പി.സി. വിഷ്ണുനാഥ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ച നടപടിയെ ന്യായീകരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രത്യേക പ്രോട്ടോക്കോൾ ഉണ്ടെന്നും അതിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിവിഐപികൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ കേന്ദ്ര പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടെന്നും അത് അതേപടി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടകനായ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമാണ് വന്ദേമാതരം പൂർണമായി ആലപിച്ചതെന്നാണ് പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വിശദീകരണം.
ലോക്ഭവൻ ഗേറ്റിൽ ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിന്റെ റിഹേഴ്സലിലാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്.
Tags : PCVishnunath VandeMataram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash