x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ല വി​ഭ​വ​ങ്ങ​ൾ ത​ണു​പ്പി​ച്ച് ക​ഴി​ക്കു​ന്ന​താ​ണ് ന​ല്ല​ത്; ഭീ​ക​ര​ന്‍റെ വ​ധ​ത്തി​ന് പി​ന്നാ​ലെ എ​ക്സി​ൽ കു​റി​പ്പു​മാ​യി സി​ആ​ർ​പി​എ​ഫ് ജ​ന​റ​ൽ

നാഷണൽ ഡെസ്ക്
Published: November 18, 2026 02:52 PM IST | Updated: November 18, 2026 02:56 PM IST

മു​ഹ​മ്മ​ദ് ല​ത്തീ​ഫ് ഭട്ട്

ശ്രീ​ന​ഗ​ർ: ജ​മ്മു ക​ശ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ സി​ആ​ർ​പി​എ​ഫ് പോ​സ്റ്റി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ല​ഷ്‌​ക​ർ-​ഇ-​ത്വ​യ്ബ ക​മാ​ൻ​ഡ​ർ മു​ഹ​മ്മ​ദ് ല​ത്തീ​ഫ് ഭ​ട്ടിനെ സു​ര​ക്ഷാ സേ​ന​ വധിച്ചതിന് പിന്നാലെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി സി​ആ​ർ​പി​എ​ഫ് ജ​ന​റ​ൽ ജ്ഞാ​നേ​ന്ദ്ര പ്ര​താ​പ് സിം​ഗ്.

"അ​ഭി​ന​ന്ദ​ന​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളെ, ത​ണു​പ്പു​കാ​ല​മായാൽക്കൂടി ചി​ല വി​ഭ​വ​ങ്ങ​ൾ ത​ണു​പ്പി​ച്ചു​ക​ഴി​ക്കു​ന്ന​താ​ണ് ന​ല്ല​തെന്ന് അദ്ദേഹം എ​ക്സിൽ കുറിച്ചു. ഏ​റ്റു​മു​ട്ട​ലി​നെ​ക്കു​റി​ച്ച് നേ​രി​ട്ട് പ​രാ​മ​ർ​ശി​ക്കാ​തെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ കുറിപ്പ്. ഭീ​ക​ര​വാ​ദി​ക​ൾ​ക്കെ​തി​രെ​യു​ള്ള സു​ര​ക്ഷാ സേ​ന​യു​ടെ ക​ണ​ക്കു​കൂ​ട്ടി​യു​ള്ള ശ​ക്ത​മാ​യ തി​രി​ച്ച​ടി​യെ​യാ​ണ് ഈ ​വാ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​തെന്നാണ് വിലയിരുത്തൽ.

ക​ഴി​ഞ്ഞ ബുധ‌‌നാഴ്ച കുൽഗാ​മി​ലെ സിആ​ർപിഎ​ഫ് ചെ​ക്ക് പോ​സ്റ്റി​ന് നേ​രെ ല​ത്തീ​ഫ് ഭ​ട്ടും സം​ഘ​വും ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഈ ​ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ. 

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ഭീ​ക​ര​ൻ ഉ​മ​ർ നി​സാ​ർ ദാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ല​ത്തീ​ഫ് അ​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ ശ​ക്ത​മാ​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ സ​ങ്ക​ൽ​പോ​റ​യി​ലെ ഒ​രു മ​സ്ജി​ദി​നു​ള്ളി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്ന ല​ത്തീ​ഫ് ഭ​ട്ടി​നെ സൈ​ന്യം വ​ള​യു​ക​യാ​യി​രു​ന്നു. 
ജീ​വ​നോ​ടെ പി​ടി​കൂ​ടാ​നാ​യി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഡി​യോ കോ​ളി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട് കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ അ​ത് നി​ര​സി​ച്ചു. തു​ട​ർ​ന്ന് സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​തോ​ടെ സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ലാ​ണ് ഇ​യാ​ളെ വധിച്ചത്. 

 

<blockquote class="twitter-tweet"><p lang="en" dir="ltr">Congratulations guys. Some dishes are best served cold, even in cold weather.</p>&mdash; GP Singh (@gpsinghips) <a href="https://x.com/gpsinghips/status/2122905793213399312?ref_src=twsrc%5Etfw">November 18, 2026</a></blockquote> <script async src="https://platform.x.com/widgets.js" charset="utf-8"></script>

K-Rail Survey

K-Rail Survey

<blockquote class="twitter-tweet"><p lang="en" dir="ltr">Congratulations guys. Some dishes are best served cold, even in cold weather.</p>&mdash; GP Singh (@gpsinghips) <a href="https://x.com/gpsinghips/status/2122905793213399312?ref_src=twsrc%5Etfw">November 18, 2026</a></blockquote> <script async src="https://platform.x.com/widgets.js" charset="utf-8"></script>

Tags : #CRPF Terrorist killed CRPF

Recent News

Corehub Up