x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ര​ക്ഷ​യ്ക്ക് മു​ൻ​ഗ​ണ​ന; സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ ന​വം​ബ​ർ 30 വ​രെ റ​ദ്ദാ​ക്കി ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്

വെബ് ഡെസ്‌ക്
Published: November 18, 2026 10:08 PM IST | Updated: November 18, 2026 10:08 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കും തി​രി​കെ​യു​മു​ള്ള എ​ല്ലാ വി​മാ​ന സ​ർ​വീ​സു​ക​ളും ന​വം​ബ​ർ 30 വ​രെ റ​ദ്ദാ​ക്കി​യ​താ​യി ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്. ജി​ദ്ദ, മ​ദീ​ന, റി​യാ​ദ്, ദ​മാം എ​ന്നീ നാ​ല് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

നേ​ര​ത്തെ ജി​ദ്ദ, മ​ദീ​ന സ​ർ​വീ​സു​ക​ൾ ന​വം​ബ​ർ 21 വ​രെ​യും റി​യാ​ദ്, ദ​മാം സ​ർ​വീ​സു​ക​ൾ ന​വം​ബ​ർ 30 വ​രെ​യു​മാ​യി​രു​ന്നു ഇ​ൻ​ഡി​ഗോ റ​ദ്ദാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം നാ​ല് ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​മു​ള്ള നി​യ​ന്ത്ര​ണം ഈ ​മാ​സം അ​വ​സാ​നം വ​രെ നീ​ട്ടാ​ൻ ക​മ്പ​നി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്കാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും സാ​ഹ​ച​ര്യ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഇ​ൻ​ഡി​ഗോ വ്യ​ക്ത​മാ​ക്കി. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത സ​മ​യ​ത്ത് ന​ൽ​കി​യ ഫോ​ൺ ന​മ്പ​ർ, ഇ-​മെ​യി​ൽ എ​ന്നി​വ വ​ഴി സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ വി​വ​രം യാ​ത്ര​ക്കാ​രെ അ​റി​യി​ക്കു​ന്നു​ണ്ട്.

Tags : IndiGoAirlines SaudiArabia FlightServices NewsUpdate Headlines

Recent News

Corehub Up