Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Army

അതിർത്തി കടന്നെത്തി പിടിയിലായ പാക് സ്വദേശിയെ തിരിച്ചയച്ചു

ജമ്മു: ഒരാഴ്ച മുമ്പ് ജമ്മുവിലെ കനചക് സെക്ടറിൽ അന്താരാഷ്‌ട്ര അതിർത്തിക്കു സമീപത്തുനിന്ന് ഇന്ത്യൻ സൈന്യത്തിന്‍റെ കസ്റ്റഡിയിലായ പാകിസ്ഥാൻ സ്വദേശിയെ തിങ്കളാഴ്ച തിരിച്ചയച്ചു.
കഴിഞ്ഞ മൂന്നിന് അതിർത്തിയിലെ ഒരു ഔട്ട്‌പോസ്റ്റിനു സമീപം പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫിന്‍റെ 44-ാം ബറ്റാലിയൻ സൈനികരാണ് ഇയാളെ പിടികൂടിയത്.

ചോദ്യംചെയ്യലിൽ സിയാൽകോട്ടിലെ ലുനി പുന്ദ്ര ഗ്രാമത്തിൽനിന്നുള്ള നസീർ സാദിർ ആണെന്നു വെളിപ്പെടുത്തി. നുഴഞ്ഞുകയറ്റത്തിന് എത്തിയതാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ, താൻ അബദ്ധത്തിൽ ഇന്ത്യൻ അതിർത്തിയിലേക്കു കടന്നതാണെന്ന് ഇയാൾ മൊഴി നൽകിയതായി അധികൃതർ അറിയിച്ചു. ഇയാൾ നൽകിയ മൊഴിയെക്കുറിച്ച് വിശദമായ പരിശോധന നടത്തിയ ശേഷമാണ് തിരിച്ചയയ്ക്കാൻ തീരുമാനിച്ചത്.

ബിഎസ്എഫ് ഉദ്യോഗസ്ഥർ പാകിസ്ഥാൻ അധികൃതരുമായി ബന്ധപ്പെട്ടാണ് ഇയാളെ തിരിച്ചയക്കാനുള്ള നടപടി തുടങ്ങിയത്. തിങ്കളാഴ്ച അന്താരാഷ്‌ട്ര അതിർത്തിയിലെ ഗോൾപട്ടൻ ഔട്ട്‌പോസ്റ്റിൽ നടന്ന ഫ്ലാഗ് മീറ്റിംഗിനു ശേഷം സാദിറിനെ പാകിസ്ഥാൻ റേഞ്ചേഴ്സിന് കൈമാറിയതായി അധികൃതർ അറിയിച്ചു. പാക്കിസ്ഥാനിൽനിന്നുള്ള നുഴഞ്ഞുകയറ്റം തടയാൻ സൈനികർ അതിർത്തിയിൽ കനത്ത ജാഗ്രതയാണ് തുടരുന്നത്.

International

ഇ​റാ​നെ​തി​രേ ട്രംപ് നി​ല​പാ​ട് കടുപ്പിക്കുന്നു; 10,000 ക​ര​സേ​നാം​ഗങ്ങളെ ഇറക്കും

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ​ശ്ചി​മേ​ഷ്യ​യി​ല്‍ യു​ദ്ധം മു​റു​കു​ന്ന​തി​നി​ടെ മേ​ഖ​ല​യി​ലേ​ക്കു പ​തി​നാ​യി​രം ക​ര​സേ​നാം​ഗ​ങ്ങ​ളെകൂ​ടി അ​യ്ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക. നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ പെന്‍റ​ഗ​ണ്‍ വി​ല​യി​രു​ത്തു​ക​യാ​ണെ​ന്നും ക​ര​സേ​ന​യെ അ​യ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നും അ​ന്താ​രാഷ്‌ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, ന​യ​ത​ന്ത്ര ച​ര്‍​ച്ച​ക​ള്‍​ക്കാ​യി കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​റാ​നു ന​ല്‍​കി​യി​രു​ന്ന സ​മ​യ​പ​രി​ധി ഏ​പ്രി​ല്‍ ആ​റു വ​രെ നീ​ട്ടി​യ​താ​യി പ്ര​സി​ഡന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ​റ​ഞ്ഞു.

