x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ബ്‌​സി​ഡി യൂ​റി​യ​യു​ടെ ക​രി​ഞ്ച​ന്ത ഇ​ട​പാ​ട്; സ​ര്‍​ക്കാ​ര്‍​ത​ല അ​ന്വേ​ഷ​ണം തു​ട​ങ്ങി

വെബ്ഡെസ്ക്
Published: September 30, 2026 11:51 PM IST | Updated: September 30, 2026 11:51 PM IST

യൂ​​​​റി​​​​യ

പെ​​​​രു​​​​മ്പാ​​​​വൂ​​​​ര്‍: കൃ​​​​ഷി ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള യൂ​​​​റി​​​​യ​​​​യു​​​​ടെ ക​​​​രി​​​​ഞ്ച​​​​ന്ത ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ സം​​​​ബ​​​​ന്ധി​​​​ച്ചു സ​​​​ര്‍​ക്കാ​​​​ര്‍ത​​​​ല​​​​ത്തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ​​​​രി​​​​സ്ഥി​​​​തി സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ മാ​​​​ന​​​​വ​​​​ദീ​​​​പ്തി പ്ര​​​​സി​​​​ഡ​​​​ന്‍റ് വ​​​​ര്‍​ഗീ​​​​സ് പു​​​​ല്ലു​​​​വ​​​​ഴി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു സ​​​​മ​​​​ര്‍​പ്പി​​​​ച്ച നി​​​​വേ​​​​ദ​​​​ന​​​​ത്തെ​​​ത്തു​​​ട​​​​ര്‍​ന്നാ​​​​ണു ന​​​​ട​​​​പ​​​​ടി.

ര​​​​ണ്ടു​​​​മാ​​​​സം മു​​​​മ്പ് പു​​​​ല്ലു​​​​വ​​​​ഴി​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന ആ​​​​ബ്‌​​​​സ​​​​ണ്‍ പോ​​​​ളി​​​​മേ​​​​ഴ്‌​​​​സ് എ​​​​ന്ന പ്ലൈ​​​​വു​​​​ഡ് പ​​​​ശ നി​​​​ര്‍​മാ​​​​ണ ക​​​​മ്പ​​​​നി​​​​യി​​​​ല്‍ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന കൃ​​​​ഷി​​​​യാ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന 1350 ചാ​​​​ക്ക് യൂ​​​​റി​​​​യ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ കു​​​​റു​​​​പ്പം​​​​പ​​​​ടി പൊ​​​​ലി​​​​സ് അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ സ​​​​ബ്‌​​​​സി​​​​ഡി യൂ​​​​റി​​​​യ​​​​യു​​​​ടെ ക​​​​രി​​​​ഞ്ച​​​​ന്ത ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ സം​​​​സ്ഥാ​​​​ന​​​​ത്തു വ്യാ​​​​പ​​​​ക​​​​മാ​​​​ണെ​​​​ന്നും ഇ​​​​ത്ത​​​​രം ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ല്‍ ചെ​​​​റി​​​​യൊ​​​​രു ഭാ​​​​ഗം പോ​​​​ലും ക​​​​ണ്ടെ​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്നും പി​​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ല്‍ ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള തു​​​​ട​​​​ര്‍​നി​​​​യ​​​​മ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യാ​​​​ണ് വ​​​​ര്‍​ഗീ​​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു നി​​​​വേ​​​​ദ​​​​നം ന​​​​ല്‍​കി​​​​യ​​​​ത്.

ഒ​​​​ന്ന​​​​ര വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ല്‍ കേ​​​​ര​​​​ളം, ക​​​​ർ​​​​ണാ​​​​ട​​​​ക, ത​​​​മി​​​​ഴ്നാ​​​​ട് മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ കൃ​​​​ഷി​​​​യാ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള 316 ട​​​​ണ്‍ യൂ​​​​റി​​​​യ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​താ​​​​യി നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. പ്ലൈ​​​​വു​​​​ഡ് നി​​​​ര്‍​മാ​​​​ണ ക​​​​മ്പ​​​​നി​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന യൂ​​​​റി​​​​യ ഫോ​​​​ര്‍​മാ​​​​ല്‍​ഡി​​​​ഹൈ​​​​ഡ് എ​​​​ന്ന പ​​​​ശ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് യൂ​​​​റി​​​​യ ഒ​​​​രു പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​മാ​​​​ണ്. ക​​​​രി​​​​ഞ്ച​​​​ന്ത​​​​യി​​​​ലെ യൂ​​​​റി​​​​യ പ്ര​​​​ധാ​​​​ന​​​​മാ​​​​യും പ്ലൈ​​​​വു​​​​ഡ് പ​​​​ശ നി​​​​ര്‍​മാ​​​​ണ ഫാ​​​​ക്ട​​​​റി​​​​ക​​​​ളി​​​​ലാ​​​​ണ് എ​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്നും നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ല്‍ വി​​​​ശ​​​​ദ​​​​മാ​​​​ക്കു​​​​ന്നു.

