അയ്യപ്പ ഭക്തനെ ചുമലിലേറ്റി എസ്സിപിഒ അനീഷ് ജോർജ്
പത്തനംതിട്ട: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അവശനിലയിലായ അയ്യപ്പഭക്തനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച് പൊലിസ്. ശബരിമലയിലേക്കുള്ള യാത്ര മധ്യേ കാനന പാതയിലാണ് ആന്ധ്രപ്രദേശിൽ നിന്നുള്ള അയ്യപ്പഭക്തന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
ഇതേതുടർന്ന് കരിമല ഭാഗത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇടുക്കി മറയൂർ പൊലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലിസ് ഓഫിസർ അനീഷ് ജോർജ് ആണ് അവശനിലയിലായ അയ്യപ്പ ഭക്തനെ ചുമലിലേറ്റി ചെറിയാനവട്ടത്ത് എത്തിച്ചത്.
തുടർന്ന് ഫോറസ്റ്റ് വകുപ്പിന്റെ വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അനീഷ് ജോർജ് അയ്യപ്പ ഭക്തനെ ചുമലിലേറ്റി കാനനപാതയിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഇതോടകം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
Tags : Sabarimala SCPO Police Pathanamthitta NewsUpdate Headlines