Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Soldier

കരമനയാറ്റില്‍ കാണാതായ സൈനികന്‍റെ മൃതദേഹം കണ്ടെത്തി

പേരൂര്‍ക്കട: ആറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ സൈനികന്‍റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് സ്വദേശി സുജിത്ത് (35) ആണ് മരിച്ചത്. ഇദ്ദേഹം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികനാണ്.

വ്യാഴാഴ്ച ഉച്ചയോടുകൂടിയാണ് സഹപ്രവര്‍ത്തകരായ മൂന്നുപേര്‍ക്കൊപ്പം വട്ടിയൂര്‍ക്കാവ് കുലശേഖരത്ത് കരമനയാറിലെ കാവടിക്കടവില്‍ സുജിത്ത് കുളിക്കാനെത്തിയത്. നീന്താന്‍ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവര്‍ അറിയിച്ച് തിരുവനന്തപുരത്തുനിന്ന് ഫയര്‍ഫോഴ്‌സിന്‍റെ സ്കൂബ ടീം എത്തുകയും ഒരുമണിമുതല്‍ ഏഴുമണിവരെ തിരച്ചില്‍ നടത്തുകയും ചെയ്തുവെങ്കിലും സുജിത്തിനെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ ഒരുമണിക്കൂര്‍ നടത്തിയ തിരച്ചിലിലാണ് കുളിക്കാനിറങ്ങിയ ഭാഗത്തുനിന്ന് 100 മീറ്റര്‍ മാറി പാറക്കെട്ടുകള്‍ക്കിടയില്‍ സുജിത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.

അതിശക്തമായ ഒഴുക്കും മഴമൂലമുള്ള കാഴ്ചക്കുറവുമാണ് ഫയര്‍ഫോഴ്‌സിന്‍റെ ഉദ്യമം വൈകിപ്പിച്ചത്. ചെളിനിറഞ്ഞ ആറ്റില്‍ സ്‌കൂബ ടീമിന്‍റെ തിരച്ചിലും വെല്ലുവിളി നിറഞ്ഞതായിരുന്നു. സുജിത്തിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

NRI

അ​മേ​രി​ക്ക​യി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത് സൈ​നി​ക​ൻ; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

ജോ​ർ​ജി​യ: അ​മേ​രി​ക്ക​യി​ൽ സൈ​നി​ക കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ച് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്. ജോ​ർ​ജി​യ​യി​ലെ ഫോ​ർ​ട്ട് സ്റ്റു​വ​ർ​ട്ട് സൈ​നി​ക കേ​ന്ദ്ര​ത്തി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

സൈ​നി​ക​ൻ ത​ന്നെ​യാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. കോ​ർ​ണേ​ലി​യ​സ് റാ​ഡ്‌​ഫോ​ർ​ഡ് എ​ന്ന 28 വ​യ​സു​കാ​ര​നാ​യ സൈ​നി​ക​നാ​ണ് വെ​ടി​വ​യ്പി​ന് പി​ന്നി​ൽ. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സൈ​നി​ക​രു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന വി​വ​രം. ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 11നാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സ്വ​കാ​ര്യ കൈ​ത്തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​യാ​ൾ വെ​ടി​യു​തി​ർ​ത്ത​ത്.

Latest News

Corehub Up