45 കി​​​​ലോ അ​​​​ട​​​​ങ്ങു​​​​ന്ന ഒ​​​​രു ചാ​​​​ക്ക് യൂ​​​​റി​​​​യ​​​​യ്ക്ക് യ​​​​ഥാ​​​​ര്‍​ഥ വി​​​​ല​​​​യു​​​​ടെ 90 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം സ​​​​ബ്‌​​​​സി​​​​ഡി അ​​​​നു​​​​വ​​​​ദി​​​​ച്ച് 266.50 രൂ​​​​പ​​​​യ്ക്കാ​​​​ണ് ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കു വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍, വ്യ​​​​വ​​​​സാ​​​​യ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള യൂ​​​​റി​​​​യ​​​യ്​​​​ക്ക് സ​​​​ബ്‌​​​​സി​​​​ഡി ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ ഇ​​​​വ ര​​​​ണ്ടും ത​​​​മ്മി​​​​ല്‍ പ​​​ത്തു മ​​​​ട​​​​ങ്ങി​​​​ല​​​​ധി​​​​കം വി​​​​ല​​​വ്യ​​​​ത്യാ​​​​സ​​​​മു​​​​ണ്ട്. കൃ​​​​ഷി ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള യൂ​​​​റി​​​​യ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നും ക​​​​രി​​​​ഞ്ച​​​​ന്ത വി​​​​ല്പ​​​​ന ത​​​​ട​​​​യാ​​​​നും യൂ​​​​റി​​​​യ​​​​യി​​​​ല്‍ വേ​​​​പ്പെ​​​​ണ്ണ ക​​​​ല​​​​ര്‍​ത്തി മ​​​​ഞ്ഞ നി​​​​റ​​​​മു​​​​ള്ള ചാ​​​​ക്കു​​​​ക​​​​ളി​​​​ല്‍ നി​​​​റ​​​​ച്ചാ​​​​ണ് വ​​​​ളം നി​​​​ര്‍​മാ​​​​ണ ഫാ​​​​ക്‌ടറി​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് സം​​​​ഭ​​​​ര​​​​ണ, വി​​​​ത​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​ത്.

ക​​​​രി​​​​ഞ്ച​​​​ന്ത​​​​യി​​​​ല്‍ എ​​​​ത്തും​​​​മു​​​​മ്പ് സ​​​​ബ്‌​​​​സി​​​​ഡി യൂ​​​​റി​​​​യ മ​​​​ഞ്ഞ ചാ​​​​ക്കി​​​​ല്‍നി​​​​ന്ന് വ്യ​​​​വ​​​​സാ​​​​യ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള യൂ​​​​റി​​​​യ നി​​​​റ​​​​യ്ക്കു​​​​ന്ന വെ​​​​ള്ള ചാ​​​​ക്കി​​​​ലേ​​​​ക്ക് പ​​​​ക​​​​ര്‍​ത്തു​​​​മെ​​​​ന്നും വ​​​​ളം നി​​​​ര്‍​മാ​​​​ണ ഫാ​​​​ക്‌ടറി​​​​ക​​​​ള്‍, സം​​​​ഭ​​​​ര​​​​ണ- വി​​​​ത​​​​ര​​​​ണ ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ള്‍, പ്രാ​​​​ഥ​​​​മി​​​​ക കാ​​​​ര്‍​ഷി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നാ​​​​ണു കൃ​​​​ഷി ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള യൂ​​​​റി​​​​യ ക​​​​രി​​​​ഞ്ച​​​​ന്ത​​​​യി​​​​ല്‍ എ​​​​ത്തു​​​​ന്ന​​​​തെ​​​​ന്നും നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

യൂ​​​​റി​​​​യ​​​​യു​​​​ടെ ക​​​​രി​​​​ഞ്ച​​​​ന്ത ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ ക​​​​ണ്ടെ​​​​ത്താ​​​​ന്‍ സ​​​​മ​​​​ഗ്ര​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും കു​​​​റ്റ​​​​ക്കാ​​​​ര്‍ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​വെ​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നും പ്ലൈ​​​​വു​​​​ഡ് പ​​​​ശ നി​​​​ര്‍​മാ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ സ്ഥി​​​​ര​​​​മാ​​​​യ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും വി​​​​ധേ​​​​യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

Tags : BlackMarket GovernmentLevel Investigation Urea Business Fertilizers

Recent News

Corehub Up