x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ഘ​പ​രി​വാ​ർ ന​യ​മാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്; അ​തി​ന്‍റെ ഭാ​ഗ​മാ​ണ് പി​എം​ശ്രീ​യെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ

വെബ് ഡെസ്‌ക്
Published: November 18, 2026 09:05 PM IST | Updated: November 18, 2026 09:05 PM IST

പി​ണ​റാ​യി വി​ജ​യ​ൻ

പാ​ല​ക്കാ​ട്: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. യു​വ​മോ​ർ​ച്ച​ക്കാ​രോ​ടും എ​ബി​വി​പി​ക്കാ​രോ​ടും ചോ​ദി​ച്ചാ​ൽ കേ​ര​ള​ത്തി​ൽ ത​ങ്ങ​ളു​ടെ ഭ​ര​ണ​മാ​ണെ​ന്ന് പ​റ​യു​മെ​ന്ന് പി​ണ​റാ​യി ആ​രോ​പി​ച്ചു.

വ​ന്ദേ​മാ​ത​രം വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ട​ല്ല കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​രി​നെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. സം​ഘ​പ​രി​വാ​ർ ന​യ​മാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും അ​തി​ന് ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് പി​എം​ശ്രീ​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പി​എം​ശ്രീ പ​ദ്ധ​തി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കേ​ണ്ട എ​ന്ന് തീ​രു​മാ​നി​ച്ച​താ​ണ്. എ​ന്നാ​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പി​എം​ശ്രീ​ക്ക് അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്തു. സ​വ​ർ​ക്ക​റെ പ്ര​കീ​ർ​ത്തി​ക്കു​ന്ന നി​ല​യു​ണ്ടാ​വു​ന്നു. ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ മ​യി​ൽ​പ്പീ​ലി സ്കോ​ള​ർ​ഷി​പ്പ് വ​രു​ന്നു. ഇ​ത് പ്ര​ബു​ദ്ധ​കേ​ര​ളം ചോ​ദ്യം ചെ​യ്യു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​ക​രി​ച്ചു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​യ പ​ല ആ​ദി​വാ​സി ക്ഷേ​മ​പ​ദ്ധ​തി​ക​ളും ഇ​പ്പോ​ൾ അ​വ​താ​ള​ത്തി​ലാ​ണ്. മ​രി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും പി​ണ​റാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : UDF PinarayiVijayan CPM LDF VDSatheesan

Recent News

Corehub Up