ധൻരാജ് നാത്വാനി
ന്യൂഡൽഹി: എൻഡിഎയുടെ പിന്തുണയോടെ രാജ്യസഭാംഗമായ പരിമൾ നാത്വാനിയുടെ മകൻ ധൻരാജ് നാത്വാനി സമാജ്വാദി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥി.
മുതിർന്ന നേതാവ് രാം ഗോപാൽ യാദവും എസ്പി സ്ഥാനാർഥിയാണ്. ഇരുവരും ഇന്നലെ പത്രിക സമർപ്പിച്ചു. റിലയൻസ് ഗ്രൂപ്പ് പ്രസിഡന്റായ ധൻരാജ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമാണ്.
റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ-കോർപറേറ്റ് അഫയേഴ്സ് ആയ പരിമൾ നാത്വാനി എൻഡിഎ പിന്തുണയോടെയാണു ജൂണിൽ രാജ്യസഭാംഗമായത്.
Tags : NDA SamajwadiParty RajyaSabha Candidate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash