x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​നി​ക്ക് വെ​ട്ടേ​റ്റു; യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 30, 2026 11:32 PM IST | Updated: September 30, 2026 11:36 PM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: വി​ദ്യാ​ർ​ഥി​നി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പാറക്കടവ് സ്വ​ദേ​ശി ചി​റ​പ്പ​ണ​ത്ത് വീ​ട്ടി​ൽ നി​ര​ഞ്ജ​ൻ (23) നെ ​പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​റ​ക്ക​ട​വ് സ്വ​ദേ​ശി ആ​ര്യ (17) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കോ​ള​ജി​നു​ള്ളി​ലേ​ക്ക് ക​ട​ന്നെ​ത്തി​യ യു​വാ​വ് ആ​ര്യ​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 

ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​ര്യ​യു​ടെ സു​ഹൃ​ത്ത് പീ​ച്ചി ക​ണ്ണാ​റ സ്വ​ദേ​ശി ആ​ൽ​ഫി​നും വെ​ട്ടേ​റ്റു. ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

Tags : Arrest Hack Police Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up