x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ നോ​ട്ടു​കെ​ട്ട്; റാ​ന്നി​യി​ൽ പി​ടി​യി​ലാ​യ​ത് നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ

വെബ് ഡെസ്‌ക്
Published: November 18, 2026 08:12 PM IST | Updated: November 18, 2026 08:12 PM IST

പിടിയിലായ പ്രതികൾ

പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ ക​വ​ർ​ച്ച ല​ക്ഷ്യ​മി​ട്ടെ​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ. കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി പാ​ർ​വ​തി, തൂ​ത്തു​ക്കു​ടി അ​ണ്ണാ​ന​ഗ​ർ സ്വ​ദേ​ശി ഗീ​ത എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12:30 ഓ​ടെ​യാ​ണ് സം​ഭ​വം.

കോ​ഴ​ഞ്ചേ​രി​യി​ൽ നി​ന്ന് റാ​ന്നി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ക​യ​റി​യ ര​ണ്ടു യു​വ​തി​ക​ൾ ബ​സി​ൽ വ​ച്ച് വ​സ്ത്രം മാ​റു​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ റാ​ന്നി സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ ഷി​ന്‍റോ​യെ വി​വ​രം അ​റി​യി​ച്ചു.

ഇ​തേ​തു​ട​ർ​ന്ന് റാ​ന്നി പൊ​ലി​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ​ത്തി​യ ബ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​നി​താ പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ളു​ടെ അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 21,000 രൂ​പ ക​ണ്ടെ​ത്തി.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​രു​വ​രും മോ​ഷ​ണ​ത്തി​നെ​ത്തി​യ​തെ​ന്നാ​ണ് പൊ​ലി​സ് സം​ശ​യി​ക്കു​ന്ന​ത്. വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രു​മെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. ഇ​രു​വ​രും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി പ​ത്തോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി റി​മാ​ൻ​ഡ് അ​പേ​ക്ഷ സ​ഹി​തം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Ranni Crime Police Investigation CaseFile FIR

Recent News

Corehub Up