പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിൽ സൈന്യം നടത്തിയ തെരച്ചിലിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി വൻ ആയുധശേഖരം പിടികൂടി. കെരാൻ സെക്ടറിൽ നടത്തിയ തെരച്ചിലിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.
തിങ്കളാഴ്ചയാണ് മേഖലയിൽ സൈന്യം തെരച്ചിൽ ആരംഭിച്ചത്. ചിനാർ കോർപ്സ് നടത്തിയ തെരച്ചിലിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് ആയുധശേഖരം പിടിച്ചെടുക്കുകയായിരുന്നു.
അഞ്ച് എകെ സീരീസ് റൈഫിളുകൾ, ഒമ്പത് എകെ മാഗസിനുകൾ, ഒരു ഹാൻഡ് ഗ്രനേഡ്, വൻതോതിലുള്ള വെടിക്കോപ്പുകൾ, മറ്റ് യുദ്ധസാമഗ്രികൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ചിനാർ കോർപ്സ് എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Tags : Army Jammu and Kashmir terrorist hideout weapons