പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം ആലാപനം ഉൾപ്പെടുത്താതെ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ സർക്കുലർ പുറത്തിറങ്ങി. ഓഗസ്റ്റ് 15-ന് രാവിലെ ഒമ്പതിനോ അതിനുശേഷമോ വിദ്യാലയങ്ങളിൽ ദേശീയപതാക ഉയർത്തണമെന്നും തുടർന്ന് ദേശീയഗാനം ആലപിക്കണമെന്നുമാണ് സർക്കുലറിലെ പ്രധാന നിർദ്ദേശം.
ദേശീയഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ചടങ്ങുകളിൽ ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും സർക്കുലറിൽ ഓർമ്മിപ്പിക്കുന്നുണ്ട്.
എന്നാൽ, വന്ദേമാതരം മുഴുവനായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക നിലപാട് സ്വാതന്ത്ര്യദിനത്തില്‍ അറിയാമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് വന്ദേമാതരം പരാമർശിക്കാതെ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
Tags : IndependenceDay EducationDepartment VandeMataram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs