ബംഗളൂരു പ്രൊവിൻഷ്യൽ റവ.ഡോ. ജോസ് തോമസ് കോയിക്കൽ അധ്യക്ഷത വഹിച്ചു. മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് മുഖ്യാതിഥിയായി. സെൻട്രൽ സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും പ്രൊവിൻഷ്യൽ നിർവഹിച്ചു.
മാധ്യമപുരസ്കാര ജേതാവായ പിടിഎ പ്രസിഡന്റ് ് സെബി മാളിയേക്കൽ, വിരമിക്കുന്ന അധ്യാപകരായ വി.ജെ. ഷാലി, കെ.എൽ. ജീജ, ലീന വർഗീസ്, കെ. സീന ജോർജ് എന്നിവരെ ആദരിച്ചു. സ്കൂൾ മാനേജരും റെക്ടറുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ, മുനിസിപ്പൽ കൗൺസിലർ എം.എസ്. ദാസൻ, ഫാ. ജിനു കുഴിത്തൊട്ടിയിൽ, ഫാ. ഷിനോ കളപ്പുരയ്ക്കൽ, ഫാ. ജിതിൻ മൈക്കിൾ, സിസ്റ്റർ വി.പി. ഓമന, എബിൻ വെള്ളാനിക്കാരൻ, രതീഷ് കെ. ഭരതൻ, അഡ്വ. ഹോബി ജോളി, ലിജി ജോസ്, സിൽജി ജോൺസൻ എന്നിവർ പ്രസംഗിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉപജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.
കാടുകുറ്റി: അമ്പഴക്കാട് സെന്റ് തോമസ് എൽപി സ്കൂളിന്റെ 123-ാമത് വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മനോജ് ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസ് അരിക്കാട്ട് അധ്യക്ഷതവഹിച്ചു.
ഫാ. സിജോ ഇരിമ്പൻ അനുഗ്രഹപ്രഭാഷണം നടത്തി. എൻഡോവ്മെന്റ് വിതരണവും സമ്മാനദാനവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ തോമസ് ഐ.കണ്ണത്ത്, എം.ആർ. ഡേവിസ്, ഫാ. റിജോ എടത്തിരുത്തിക്കാരൻ, എഇഒ കെ.കെ. സുരേഷ്, ചാലക്കുടി ബിപിഒ ലിജോ ജോസ്, പ്രധാനാധ്യാപകൻ റോബി ജോസ് എന്നിവർ പ്രസംഗിച്ചു.
District News
കൈപ്പറമ്പ്: ദേവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളിന് തുടക്കമായി. ഇന്നുരാവിലെ ആഘോഷമായ ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, അമ്പ് വെഞ്ചരിപ്പ് എന്നിവയും രാത്രി 10ന് അമ്പ് സമാപനവും നടക്കും.
തിരുനാൾ ദിനമായ നാളെ രാവിലെ 6.15നും 10നും വൈകിട്ട് നാലിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 10 നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ഗ്രിജോ മുരിങ്ങാത്തേരി മുഖ്യകാർമികനാകും. ഫാ. ജോൺ അയ്യങ്കാനയിൽ സന്ദേശംനൽകും. ഫാ. പോൾ കള്ളിക്കാടൻ സഹകാർമികനാകും. ഉച്ചതിരിഞ്ഞ് നാലിനുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം തിരുനാൾ പ്രദക്ഷിണവും തുടർന്ന് ഫ്യൂഷൻ നൈറ്റുമുണ്ടാകും. 31ന് രാവിലെ മരിച്ചുപോയവർക്കുള്ള അനുസ്മരണ ബലി. ഇടവക വികാരി ഫാ. റാഫേൽ പുല്ലോക്കാരൻ, ജനറൽ കൺവീനർ ജോൺസൺ എലവത്തിങ്കൽ, കൈകാരന്മാരായ ഡേവിഡ് വാഴപ്പിള്ളി, കെ.എഫ്. ബിജോയ്, സിജു മുളയ്ക്കൽ തുടങ്ങിയവർ നേതൃത്വംനൽകും.
പുതുക്കാട് ഫൊറോന പള്ളി
പുതുക്കാട്: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ തിരുനാൾ ശനി, ഞായർ തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് കുർബാനയ്ക്കുശേഷം കൂടുതുറക്കല് നടക്കും. തിരുനാള്‍ദിനമായ ഫെബ്രുവരി ഒന്നിന് രാവിലെ നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഇലോയ് ചിറമല്‍ കാര്‍മികനാകും. ഫാ. ഷിന്റോ കുളങ്ങര തിരുനാള്സന്ദേശംനല്കും. വൈകിട്ട് നാലിന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ഷൈജോ പാറമ്മേല്‍ കാര്‍മികത്വംവഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും വര്‍ണമഴയും ഉണ്ടായിരിക്കും.
തിരുനാളിനോടനുബന്ധിച്ചുള്ള കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ചുനൽകിയ ഭവനത്തിന്റെ താക്കോൽദാനം നടന്നതായി ഭാരവാഹികൾ അറിയിച്ചു. വികാരി ഫാ. പോള്‍ തേയ്ക്കാനത്ത്, ട്രസ്റ്റിമാരായ ഡെയ്സണ്‍ മഞ്ഞളി, കെ.ജെ. ജോജു, പോള്‍സണ്‍ കൊടവരക്കാരന്, ജനറല്‍ കണ്‍വീനര്‍ ഷാജു മൂലന് എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
District News
തൊണ്ടിയിൽ: നവതിയുടെ നിറവിലെത്തിയ സെന്റ് ജോൺസ് യുപി സ്കൂളിന്റെ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും കോർപറേറ്റ് മാനേജർ റവ. ഡോ. സോണി വടശേരിയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു. പൂർവികരുടെ സ്മരണാർഥം നെക്രോളജി സംഘടിപ്പിച്ചു.
പൂർവ വിദ്യാർഥിയും പ്രശസ്ത ഫിലിം എഡിറ്ററുമായ രഞ്ജൻ ഏബ്രഹാം സുവനീർ പ്രകാശനം നടത്തി. പൂർവ വിദ്യാർഥിയും മുൻ ഐജിയുമായ ജോസ് ജോർജ് സന്ദേശം നൽകി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ പ്രതിഭകളെ ആദരിച്ചു.
ഇരിട്ടി എഇഒ സി.കെ. സത്യൻ മുഖ്യാഥിതിയായിരുന്നു. സർവീസിൽ നിന്ന് വിരമിക്കുന്ന ബീന ജോസഫ് മറുപടി പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്തംഗം ജയ്സൺ കാരക്കാട്ട്, കെ.എ. രജീഷ്, ലിസമ്മ ജോസഫ് മംഗലത്ത്, ആഷാ മാത്യു, സണ്ണി സിറിയക്ക് പൊട്ടങ്കൽ, കെ. നിഷാന്ത്, ഒ. മാത്യു, വിനോദ് നടുവത്താനി, ബിന്ദു കൃഷ്ണ, അതുൽ കൃഷ്ണ, സ്കൂൾ മുഖ്യാധ്യാപകൻ മാത്യു ജോസഫ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷൈൻ എം. ജോസഫ് എന്നിവർ പ്രസംഗിച്ചു.
നവതി ആഘോഷത്തോടനുബന്ധിച്ച് 90 അമ്മമാരും കുട്ടികളും അണിനിരന്ന മെഗാ തിരുവാതിര സംഘടിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗങ്ങളായ ജൂബിലി ചാക്കോ, റാണി ടോമി, ബേബി സോജ, കെ.കെ. സ്മിത, സ്റ്റാഫ് സെക്രട്ടറി ജിൻസി ജോസ് എന്നിവർ പ്രസംഗിച്ചു. മദർ പിടിഎയും അധ്യാപകരും പരിപാടിക്കു നേതൃത്വം നൽകി.
ഇന്നു രാവിലെ പത്തു മുതൽ ഗുഡ് എർത്ത് ചെസ് കഫെയിലും, യുപി സ്കൂളിലുമായി സ്പോർട്സ് എക്സിബിഷൻ നടക്കും.അന്തരിച്ച കളരിക്കൽ ദേവസ്യാ ( ബേബി, പേരട്ട ) യുടെ ശേഖരത്തിൽ ഉണ്ടായിരുന്ന 200 ഓളം രാജ്യങ്ങളുടെ സ്റ്റാമ്പുകളും കറൻസികളും നാണയങ്ങളും പ്രദർശനത്തിൽ ഉണ്ടാകും.
District News
മങ്കൊമ്പ്: കൈനടി എ.ജെ. ജോൺ മെമ്മോറിയൽ എൽപി സ്കൂളിന്റെ 105ാം വാർഷികാഘോഷങ്ങൾ ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ റവ.ഡോ. ആന്റണി മൂലയിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. തോമസ് കമ്പിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. വിനയ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
സർവീസിൽനിന്നു വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഷേർളി തോമസ്, അധ്യാപകരായ ടെസി മാത്യു, കെ. ലിജി, പി.ജി. ജോളിക്കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം സി.വി. രാജീവ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ജോസഫ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ലിജി മാത്യു, സ്റ്റാഫ് സെക്രട്ടറി എം. ബിന്ദുമോൾ, പിടിഎ പ്രസിഡന്റ് റജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
NRI
റോം: ഇറ്റലിയിലെ ഇന്ത്യൻ എംബസിയുടെ റോമിലെ ആസ്ഥാനത്ത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. അംബാസഡർ വാണി റാവു, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗൗരവ് ഗാന്ധി എന്നിവരുടെ സാനിധ്യത്തിൽ വർണശബളമായ ചടങ്ങിൽ മലയാളികളുടെ സ്ട്രിംഗ്സ് റോമാ മ്യൂസിക് ബാൻഡിന്റെ പ്രകടനം വേറിട്ട അനുഭവമായി.
വന്ദേമാതരം എന്ന ദേശഭക്തി ഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് വന്ദേമാതരം ആലപിച്ചാണ് സംഘം ചടങ്ങിൽ ആവേശം നിറച്ചത്. സംഗീതത്തിലൂടെ പ്രവാസി സമൂഹത്തെ കൂട്ടിയിണക്കാനും ഇന്ത്യൻ സംഗീത പാരമ്പര്യം കാത്തുസൂക്ഷിക്കുകയും പുതിയ കലാകാരന്മാരെ കണ്ടെത്താനുമുള്ള കൂട്ടായ്മ കൂടിയാണ് സ്ട്രിംഗ്സ് മ്യൂസിക് ബാൻഡ്.
കോവിഡിന്റെ കടുത്ത വെല്ലുവിളികൾ നിറഞ്ഞ സമയത്ത് എക്സലന്റ് ഇവന്റ്സ് ജസ്റ്റിൻ പന്തല്ലൂക്കരനും പരേതനായ സജി തട്ടിലും നൽകിയ പിന്തുണയുമായി രൂപപ്പെടുതി ഫ്രെനിഷ് കരിപ്പേരി സ്ഥാപിച്ച ഈ ബാൻഡിൽ ഇപ്പോൾ നീതു ബാബു, മനീഷ മനോജ്, ജോഷ്ന ജോസ്, ശിൽപ ചന്ദ്രൻ, ബിനോയ് തോമസ്, ദീപു ദോസ്, ലിപ്സൺ സ്റ്റാൻലി, ഹരികൃഷ്ണൻ, അനന്തകൃഷ്ണൻ, റിക്സൺ ലോറെൻസ്, വിപിൻ വേളി എന്നിവരാണ് ഈ സംഘത്തിലെ പ്രധാനികൾ.
ഇതിനോടകം ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിൽ ഇരുപതിലധികം സ്റ്റേജ്ഷോകൾ അവതരിപ്പിച്ച സ്ട്രിംഗ്സ്റോമാ, ഇറ്റലിയിലെ ഇന്ത്യൻ യുവതലമുറയ്ക്ക് രാജ്യത്തിന്റെ സമ്പന്നമായ സംഗീത പാരമ്പര്യം മനസിലാക്കാനും അതിനെ മുന്നോട്ടു കൊണ്ടുപോകാനും സഹായിക്കുക എന്ന സാമൂഹിക ഉത്തരവാദിത്തവും സാംസ്കാരിക പ്രതിബദ്ധതയുമാണ് ലക്ഷ്യമിടുന്നത്.
NRI
ഒക്ലഹോമ: അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടത്തപ്പെട്ടു. ഇതിനോടുബന്ധിച്ചു ഒക്ലഹോമ സിറ്റിയിലും വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു.
ഫ്രീഡം സെന്ററിൽ നിന്ന് ഒക്ലഹോമ ഹിസ്റ്ററി മ്യൂസിയം വരെയായിരുന്നു നിശബ്ദ ജാഥ സംഘടിപ്പിച്ചത്. ഒക്ലഹോമ സിറ്റി ഡൗണ്ടൗണിൽ നടന്ന വാർഷിക പരേഡിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു.
1986 മുതലാണ് നഗരത്തിൽ ഈ ആഘോഷങ്ങൾ സജീവമായി തുടങ്ങിയതെന്ന് ചടങ്ങിൽ പങ്കെടുത്തവർ ഓർമിച്ചു. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ ഇന്നത്തെ സമൂഹത്തിന് അത്യന്താപേക്ഷിതമാണെന്ന് പങ്കെടുക്കുന്നവർ അഭിപ്രായപ്പെട്ടു.
ക്ലാര ലൂപ്പറിനെപ്പോലെയുള്ളവരുടെ നേതൃത്വത്തിൽ നടന്ന പൗരാവകാശ പോരാട്ടങ്ങളെയും എൻഎഎസിപി നേതാക്കൾ ചടങ്ങിൽ സ്മരിച്ചു.
District News
അമയന്നൂര്‍: മീനടം സെന്റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി പുനർനിർമാണത്തിന് അമയന്നൂര്‍ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയുടെ കൈത്താങ്ങ്. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥതയില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവല്ല അതിഭദ്രാസനത്തിനു കീഴിലെ കോട്ടയം വൈദിക ജില്ലയിലുള്ള ഏക ദേവാലയമാണ് മീനടം പള്ളി. മീനടത്തെ പുതിയ ദേവാലയ നിര്‍മാണത്തിനാണ് അമയന്നൂര്‍ ഇടവകക്കൂട്ടായ്മ കാരുണ്യത്തിന്റെ കരം നീട്ടിയത്.
പള്ളിയുടെ വാര്‍ഷിക പെരുന്നാള്‍ ആഘോഷങ്ങള്‍ ചുരുക്കി മിച്ചംപിടിച്ച തുക മീനടത്തെ പുതിയ ദേവാലയ നിര്‍മാണത്തിന് സംഭാവന നല്‍കിയാണ് സ്നേഹത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകയായത്.
അമയന്നൂര്‍ പള്ളിയുടെ തിരുനാള്‍ ദിനത്തില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭാ കൂരിയ ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസ് എപ്പിസ്കോപ്പായില്നിന്ന് മീനടം പള്ളി വികാരി ഫാ. സൈജു കുര്യന് ഒഐസി, ട്രസ്റ്റി വി.സി. റെജി വയലിക്കൊല്ലാട്ട്, സെക്രട്ടറി പി.യു. ഏബ്രഹാം ഓലിക്കരപീടികയില് എന്നിവര്‍ ചേര്‍ന്ന് സംഭാവന സ്വീകരിച്ചു. അമയന്നൂര്‍ പള്ളി വികാരി ഫാ. മാത്യു ചിറയില്‍, പള്ളി ട്രസ്റ്റി ഏബ്രഹാം മാത്യു ചുണ്ടേവാലേല്‍, സെക്രട്ടറി ഡെന്നീസ് ജേക്കബ് ഇരട്ടവനാല്, കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത
District News
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കെകെടിഎം ഗവ. കോളജിന്റെ വജ്രജൂബിലി ആഘോഷവും പൂർവവിദ്യാർഥി മഹാസംഗമവും ഇന്ന് വിപുലമായ പരിപാടികളോടെ ആഘോ ഷിക്കും. രാവിലെ 9.30 മുതൽ കോളജ് കാമ്പസിലെ മുസിരിസ് കൺവൻഷൻ സെന്ററിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളിൽ റവന്യു മന്ത്രി കെ.രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബെന്നി ബെഹനാൻ എംപി, മുൻ എംപി ടി.എൻ. പ്രതാപൻ, വി.ആർ. സുനിൽകുമാർ എൽഎൽഎ, ഇ.ടി. ടൈസൺ എംഎൽഎ, നജീബ് കാന്തപുരം എംഎൽഎ എന്നിവരും കലാസാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവരും പങ്കെടുക്കും.
കോളജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് അലുംനി അസോസിയേഷൻ നിരവധി വികസനപദ്ധതികൾക്കു രൂപം നൽകിയിട്ടുള്ളതായി അസോസിയേ ഷൻ ഭാരവാഹികൾ പറഞ്ഞു. കോളജിലെ സാമ്പത്തികശേഷി കുറഞ്ഞ വി ദ്യാർഥികൾക്ക് സൗജന്യഭക്ഷണം നൽകുന്നതിനായി കാന്റീൻ തുറക്കും.
വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തുകയും അക്കാദമിക്ക് ഗുണനില വാരം ഉയർത്തുന്നതിന് ആവശ്യമായ ബുക്കുകൾ നൽകും.
സൗജന്യ സിവിൽ സർവീസ് കോച്ചിംഗ് സെന്റർ ആരംഭിക്കും. കോളജ് കാമ്പസിന്റെ ബ്യൂട്ടിഫിക്കേഷൻ നടപ്പാക്കുന്നതൊടൊപ്പം മത്സരങ്ങളിൽ യോഗ്യത നേടുന്നതിന് ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് മത്സരങ്ങളിൽ വിദ്യാർഥികൾക്കു കോച്ചിംഗ് നൽകും. അഡ്മിനിസ്ട്രേറ്റ് വിഭാഗത്തിനായി പുതിയ ക്ലാസ്റൂമുകൾ നിർമിക്കുകയും കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് തൊഴിൽ പരിശീലനവും പ്ലേസ്മെന്റും കരിയർ ഗൈഡ്സും ഏർപ്പെടുത്തു മെന്നും ഭാരവാഹികളായ പ്രസിഡന്റ്് അൻവർഅലി, സെക്രട്ടറി ഓമന വിജയൻ റോയ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
District News
കൊച്ചി: പുതുവത്സര ദിനാഘോഷവുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി പോലീസ്. ബുധനാഴ്ച ആറു മണി മുതല്‍ ബീച്ച് റോഡുകളില്‍ ട്രാഫിക് നിയന്ത്രണമുണ്ടാകും. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രമല്ല, ചെറായി, പുതുവൈപ്പ്, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകളിലേക്കും കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന നിയന്ത്രണനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.
31ന് വൈകിട്ട് ബീച്ച് ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ കടത്തിവിടില്ല. ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവരുടെ കൈവശം ഐഡി കാര്‍ഡ് ഉണ്ടായിരിക്കണം. ഫോര്‍ട്ട് കൊച്ചിയില്‍ റോഡ് അരികിലുള്ള പാര്‍ക്കിംഗ് നിയന്ത്രിക്കും. ബിഷപ്പ് ഹൗസ് പാര്‍ക്കിംഗ് ഏരിയ, സാന്റാക്രൂസ് സ്കൂള്‍ ഗ്രൗണ്ട്, ഡെല്‍റ്റ സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കും.
വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ നിന്നും ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡ് 31ന് വണ്‍വേ ആക്കും. ചെറായി ബീച്ച് മുതല്‍ വടക്കോട്ട് മുനമ്പം ബീച്ച് വരെയുള്ള ഭാഗത്ത് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളു. കുഴുപ്പിള്ളി ബീച്ച് വരെയുള്ള ഭാഗത്ത് റോഡിന്റെ കിഴക്ക് ഭാഗത്ത് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളു.
വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ നിന്നും രക്തേശ്വരി ബീച്ചിലേക്കുള്ള റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. അനുമതിയില്ലാതെ പടക്കം കൈവശം വയ്ക്കുന്നവര്‍ക്കെതിരെയും മൈക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും.
ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന് ഒരുക്കുമെന്നും അട്ടിമറി സാധ്യത ഒഴിവാക്കാന്‍ മുന്‍കരുതലുകളെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചിട്ടുണ്ട്. എക്സൈസും പരിശോധന നടത്തും.
അതേസമയം, പുതുവത്സരം ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കൊച്ചി. ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കല്‍ അടക്കം നിരവധി പരിപാടികളാണ് പുതുവത്സര ദിനത്തോട് അനുബന്ധിച്ച് ജില്ലയില്‍ നടക്കാനൊരുങ്ങുന്നത്. നഗരത്തിലെ മാളുകളിലും ക്ലബ്ബുകളിലും റെസ്റ്റോറന്റുകളിലുമടക്കം ചെറുതും വലുതുമായ ആഘോഷങ്ങള്‍ ഒരുങ്ങുന്നുണ്ട്.
District News
കോഴിക്കോട്: ജില്ലയില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കാന്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുന്നൊരുക്ക യോഗത്തില്‍ തീരുമാനം.
ജനുവരി 26ന് രാവിലെ ഒമ്പതിന് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടക്കുന്ന പരേഡില്‍ പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എന്‍സിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട്, ഗൈഡ്സ്, സ്കൂള്‍ ബാന്‍ഡ് അടക്കമുള്ള പ്ലാറ്റൂണുകള്‍ അണിനിരക്കും.
പരേഡിന് മുന്നോടിയായി 22, 23 തിയതികളിൽ റിഹേഴ്സല്‍ പരേഡ് നടത്തും. 24ന് അന്തിമ ഡ്രസ് റിഹേഴ്സല്‍ നടക്കും.ആഘോഷത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
റിപ്പബ്ലിക് ദിനാഘോഷം, പരേഡ് തുടങ്ങിയവയുടെ പ്രാഥമിക ഒരുക്കങ്ങള്‍ക്ക് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.യോഗത്തില്‍ എഡിഎം സി. മുഹമ്മദ് റഫീഖ്, കണ്ട്രോള് റൂം എസിപി ദിനേഷ് കോറോത്ത്, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
ആലപ്പുഴ: ക്രിസ്മസ് ആഘോഷത്തിനു തിരശീല വീണു. പക്ഷേ, ജില്ല ഇനി ഉണരുന്നത് ഫെസ്റ്റിവല്‍ മൂഡിലേക്ക്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങി. ക്രിസ്മസ് ആഘോഷങ്ങള്‍ ദേവാലയത്തിലാണ് നടന്നതെങ്കില്‍ ബീച്ചുകളും പാര്‍ക്കുകളും കേന്ദ്രീകരിച്ചാണു പുതുവര്‍ഷ ആഘോഷങ്ങള്‍ നടക്കുന്നത്. 31നു രാത്രി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയയിടങ്ങളില്‍ പുതുവത്സര ആഘോഷം നടക്കും. ഇവയ്ക്കു പുറമേ ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങളും ജില്ലയില്‍ നടക്കുന്നുണ്ട്. ആലപ്പുഴ നഗരത്തില്‍ മുല്ലയ്ക്കല് ചിറപ്പിനോട് അനുബന്ധിച്ചുള്ള കാര്‍ണിവല്‍ സജ്ജമായിക്കഴിഞ്ഞു. ചിറപ്പ് 27നു സമാപിക്കുമെങ്കിലും കാര്‍ണിവല്‍ ഏതാനും ദിവസംകൂടി തുടരാനാണു സാധ്യത.
ബീച്ച് ഫെസ്റ്റ് ഇന്നു മുതൽ
ആലപ്പുഴ ബീച്ചില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ബീച്ച് ഫെസ്റ്റ് ഇന്ന്റേഡിയോ മാംഗോയുടെ പരിപാടിയോടെ ആരംഭിക്കും. 'മാംഗോ ബീറ്റ്സ്' എന്ന പേരില്‍ ഡി.ജെ. സാവിയോ നയിക്കുന്ന ഡിജെയാണു പ്രധാന ആകര്‍ഷണം.
31നു രാത്രി വരെയാണു പരിപാടികള്‍. ബീച്ചിനെ രാത്രിയുടെ ആഘോഷത്തിമിര്‍പ്പിലാക്കുന്ന ദിവസങ്ങളാകും ഇത്. മത്സരങ്ങളും വിവിധ കലാപരിപാടികളുമായി ബീച്ച് ഫെസ്റ്റ് ഉത്സവാന്തരീക്ഷം സൃഷ്ടിക്കും.
31നു രാത്രി ബാന്‍ഡ്, ഡിജെ തുടങ്ങിയവയുമുണ്ടാകും. നിലവില്‍ ആലപ്പുഴ ബീച്ചില്‍ സ്വകാര്യ സ്ഥാപനത്തിന്റെ കാര്‍ണിവല്‍ നടക്കുന്നുണ്ട്
ചേര്‍ത്തല ഫെസ്റ്റ്29 മുതല്‍ 31 വരെ
ചേര്‍ത്തല ടിബി കനാല്‍ക്കരയിൽ 29 മുതല്‍ 31 വരെ കനാല്‍ ഫെസ്റ്റ് നടക്കും. വൈകിട്ട് എഎസ് കനാല്‍ വശങ്ങളില് അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ കനാല്‍ ഫെസ്റ്റ് വിളംബര വിളക്കു തെളിക്കും. 30നു വൈകിട്ട് ആറിനു ഡാന്‍സ് മത്സരം, 31ന് ഉച്ചയ്ക്ക് രണ്ടിനു ചേര്‍ത്തലയിലെ ടൂറിസം സാധ്യതകള്‍ ശില്പശാല, ആറിനു മെഗാ ഷോ എന്നിവ നടക്കും.
മാരാരിക്കുളം ഫെസ്റ്റ്
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാരാരിക്കുളം ബീച്ചില്‍ നടത്തുന്ന ഫെസ്റ്റ് നാളെ തുടങ്ങിയേക്കും. ഇവിടെയും സംഗീത പരിപാടികളാണു പ്രധാനമായും ഉണ്ടാവുക.
ഉളവയ്പ് കാര്‍ണിവല്‍
കൊച്ചി കാര്‍ണിവലിന്റെ മാതൃകയില്‍ ജില്ലയില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നത് ഉളവയ്പ് കായല്‍ കാര്‍ണിവലിലാണ്. ഇത്തവണ 25 അടി ഉയരമുള്ള വൈക്കോലില്‍ പാപ്പാഞ്ഞിയെയാണ് ഒരുക്കുന്നത്. ഇന്‍ഫ്ലുവന്‍സറും ഗായകനുമായ നിധീഷിന്റെ സംഗീത പരിപാടി "നിധീഷ് കത്തിക്കുന്നു' എന്ന പേരില്‍ 31നു രാത്രി എട്ടിനു നടക്കും.
Kerala
തിരുവനന്തപുരം: വാജ്പേയി ജന്മദിനാഘോഷത്തോടനുബന്ധിച്ച് ജീവനക്കാർ ഇന്ന് എത്തണമെന്ന് കാണിച്ച് ലോക് ഭവൻ കൺട്രോളർ അയച്ച സർക്കുലർ വിവാദത്തിൽ. ക്രിസ്മസ് ദിനമായ ഇന്ന് ജീവനക്കാർ ലോക് ഭവനിൽ എത്തണമെന്ന് കാണിച്ചിറക്കിയ സർക്കുലറാണ് വിവാദത്തിലായത്.
ഇതോടെ ജീവനക്കാർ പരിപാടിയിൽ നിർബന്ധമായും എത്തേണ്ടെന്ന വിശദീകരണം ഇറക്കി ലോക് ഭവൻ. ക്രിസ്മസ് അവധി ഒഴിവാക്കിയില്ലെന്നും ലോക് ഭവൻ വിശദീകരിച്ചു. ഇന്ന് വാജ്പേയി ദിനാചരണത്തിൽ ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധമല്ലെന്നും അറിയിപ്പിറക്കി.
അതേസമയം ക്രിസ്മസിനെ വരവേൽക്കുകയാണ് ലോകം. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളിലാണ് വിശ്വാസികൾ.
District News
കോഴിക്കോട്: താമരശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റാര്‍ട്ടിലെ ക്രിസ്മസ് ആഘോഷങ്ങള്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് എപ്പോഴും സന്തോഷത്തിന്റേതാണെന്നുംഏത് പ്രതിസന്ധി ഘട്ടങ്ങളിലും പ്രത്യാശയുള്ളവരായിരിക്കണമെന്ന് ക്രിസ്മസ് നമ്മെ ഓര്‍മിപ്പിക്കുന്നുവെന്നും ബിഷപ് പറഞ്ഞു.
സ്റ്റാര്‍ട്ട് ഡയറക്ടര്‍ റവ.ഡോ. സുബിന് കിഴക്കേവീട്ടില്‍ ആമുഖ പ്രഭാഷണം നടത്തി. രൂപതാ ചാന്‍സലര്‍ റവ.ഡോ.സെബാസ്റ്റ്യന്‍ കവളക്കാട്ട്, പാറോപ്പടി ഫൊറോന വികാരി ഫാ.സൈമണ്‍ കിഴക്കേക്കുന്നേല്‍, കോര്പറേഷന് വാര്‍ഡ് കൗണ്‍സിലര്‍ വിനീത സജീവ് എന്നിവര്‍ സംസാരിച്ചു. ഫാ. സിബി കുഴിവേലില്‍, ഫാ. ഷെറിന് പുത്തന്‍പുരയ്ക്കല്‍, വൈദീകര്‍, സിസ്റ്റേഴ്സ്, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്റ്റാര്‍ട്ടിലെ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പിഡിഡിഎം, എസ്കെഡി സന്യാസഭവനങ്ങളിലെ സിസ്റ്റേഴ്സിന്റെ കരോള്‍ ഗാനങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. സ്റ്റാര്‍ട്ടിന്റെ പുതിയ സംരംഭമായ ആറു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായുള്ള അഡ്വാന്‍സ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ബിഷപ് തുടക്കം കുറിച്ചു.
District News
ചങ്ങനാശേരി: ക്രിസ്മസ്, പുതൂര്‍ പള്ളി ചന്ദനക്കുടം, കാവില്‍ ക്ഷേത്രത്തില്‍ ഉത്സവം, പുതുവത്സരാഘോഷം... ചങ്ങനാശേരി ആഘോഷദിനങ്ങളിലേക്ക്. ക്രിസ്മസ് സ്റ്റാറുകളും ദീപാലങ്കാരങ്ങളും വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ നല്ല തിരക്കാണ്. വൈവിധ്യമാർന്ന അലങ്കാര സാമഗ്രികളും ക്രിസ്മസ് ട്രീകളും കമ്പോളത്തില്‍ സുലഭമാണ്. വസ്ത്രശാലകളിലും തിരക്കേറിയിട്ടുണ്ട്. ക്രിസ്മസ് കേക്കുകളുടെ വിപണിയും സജീവമാണ്.
നാടും നഗരവും കമനീയമാണ്. ദൈവാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. ചങ്ങനാശേരിയില്‍ വ്യത്യസ്ത പരിപാടികളോടെ 31ന് വൈകുന്നേരം അഞ്ചിന് പാലാത്രച്ചിറ ബൈപാസിനടുത്ത് എട്ടുമണിക്കൂര്‍ നീളുന്ന പുതുവത്സരാഘോഷ രാവും സംഘടിപ്പിച്ചിട്ടുണ്ട്.
മതസൗഹാര്‍ദത്തിന്റെ ആഘോഷമായി 25, 26 തീയതികളില്‍ പുതൂര്‍ പള്ളി ജമാ അത്തിന്റെ നേതൃത്വത്തില്‍ ചന്ദനക്കുടം ആഘോഷവും ഘോഷയാത്ര നടക്കും. 25നു വൈകുന്നേരം അഞ്ചിന് പുതൂര്‍ പള്ളി അങ്കണത്തില്‍ ചേരുന്ന മാനവമൈത്രി സമ്മേളനത്തോടെ ഘോഷയാത്ര ആരംഭിക്കും. ഹിന്ദു-മുസ്ലിം-ക്രൈസ്തവ ആരാധനാലയങ്ങളും സംഘടനകളും ചന്ദനക്കുട ഘോഷയാത്രയ്ക്ക് മൈത്രിയുടെ പ്രതീകമായി ഉജ്വല സ്വീകരണം നല്‍കും. 24നും 25നും രാത്രി പുതൂര്‍ പള്ളി മൈതാനത്ത് കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ 25, 26, 27 തീയതികളില്‍ ഉത്സവം നടക്കും. നാളെ രാത്രി 8.30ന് സംഗീതനിശ, 25ന് വൈകുന്നേരം 6.45ന് ചന്ദനക്കുട ഘോഷയാത്രയ്ക്കു സ്വീകരണം. 26ന് രാത്രി 8.30ന് ഭക്തിഗാനോത്സവം. 27ന് വൈകുന്നേരം ആറാട്ട്. ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ആറാട്ടിന് സ്വീകരണം. 10.30ന് ആറാട്ട് തിരികെ ക്ഷേത്രത്തില്‍ എത്തും.
ആഹ്ലാദനിറവില്‍ ക്രിസ്മസ് ആഘോഷത്തിലേക്ക്
25 നോമ്പനുഷ്ഠിച്ച് പ്രാര്‍ഥനാപൂര്‍വമാണ് വിശ്വാസീസമൂഹം ക്രിസ്മസിനായി ഒരുങ്ങുന്നത്. ക്രിസ്മസിനെ വരവേറ്റ് വീടുകളിലും ദേവാലയങ്ങളിലും നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ഒരുങ്ങി.
മിന്നിത്തിളങ്ങുന്ന അലങ്കാരദീപങ്ങളും പൊന്താരകങ്ങളും നഗരത്തിലും നാട്ടിലും തെളിഞ്ഞു. ക്രിസ്മസ് സന്ദേശങ്ങളുമായി കരോള്‍ സംഘങ്ങള്‍ എത്തിത്തുടങ്ങി.
നാളെ രാത്രി 11.45ന് ക്രൈസ്തവ ദേവാലയങ്ങളില്‍ പിറവിത്തിരുനാള്‍ ആഘോഷിക്കും. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പിറവിത്തിരുനാള്‍ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിൽ മുഖ്യകാര്‍മികത്വം വഹിക്കും.
മനുഷ്യാവതാര സന്ദേശയാത്ര 27ന്
ചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാര ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെയും ക്രിസ്മസ് ആഘോഷത്തിന്റെയും ഭാഗമായി ചങ്ങനാശേരി അതിരൂപത നടത്തുന്ന വ്യത്യസ്ത ക്രിസ്മസ് ആഘോഷം 27ന് നടക്കും. മീഡിയ വില്ലേജിന്റെ നേതൃത്വത്തില്‍ കുടുംബക്കൂട്ടായ്മ, യുവദീപ്തി-എസ്എംവൈഎം, ഫാമിലി അപ്പൊസ്തലേറ്റ്, സണ്‍ഡേ സ്കൂള്‍ എന്നീ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് മനുഷ്യാവതാര സന്ദേശയാത്ര നടത്തുന്നത്.
വൈകുന്നേരം അഞ്ചിന് ആര്‍ച്ച്ബിഷപ്സ് ഹൗസില്‍നിന്ന് എസ്ബി കോളജിലേക്ക് നടത്തുന്ന സന്ദേശയാത്രയില്‍ വ്യത്യസ്ത വേഷവിതാനങ്ങളോടെ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കും. ചങ്ങനാശേരിയുടെ ചരിത്രത്തിലെ അവിസ്മരണീയ കാഴ്ചയാകും മനുഷ്യാവതാര സന്ദേശയാത്ര.
District News
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ പുതുമ നിറഞ്ഞ ന്യൂ ഇയര്‍ ആഘോഷമായ ബോണ്‍ ആനോ 31ന് വൈകുന്നേരം അഞ്ചുമുതല്‍ പാലാത്ര ബൈപാസിലെ പീടിയേക്കല്‍ മൈതാനിയില്‍ മീഡിയ വില്ലേജിന്റെ നേതൃത്വത്തില്‍ നടക്കും.
ശിങ്കാരിമേള മത്സരം, ഡാന്‍സ് പ്രാേഗ്രാം, സാംസ്കാരിക സമ്മേളനം, പാപ്പാഞ്ഞി കത്തിക്കല്‍, ആകാശ വിസ്മയം, മ്യൂസിക് ബാൻഡ് തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഘോഷ പരിപാടികള്‍ക്കു തുടക്കംകുറിച്ച് മീഡിയ വില്ലേജില്‍ നടന്ന സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. ലിപിന്‍ തുണ്ടുകളം, ടിന്‍സു മാത്യു, മാര്ട്ടിന് ഫിലിപ്പ്, സില്‍ജി മൂലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരിയില്‍ ആദ്യമായിട്ടാണ് ഇത്രയും വിപുലമായ രീതിയില്‍ ന്യൂ ഇയര്‍ ആഘോഷം നടക്കുന്നത്.
ശിങ്കാരിമേളം മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് 50,000 രൂപ കാഷ് അവാര്‍ഡ് നല്‍കും. രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും കാഷ് അ വാര്‍ഡ് ലഭിക്കും. എട്ടു ടീമുകള്‍ക്ക് മാത്രമാണ് പങ്കെടുക്കാനുള്ള അവസരം. പങ്കെടുക്കുന്ന എല്ലാ ടീമിനും പ്രോത്സാഹന കാഷ് അവാര്‍ഡുകളും നല്‍കും. വിവരങ്ങള്‍ക്ക് 8921759194 നമ്പരില്‍ ബന്ധപ്പെടു
District News
കോട്ടയം: കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടയത്ത് നാളെ സംയുക്ത ക്രിസ്മസ് ആഘോഷം നടക്കും. തിരുനക്കര മൈതാനത്ത് വൈകുന്നേരം 5.30ന് ക്രിസ്മസ് കരോളോടെ പരിപാടികള്‍ ആരംഭിക്കും. ആറിന് പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് അധ്യക്ഷത വഹിക്കും. കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം ആമുഖ സന്ദേശം നല്‍കും. സിഎഫ്ഐ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മുനിസിപ്പല്‍ ആക്ടിംഗ് ചെയര്മാന് ബി. ഗോപകുമാര്‍, ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതിയംഗം ജോയി നടുക്കുടി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട്, ബിന്ദു മാത്യു എന്നിവര്‍ പ്രസംഗിക്കും.
സമ്മേളനത്തില്‍ ഭക്തിഗാനരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഗായകനും നിര്‍മാതാവുമായ ജിനോ കുന്നുംപുറത്തിനെ ആദരിക്കും.
ജില്ലയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുന്ന സ്പെഷല്‍ സ്കൂളുകളായ ഏറ്റുമാനൂര്‍ സാന്‍ ജോസ് വിദ്യാലയ, കോട്ടയ്ക്കുപുറം അനുഗ്രഹ , വില്ലൂന്നി സതീര്‍ഥ്യ , മണ്ണയ്ക്കനാട് ഹോളിക്രോസ് , അന്തീനാട് ശാന്തിനിലയം, ചെങ്കല്ല് ആശാനിലയം, തലയോലപ്പറമ്പ് അസീസി, ചങ്ങനാശേരി ആശാഭവന്, ചങ്ങനാശേരി സേവാനികേതന്‍ തിരുഹൃദയനിവാസ്, പാമ്പാടി സെന്റ് ജോണ്‍ ഓഫ് ഗോഡ്, വെട്ടിമുകള്‍ സേവാഗ്രാം, കോട്ടയം വികാസ് വിദ്യാലയ തുടങ്ങിയ സ്കൂളുകളെ സമ്മേളനത്തില്‍ ആദരിക്ക
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ 54 മത് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ ആഘോഷപരിപാടികൾക്ക് തുടക്കമായി. റിഫ ഐ എം സി മെഡിക്കൽ സെന്ററിൽ വച്ച് നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കെപിഎ രാഷാധികാരിയും മുൻ ലോക കേരള സഭ അംഗം ആയ ബിജു മലയിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ബിജുമലയിലും ചേർന്ന് കേക്ക് മുറിച്ചു ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
കെപി എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും കെ പി എ സെക്രട്ടറി അനിൽ കുമാർ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് , സെക്രട്ടറി രജീഷ് പട്ടാഴി, കെപിഎ ട്രഷറർ മനോജ് ജമാൽ ഐഎംസി മെഡിക്കൽ സെന്റർ മാനേജ്മെന്റ് പ്രതിനിധി നിഷ കെപിഎ സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ റിഫാ ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ എന്നിവർ ആശംസകൾ അറിയിച്ചു.
54 മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പ് ക്യാമ്പും പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വൺ ഡേ ടൂറും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു . ചടങ്ങിൽ കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ, ഡിസ്ട്രിക്ട്, ഏരിയ ഭാരവാഹികളും, പ്രവാസി ശ്രീ ഭാരവാഹികൾ, മറ്റു അംഗങ്ങളും പങ്കെടുത്തു.