ഒ​രു മാ​സ​മാ​യി തു​ട​രു​ന്ന യു​ദ്ധം ആ​ഗോ​ള ഊ​ര്‍​ജ​വി​ത​ര​ണ​ത്തെ ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​റാ​ന്‍ ച​ര്‍​ച്ച​യ്ക്കു സ​മ​യം നീ​ട്ടി ചോ​ദി​ച്ച​തെന്നു ഫോ​ക്‌​സ് ന്യൂ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ട്രം​പ് വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ള്‍​ക്കു കു​റ​ച്ചു​കൂ​ടി സ​മ​യം വേ​ണ​മെ​ന്ന് ഇ​റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​വ​ര്‍ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ചെ​യ്തി​ല്ലെ​ങ്കി​ല്‍ ഇ​റാ​ന്‍റെ ഊ​ര്‍​ജ​സ്രോ​ത​സു​ക​ള്‍ ത​ക​ര്‍​ക്കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പു ന​ല്‍​കി.

ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ടാ​നാ​ണ് നീ​ക്ക​മെ​ങ്കി​ല്‍ ഇ​റാ​ന്‍റെ ഊ​ര്‍​ജ​നി​ല​യ​ങ്ങ​ള്‍ ആ​ക്ര​മി​ക്കു​മെ​ന്ന് ട്രം​പ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പ​ക​ര​മാ​യി മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​നും ഭീ​ഷ​ണി​മു​ഴ​ക്കി​യി​രു​ന്നു.

ഇതിനിടെ, ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ടെ ട്രം​പ് ത​ന്‍റെ മു​ന്‍​നി​ല​പാ​ടി​ല്‍ മാ​റ്റം വ​രു​ത്തി​യ​താ​യാ​ണ് സൂ​ച​ന. ഇ​റാ​നെ​തി​രാ​യ യു​ദ്ധ​ത്തി​ല്‍ അ​മേ​രി​ക്ക സൈ​നി​ക​മാ​യി വി​ജ​യി​ച്ചു​ക​ഴി​ഞ്ഞ​താ​യും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. യു​എ​സും ഇ​സ്ര​യേ​ലും ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ ഇ​റാന്‍റെ നാ​വി​ക-​മി​സൈ​ല്‍ ശേ​ഷി​യെ ത​ക​ര്‍​ത്തെ​ന്നും ട്രം​പ് പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലെ ച​ര്‍​ച്ച​ക​ള്‍ മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളി​ല്‍ നി​ര്‍​ണാ​യ​ക​മാ​കും.

NRI

കു​വൈ​റ്റ് സൈ​ന്യ​ത്തി​ന്‍റെ ക​രു​ത്ത് വി​ളി​ച്ച​റി​യി​ച്ച മി​സൈ​ൽ പ്ര​തി​രോ​ധം

കു​വൈ​റ്റ് സി​റ്റി: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ൽ രാ​ജ്യ​ത്തെ സം​ര​ക്ഷി​ച്ചു നി​ർ​ത്തു​ന്ന​തി​ൽ കു​വൈ​റ്റ് സൈ​ന്യം കാ​ണി​ക്കു​ന്ന ജാ​ഗ്ര​ത​യും കാ​ര്യ​പ്രാ​പ്തി​യും പ​ര​ക്കെ പ്ര​ശം​സി​ക്ക​പ്പെ​ടു​ന്നു. ഭീ​ക​ര​മാ​യ വ്യോ​മാ​ക്ര​മ​ണ​മു​ണ്ടാ​കു​മ്പോ​ഴും ശ​ക്ത​മാ​യ ചെ​റു​ത്ത് നി​ല്പി​ലൂ​ടെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ങ്ങു​ന്ന ജ​ന​ത്തെ കാ​ത്തു നി​ർ​ത്തു​ക​യാ​ണ് സൈ​ന്യം.

