ടിസിഎസ് ഇൻക്വിസിറ്റീവ് 2026 കൊച്ചി എഡിഷൻ വിജയികളായ എരൂർ ഭവൻസ് വിദ്യാമന്ദിറിലെ പ്രിയാ
കൊച്ചി: ടിസിഎസ് ഇൻക്വിസിറ്റീവ് 2026 ഇന്റർ സ്കൂൾ ക്വിസ് പ്രോഗ്രാമിന്റെ കൊച്ചി എഡിഷന് മത്സരങ്ങളിൽ എരൂർ ഭവൻസ് വിദ്യാമന്ദിറിലെ പ്രിയാൻഷ് നായരും എസ്. ശാന്തനുവും വിജയികളായി.
ഇവർ ദേശീയതലത്തിലുള്ള സെമി ഫൈനൽ മത്സരങ്ങളിൽ കൊച്ചിയെ പ്രതിനിധീകരിക്കും.കൊച്ചിക്കുപുറമെ കോത്തഗിരി, തൃശൂർ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽനിന്നുള്ള 32 സ്കൂളുകളെ പ്രതിനിധീകരിച്ച് 102 ടീമുകൾ കൊച്ചി എഡിഷനിൽ പങ്കെടുത്തു.
ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്. ശക്തിമണി ചടങ്ങിൽ മുഖ്യാതിഥിയായി. ടിസിഎസ് കൊച്ചി സെന്റർ ഹെഡ് അരുൺ നാരായൺ തെക്കേതിൽ പങ്കെടുത്തു.
Tags : TCS InQuizitive2026 Priyanshu Shanthanu Winners Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Business