x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെടിഡിസി ചെയര്‍മാന്‍ സ്ഥാനം: മുന്‍ വാഗ്ദാനം ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തതെന്ന് പി.വി. അന്‍വര്‍

കോഴിക്കോട് ബ്യൂറോ
Published: November 18, 2026 03:13 PM IST | Updated: November 18, 2026 03:13 PM IST

പി.വി. അൻവർ (File Photo)

കോഴിക്കോട്: ബേപ്പൂരില്‍ പരാജയപ്പെടുകയാണെങ്കില്‍ കെടിഡിസി ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന് തെരഞ്ഞടുപ്പിന് മുമ്പ് തന്നെ വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉറപ്പു നല്‍കിയിരുന്നുവെന്നും അക്കാര്യം ഓര്‍മിപ്പിച്ച് ഇപ്പോള്‍ കത്ത് നല്‍കിയെന്നേയുള്ളുവെന്നും യുഡിഎഫ് അസോസിയേറ്റ് അംഗമായ പി.വി. അന്‍വര്‍.

ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഘടകകക്ഷികള്‍ പിടിവലി നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പി.വി. അന്‍വര്‍ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തിനായി അവകാശമുന്നയിക്കുകയും ഇതുസംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തത്.

ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ പി.എ. മുഹമ്മദ് റിയാസിനോടാണ് പി.വി. അന്‍വര്‍ തോറ്റത്. തോല്‍വിയുമായി ബന്ധപ്പെട്ട് പാളയത്തില്‍ നിന്നു തന്നെ തിരിഞ്ഞുകുത്തിയെന്ന കുറ്റപ്പെടുത്തല്‍ അടുത്തിടെ പി.വി. അന്‍വര്‍ ഉന്നയിച്ചിരുന്നു.

Tags : PVAnwar KTDC Chairman UDF Congress

Recent News

Corehub Up