കു​വൈ​റ്റി​ലേ​ക്ക് വ​ന്ന ഇ​രു​ന്നൂ​റി​ന​ടു​ത്ത് മി​സൈ​ലു​ക​ളും നാ​നൂ​റോ​ളം ഡ്രോ​ണു​ക​ളു​മാ​ണ് കു​വൈ​റ്റ് പ്ര​തി​രോ​ധ സേ​ന ആ​കാ​ശ​ത്തു​വ​ച്ച് ത​ന്നെ ത​ക​ർ​ത്ത​ത്. ഈ ​ന​ട​പ​ടി​യെ അ​ധി​കൃ​ത​ർ പ്ര​ശം​സി​ച്ചു.

തു​ട​ർ​ച്ച​യാ​യി മു​ഴ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന സൈ​റ​ണു​ക​ൾ ജ​ന​ത്തെ അ​ല്പം പ​രി​ഭ്രാ​ന്ത​രാ​ക്കു​മ്പോ​ഴും മി​ക​വു​റ്റ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സൈ​ന്യം രാ​ജ്യ​ത്തി​ന്‍റെ ആ​കാ​ശ​വും അ​തി​ർ​ത്തി​ക​ളും ക​ട​ന്നെ​ത്തു​ന്ന ഭീ​ഷ​ണി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഇ​ത് മൂ​ലം വി​ല​പ്പെ​ട്ട ജീ​വ​നു​ക​ൾ സം​ര​ക്ഷി​ക്കാ​നും നാ​ശ​ന​ഷ്ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നു​മാ​യി. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി​യാ​കു​ന്ന എ​ല്ലാ ഇ​ട​പെ​ട​ലു​ക​ളെ​യും ചെ​റു​ത്ത് തോ​ല്പി​ക്കു​മെ​ന്ന് സൈ​നി​ക വ​ക്താ​ക്ക​ൾ അ​റി​യി​ച്ചു.

National

കിഷ്ത്വാറിലെ സൈനികനടപടി നീണ്ടത് 326 ദിവസം

ജ​​​​മ്മു: ജ​​​​യ്ഷ് ഇ ​​​​മു​​​​ഹ​​​​മ്മ​​​​ദ് സ്വ​​​യം​​​പ്ര​​​ഖ്യാ​​​പി​​​ത ക​​​മാ​​​ൻ​​​ഡ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു പാ​​​ക് ഭീ​​​ക​​​ര​​​രെ അ​​​മ​​​ർ​​​ച്ച ചെ​​​യ്ത കി​​​ഷ്ത്വാ​​​റി​​​ലെ സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി നീ​​​ണ്ട​​​ത് 326 ദി​​​വ​​​സം.

പ്ര​​​ദേ​​​ശ​​​ത്തെ ദു​​​​ഷ്ക​​​​ര​​​​മാ​​​​യ മ​​​​ല​​​​മ​​​​ട​​​​ക്കു​​​​ക​​​​ളി​​​​ൽ പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യെ​​​ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ച്ചാ​​​ണ് സൈ​​​ന്യ​​​ത്തി​​​ന്‍റെ നി​​​ർ​​​ണാ​​​യ​​​ക​​​നേ​​​ട്ടം. സൈ​​​​ന്യ​​​​വും ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ പോ​​​​ലീ​​​​സും സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫും സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​ട​​​ത്തി​​​യ നീ​​​ക്ക​​​മാ​​​ണു വി​​​ജ​​​യ​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.

കൊ​​​ടും​​​ഭീ​​​ക​​​ര​​​നാ​​​യ ജ​​​യ്ഷ് ഇ ​​​മു​​​ഹ​​​മ്മ​​​ദ് ക​​​മാ​​​ൻ​​​ഡ​​​ർ സെ​​​​യ്ഫു​​​​ള്ള​​​​യും കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​വ​​​രി​​​ൽ ഉ​​​ണ്ടെ​​​ന്ന് സൈ​​​ന്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. പാ​​​ക് പൗ​​​ര​​​നാ​​​യ ഇ​​​യാ​​​ൾ സെ​​​യ്ഫു​​​ള്ള അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം മു​​​​ന്പാ​​​​ണു കാ​​​​ഷ്മീ​​​​രി​​​​ലേ​​​​ക്കു നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റി​​​​യ​​​​ത്.

