x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​പ്പൂ​രി​ൽ സൈ​നി​ക വാ​ഹ​നം ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; സൈ​നി​ക​ന് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്‌ക്
Published: November 18, 2026 11:28 PM IST | Updated: November 18, 2026 11:28 PM IST

അപകടത്തിൽപ്പെട്ട സൈനിക വാഹനം

ഇം​ഫാ​ല്‍: മ​ണി​പ്പൂ​രി​ൽ സൈ​നി​ക വാ​ഹ​നം ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് സൈ​നി​ക​ന് ദാ​രു​ണാ​ന്ത്യം. മ​ണി​പ്പൂ​രി​ലെ ഇം​ഫാ​ല്‍ ഈ​സ്റ്റ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ക്യാ​പ്റ്റ​ൻ ഹ​നു​മാ​ന്‍ റാം (29)​ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും പൊ​ലി​സ് അ​റി​യി​ച്ചു.

എ​ട്ടാം ബി​ഹാ​ര്‍ റെ​ജി​മെ​ന്‍റി​ലെ സൈ​നി​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ലാം​ലൈ ച​ല്ലോ​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​രെ ബാ​ബി​ന ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മാ​ലി ജ​യേ​ഷ് ഹി​മ്മ​ത്ത് (24), രാ​കേ​ഷ് സ​ര്‍​പേ​റ്റ് (37), അ​ഗ്‌​നി​വീ​ര്‍ അ​ഖി​ലേ​ഷ് കു​മാ​ര്‍ ഷാ (19) ​എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

 

Tags : Manipur Accident Soldier Army NewsUpdate Headlines

Recent News

Corehub Up