തൃശൂർ: വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരം നാലരയോടെയുണ്ടായ സംഭവത്തിൽ പാറക്കടവ് സ്വദേശി ചിറപ്പണത്ത് വീട്ടിൽ നിരഞ്ജൻ (23) നെ പൊലിസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാറക്കടവ് സ്വദേശി ആര്യ (17) ആശുപത്രിയിൽ ചികിത്സയിലാണ്. കോളജിനുള്ളിലേക്ക് കടന്നെത്തിയ യുവാവ് ആര്യയുമായി വാക്കുതർക്കത്തിലേർപ്പെട്ടതിന് പിന്നാലെ കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ആര്യയുടെ സുഹൃത്ത് പീച്ചി കണ്ണാറ സ്വദേശി ആൽഫിനും വെട്ടേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.