National

കി​ഷ്ത്വാ​റി​ൽ മൂ​ന്ന് ജെ​യ്‌​ഷെ ഭീ​ക​ര​രെ വ​ധി​ച്ച് സൈ​ന്യം, മ​രി​ച്ച​വ​രി​ൽ കൊ​ടും​ഭീ​ക​ര​ൻ സെ​യ്ഫു​ള്ള ബ​ലൂ​ചും

കി​ഷ്ത്വാ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​ർ ജി​ല്ല​യി​ലു​ണ്ടാ​യ ക​ന​ത്ത ഏ​റ്റു​മു​ട്ട​ലി​ൽ പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര സം​ഘ​ട​ന​യാ​യ ജെ​യ്‌​ഷെ മു​ഹ​മ്മ​ദി​ലെ മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ച് സൈ​ന്യം. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യും ജെ​യ്‌​ഷെ ക​മാ​ൻ​ഡ​റു​മാ​യ സെ​യ്ഫു​ള്ള ബ​ലോ​ച് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ അ​ഞ്ച് ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കി​ഷ്ത്വാ​റി​ലെ ഛത്രു ​വ​ന​മേ​ഖ​ല​യി​ൽ ക​ര​സേ​ന​യും ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ഈ ​ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്. ഭീ​ക​ര​ർ ഒ​ളി​ച്ചി​രു​ന്ന മ​ൺ​വീ​ട് വ​ള​ഞ്ഞ സൈ​ന്യം ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ മൂ​ന്ന് പേ​രെ​യും വ​ധി​ക്കു​ക​യാ​യി​രു​ന്നു.

സൈ​നി​ക നാ​യ​യാ​യ ടൈ​സ​ൺ ആ​ണ് ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​ത്. തി​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ ടൈ​സ​ൺ നി​ല​വി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യി​ലാ​ണ്.
സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് മൂ​ന്ന് എ​കെ-47 റൈ​ഫി​ളു​ക​ളും ഗ്ര​നേ​ഡു​ക​ളും വ​ൻ​തോ​തി​ൽ വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

 

 

CAREER DEEPIKA

ക​ര, വ്യോ​മ സേ​ന​ക​ളി​ൽ അ​ഗ്നി​വീ​ർ

അ​ഗ്നി​പ​ഥ് പ​ദ്ധ​തി വ​ഴി ക​ര​സേ​ന​യി​ൽ അ​ഗ്നി​വീ​ർ ആ​കാ​ൻ അ​വ​സ​രം. അ​ഗ്നി വീ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി, അ​ഗ്നി​വീ​ർ ടെ​ക്നി​ക്ക​ൽ, അ​ഗ്നി​വീ​ർ ട്രേ​ഡ്‌​സ്‌​മാ​ൻ (10-ാം ക്ലാ​സ്, എ​ട്ടാം ക്ലാ​സ് പാ​സ്), അ​ഗ്നി​വീ​ർ ക്ലാ​ർ​ക്ക്/​സ്റ്റോ​ർ കീ​പ്പ​ർ ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ ഒ​ന്നു വ​രെ.

അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കാ​ണ് അ​വ​സ​രം. നാ​ലു വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം. ഓ​ൺ​ലൈ​ൻ പൊ​തു എ​ഴു​ത്തു​പ​രീ​ക്ഷ (സി​ഇ​ഇ) ജൂ​ണി​ൽ തു​ട​ങ്ങും. തു​ട​ർ​ന്നു റാ​ലി​യും കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യും ന​ട​ത്തും.

അ​പേ​ക്ഷ​ക​ർ www.joinindianarmy.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്ക​ണം. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സു​ക​ൾ​ക്കു കീ​ഴി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. തീ​യ​തി​ക​ളും വേ​ദി​യും പി​ന്നീ​ടു പ്ര​ഖ്യാ​പി​ക്കും.

ത​സ്‌​തി​ക​യും യോ​ഗ്യ​ത​യും

=അ​ഗ്നി​വീ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി: 45 % മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 33 % മാ​ർ​ക്ക് വേ​ണം.

=അ​ഗ്നി​വീ​ർ ടെ​ക്നി​ക്ക​ൽ: 50 % മാ​ർ​ക്കോ​ടെ ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്‌​സ്, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ള​ട​ങ്ങി​യ സ​യ​ൻ​സ് പ്ല​സ് ടു ​ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 40 % മാ​ർ​ക്ക് വേ​ണം.

അ​ല്ലെ​ങ്കി​ൽ എ​ൻ​ഐ​ഒ​എ​സ് ഉ​ൾ​പ്പെ​ടെ സെ​ൻ​ട്ര​ൽ/​സ്റ്റേ​റ്റ് ബോ​ർ​ഡു​ക​ളി​ൽ​നി​ന്നു ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്‌​സ്, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ള​ട​ങ്ങി​യ സ​യ​ൻ​സ് പ്ല​സ് ടു ​ജ​യ​വും ഒ​രു വ​ർ​ഷ​ത്തെ ഐ​ടി​ഐ കോ​ഴ്‌​സും (എ​ൻ​എ​സ്ക്യൂ​എ​ഫ് ലെ​വ​ൽ നാ​ലോ അ​തി​ല​ധി​ക​മോ വേ​ണം).

അ​ല്ലെ​ങ്കി​ൽ 50 % മാ​ർ​ക്കോ​ടെ സ​യ​ൻ​സ്, മാ‌​ത്സ്‌, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ള​ട​ങ്ങി​യ പ​ത്താം ക്ലാ​സ് ജ​യ​വും (ഓ​രോ വി​ഷ​യ​ത്തി​നും 40 % മാ​ർ​ക്ക് വേ​ണം) ഇ​നി​പ്പ​റ​യു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ഐ​ടി​ഐ ക​ളി​ൽ​നി​ന്നു ര​ണ്ടു വ​ർ​ഷ​ത്തെ ടെ​ക് പ​രി​ശീ​ല​നം അ​ല്ലെ​ങ്കി​ൽ 2/3 വ​ർ​ഷ ഡി​പ്ലോ​മ.

വി​ഷ​യ​ങ്ങ​ൾ:

മെ​ക്കാ​നി​ക് മോ​ട്ട​ർ വെ​ഹി​ക്കി​ൾ, മെ​ക്കാ​നി​ക് ഡീ​സ​ൽ, ഇ​ല​ക്‌​ട്രോ‌​ണി​ക് മെ​ക്കാ​നി​ക്, ടെ​ക്നീ​ഷ​ൻ പ​വ​ർ ഇ​ല‌​ക്‌​ട്രോ​ണി​ക് സി​സ്റ്റം​സ്, ഇ​ല​ക്‌​ട്രീ​ഷ​ൻ, ഫി​റ്റ​ർ, ഇ​ൻ​സ്ട്ര​മെ​ന്‍റ് മെ​ക്കാ​നി​ക്, ഡ്രാ​ഫ്റ്റ്സ്‌​മാ​ൻ (എ​ല്ലാ ത​ര​വും), സ​ർ​വേ​യ​ർ, ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്‌​സ് അ​സി​സ്റ്റ​ന്‍റ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി സി​സ്റ്റ‌ം മെ​യി​ന്‍റ​ന​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, മെ​ക്കാ​നി​ക് കം ​ഓ​പ്പ​റേ​റ്റ​ർ ഇ​ല​ക‌്ട്രി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ സി​സ്റ്റം, വെ​സ​ൽ നാ​വി​ഗേ​റ്റ​ർ, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്. ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്‌​ട്രോ​ണി​ക്സ‌് എ​ൻ​ജി​നി​യ​റിം​ഗ്, ഓ​ട്ട​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​സ്ട്ര​മെ​ന്‍റേ​ഷ​ൻ ടെ​ക്നോ​ള​ജി.

=അ​ഗ്നി​വീ​ർ ക്ലാ​ർ​ക്ക്/​സ്റ്റോ​ർ കീ​പ്പ​ർ ടെ​ക്നി​ക്ക​ൽ: 60 % മാ​ർ​ക്കോ​ടെ പ്ല​സ് ടു ​ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 50 % മാ​ർ​ക്ക് വേ​ണം.

=അ​ഗ്നി​വീ​ർ ട്രേ​ഡ്‌​സ്‌​മാ​ൻ (പ​ത്താം ക്ലാ​സ്): പ​ത്താം ക്ലാ​സ് ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 33% മാ​ർ​ക്ക് വേ​ണം.

=അ​ഗ്നി​വീ​ർ ട്രേ​ഡ്‌​സ്‌​മാ​ൻ (എ​ട്ടാം ക്ലാ​സ്): എ​ട്ടാം ക്ലാ​സ് ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 33 % മാ​ർ​ക്ക് വേ​ണം.

പ്രാ​യ​പ​രി​ധി: എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും 17 ¹/2 -22. 2005 ജൂ​ലൈ ഒ​ന്നി​നും 2009 ജൂ​ലൈ ഒ​ന്നി​നു​മി​ട​യി​ൽ (ര​ണ്ടു തീ​യ​തി​യും ഉ​ൾ​പ്പെ​ടെ) ജ​നി​ച്ച​വ​രാ​ക​ണം.

ശാ​രീ​രി​ക​യോ​ഗ്യ​ത:

ക​ര​സേ​നാ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദി​ഷ്‌​ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള ശാ​രീ​രി​ക​ക്ഷ​മ​ത ഉ​ണ്ടാ​യി​രി​ക്ക​ണം.

അ​ഗ്നി​വീ​ർ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് യോ​ഗ്യ​ത അ​ടി​സ്ഥാ​ന​മാ​ക്കി ഏ​തെ​ങ്കി​ലും ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ഇ​വ​ർ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഫോ​മു​ക​ൾ വെ​വ്വേ​റെ പൂ​രി​പ്പി​ച്ച്, ര​ണ്ട് പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്ക് ഹാ​ജ​രാ​ക​ണം.

അ​പേ​ക്ഷാ ഘ​ട്ട​ത്തി​ൽ ത​ന്നെ ഉ​ദ്യോ​ഗാ​ർ​ഥി വി​ഭാ​ഗ​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​ന രേ​ഖ​പ്പെ​ടു​ത്ത​ണം. പ​ത്താം ക്ലാ​സ്, 12 ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും മ​റ്റു യോ​ഗ്യ​ത​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്.

ആ​നു​കൂ​ല്യ​ങ്ങ​ൾ: നാ​ലു വ​ർ​ഷം യ​ഥാ​ക്ര​മം 30,000, 33,000, 36,500, 40,000 രൂ​പ​യാ​ണു ശ​മ്പ​ളം. പു​റ​മേ, സേ​ന​യി​ലെ സ്‌​ഥി​ര​നി​യ​മ​ന​ക്കാ​ർ​ക്കു സ​മാ​ന​മാ​യ റി​സ്ക്‌ അ​ല​വ​ൻ​സ്, യൂ​ണി​ഫോം, യാ​ത്രാ അ​ല​വ​ൻ​സു​ക​ൾ തു​ട​ങ്ങി​യ​വ​യും ല​ഭി​ക്കും.

സേ​വാ​നി​ധി: ശ​മ്പ​ള​ത്തി​ന്‍റെ 30 % സേ​വാ​നി​ധി ഫ​ണ്ടി​ലേ​ക്കാ​ണ്. ഇ​തി​നു തു​ല്യ​മാ​യ തു​ക (5.02 ല​ക്ഷം രൂ​പ) കേ​ന്ദ്ര സ​ർ​ക്കാ​രും അ​ട​യ്ക്കും. 4 വ​ർ​ഷ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു പ​ലി​ശ കൂ​ടാ​തെ 10.04 ല​ക്ഷം രൂ​പ​യു​ടെ സേ​വാ​നി​ധി (നി​കു​തി​ര​ഹി​തം) ല​ഭി​ക്കും.

റി​ക്രൂ​ട്ട്മെ​ന്‍റ്: വി​വി​ധ ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സു​ക​ളാ​ണ് (എ​ആ​ർ​ഒ) റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി സം​ഘ​ടി​പ്പി​ക്കു​ക. 1.6 കി​ലോ​മീ​റ്റ​ർ ഓ​ട്ടം, ബീം ​പു​ള്ള​പ്, 9 അ​ടി ഡി​ച്ച്, സി​ഗ്സാ​ഗ് ബാ​ല​ൻ​സ് എ​ന്നി​വ​യാ​ണു കാ​യി​ക​ക്ഷ​മ​താ​പ​രീ​ക്ഷ​യ്ക്കു​ള്ള​ത്.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ: www. joinindianarmy.nic.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. 250 രൂ​പ പ​രീ​ക്ഷാ​ഫീ​സു​ണ്ട്. ഓ​ൺ​ലൈ​നി​ലൂ​ടെ ഫീ​സ് അ​ട​യ്ക്കാം.

ഓ​ൺ​ലൈ​ൻ അ​പേ​ക്ഷാ​ഫോം പേ​യ്മെ​ന്‍റ് ഗേ​റ്റ്‌​വേ​യു​മാ​യി ചേ​ർ​ത്തി​രി​ക്കും.

Kerala

ക​ര​സേ​ന​യി​ലേ​ക്ക് അ​ഗ്നി​വീ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ര​​​സേ​​​ന​​​യി​​​ലേ​​​ക്ക് അ​​​ഗ്നി​​​വീ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​മി റി​​​ക്രൂ​​​ട്ടിം​​​ഗ് ഓ​​​ഫീ​​​സ്, 2027ലെ ​​​അ​​​ഗ്നി​​​പ​​​ത് സ്കീ​​​മി​​​നു കീ​​​ഴി​​​ൽ റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​ഗ്നി​​​വീ​​​ർ ഇ​​​ൻ​​​ടേ​​​ക്കി​​​നു​​​ള്ള സെ​​​ല​​​ക്‌​​​ഷ​​​ൻ ടെ​​​സ്റ്റി​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലെ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം) അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ന്മാ​​​രി​​​ൽ നി​​​ന്ന് ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​ഗ്നി​​​വീ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി, അ​​​ഗ്നി​​​വീ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, അ​​​ഗ്നി​​​വീ​​​ർ ക്ല​​​ർ​​​ക്ക്/​​​സ്റ്റോ​​​ർ കീ​​​പ്പ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, അ​​​ഗ്നി​​​വീ​​​ർ ട്രേ​​​ഡ്സ്മാ​​​ൻ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യാ​​​ണ് ഈ ​​​തെ​​​ര​​​ഞ്ഞ​​​ടു​​​പ്പ്.

ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് അ​​​ഗ്നി​​​വീ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​ത്. ഓ​​​ണ്‍​ലൈ​​​ൻ ക​​​ന്പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി എ​​​ന്നീ ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്. എ​​​ല്ലാ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളും ലേ​​​ക്കു ലോ​​​ഗി​​​ൻ ചെ​​​യ്ത് അ​​​വ​​​രു​​​ടെ യോ​​​ഗ്യ​​​താ നി​​​ല പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​വ​​​രു​​​ടെ പ്രൊ​​​ഫൈ​​​ൽ സൃ​​​ഷ്ടി​​​ക്കു​​​ക. ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ ഒ​​​ന്ന് ആ​​​ണ്. ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ൽ 15 വ​​​രെ ആ​​​യി​​​രി​​​ക്കും.

അ​​​ഗ്നി​​​വീ​​​ർ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ യോ​​​ഗ്യ​​​ത​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ഏ​​​തെ​​​ങ്കി​​​ലും ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ര​​​ണ്ട് ഓ​​​പ്ഷ​​​നു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്പോ​​​ൾ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടേ​​​യും ഫോ​​​മു​​​ക​​​ൾ വെ​​​വ്വേ​​​റെ പൂ​​​രി​​​പ്പി​​​ച്ച്, ര​​​ണ്ടു പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ഹാ​​​ജ​​​രാ​​​ക​​​ണം, എ​​​ങ്കി​​​ലും, ഉ​​​യ​​​ർ​​​ന്ന ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ, ശാ​​​രീ​​​രി​​​ക അ​​​ള​​​വ് വേ​​​ണ്ടി വ​​​രു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രു റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി​​​യി​​​ലും മെ​​​ഡി​​​ക്ക​​​ൽ ടെ​​​സ്റ്റി​​​ലും പ​​​ങ്കെ​​​ടു​​​ത്താ​​​ൽ മ​​​തി. അ​​​പേ​​​ക്ഷാ ഘ​​​ട്ട​​​ത്തി​​​ൽ ത​​​ന്നെ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ മു​​​ൻ​​​ഗ​​​ണ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം അ​​​ന്തി​​​മ ഓ​​​പ്ഷ​​​ൻ ചോ​​​ദി​​​ക്കും.

