പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലില്‍ പൊലിസ് കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച എസ്എഫ്ഐ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കും. പൊലിസിന്റെയും യൂത്ത് കോൺഗ്രസ് - കെഎസ്യു പ്രവർത്തകരുടെയും നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലിസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും.
കൂടാതെ ആക്രമണത്തിനെതിരെ വൈകുന്നേരം അഞ്ചിന് പ്രതിഷേധത്തിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവങ്ങളിൽ പ്രതിഷേധിച്ച് കോഴിക്കോട് മാവൂർ റോഡിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരത്തെ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയാണ്.
അതേസമയം വിദ്യാർഥികൾക്കു നേരെയുണ്ടായത് ആസൂത്രിതമായ മർദനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി ആരോപിച്ചു. യുഡിഎഫ് ഭരണകാലത്ത് ഹോസ്റ്റലിനെയും യൂണിവേഴ്സിറ്റി കോളജിനെയും ലക്ഷ്യമിടുന്ന സാഹചര്യമുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags : SFI Education Strike Thursday Strike Student Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash