x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുതുവത്സരാഘോഷം കര്‍ശന നിയന്ത്രണത്തില്‍; ബീച്ചുകളില്‍ സുരക്ഷാക്രമീകരണം, വലിയ വാഹനങ്ങള്‍ കടത്തിവിടില്ല


Published: December 30, 2025 02:34 PM IST | Updated: December 30, 2025 02:34 PM IST

കൊച്ചി: പുതുവത്സര ദിനാഘോഷവുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി പോലീസ്. ബുധനാഴ്ച ആറു മണി മുതല്‍ ബീച്ച് റോഡുകളില്‍ ട്രാഫിക് നിയന്ത്രണമുണ്ടാകും. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രമല്ല, ചെറായി, പുതുവൈപ്പ്, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകളിലേക്കും കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന നിയന്ത്രണനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.

31ന് വൈകിട്ട് ബീച്ച് ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ കടത്തിവിടില്ല. ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവരുടെ കൈവശം ഐഡി കാര്‍ഡ് ഉണ്ടായിരിക്കണം. ഫോര്‍ട്ട് കൊച്ചിയില്‍ റോഡ് അരികിലുള്ള പാര്‍ക്കിംഗ് നിയന്ത്രിക്കും. ബിഷപ്പ് ഹൗസ് പാര്‍ക്കിംഗ് ഏരിയ, സാന്റാക്രൂസ് സ്‌കൂള്‍ ഗ്രൗണ്ട്, ഡെല്‍റ്റ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കും.

വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ നിന്നും ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡ് 31ന് വണ്‍വേ ആക്കും. ചെറായി ബീച്ച് മുതല്‍ വടക്കോട്ട് മുനമ്പം ബീച്ച് വരെയുള്ള ഭാഗത്ത് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളു. കുഴുപ്പിള്ളി ബീച്ച് വരെയുള്ള ഭാഗത്ത് റോഡിന്റെ കിഴക്ക് ഭാഗത്ത് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളു.

വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ നിന്നും രക്തേശ്വരി ബീച്ചിലേക്കുള്ള റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. അനുമതിയില്ലാതെ പടക്കം കൈവശം വയ്ക്കുന്നവര്‍ക്കെതിരെയും മൈക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും.

ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന്‍ ഒരുക്കുമെന്നും അട്ടിമറി സാധ്യത ഒഴിവാക്കാന്‍ മുന്‍കരുതലുകളെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചിട്ടുണ്ട്. എക്‌സൈസും പരിശോധന നടത്തും.

അതേസമയം, പുതുവത്സരം ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കൊച്ചി. ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കല്‍ അടക്കം നിരവധി പരിപാടികളാണ് പുതുവത്സര ദിനത്തോട് അനുബന്ധിച്ച് ജില്ലയില്‍ നടക്കാനൊരുങ്ങുന്നത്. നഗരത്തിലെ മാളുകളിലും ക്ലബ്ബുകളിലും റെസ്റ്റോറന്റുകളിലുമടക്കം ചെറുതും വലുതുമായ ആഘോഷങ്ങള്‍ ഒരുങ്ങുന്നുണ്ട്.

 

Tags : New Year celebrations Security Kochi

Recent News

Corehub Up