പ​​​ത്താം ക്ലാ​​​സ്, 12 ക്ലാ​​​സ് ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ആ​​​വ​​​ശ്യ​​​മാ​​​യ മ​​​റ്റെ​​​ല്ലാ യോ​​​ഗ്യ​​​ത​​​ക​​​ളും പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്. അ​​​ത്ത​​​രം ഉ​​​ദ്യോ​​​ഗാ​​​ർ​​​ത്ഥി​​​ക​​​ളെ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പ്ര​​​ക്രി​​​യ​​​യു​​​ടെ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ യ​​​ഥാ​​​ർ​​​ഥ മാ​​​ർ​​​ക്ക് ഷീ​​​റ്റ് ഹാ​​​ജ​​​രാ​​​ക്കു​​​ന്പോ​​​ൾ മാ​​​ത്ര​​​മേ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യു​​​ള്ളൂ.

ഇ​​​ന്ത്യ​​​ൻ ആ​​​ർ​​​മി​​​യി​​​ലേ​​​ക്കു​​​ള്ള റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പൂ​​​ർ​​​ണ​​​മാ​​​യും നി​​​ഷ്പ​​​ക്ഷ​​​വും മെ​​​റി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള​​​തു​​​മാ​​​ണ്. റി​​​ക്രൂ​​​ട്ടിം​​​ഗ് ഏ​​​ജ​​​ന്‍റു​​​മാ​​​ർ എ​​​ന്ന വ്യാ​​​ജേ​​​ന വ​​​രു​​​ന്ന​​​വ​​​ർ​​​ക്ക് മു​​​ന്നി​​​ൽ ഇ​​​ര​​​യാ​​​ക​​​രു​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

National

കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ ഏ​റ്റു​മു​ട്ട​ൽ: ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സൈ​നി​ക​ർ ഭീ​ക​ര​രെ ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​നി​ടെ ഭീ​ക​ര​ർ സൈ​നി​ക​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​തോ​ടെ സൈ​ന്യം തി​രി​ച്ച​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച കു​പ്‌​വാര​യി​ലെ കേ​ര​ൻ സെ​ക്ട​റി​ൽ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത തെ​ര​ച്ചി​ൽ ആ​രംഭി​ച്ചി​രു​ന്നു. നി​യ​ന്ത്ര​ണ രേ​ഖ​യി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മ​മു​ണ്ടാ​കു​മെ​ന്ന ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സേ​ന തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സൈ​ന്യ​ത്തി​ന്‍റെ ചി​നാ​ർ കോ​പ്സ് എ​ക്സി​ൽ കു​റി​ച്ചു.

International

35 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ല​ങ്ക​ൻ സേ​ന​യു​ടെ പി​ടി​യി​ൽ

 കൊ​ളം​ബോ: അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ടെ​ന്നാ​രോ​പി​ച്ച് 35 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ല​ങ്ക​ൻ സേ​ന അ​റ​സ്റ്റ് ചെ​യ്തു. ബോ​ട്ടു​ക​ളും വ​ല​ക​ളും പി​ടി​ച്ചെ​ടു​ത്തു.

വ​ട​ക്ക​ൻ ജാ​ഫ്ന​യ്ക്കു സ​മീ​പം ക​ങ്കേ​ശ​ൻ​തു​റൈ​യി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​തെ​ന്നു നാ​വി​ക​സേ​ന ക​മാ​ൻ​ഡ​ർ ബു​ദ്ധി​ക സ​ന്പ​ത്ത് പ​റ​ഞ്ഞു.

ഒ​ക്‌​ടോ​ബ​ർ ഒ​ന്പ​തി​ന് ത​ലൈ​മാ​ന്നാ​റി​ൽ​നി​ന്ന് 47 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ല​ങ്ക​ൻ സേ​ന പി​ടി​കൂ​ടി​യി​രു​ന്നു.

Latest News

Corehub Up