x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് വിജയാ​ഘോ​ഷ​ത്തി​നി​ടെ മെ​ക്‌​സി​ക്കോ​യി​ല്‍ മൂ​ന്നു മ​ര​ണം

വെബ് ഡെസ്ക്
Published: July 2, 2026 01:29 AM IST | Updated: July 2, 2026 01:29 AM IST

മെ​​​​​​​ക്‌​​​​​​​സി​​​​​​​ക്കോ സി​​​​​​​റ്റി​​​​​​​യി​​​​​​​ല്‍ ചൊ​​​​​​​വ്വാ​​​​​​​ഴ്ച ന​​​​​​​ട​​​​​​​ന്ന ലോ​​​​​​​ക​​​​​​​ക​​​​​​​പ്പ് വി​​​​​​​ജ​​​​​​​യാ​​​​​​​ഘോ​​​​​​ഷം

മെ​​​​​​​ക്‌​​​​​​​സി​​​​​​​ക്കോ സി​​​​​​​റ്റി: മെ​​​​​​​ക്‌​​​​​​​സി​​​​​​​ക്കോ സി​​​​​​​റ്റി​​​​​​​യി​​​​​​​ല്‍ ചൊ​​​​​​​വ്വാ​​​​​​​ഴ്ച ന​​​​​​​ട​​​​​​​ന്ന ലോ​​​​​​​ക​​​​​​​ക​​​​​​​പ്പ് വി​​​​​​​ജ​​​​​​​യാ​​​​​​​ഘോ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ള്‍​ക്കി​​​​​​​ടെ​​​​​​​യു​​​​​​​ണ്ടാ​​​യ അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ല്‍ 19 വ​​​യ​​​സു​​​ള്ള യു​​​​​​​വ​​​​​​​തി ഉ​​​​​​​ള്‍​പ്പെ​​​​​​​ടെ മൂ​​​​​​​ന്നു​​​​ പേ​​​​​​​ര്‍ മ​​​​​​​രി​​​​​​​ച്ചു.

48 വ​​​​​​​യ​​​​​​​സു​​​​​​​ള്ള സ്ത്രീ​​​​​​​യും 44 വ​​​​​​​യ​​​​​​​സു​​​​​​​ള്ള പു​​​​​​​രു​​​​​​​ഷ​​​​​​​നു​​​​​​​മാ​​​​​​​ണ് മ​​​​​​​രി​​​​​​​ച്ച മ​​​​​​​റ്റു ര​​​​​​​ണ്ടു​​​​​​​ പേ​​​​​​​ര്‍. ശ്വാ​​​​​​​സം​​​​​​​മു​​​​​​​ട്ടി​​​​​​​യാ​​​​​​​ണ് മൂ​​​വ​​​രും മ​​​​​​​രി​​​​​​​ച്ച​​​​​​​ത്. ഇ​​​​​​​ക്വ​​​​​​​ഡോ​​​​​​​റി​​​​​​​നെ​​​​​​​തി​​​​​​​രേ മെ​​​​​​​ക്‌​​​​​​​സി​​​​​​​ക്കോ വി​​​​​​​ജ​​​​​​​യി​​​​​​​ച്ച​​​​​​​തി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ര്‍​ന്ന് ത​​​​​​​ല​​​​​​​സ്ഥാ​​​​​​​ന ന​​​​​​​ഗ​​​​​​​രി​​​​​​​യി​​​​​​​ലേ​​​​​​​ക്ക് വ​​​​​​​ന്‍ ജ​​​​​​​ന​​​​​​​ക്കൂ​​​​​​​ട്ടം എ​​​​​​​ത്തി​​​​​​​യ​​​​​​​താ​​​​​​​ണ് ദു​​​​​​​ര​​​​​​​ന്ത​​​​​​​ത്തി​​​​​​​നു​​​ കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യ​​​​​​​തെ​​​​​​​ന്ന് ആ​​​​​​​രോ​​​​​​​ഗ്യ മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യം അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

ന​​​​​​​ഗ​​​​​​​ര​​​​​​​മ​​​​​​​ധ്യ​​​​​​​ത്തി​​​​​​​ലെ ‘ഏ​​​​​​​ഞ്ച​​​​​​​ല്‍ ഓ​​​​​​​ഫ് ഇ​​​​​​​ന്‍​ഡി​​​​​​​പെ​​​​​​​ന്‍​ഡ​​​​​​​ന്‍​സ്’ സ്മാ​​​​​​​ര​​​​​​​ക​​​​​​​ത്തി​​​​​​​ന് ചു​​​​​​​റ്റു​​​​​​​മാ​​​​​​​യി പ​​​​​​​ത്തു​​​​​​​ല​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ല​​​​​​​ധി​​​​​​​കം ആ​​​​​​​ളു​​​​​​​ക​​​​​​​ളാ​​​​​​​ണ് എ​​​​​​​ത്തി​​​​​​​യ​​​​​​​ത്.

ര​​​​​​​ണ്ടു കോ​​​​​​​ടി​​​​​​​യി​​​​​​​ല​​​​​​​ധി​​​​​​​കം ആ​​​​​​​ളു​​​​​​​ക​​​​​​​ള്‍ താ​​​​​​​മ​​​​​​​സി​​​​​​​ക്കു​​​​​​​ന്ന മെ​​​​​​​ക്‌​​​​​​​സി​​​​​​​ക്കോ സി​​​​​​​റ്റി ലോ​​​​​​​ക​​​​​​​ത്തെ​​​ത​​​​​​​ന്നെ ഏ​​​​​​​റ്റ​​​​​​​വും ജ​​​​​​​ന​​​​​​​സാ​​​​​​​ന്ദ്ര​​​​​​​ത​​​​​​​യേ​​​​​​​റി​​​​​​​യ ന​​​​​​​ഗ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൊ​​​​​​​ന്നാ​​​​​​​ണ്.

Tags : dead Mexico World Cup victory celebrations

Recent News

Corehub Up