x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ വെടിവയ്പ്: ജവാനു പരിക്ക്, വീടുകൾ കത്തിച്ചു

വെബ്ഡെസ്ക്
Published: August 25, 2026 01:05 AM IST | Updated: August 25, 2026 01:05 AM IST

മണിപ്പൂരിൽ അക്രമകാരികൾ വീടിനു തീയിട്ടപ്പോൾ.

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ലെ സേ​​​​നാ​​​​പ​​​​തി ജി​​​​ല്ല​​​​യി​​​​ൽ കു​​​​ക്കി-​​​​നാ​​​​ഗാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ജ​​​​വാ​​​​നു പ​​​​രി​​​​ക്കേ​​​​റ്റു. ഒ​​​​ട്ടേ​​​​റെ വീ​​​​ടു​​​​ക​​​​ൾ അ​​​​ക്ര​​​​മി​​​​ക​​​​ൾ ക​​​​ത്തി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ 2.30ന് ​​​​കാം​​​​ഗ്പോ​​​​ക്പി ജി​​​​ല്ല​​​​യി​​​​ലെ കു​​​​ക്കി ഗ്രാ​​​​മ​​​​ത്തി​​​​ലെ ഒ​​​​രു വീ​​​​ട് അ​​​​ക്ര​​​​മി​​​​ക​​​​ൾ ക​​​​ത്തി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ക്കം. തു​​​​ട​​​​ർ​​​​ന്ന് സേ​​​​നാ​​​​പ​​​​തി ജി​​​​ല്ല​​​​യി​​​​ലെ നാ​​​​ഗാ ഗ്രാ​​​​മ​​​​ത്തി​​​​ൽ പു​​​​ല​​​​ർ​​​​ച്ചെ നാ​​​​ലോ​​​​ടെ ഒ​​​​ട്ടേ​​​​റെ വീ​​​​ടു​​​​ക​​​​ൾ കു​​​​ക്കി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ ക​​​​ത്തി​​​​ച്ചു.

തു​​​​ട​​​​ർ​​​​ന്ന് കു​​​​ക്കി-​​​​നാ​​​​ഗാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ഒ​​​​രു സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ജ​​​​വാ​​​​നു പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ സേ​​​​നാ​​​​പ​​​​തി ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. സേ​​​​നാ​​​​പ​​​​തി​​​​യി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ ദേ​​​​ശീ​​​​യ​​​​പാ​​​​ത ഉ​​​​പ​​​​രോ​​​​ധി​​​​ച്ചു.

ഇ​​​ന്ന​​​ലെ കാം​​​​ഗ്പോ​​​​ക്പി ജി​​​​ല്ല​​​​യി​​​​ൽ സു​​​​ര​​​​ക്ഷാ​​​​സേ​​​ന വ​​​​ൻ ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​രം പി​​​​ടി​​​​കൂ​​​​ടി. മ​​​​ണി​​​​പ്പു​​​​ർ പോ​​​​ലീ​​​​സ്, സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ്, ആ​​​​ർ​​​​എ​​​​എ​​​​ഫ്, കോ​​​​ബ്ര എ​​​​ന്നി​​​​വ സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​യ​​​​ത്.

Tags : Firing Manipur Soldier Injured Housesburnt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up